pvjain.com

pvjain.com Ayurveda is a Science of Life

10/12/2019

ഗാനോഡർമ ഒരു സർവ്വ രോഗ സംഹാരി
Please like & share
https://facebook.com/pv.dxnkerala/

Welcome to PV DXN Health and Herbal Product Services in Kerala. DXN is the world's largest Ganoderma

Why Kanthari/Cheenimulaku(Bird's eye chilly) considered superfood ?Weight loss :  Kanthari/Cheenimulaku(Bird's eye chill...
21/09/2015

Why Kanthari/Cheenimulaku(Bird's eye chilly) considered superfood ?

Weight loss : Kanthari/Cheenimulaku(Bird's eye chilly) help in reducing body weight. It is gaining acceptance and popularity as a weight loss food. They boost metabolism and help in burning fat.

Heart health, cholesterol lowering and blood thinning actions:

This superfood improves circulation. It is thought to reduce cholesterol levels and acts as a blood thinner. Being a blood thinner it may have a role in the prevention of stroke. Kanthari/Cheenimulaku(Bird's eye chilly) prevent blood clot formation also. It improves heart health being a circulation booster and cholesterol reducing agent.

Reduce blood sugar :

There are many studies claiming Kanthari/Cheenimulaku(Bird's eye chilly) lowering blood sugar. So few Kanthari/Cheenimulaku(Bird's eye chilly) a day if good for reducing blood sugar is good thing. It may help people on medications to reduce the dosage.

Also it has been found that the insulin surge that happens normally after a meal rich in sweets and carbs gets reduced markedly with chilli consumption. This has relevance in controlling obesity and weight loss too.

Reduces inflammation : So it is useful in arthritis and related disorders. It also has pain relieving actions.

Irritable bowel syndrome: This as the name suggests is an irritating disease. Kanthari/Cheenimulaku(Bird's eye chilly) supposed to be effective here.

Neuropathy and pain: Since it has the ability to control pain it is effective in these conditions too.

Anti cancerous: Some studies found that Chillies reduce stomach cancer risk. Capsaicin, the active compound in chillies retards growth of cancer cells. It is also claimed to limit the spread of prostatic cancer.

Relaxation, improves mental alertness: It improves alertness and may be useful in depression. There is release of natural endorphins that better mood.

07/07/2015
12/04/2015

ഒറ്റമൂലികള്‍

ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുക

ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക

പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

തീ പൊള്ളലിന്- ചെറുതേന്‍ പുരട്ടുക

കഫക്കെട്ടിന് - ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

മൂത്രചൂടിന് -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

ചുണങ്ങിന്- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക

ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.

ഉളുക്കിന്- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക

പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക

തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു

തലവേദനയ്ക്ക്- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

വായ്നാറ്റം മാറ്റുവാന്‍- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക

തുമ്മലിന്- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

ജലദോഷത്തിന്- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക

കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍- രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക

ടോണ്‍സി ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക

തലനീരിന്- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക

ഓര്‍മ്മ കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക

ശരീര കാന്തിക്ക്- ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക

മെലിഞ്ഞവര്‍ തടിക്കുന്നതിന്- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക

പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

പേന്‍പോകാന്‍- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക

പുഴുപ്പല്ല് മറുന്നതിന്- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

വിയര്‍പ്പു നാറ്റം മാറുവാന്‍- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

ശരീരത്തിന് നിറം കിട്ടാന്‍- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക

ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക

വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക

അമിതവണ്ണം കുറയ്ക്കാന്‍-ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക

ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍- പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

താരന്‍ മാറാന്‍- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

മുഖത്തെ എണ്ണമയം മാറന്‍- തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക

കടന്തല്‍ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.

മോണപഴുപ്പിന്- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

പഴുതാര കുത്തിയാല്‍- ചുള്ളമ്പ് പുരട്ടുക

ചെങ്കണ്ണിന്- ചെറുതേന്‍ കണ്ണിലെഴുതുക

കാല്‍ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

ദുര്‍മേദസ്സിന്-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക

സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക

ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

കരപ്പന്- അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.

ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക

ജലദോഷത്തിന് ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക

ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക

ചര്‍ദ്ദിക്ക്-കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്- കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക

മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്- ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

അള്‍സറിന്- ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക

മലയശോദനയ്ക്ക്- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

പരുവിന്- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

ദീര്‍ഘകാല യൌവനത്തിന്- ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

വൃണങ്ങള്‍ക്ക്- വേപ്പില അരച്ച് പുരട്ടുക

പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക

പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍- ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

വയറുകടിക്ക്-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക

ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

കൊടിഞ്ഞിക്ക്- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക

ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക

ചെന്നിക്കുത്തിന്- നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
തൊണ്ടവേദനയ്ക്ക്-അല്പംവെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം
എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക

വേനല്‍ കുരുവിന്- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക

ശരീര ശക്തിക്ക്- ഓഡ്സ് നീര് കഴിക്കുക

ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

നരവരാതിരിക്കാന്‍- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക

തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

കാഴ്ച കുറവിന്- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക

കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

Jack Fruit /ചക്ക  പുരാണംപണ്ട്‌ കുത്തരിക്കഞ്ഞി കേരളീയരുടെ ഒരു നിത്യാഹാരമായിരുന്നു. നല്ല പഴുത്ത പ്ലാവില കുമ്പിളുകുത്തിയാണ്...
05/04/2015

Jack Fruit /ചക്ക പുരാണം

പണ്ട്‌ കുത്തരിക്കഞ്ഞി കേരളീയരുടെ ഒരു നിത്യാഹാരമായിരുന്നു. നല്ല പഴുത്ത പ്ലാവില കുമ്പിളുകുത്തിയാണ്‌ കഞ്ഞി കുടിക്കുക. ഇങ്ങനെ കഞ്ഞി കുടിക്കുന്നതുകൊണ്ട്‌ പല ഗുണങ്ങളും ഉണ്ട്‌. ചൂടുകഞ്ഞി എളുപ്പം തണുക്കും. കൂടാതെ പ്ലാവിലയ്‌ക്ക് ചില ഔഷധഗുണങ്ങളുമുണ്ട്‌. പഴുത്ത പ്ലാവിലകൊണ്ട്‌ കഞ്ഞി കുടിക്കുന്നത്‌ വാതം വരാതിരിക്കാന്‍ നല്ലതാണത്രെ. വായുകോപവും എക്കിട്ടവും വയറുവേദനയും മഹോദരവും ഇല്ലാതാക്കാന്‍ പ്ലാവിലയിലെ ചില ഘടകങ്ങള്‍ക്ക്‌ ശേഷിയുണ്ടെന്ന്‌ ആയുര്‍വേദം പറയുന്നു.

പ്ലാവിന്റെ മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു.ചക്കക്കുരുവിന്റെ തവിട്ടു നിറത്തിലുള്ള തൊലിയില്‍ കാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്ന്‌ ശാസ്‌ത്രലോകം മുമ്പേ തന്നെ കണ്ടെത്തിയിരുന്നു.

മള്‍ബറി (മോറേസി) കുടുംബക്കാരനാണ്‌ ചക്ക. ചക്കയുടെ ശാസ്‌ത്രനാമം ആര്‍ട്ടോ കാര്‍പ്പസ്‌ ഹെറ്ററോ ഫില്ലസ്‌. ഇംഗ്ലീഷുകാരിതിനെ ജാക്ക്‌ ഫ്രൂട്ട്‌ എന്നു വിളിച്ചു. പ്ലാവിനെ ജാക്ക്‌ ട്രീ എന്നും. ഹിന്ദിയില്‍ കടാഹല്‍, തമിഴില്‍ പളാപഴം, കന്നടയില്‍ ഹാലാസു, സംസ്‌കൃതത്തിലും തെലുങ്കിലും പനസ എന്നെല്ലാമാണ്‌ നമ്മുടെ ചക്ക അറിയപ്പെടുന്നത്‌

കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍.ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് കണിക്കൊന്ന. തണല്‍മരമായും അലങ്കാരവൃക്ഷമായും ...
05/04/2015

കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍.

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് കണിക്കൊന്ന. തണല്‍മരമായും അലങ്കാരവൃക്ഷമായും ശോഭിക്കുന്ന ഈ മരം ഏതാണ്ട് 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ജനവരി-ഫിബ്രവരി മാസങ്ങളില്‍ ഇലകള്‍ പൊഴിയുകയും മാര്‍ച്ച് ആരംഭത്തോടുകൂടി നയനമനോഹരമായ സ്വര്‍ണപ്പൂങ്കുലകള്‍ സസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.ആയുര്‍വേദശാസ്ത്രപ്രകാരം കണിക്കൊന്ന ത്വഗ്രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.
ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്‍ ത്വഗ്രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. സ്‌നിഗ്ധാംശത്തോടുകൂടിയ ഫലങ്ങള്‍ മൂത്രവര്‍ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും.

05/04/2015

കർക്കടകവും കർക്കടക കഞ്ഞിയും

പഴയ പഞ്ഞക്കര്‍ക്കടകം ഇന്ന് ആരോഗ്യക്കര്‍ക്കടകമായി മാറിയിരിക്കുന്നു. കൃഷിമാത്രം തൊഴിലായിരുന്ന കേരളീയര്‍ക്ക് അതുമായി ബന്ധപ്പെട്ട പണിത്തിരക്കുകളില്‍ നിന്ന് ഒട്ടൊക്കെ ഒഴിവു കിട്ടുന്ന കാലമാണിത്. പഴയ കാര്‍ഷിക കേരളത്തിന്റെ വെക്കേഷന്‍ കാലം. അടുത്ത കാലത്തായി വലിയൊരു വിഭാഗം മലയാളികള്‍ ശരിയായ വെക്കേഷന്‍ കാലമായി കര്‍ക്കടകത്തെ കണ്ടു തുടങ്ങിയിട്ടുണ്ട്. കുളിരു കോരുന്ന മഴയില്‍ സുഖ ചികില്‍സകളുമായി കഴിയാവുന്ന കാലം.

നിരന്തരം പെയ്ത മഴയെത്തുടര്‍ന്നെത്തുന്ന കര്‍ക്കടകത്തില്‍ എല്ലാ സസ്യജാലങ്ങളുടെയും ഔഷധശേഷി വര്‍ധിക്കുമെന്നാണ് കേരളീയ ചികില്‍സാ സമ്പ്രദായങ്ങള്‍ പറയുന്നത്. വിഷ സസ്യങ്ങള്‍ക്കു പോലും ഔഷധഗുണമുണ്ടാവുന്ന കാലം. സസ്യജന്യമായ എല്ലാ ഔഷധങ്ങളുടെയും ഫലസിദ്ധി വര്‍ധിക്കുന്ന കാലമായതിനാലാണ് കര്‍ക്കടത്തെ ചികില്‍സാ കാലമായി കണക്കാക്കുന്നത്.

സ്വന്തം തൊടിയില്‍ നിന്നു തന്നെ ലഭിക്കുന്ന ഔഷധച്ചെടികള്‍ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഉണക്കലരി ചേര്‍ത്ത് ഔഷധക്കഞ്ഞി ഉണ്ടാക്കുന്നതായിരുന്നു പഴയരീതി. ജീവിതം പുരയിടങ്ങളില്‍ നിന്ന് ഫ്‌ളാറ്റുകളിലെ ഇത്തിരിയിടങ്ങളിലേക്കു ചുരുങ്ങിയപ്പോള്‍ ഔഷധക്കഞ്ഞിക്ക് കിറ്റുകളെ ആശ്രയിക്കാതെ നിവൃത്തിയില്ലല്ലോ! കര്‍ക്കടത്തിലെ ഒരു മാസക്കാലമെങ്കിലും മാംസഭക്ഷണങ്ങളും എണ്ണ ചേര്‍ന്നവയും മദ്യവും കോളകളുമുള്‍പ്പെടെയുള്ള പാനീയങ്ങളും മറ്റ് ഹീനഭക്ഷണങ്ങളും ഒഴിവാക്കി കൃത്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുകയാണെങ്കില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്‍ കഴിഞ്ഞേക്കും. മറ്റെല്ലാ ഹീനഭക്ഷണങ്ങള്‍ക്കുമൊപ്പം ഒരു വെറൈറ്റി ഇനം എന്ന നിലയില്‍ ടേസ്റ്റു ചെയ്യാനായി ഔഷധക്കഞ്ഞി കൂടി കഴിക്കുന്നതു കൊണ്ട് കാര്യമൊന്നുമില്ല.

കര്‍ക്കടകത്തില്‍ ഔഷധക്കഞ്ഞി സേവിക്കുന്നത് കര്‍ക്കടക ചികില്‍സകളുടെ ഒരു ഭാഗം എന്ന നിലയിലാണ്. ശരീരത്തിന്റെ പ്രതിരോധശേഷിയും സുഖാവസ്ഥയും മെച്ചപ്പെടുത്തി ദീര്‍ഘായുസ്സു നല്‍കുന്നതും എല്ലാ രോഗങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള കരുത്തു പകരുന്നതുമാണ് കര്‍ക്കടക ചികില്‍സ. കഴിവു പോലെ ചിട്ടപ്പെടുത്തിയ ചികില്‍സകള്‍ സ്വീകരിക്കുന്നത് നല്ലതാണ്. കേരളീയ ചികില്‍സാ വിധികളായി അറിയപ്പെടുന്ന പഞ്ചകര്‍മങ്ങളാണ് സുഖ ചികില്‍സയുടെ ഭാഗമായി മിക്കപ്പോഴും ചെയ്യാറുള്ളത്. ഏതെങ്കിലും എണ്ണ തേച്ച് കുറച്ചു ദിവസം ഉഴിയുക മാത്രം ചെയ്തതു കൊണ്ട് സുഖ ചികില്‍സയാവുകയില്ല.

ഇത്തരത്തിലുള്ള എല്ലാ ആയുര്‍വേദ ചികില്‍സകള്‍ക്കും അവയുടേതായ പഥ്യമുണ്ട്. ആഹാരകാര്യത്തില്‍ ചില നിഷ്‌കര്‍ഷകള്‍ കൊണ്ടു വരുന്നതിനെയാണ് ആളുകള്‍ പലപ്പോഴും പഥ്യം എന്നു പറയാറുള്ളത്. പഥ്യം എന്നാല്‍ അതല്ല. അത് ഒരു ജീവിത ശൈലിയാണ്. മനോഭാവം പോലും പ്രധാനമാണ് അതില്‍. ആയുര്‍വേദം നിര്‍ദേശിക്കുന്ന ആരോഗ്യകരമായ ലൈഫ്‌സ്റ്റൈലാണ് പഥ്യം. ശരിയായ പഥ്യാചരണത്തോടെ കര്‍ക്കടക ചികില്‍സ ചെയ്താലേ ശരിയായ പ്രയോജനം ലഭിക്കുകയുള്ളൂ.

ശരിയായ ചികില്‍സാ ക്രമത്തില്‍, മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീക രിക്കേണ്ടത് ആവശ്യമാണ്. ശരിയായ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുകയാണ് ആദ്യപടി. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെ ശരീരശോധനയിലൂടെ നീക്കം ചെയ്തശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാര മാണ് ഉപയോഗിക്കേണ്ടത്. ഇവിടെയാണ് ഔഷധക്കഞ്ഞികളുടെ പ്രസക്തി. ഓരോ ദേശത്തും ഓരോ സമ്പ്രദായത്തിലും വിവിധയിനം ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പലയിനം ഔഷധക്കഞ്ഞികളുണ്ട്. ഇവ സന്ദര്‍ഭാനുസരണം വെച്ചു കഴിക്കാവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ തുടങ്ങിയവയും ഈ കാലഘട്ടത്തില്‍ ഫലപ്രദമാണ്.

മഴക്കാല ത്ത് ദഹനവ്യവസ്ഥയെ ശക്തമാക്കി നിര്‍ത്താനായി പഞ്ചകോലചൂര്‍ണംപോലെ യുള്ള ഔഷധങ്ങള്‍ യഥാവിധി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും സേവിക്കാം. നല്ലൊരു ചികില്‍സകന്റെ നിര്‍ദേശാനുസരണം ഓരോരുത്തരുടെയും ശരീരഘടനയ്ക്കും ആരോഗ്യാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തില്‍ മികച്ച ഔഷധവും മാത്രയും നിശ്ചയിക്കണം. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയ തേച്ചു കുളിക്കുന്നതും ഏറെ പ്രയോജനകരമാണ്. ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടു കുളിക്കുന്നതും വാതരോഗങ്ങള്‍ ഭോദമാക്കാന്‍ സഹായിക്കും.

05/04/2015

ദേഹം തണുപ്പിക്കാൻ ആയുർവേദ പാനീയങ്ങൾ

കടുത്ത വേനൽ ചൂടിനെ അതിജീവിക്കാൻ ഭാരതീയ ചികിത്സാവിധിയായ ആയുർവേദത്തിൽ കൃത്യമായ പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. പരമ്പരാഗതമായി നമ്മുടെ നാട്ടിൽ നിലനിന്ന ഭക്ഷണരീതിയുമായി ഇത് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. വെള്ളം കുടിക്കേണ്ട രീതിയും ആയുർവേദത്തിൽ വ്യക്തമാക്കുന്നുണ്ട്.

മരുന്ന് ഏതായാലും അത് ഒരു പലം (60 ഗ്രാം) എടുത്ത് (ഒന്നില് കൂടുതൽ ഉണ്ടെങ്കിൽ സമം ചേർത്ത് ഒരു പലം) നാല് ഇടങ്ങഴി വെള്ളത്തിൽ തിളപ്പിച്ച് രണ്ടിടങ്ങഴിയായി വറ്റിച്ചശേഷം വേണം കഴിക്കേണ്ടത്. ഇത് ഒരു ദിവസംകൊണ്ട് കുടിച്ചു തീർക്കാം. ഓരോ ദിവസത്തേക്കും പുതിയത് ഉണ്ടാക്കണം. തണുപ്പു വേണ്ടവർക്ക് കൂജയിലൊഴിച്ചു തണുപ്പിച്ച് ഉപയോഗിക്കാം.വെള്ളം ശുദ്ധമാക്കാനും മാർഗമുണ്ട്. ഇതിനായി തലേന്നുതന്നെ വെള്ളത്തിൽ തെറ്റാമ്പരലോ, അല്ലെങ്കിൽ ആലമോ ഇട്ടുവച്ച് പിറ്റേന്ന് ആ വെള്ളം ഊറ്റി മരുന്നിട്ട് തിളപ്പിച്ച് ഉപയോഗിക്കാം.പ്രമേഹരോഗികൾക്ക് പൊന്കരണ്ടിവേരും കരിങ്ങാലിക്കാതലും ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. രാമച്ചമോ പതിമുകമോ ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ഉഷ്ണകാലത്ത് വളരെ നല്ലതാണ്. അമിത കൊഴുപ്പുള്ളവർ വേങ്ങാക്കാതല് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്

വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന ഉത്തമ പാനീയമാണ് സംഭാരം. നേർപ്പിച്ച മോരിൽ ഇഞ്ചി, ഉപ്പ്, പച്ചമുളക് എന്നിവ ചേർത്താണ് സംഭാരം തയ്യാറാക്കേണ്ടത്. കറിവേപ്പിന്റെ ഇലയും ചെറുനാരകത്തിന്റെ ഇലയും ആവശ്യത്തിന് ചേർത്താൽ കൂടുതൽ നന്ന്. ഇഞ്ചി, പച്ചമുളക്, കറിവേപ്പില തുടങ്ങിയവ നന്നായി കഴുകിച്ചതച്ച് ചേർക്കണം. എന്നാൽ, പനിയുള്ളവരും കഫപ്രകൃതമുള്ളവരും മോര് ഒഴിവാക്കണം.
മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്പ്പടകപ്പുല്ല്, രാമച്ചം എന്നിവ ചതച്ചിട്ട് തിളപ്പിച്ച് തണുപ്പിച്ചെടുത്ത വെള്ളം ദാഹിക്കുമ്പോള് കുടിക്കാം. ദഹനം വർദ്ധിപ്പിക്കാനും പനിപോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള് കുറയ്ക്കാനും ഇത് ഉത്തമമാണ്.

ജീരകവെള്ളം നല്ലൊരു ദാഹശമനിയാണ്. ഇതും ദഹനത്തെ വർധിപ്പിക്കും. എന്നാൽ, മലബന്ധമുള്ളവര് ഇത് ഒഴിവാക്കണം. വേനൽക്കാലത്ത് കനത്ത ചൂടില് മൂത്രച്ചൂട് അനുഭവപ്പെടുന്നവര് ഏറെയാണ്. ഞെരിഞ്ഞില് ചതച്ച് കിഴികെട്ടിയോ, ബാർളി, ചെറുപൂള, തഴുതാമ, മുള്ളന്ചീര ഇവ പ്രത്യേകമായോ ഒന്നിച്ചോ വെള്ളത്തിലിട്ട് ആ വെള്ളം കുടിക്കാം.

മല്ലിവെള്ളം ത്രിദോഷ ശമനിയായതിനാല് ഏതു കാലാവസ്ഥയിലും ഏതു പ്രായക്കാർക്കും എപ്പോഴും ഉപയോഗിക്കാം. തുളസി ഇട്ട വെള്ളമോ ചുക്കുവെള്ളമോ കുടിക്കുന്നതും നല്ലതാണ്. നാല്പ്പാമരത്തിന്റെ (അത്തി, ഇത്തി, അരയാല്, പേരാല്) തൊലി ഉണക്കി ചതച്ചിട്ട് ചൂടാക്കിയ വെള്ളത്തില് കുളിക്കുന്നത് ശരീരത്തിന് കുളിർമ നല്കും. വേപ്പിന്റെ ഇലയിട്ട വെള്ളം തിളപ്പിച്ച് ആറിക്കഴിയുമ്പോള് കുളിക്കാന് ഉപയോഗിക്കുന്നത് നല്ലതാണ്.

തേങ്ങാവെള്ളമോ, കരിക്കിൻ വെള്ളമോ ധാരാളം കുടിക്കുന്നത് വേനല്ക്കാലത്ത് നല്ലതാണ്. പ്രമേഹരോഗമുള്ളവര് ഇത് അധികം കുടിക്കരുത്.

നാരങ്ങാവെള്ളം കുടിക്കുന്നത് ദാഹം ശമിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. എന്നാൽ കഫക്കെട്ട് അലട്ടുന്നവർ നാരങ്ങാവെള്ളം പഞ്ചസാരയിട്ട് ഉപയോഗിക്കുന്നതിന് പകരം തേൻ ചേർത്ത് കുടിക്കണം.

വേനലില് ഉപയോഗിക്കാന് ഏറ്റവും നല്ല പഴമാണ് മാതളനാരങ്ങ. അതിസാരം, ഹൃദ്രോഗം എന്നിവയുള്ളവര്ക്കും ഇത് ഏറെ ഗുണംചെയ്യും. മുന്തിരിങ്ങ, നെല്ലിക്ക എന്നിവയുടെ നീര് കുടിക്കാം. പച്ചക്കറികള് അടങ്ങിയ സാലഡ്, മോര് എന്നിവ ഭക്ഷണരീതിയില് കൂടുതല് ഉൾപ്പെടുത്തണം. എരിവും പുളിയും കുറയ്ക്കണം. വാഴക്കൂമ്പ്, തഴുതാമ, ചേന, വെള്ളരിക്ക, കുമ്പളങ്ങ എന്നിവ കൂടുതല് ഉപയോഗിക്കണം. കദളിപ്പഴവും വേനല്ച്ചൂടിന്റെ ആഘാതംകുറയ്ക്കും. ചുവന്നുള്ളി, സവാള എന്നിവ ആഹാരത്തില് കൂടുതല് ചേര്ക്കുന്നത് ചൂട് ശമിപ്പിക്കും.

മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി. പർപ്പടകപ്പുല്ല്, രാമച്ചം, ജീരകം,പഞ്ചകോല ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

കാരറ്റ്  / CARROT (കിഴങ്ങ് വർഗത്തിലെ റാണി)കാരറ്റിനെപറ്റി കേള്‍ക്കാത്തവരും രുചിച്ചറിയാത്തവരും ഉണ്ടാവില്ല. എന്നാല്‍ അതിന്റ...
08/03/2015

കാരറ്റ് / CARROT (കിഴങ്ങ് വർഗത്തിലെ റാണി)

കാരറ്റിനെപറ്റി കേള്‍ക്കാത്തവരും രുചിച്ചറിയാത്തവരും ഉണ്ടാവില്ല. എന്നാല്‍ അതിന്റെ ഉത്ഭവത്തേയും ഗുണത്തേയും ഉപയോഗത്തേയും കുറിച്ചു മനസ്സിലാക്കിയവര്‍ വളരെ കുറവായിരിക്കും. കിഴങ്ങുവര്‍ഗങ്ങളില്‍ ഇഷ്ടംപോലെ ലഭിക്കുന്നതും ഏറ്റവും ഗുണവീര്യവും, ഔഷധ ഗുണവുമുള്ളവയില്‍ വെച്ചേറ്റവും ശ്രേഷ്ഠവും കാരറ്റു തന്നെയാണ്.

കാരറ്റ് ചില സ്ഥലങ്ങളില്‍ മഞ്ഞ മുള്ളങ്കി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എന്നാല്‍ കാരറ്റും മുള്ളങ്കിയും ഏകദേശ രൂപസാദൃശ്യമുണ്ടെങ്കിലും ഗുണത്തില്‍ തുലോം വ്യത്യാസമുണ്ട്. ഗുണത്തിലും രുചിയിലും കാരറ്റ് തന്നെയാണ് ഒന്നാമന്‍.

കാര്‍ബോഹൈഡ്രേറ്റ്‌സ്, ഷുഗര്‍, ഫൈബര്‍ ഫേറ്റ്, പ്രോട്ടീന്‍, വിറ്റമിന്‍ എ, വിറ്റമിന്‍ ബി, വിറ്റമിന്‍ സി, വിറ്റമിന്‍ ഇ, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു കിഴങ്ങാണ് കാരറ്റ്. അതുകൊണ്ടുതന്നെ കാരറ്റുപോലെ മറ്റൊന്നില്ല എന്നു പറയാം. കാരറ്റ് ദഹനപ്രക്രിയക്ക് ആക്കം കൂട്ടാനുള്ള കഴിവള്ളതോടൊപ്പം രക്തശുദ്ധിക്കും രക്തം ഉണ്ടാകുവാനും, മലശോധനയെ ക്രമപ്പെടുത്താനുമുള്ള കഴിവ് കൂടിയുണ്ട്. മൂത്രസംബന്ധമായ അസുഖങ്ങള്‍, ഗ്രഹണി, മൂലക്കുരു, മൂലത്തിലെ വേദന, രക്തം ചര്‍ദ്ദിക്കല്‍, അന്നനാളത്തിലുണ്ടാകുന്ന വ്രണങ്ങള്‍, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് വിവിധ രൂപത്തില്‍ കാരറ്റ് ഉപയോഗിക്കാവുന്നതാണ്.
കാരറ്റ് നീരില്‍ തിപ്പല്ലിപ്പൊടി ചേര്‍ത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് കൈകണ്ട ഔഷധമാണ്. കാരറ്റും ചുവന്നുള്ളിയും കൂടി വേവിച്ചു കഴിക്കുന്നതും, കാരറ്റും ചേനയും ചേര്‍ത്ത് വേവിച്ചു കഴിക്കുന്നതും മൂലക്കുരുവിനു കഴിക്കാവുന്ന സസ്യാഹാരമാണ്. കാരറ്റ് അരച്ചുപുരട്ടുന്നത് മുഖകാന്തിക്കും, മുഖക്കുരുവിനും മുഖത്തെ കറുത്ത നിറത്തിനും പാടുകള്‍ക്കും ഗുണം ചെയ്യും.

Health benefits of carrots

Sweet and crunchy carrots are notably rich in anti-oxidants, vitamins and dietary fiber. They provide only 41 calories per 100 g, negligible amount of fat and no cholesterol.

They are exceptionally rich source of carotenes and vitamin-A. 100 g fresh carrot contains 8285 µg of beta-carotene and 16706 IU of vitamin A. Studies have found that flavonoid compounds in carrots help protect from skin, lung and oral cavity cancers.

Carotenes are converted into vitamin A in the liver. Beta-carotene is the major carotene that is present in these roots. Beta carotene is one of the powerful natural anti-oxidant that helps protect body from harmful oxygen-free radical injury. In addition, it also has all the functions of vitamin A such as maintaing good eye health, reproduction (s***m production), maintenance of epithelial integrity, growth and development.

Carrots are rich in poly-acetylene antioxidant, falcarinol. Research study conducted by scientists at University of Newcastle on laboratory animals has found that falcarinol in carrots may help fight against cancers by destroying pre-cancerous cells in the tumors.

Fresh roots are also good in vitamin C; provide about 9% of RDA. Vitamin C is water soluble anti-oxidant. It helps the body maintain healthy connective tissue, teeth and gum. Its anti-oxidant property helps the human body protect from diseases and cancers by scavenging action on harmful free radicals.

In addition, they are especially rich in many B-complex groups of vitamins such as folic acid, vitamin B-6 (pyridoxine), thiamin, pantothenic acid, etc., that acts as co-factors to enzymes during substrate metabolism in the body.

Further, They also compose healthy levels of minerals like copper, calcium, potassium, manganese and phosphorus. Potassium is an important component of cell and body fluids that helps controlling heart rate and blood pressure by countering effects of sodium. Manganese is used by the body as a co-factor for the antioxidant enzyme, superoxide dismutase.

Address

Cochin
91

Alerts

Be the first to know and let us send you an email when pvjain.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram