EMNF UAE

EMNF UAE EMNF – A community for Malayali nurses and their families in the UAE, celebrating life, sharing smiles, joy ,fun ,meetup, friendship, and family 💛❤️

🌙✨ EMNF FAMILY IFTAR 2026 ✨🌙Dear EMNF Family,We are thrilled to invite all our nurses and their families to the biggest ...
17/02/2026

🌙✨ EMNF FAMILY IFTAR 2026 ✨🌙

Dear EMNF Family,

We are thrilled to invite all our nurses and their families to the biggest Iftar gathering for nurses in the UAE! 🤍

📅 Date: Sunday, March 8, 2026
📍 Venue: Sukoon Farm, Dubai

Join us for an evening of memories ,and family togetherness. Let’s celebrate Ramadan with love, gratitude, and the spirit of unity.

💛 Your presence will make this Iftar truly special!

Congratulations to the New Committee 2026  🎉New Plans. New Vision.Fantastic events coming soon ✨😍
14/02/2026

Congratulations to the New Committee 2026 🎉New Plans. New Vision.Fantastic events coming soon ✨😍

❤️🙏🙏 with prayers
13/02/2026

❤️🙏🙏 with prayers

05/02/2026

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.🙏

ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ വരുമ്പോൾ, ജീവിതം തന്നെ അ വസാനിപ്പിക്കുക എന്ന കടുംകൈ ചെയ്യുന്നവരാണ് പലരും. മാനസികാരോഗ്യത്തിന്റെ അഭാവവും സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളും ആണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് മനശ്ശാസ്ത്രം പറയുന്നത്.

നമ്മുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും നിയന്ത്രിക്കുന്നതുപോലെ തന്നെ, നമ്മുടെ സംഘർഷങ്ങളെയും നിയന്ത്രിക്കുന്നത് നമ്മൾ തന്നെയാണ്. ഭയമായ കാര്യങ്ങളോ കാരണങ്ങളോ വേണമെന്നില്ല; നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഉള്ള ചങ്കൂറ്റവും ധൈര്യവുമാണ് വേണ്ടത്.

ആത്മഹത്യയിലൂടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; വിലപ്പെട്ട ജീവിതമാണ് അവസാനിക്കുന്നത്. ഇന്ന് കാണാത്ത ഇരുട്ടായി നമ്മുക്ക് തോന്നുന്ന പലതും പിന്നീടു വെളിച്ചമായി മാറും. ജീവൻ ഉപേക്ഷിച്ചാൽ ആ വെളിച്ചം കാണുവാൻ സാധിക്കില്ല.

വേദന ഒറ്റപ്പെടലല്ല; സഹായം തേടുന്നതാണ് യഥാർത്ഥ ശക്തി. യാതൊരു മുതലുമുടക്കുമില്ലാതെ ദാനമായി കിട്ടിയതാണ് നമ്മുടെയൊക്കെ ജീവിതം; അത് നശിപ്പിക്കാൻ നമ്മുക്ക് ആര്ക്കും അവകാശമില്ല.

ജീവിതം ചോദിക്കുന്നു — “ഒരു ദിവസം കൂടി തരട്ടെ” എന്ന്. അപ്പോൾ നമ്മൾ ആ അവസരം സ്വീകരിക്കണം. പ്രശ്നങ്ങൾ വരും, എന്നാൽ ആ പ്രശ്നങ്ങളിൽ പതറാതെ പിടിച്ചു നിൽക്കാൻ കഴിയുന്നതിലാണ് വിജയം.

നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും?
സഹായം ചോദിക്കുന്നത് കുറവല്ല.
മനസിന് വിശ്രമം നൽകുക.
നമ്മളെ കേൾക്കാൻ തയ്യാറായ ഒരാളോട് എല്ലാം പറയുക.
അങ്ങനെയൊരാൾ ഇല്ലെങ്കിൽ, നമ്മളെ കേൾക്കാൻ നമ്മൾ തന്നെ തയ്യാറാകുക.
ഒരു കണ്ണാടിയുടെ മുൻപിൽ നിന്നു നമ്മളോട് തന്നെ സംസാരിക്കുക.

ജീവിതം നമ്മൾ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കണം എന്നില്ല. നമ്മുടെ മുന്നിൽ വൻമരങ്ങളായിരുന്ന പലരും അവസാനം ആത്മഹത്യയിൽ ആശ്രയിച്ചപ്പോൾ നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് — മനസമാധാനമില്ലാത്ത പണം വെറും ചാവുതോട്ടമാണെന്നതാണ്.

പണം ഇല്ലാത്തതിന്റെ പേരിൽ സങ്കടപ്പെടാതെ, മനസമാധാനം ഉണ്ടെങ്കിൽ അതിൽ സന്തോഷിക്കുക.
ഇരുട്ടുള്ള ഗുഹയിലൂടെ നടക്കുമ്പോൾ നമ്മുക്ക് തോന്നാം അത് അവസാനിക്കില്ലെന്ന്; എന്നാൽ അതിനൊരു അവസാനം ഉണ്ട്.
പരാജയങ്ങളിൽ നിന്ന് വീണ്ടും ഉയർത്തെഴുന്നേൽക്കാൻ പരിശ്രമിക്കുക.

ജീവിതം പണത്തിന്റെ കണക്കല്ല.
ബാങ്ക് ബാലൻസിനേക്കാൾ മൂല്യം നമ്മുടെ ശ്വാസത്തിനുണ്ട്.

കടപ്പാട് Amanulla Vadakkangara
Rafi Parakkatil Alamcode

On behalf of the EMNF family, we extend our deepest condolences to Sherin and her family.She was a nurse who worked in I...
05/02/2026

On behalf of the EMNF family, we extend our deepest condolences to Sherin and her family.
She was a nurse who worked in Ireland and previously at Emirates Hospital, Dubai.
May her soul rest in peace. 🙏🙏

🎗️ ലോക കാൻസർ ദിനം – ഫെബ്രുവരി 4 🎗️World Cancer Dayകാൻസർ ഇന്ന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ഗുരുതര ...
04/02/2026

🎗️ ലോക കാൻസർ ദിനം – ഫെബ്രുവരി 4 🎗️
World Cancer Day

കാൻസർ ഇന്ന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ഗുരുതര രോഗമാണ്. എന്നാൽ ശരിയായ പ്രതിരോധം, സമയബന്ധിതമായ നിർണയം, ശാസ്ത്രീയമായ ചികിത്സ എന്നിവയിലൂടെ കാൻസറിനെ നേരിടാൻ കഴിയും.

🛡️ കാൻസർ പ്രതിരോധം (Prevention)

• പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക
• ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുക
• ദിവസേന വ്യായാമം ചെയ്യുക
• അമിതവണ്ണം ഒഴിവാക്കുക
• HPV, Hepatitis B പോലുള്ള വാക്സിനേഷനുകൾ സ്വീകരിക്കുക
• സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം സ്വീകരിക്കുക

🔍 സമയബന്ധിത നിർണയം (Early Diagnosis)

• പതിവായി ഹെൽത്ത് ചെക്കപ്പ് നടത്തുക
• ബ്രസ്റ്റ്, സർവൈക്കൽ, കൊളോൺ, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസറുകൾക്ക് സ്ക്രീനിംഗ് ചെയ്യുക
• ശരീരത്തിൽ അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധിക്കുക
• ലക്ഷണങ്ങൾ അവഗണിക്കരുത് – നേരത്തെ ഡോക്ടറെ കാണുക

💊 ചികിത്സ (Treatment)

• ശസ്ത്രക്രിയ (Surgery)
• കീമോതെറാപ്പി (Chemotherapy)
• റേഡിയേഷൻ തെറാപ്പി (Radiation Therapy)
• ഇമ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി പോലുള്ള ആധുനിക ചികിത്സകൾ
• മാനസിക പിന്തുണയും കുടുംബത്തിന്റെ കരുതലും അത്യന്താപേക്ഷിതമാണ്

👉 കാൻസറിനെ ഭയപ്പെടേണ്ട, ബോധവൽക്കരണം ആയുധമാക്കാം.
👉 Early detection saves lives.

🎗️ EMNF – Emirates Malayali Nurses Family
ആരോഗ്യ ബോധവൽക്കരണത്തിനായി ഒരുമിച്ചു മുന്നോട്ട് 🤍






https://www.facebook.com/share/p/16yjknH5bs/?mibextid=wwXIfr
03/02/2026

https://www.facebook.com/share/p/16yjknH5bs/?mibextid=wwXIfr

മരണത്തെ തോൽപ്പിച്ച ആ 75 സെക്കന്റുകൾ: മണ്ണുത്തിയിലെ ആ 'മാലാഖ'യും കാവൽക്കാരായ പോലീസും! 🩺👮‍♂️❤️

ഉത്സവലഹരിയിലായിരുന്ന മണ്ണുത്തി കൊഴുക്കുള്ളി ക്ഷേത്രമുറ്റം പെട്ടെന്നാണ് നിശബ്ദമായത്. ആൾക്കൂട്ടത്തിനിടയിൽ ശ്വാസമറ്റ് വീണ 75-കാരൻ... ചുറ്റും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷങ്ങൾ. മരണം തൊട്ടടുത്തെത്തിയ ആ നിമിഷം ദൈവത്തെപ്പോലെ അവിടെ ചിലർ അവതരിച്ചു.

ദൈവം അയച്ചവർ...

മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് ജോർജും സി.പി.ഒ ജോജുവും ഒട്ടും വൈകാതെ ആ വയോധികനരികിലേക്ക് ഓടിയെത്തി. പ്രാഥമിക ശുശ്രൂഷകൾ തുടങ്ങുമ്പോഴാണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു വിളി കേട്ടത്: "സാർ, ഞാൻ നഴ്സാണ്... ഞാൻ സഹായിക്കട്ടെ?"

തന്റെ ജോലി കഴിഞ്ഞ് ഉത്സവത്തിനെത്തിയ ദയ ആശുപത്രിയിലെ സിയമോൾ എന്ന നേഴ്സായിരുന്നു അത്. ചുറ്റുമുള്ള ആരവങ്ങൾ മറന്ന്, ആ മണ്ണിലിരുന്ന് അവൾ ജീവനുവേണ്ടി പോരാടി. കൃത്യമായ സി.പി.ആർ (CPR) നൽകിക്കൊണ്ട് അവൾ മടക്കിവിളിച്ചത് ഒരു ജീവനായിരുന്നു.

മിന്നൽവേഗത്തിൽ ഒരു രക്ഷാദൗത്യം

ആംബുലൻസിനായി കാത്തുനിൽക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ സന്തോഷ് ജോർജ്, തൊട്ടടുത്ത വീട്ടിലെ കാർ സംഘടിപ്പിച്ച് മിന്നൽവേഗത്തിൽ രോഗിയെ ആശുപത്രിയിലെത്തിച്ചു. സിയമോളുടെ കരങ്ങൾ നൽകിയ ജീവശ്വാസവും പോലീസിന്റെ സമയോചിതമായ ഇടപെടലും ആ വയോധികനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

തിരിച്ചറിയപ്പെടാതെ പോയ മാലാഖ

രക്ഷാപ്രവർത്തനത്തിന്റെ ബഹളത്തിനിടയിൽ ആ മാലാഖയെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, തങ്ങൾക്കൊപ്പം ആ ജീവൻ രക്ഷിക്കാൻ കൈകോർത്ത ആ പെൺകുട്ടിയെ കണ്ടെത്താൻ മണ്ണുത്തി പോലീസ് തീരുമാനിച്ചു. സിയമോളെ കണ്ടെത്തി അവർ നന്ദി അറിയിക്കുമ്പോൾ, അത് മനുഷ്യത്വത്തിന് കിട്ടിയ വലിയൊരു അംഗീകാരമായി മാറി.

യൂണിഫോമിനപ്പുറം വലിയൊരു ഹൃദയമുള്ള കേരള പോലീസിനും, സമയോചിതമായി പ്രവർത്തിച്ച സിയമോൾക്കും നാടിന്റെ ബിഗ് സല്യൂട്ട്! 👏👏👏

CPR കൊടുക്കുന്ന ചിത്രം AI നിർമ്മിതം

Celebrating the pride, unity, and spirit of our nation. Happy Republic Day 🇮🇳
25/01/2026

Celebrating the pride, unity, and spirit of our nation. Happy Republic Day 🇮🇳

On behalf of our entire EMNF family, we extend our deepest condolences to  Jiji and her family on the sad demise of her ...
25/01/2026

On behalf of our entire EMNF family, we extend our deepest condolences to Jiji and her family on the sad demise of her beloved husband, Joby. May his soul rest in peace, and may God grant the family strength and comfort during this difficult time. 🙏

22/01/2026

Thanks to Asianet ❤️

22/01/2026

Thank you Mathrubhumi ❤️

Thank you Mathrubhumi ❤️❤️
17/01/2026

Thank you Mathrubhumi ❤️❤️

എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയുടെ നേതൃത്വത്തിൽ പുതുവർഷാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു .മാ...

Address

Dubai

Website

Alerts

Be the first to know and let us send you an email when EMNF UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram