01/11/2025
കേരള പിറവി ദിനത്തില്‍ സ്വരുമ പാലിയേറ്റീവ് കെയർ പിറവത്തും...
പിറവം നഗര സഭാധ്യക്ഷ ബഹുമാനപ്പെട്ട അഡ്വ. ജൂലി സാബു സ്വരുമയുടെ സ്വാന്തന പരിചരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു പ്രവർത്തനം ആരംഭിച്ചു....
ഓഫീസ് പ്രവർത്തനങ്ങൾ സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ജോയി മുണ്ടാംപള്ളി ഉദ്ഘാടനം ചെയ്‌തു. പിറവം കരോട്ടെ കുരിശിന് സമീപം പുഞ്ചേലോത്ത് ബിൽഡിങ്ങിൽ പിറവം മെഡിക്കൽ സെന്ററിന് സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്...
കിടപ്പ് രോഗികൾക്ക് ആശ്വാസം സമ്മാനിക്കാൻ സ്വരുമ പാലിയേറ്റീവ് കെയർ പ്രവര്‍ത്തനം പിറവത്ത് ആരംഭിച്ചു. വീടുകളിലെത്തിയുള്ള നഴ്‌സിംഗ്, ഫിസിയോതെറാപ്പി, കൗൺസിലിംഗ് എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ഓക്‌സിജൻ കോൺസൺട്രേറ്റർ, കിടക്കകൾ, കട്ടിൽ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും നൽകാൻ പദ്ധതിയുണ്ട്. സേവനങ്ങളെല്ലാം സൗജന്യമായാണ് നൽകുന്നത്. സേവനം ലഭ്യമാക്കുന്നതിന് ഫോൺ: 7306100928 (PIRAVOM OFFICE) എന്ന നമ്പറിൽ ബന്ധപെടുക.
സ്വരുമയുടെ പാലിയേറ്റീവ് കെയർ സേവനങ്ങൾ കാഞ്ഞിരപ്പള്ളി,മണിമല & ചെമ്മലമറ്റം(Ph:8111928361), കോട്ടയം മുനിസിപ്പാലിറ്റി(Ph:8547282361), കുറവിലങ്ങാട്(Ph:8301008361),നെടുങ്കണ്ടം(Ph:8075842317) എന്നിവിടങ്ങളിലും ലഭ്യമാണ്.