Dr.sajid kadakkal

Dr.sajid kadakkal Health Vlogger �
Sajid.S.S Naturopathy & cupping specialist/+971554680253(UAE),+918881111793(IND)

31/10/2025

✍️ 😍

ഓരോ പ്രഭാതവും പുതിയ തുടക്കമാക്കുക.നമ്മുക്ക് കിട്ടാത്തതിനെക്കുറിച്ചോർത്ത് മിഷമിക്കുന്നത് മനുഷ്യ സ്വഭാവമാണ്. ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചോർത്ത് വിഷമിക്കരുത്. നമ്മുക്ക് മെച്ചപ്പെടുത്താൻ കഴിയുന്ന കാര്യങ്ങൾക്കു വേണ്ടിയാണ് സമയം കണ്ടെത്തേണ്ടത്. നമ്മുടെ പരിശ്രമം കൊണ്ട് നേടിയെടുത്തതിൽ സന്തോഷിക്കുക മാത്രമല്ല ആസ്വദിക്കുക കൂടി വേണം. ഓരോ പ്രഭാതവും നന്മയുള്ളതു മാത്രമല്ല സന്തോഷമുള്ളതും കൂടിയാകട്ടെ. ശുഭദിനം.

30/10/2025

✍️ 😍

പ്രതീക്ഷയ്ക്കു മേൽ ജീവിതം ആരംഭിക്കുമ്പോൾ അവസാനിക്കുന്നത് അനുഭവങ്ങളിലൂടെയായിരിക്കും. ഓർമ്മകൾ പലതും സ്വപ്നങ്ങളാണ്. ആഗ്രഹങ്ങൾ പ്രതീക്ഷിക്കാനേ നിവർത്തിയുള്ളു. ആ പ്രതീക്ഷകളിലാണ് നമ്മുടെ ജീവിതം. ഇന്നലകളിലെ വിഷമങ്ങളും, ദു:ഖങ്ങളും മറന്ന് നാളെ സന്തോഷത്തോടെ ഉണരണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എത്ര ചിട്ടപ്പെടുത്തിയാലും അടുത്ത പ്രഭാതം നമ്മുക്ക് വരാനിരിക്കുന്നത് നമ്മൾ അനുഭവിച്ചേ മതിയാകൂ. എപ്പോഴും ഒരു കരുതൽ ഉണ്ടായിരിക്കണം. ഉള്ള ജീവിതം സ്നേഹത്തോടെയും, സന്തോഷത്തോടെയും ജീവിക്കാൻ.ശുഭദിനം.

29/10/2025

✍️ 😍

ജീവിതം എപ്പോഴും തിരക്കാണ്. നമ്മുടെ സാഹചര്യങ്ങളാണ് തിരക്കിലാക്കുന്നത്. ആ ഓട്ടപ്പാച്ചിലിനിടയിൽ ആരെങ്കിലുമൊക്കെ കൂടെ ഉണ്ട് എന്ന തോന്നൽ നമ്മുക്ക് കൂടുതൽ കരുത്താണ്. വിഷമഘട്ടങ്ങളിൽ നമ്മുക്കൊപ്പം നിന്ന് കരുതലേകാനും , കൂടെ ഞാനുണ്ടാകും എന്നു പറഞ്ഞ് ആശ്വസിപ്പിക്കാനും ആരെങ്കിലുമൊക്ക ഉണ്ടാകുക വലിയ ആശ്വാസമാണ്.നമ്മുടെ കഴിവുകളിൽ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് മറ്റുള്ളവർ നമ്മളെ പിന്തുടരാൻ ആഗ്രഹിക്കുന്നത്. ശുഭദിനം.

28/10/2025

✍️ 😍

ഒരുപാട് ആഗ്രഹിച്ചിട്ട് ഒന്നും കിട്ടാതെ വരുമ്പോൾ നമുക്ക് വലിയ നിരാശ ഉണ്ടാവും. ഒന്നും പ്രതീക്ഷിക്കാതെ നമ്മളിലേക്ക് കടന്നുവരുന്ന അവസരം ഒരുപാട് സന്തോഷം ഉണ്ടാക്കും. നമ്മൾ ചെയ്യുന്ന കർമ്മങ്ങളും പ്രവർത്തിയും ജീവിതത്തിലെപ്പോഴും സർവ്വശക്തന്റെ അനുഗ്രഹം ലഭിക്കുന്ന വഴിയാണ്. ഒന്നിനോടും കൂടുതൽ പ്രതീക്ഷിക്കരുത്. നമ്മളിലേക്ക് വന്ന് ചേരുന്നതാണ് നമുക്കുള്ളത്. ശുഭദിനം നേരുന്നു.

26/10/2025

✍️ 😍

ചില അനുഭവങ്ങൾക്കൊണ്ട് സ്വന്തം ജീവിതത്തിലേയ്ക്ക് മാത്രം ഉൾവലിഞ്ഞു പോകുന്ന ആളുകളുണ്ട്. അവർക്ക് ചില മാറ്റങ്ങൾ അനിവാര്യമാണ്. തകർക്കാനും, തളർത്താനും ആളുകളുണ്ടാകും. മറ്റുള്ളവരെ താരതമ്യം ചെയ്തു താഴ്ത്തിക്കെട്ടുക എന്നുള്ളത് ചിലർക്കു കൊടുക്കുന്ന വേദന നിറഞ്ഞ സമ്മാനങ്ങളാണ്. മറ്റുള്ളവരുടെ നേട്ടങ്ങളെ മനസ്സു തുറന്ന് അഭിനന്ദിക്കാനുള്ള മനസ്സാണ് നമ്മുക്ക് വേണ്ടത്. തളർത്താൻ നിൽക്കുന്നവരുടെ മുമ്പിൽ ആത്മാഭിമാനത്തോടെ നിവർന്നു നിൽക്കാനുള്ള ശേഷിയുണ്ടാകണം. തളരാതെ നല്ല ചിന്തകൾക്ക് വഴിയൊരുക്കണം. ശുഭദിനം.

25/10/2025

✍️ 😍

ഓരോ മാതാപിതാക്കൾക്കും മക്കളെക്കുറിച്ചുള്ള പ്രതീക്ഷകൾ വലുതാണ്. പ്രതീക്ഷകൾ വിപരീതാവസ്ഥയിൽ വരുമ്പോഴാണ് അവർ തകർന്നുപോകുന്നത്. സ്വന്തം വയറു വിശക്കുമ്പോഴും ഒരു പിടി തന്റെ മക്കൾക്കായി മാറ്റിവെയ്ക്കുന്നവരാണ് മാതൃത്വം. കഷ്ടപ്പാടിനു നടുവിൽ ജീവിക്കുമ്പോഴും മക്കളെ ഒരു നിലയിലെത്തിക്കാൻ പാടുപെടുകയാണവർ.ആത്മാഭിമാനത്തോടെ മക്കൾക്ക്‌ വേണ്ടി പല വേഷങ്ങളും കെട്ടാറുണ്ട്.പ്രായാധിക്യത്തിൽ വിഷമിക്കുന്ന മാതാപിതാക്കളെ പരിചരിക്കാൻ കിട്ടുന്ന ഒരു സമയവും മക്കൾ പാഴാക്കിക്കളയരുത്. അതാണ് കഷ്ടപ്പെട്ടു വളർത്തിയ മാതാപിതാക്കൾക്കുവേണ്ടി ചെയ്യാൻ പറ്റിയ പുണ്യപ്രവൃത്തി. ശുഭദിനം.

24/10/2025

മുടികൊഴിച്ചിൽ മാറി തഴച്ചുവളരാനും, അകാലനര, മുടി പൊട്ടി പോകുന്ന അവസ്ഥ, താരൻ, കഷണ്ടി ഫലപ്രദമായ നാച്ചുറൽ മരുന്ന്
ചികിത്സപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00918881111793(IND)
00918818807207(Klm)
00971554680253(UAE)
Dr.sajid kadakkal

Address

Kadakkal
Kadakkal
691536

Alerts

Be the first to know and let us send you an email when Dr.sajid kadakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.sajid kadakkal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram