03/08/2016
മെഡിക്കല് ട്രാന്സ്ക്രിപ്ഷന്, തൊഴിൽ രെഹിതർക്കു ഒരു അനുഗ്രഹം:
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയോ നിശ്ചിത പ്രായപരിധിയോ ഇല്ലാത്ത, ഇംഗ്ളീഷ് ഭാഷയില്‍ അല്‍പ്പം പ്രാവീണ്യം മാത്രം മതിയായ, മാന്യമായ വേതനവും അന്തസ്സും നല്‍കുന്ന ജോലിയാണ് മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍.
എന്താണ് മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍.
നമ്മുടെ നാട്ടില്‍ പ്രചാരം നേടിയ ഈ തൊഴില്‍ മേഖല വിദേശ രാജ്യങ്ങളിലെ ഹോസ്പിറ്റല്‍ ശൃംഖലയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ പ്രത്യേകിച്ചും അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു രോഗി ഹോസ്പിറ്റലിലേക്ക് പോയാല്‍ എത്ര നിസ്സാരമായ രോഗമാണെങ്കില്‍ പോലും- അയാളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും- മുമ്പ് എന്തെങ്കിലും അസുഖങ്ങള്‍ വന്നിട്ടുണ്ടോ, മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉള്ള വ്യക്തിയാണോ തുടങ്ങി മുഴുന്‍ ശാരീരിക പരിശോധനകളും നടത്തി ഏത് മരുന്നുകളാണ് കഴിച്ചുകൊണ്ടിരിക്കുന്നത്, ഇപ്പോള്‍ എന്ത് കഴിക്കണം എന്നിങ്ങനെ ഡോക്ടര്‍മാരുടെ ശരിയായ അഭിപ്രായങ്ങള്‍ അടങ്ങിയ രേഖകള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് എത്തിക്കണം. പുറം കരാര്‍ കമ്പനികള്‍ക്കാണ് ഈ ചുമതല. ഡോക്ടറുടെ മുറിയിലെ ഹെഡ്ഫോണ്‍ മുഖേന മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇത് കേള്‍ക്കാം. അതിനനനുസരിച്ച് ഓരോ ഡോക്ടര്‍ക്കും ഏത് ഫോര്‍മാറ്റിലാണോ അവഷ്യം, അതേ ഫോര്‍മാറ്റില്‍ തന്നെ തിരിച്ചുകൊടുക്കണം. തുടര്‍ന്നുള്ള ഭാവി റഫറന്‍സുകള്‍ക്കും കേസ് സ്റ്റഡിക്കുപോലും ഇതാണ് ഉപയോഗിക്കുന്നത്. നിയമപരമായി ഉപയോഗിക്കുന്ന രേഖകളാണെന്നതിനാല്‍ അതിന്റെ സൂക്ഷ്മതയോടെ തന്നെ കൈകാര്യം ചെയ്യണം.
അര്‍പണബോധത്തോടെ ചെയ്യേണ്ട ഇത്തരം ജോലികള്‍ ആയാസത്തോടെയും ആനന്ദത്തോടെയും വീട്ടിലിരുന്ന് ചെയ്യുന്ന വനിതകളും യുവാക്കള്‍ക്കും നമ്മുടെ ചുറ്റുവട്ടത്ത് എത്രയോ ഉണ്ട്. ഒഴിവ് സമയത്തെ ആലസ്യത്തിലാഴ്ത്താനവര്‍ തയ്യാറല്ല. ഉദ്യോഗസ്ഥ ജോലിയല്ലാതെ മറ്റൊന്നും തന്റെ കൈക്ക് വഴങ്ങില്ലെന്നും അവര്‍ക്ക് വാശിയില്ല. ഓഫീസിലെ പഞ്ചിംഗ് മെഷീനെ പേടിക്കാതെ ബസ്സിലെ ഉന്തും തള്ളും രാവിലെയും വൈകുന്നേരവുമുള്ള പരക്കം പാച്ചിലുമൊന്നും ബാധിക്കാതെ വീട്ടിലിരുന്ന് ഈ ജോലിയിലേര്‍പ്പെട്ടവരാണ് അവർ.