Health way

Health way * A Page for physical and mental health.
* Tips for healthy life.
* Wellness advises and products.

ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ: 1. ഇലക്കറികൾ (ചീര, കാലെ) 2. സരസഫലങ്ങൾ (ബ്ലൂബെറി, സ്ട്രോബെറി) 3. നട്‌സും വിത്തുകളും (ബദ...
28/11/2025

ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ:

1. ഇലക്കറികൾ (ചീര, കാലെ)
2. സരസഫലങ്ങൾ (ബ്ലൂബെറി, സ്ട്രോബെറി)
3. നട്‌സും വിത്തുകളും (ബദാം, ചിയ വിത്തുകൾ)
4. കൊഴുപ്പുള്ള മത്സ്യം (സാൽമൺ, ട്യൂണ)
5. അവോക്കാഡോകൾ
6. ഒലിവ് ഓയിൽ
7. മുഴുവൻ ധാന്യങ്ങൾ (തവിട്ട് അരി, ക്വിനോവ)

*ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ:*

1. സംസ്കരിച്ച മാംസം
2. പഞ്ചസാര പാനീയങ്ങൾ
3. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്സ്
4. വറുത്ത ഭക്ഷണങ്ങൾ
5. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ

⭐ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Health way ഫോളോ ചെയ്യൂ...

19/11/2025

അമിത ഭക്ഷണം നൽകുന്നത് ചെറിയൊരു ആശ്വാസം മാത്രം. പിന്നീട് രോഗങ്ങളുടെ അടിമയാകുന്നു.

24/10/2025

മനുഷ്യന് മടുക്കാത്ത ആസ്വാദനമാണ് ശരിയായ ലൈംഗികത
Yes/No

15/10/2025

മിതമായ ആഹാര ശീലം ആരോഗ്യ ശീലത്തിൽ പെട്ടതാണ്.
അമിത ആഹാരം രോഗങ്ങൾ ഉണ്ടാക്കുമ്പോൾ മിതമായ ആഹാരം ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നു.

ആരോഗ്യപരമായ അറിവുകൾക്ക് Health way ഫോളോ ചെയ്യുമല്ലോ...

✒️ഗ്യാസ് ട്രബിൾ മാറാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഗ്യാസ് ...
09/10/2025

✒️ഗ്യാസ് ട്രബിൾ മാറാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഗ്യാസ് ട്രബിൾ ഒരു പരിധി വരെ നിയന്ത്രിക്കാനാവും.
7 കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
ഭക്ഷണക്രമം ശ്രദ്ധിക്കുക:

1.
ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ, ചില പച്ചക്കറികൾ, പഴങ്ങൾ, ബീൻസ്, പരിപ്പ് എന്നിവ ഗ്യാസ് ഉണ്ടാക്കാം.
2.
ഓരോരുത്തർക്കും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണം വ്യത്യസ്തമായിരിക്കും, അത് തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
ദഹനം മെച്ചപ്പെടുത്തുക:
3.
ഇഞ്ചി, വെളുത്തുള്ളി, ജീരകം എന്നിവ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ​ഗ്യാസ് കുറയ്ക്കാൻ സഹായിക്കും. ചുവന്നുള്ളി, പച്ചമുളക് കുരു കളഞ്ഞത്, പെരുംജീരകം എന്നിവയും കഴിക്കാം.
പതുക്കെ ഭക്ഷണം കഴിക്കുക:
4.
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് ദഹനത്തിന് എളുപ്പമാക്കുന്നു. ഇത് ഗ്യാസ് കുറയ്ക്കാൻ സഹായിക്കും.
5.
ധാരാളം വെള്ളം കുടിക്കുക:
ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും.
വ്യായാമം ചെയ്യുക:
6.
പതിവായ വ്യായാമം ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.
പുകവലിയും മദ്യപാനവും ഒഴിവാക്കുക:
ഇവ ദഹനത്തെ ദോഷകരമായി ബാധിക്കും.
7.
സ്ട്രെസ്സ് കുറയ്ക്കുക:
മാനസിക സമ്മർദ്ദം ദഹനത്തെ ബാധിക്കും, അതിനാൽ യോഗ, ധ്യാനം പോലുള്ള കാര്യങ്ങൾ ചെയ്യുക.

👉 തുടർന്നും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Health way ഫോളോ ചെയ്യുക

ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ: 1. ഇലക്കറികൾ (ചീര, കാലെ) 2. സരസഫലങ്ങൾ (ബ്ലൂബെറി, സ്ട്രോബെറി) 3. നട്‌സും വിത്തുകളും (ബദ...
15/09/2025

ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ:
1. ഇലക്കറികൾ (ചീര, കാലെ)
2. സരസഫലങ്ങൾ (ബ്ലൂബെറി, സ്ട്രോബെറി)
3. നട്‌സും വിത്തുകളും (ബദാം, ചിയ വിത്തുകൾ)
4. കൊഴുപ്പുള്ള മത്സ്യം (സാൽമൺ, ട്യൂണ)
5. അവോക്കാഡോകൾ
6. ഒലിവ് ഓയിൽ
7. മുഴുവൻ ധാന്യങ്ങൾ (തവിട്ട് അരി, ക്വിനോവ)

*ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ:*

1. സംസ്കരിച്ച മാംസം
2. പഞ്ചസാര പാനീയങ്ങൾ
3. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്സ്
4. വറുത്ത ഭക്ഷണങ്ങൾ
5. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ.

നല്ല ആരോഗ്യ ശീലങ്ങൾ പതിവാക്കുക. ഹൃദയത്തിൻറെ തുടിപ്പുകൾ അതിൻറെ താളത്തിൽ ആകട്ടെ.

👉തുടർന്നും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Health way ഫോളോ ചെയ്യൂ...

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...*ഒന്ന്ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പ...
14/09/2025

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

*ഒന്ന്

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഇതിനായി
ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പയര്‍ വര്‍ഗങ്ങള്‍, നട്സ്, ആപ്പിള്‍, ഇലക്കറികള്‍, വെളുത്തുള്ളി, തുടങ്ങിയവ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

*രണ്ട്

റെഡ് മീറ്റിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക.

*മൂന്ന്

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. കാരണം അമിതവണ്ണമുള്ള ആളുകൾക്ക് ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

*നാല്

വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ്. നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുന്നു. ശരീര ഭാരം നിയന്ത്രിക്കാനും വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും.

*അഞ്ച്

പുകവലിയും ഒഴിവാക്കുക. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണ്. പുകവലി നിർത്തുന്നത് കൊറോണറി ധമനികൾക്ക് സംരക്ഷണം നൽകുന്ന നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കുന്നു.

💚 ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ പേജ് ഫോളോ ചെയ്യൂ...

 #വിവാഹം  #സംതൃപ്തി
14/09/2025

#വിവാഹം #സംതൃപ്തി

   #ജീവിതം  #മരണം
13/09/2025

#ജീവിതം #മരണം

✒️ഭക്ഷണമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന 5 കാര്യങ്ങൾ ഇവയാണ്...രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെക്കു...
22/08/2025

✒️ഭക്ഷണമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന 5 കാര്യങ്ങൾ ഇവയാണ്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസിൽ വരുന്നത് ഭക്ഷണമാണ്. എന്നാൽ, ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കിലും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. ഇതിന് കാരണമാകുന്ന 5 ഘടകങ്ങളെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്.

മുംബൈയിലെ ഡോ. പ്രണവ് ഘോഡിയുടെ അഭിപ്രായത്തിൽ, സമ്മർദം, മോശം ഉറക്കം, വ്യായാമം, അണുബാധകൾ, ഹോർമോൺ മാറ്റങ്ങൾ എന്നിവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും. ഉദാഹരണത്തിന്, സമ്മർദം ഉണ്ടാകുമ്പോൾ കോർട്ടിസോളിന്റെ ഉത്പാദനം കൂട്ടും. ഇത് കരളിൽ ഊർജത്തിനായി സംഭരിച്ചുവച്ചിരിക്കുന്ന ഗ്ലൂക്കോസ് പുറത്തുവിടാൻ ഇടയാക്കും. ഈ ഗ്ലൂക്കോസ് അടിയന്തര സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഊർജം നൽകാനുള്ളതാണ്. പക്ഷേ, സമ്മർദം ഉണ്ടാകുമ്പോൾ ഈ ഗ്ലൂക്കോസ് നഷ്ടമാകുന്നു.

ഈ 5 കാര്യങ്ങൾ ചെയ്യൂ

"രാത്രിയിലെ മോശം ഉറക്കം ശരീരത്തെ താൽക്കാലികമായി കൂടുതൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളതാക്കി മാറ്റും. ഇത് കൂടുതൽ നേരം രക്തത്തിൽ ഗ്ലൂക്കോസിനെ നിലനിർത്തും," ഡോ. ഘോഡി പറഞ്ഞു. വ്യായാമ സമയത്ത് ശരീരം ഊർജത്തിനായി ഗ്ലൂക്കോസ് പുറത്തുവിടുമ്പോൾ ബ്ലഡ് ഷുഗറിന്റെ താൽക്കാലിക വർധനവിന് കാരണമാകും.

"രോഗങ്ങളോ അണുബാധകളോ ഉള്ള സമയത്ത് രോഗപ്രതിരോധപ്രവർത്തനത്തിന് ഗ്ലൂക്കോസിന്റെ രൂപത്തിൽ അധിക ഊർജം ആവശ്യമായി വരുന്നു. അവസാനമായി, പ്രത്യേകിച്ച് ആർത്തവചക്രം, പെരിമെനോപോസ്, ആർത്തവവിരാമം തുടങ്ങിയ സമയത്തെ ഹോർമോൺ മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും," ഡോ. ഘോഡി പറഞ്ഞു.

വിശ്രമ മാർഗങ്ങൾ ഉപയോഗിച്ച് സമ്മർദം നിയന്ത്രിക്കുക, നല്ല ഉറക്കത്തിന് മുൻഗണന നൽകുക, പതിവ് വ്യായാമം ശീലമാക്കുക എന്നിവ അത്യാവശ്യമാണ്. ഭക്ഷണക്രമത്തിൽ മാറ്റമൊന്നുമില്ലാതെ അസാധാരണമായ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ശ്രദ്ധയിൽപ്പെട്ടാൽ, ഡോക്ടറുടെ സഹായം തേടുക. രക്തത്തിലെ പഞ്ചസാരയുടെ മാറ്റങ്ങൾക്ക് കാരണം എല്ലായ്പ്പോഴും നിങ്ങൾ കഴിക്കുന്ന ഭക്ഷണമല്ല. ഈ മറഞ്ഞിരിക്കുന്ന കാരണങ്ങൾ അറിയുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

For health information please follow this page health way.

  and    #മനസ്സും  #ശരീരവും
17/08/2025

and
#മനസ്സും #ശരീരവും

Address

Calicut

Website

Alerts

Be the first to know and let us send you an email when Health way posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Health way:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram