12/08/2019
ബക്രീദ് ആശംസകൾ.
ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രം ചോദിച്ച് മുന്നിലെത്തിയവർക്ക് എല്ലാം എടുത്തു കൊടുത്ത മനുഷ്യനന്മയുടെ മഹാപ്രതീകമായി എറണാകുളത്തെ തെരുവ് കച്ചവടക്കാരനായ നൗഷാദിലൂടെ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സന്ദേശമാണ് 'ഈദുല്‍ അസ്ഹ' നല്‍കുന്നത്. ഈ മൂല്യങ്ങള്‍ ജീവിത്തില്‍ പകര്‍ത്താന്‍ ബക്രീദ് ആഘോഷം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ. പേമാരി സൃഷ്ടിച്ച കെടുതികള്‍ക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷം.