KTM Medical College Online

KTM Medical College Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KTM Medical College Online, Gandhinagar Kottayam, Kottayam.

കോട്ടയം മെഡിക്കൽ കോളേജ് സന്ദർശന പാസ്സ് സമയം
14/11/2025

കോട്ടയം മെഡിക്കൽ കോളേജ് സന്ദർശന പാസ്സ് സമയം

കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗീസന്ദർശകരുടെ പ്രവേശനത്തിന് പുതിയ ക്രമീകരണം.  പാസ് നല്‍കുന്ന കൗണ്ടർ ...
23/09/2025

കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗീസന്ദർശകരുടെ പ്രവേശനത്തിന് പുതിയ ക്രമീകരണം.
പാസ് നല്‍കുന്ന കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആയി.

ആശുപത്രിയില്‍ കിടത്തിച്ചികിത്സയിലുള്ള രോഗികളെ കാണാന്‍ പാസെടുക്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന സന്ദർശകർ ഇനിമുതൽ രോഗിയുടെ പേര്, വാര്‍ഡ്, ഐപി നമ്പർ, ഫോണ്‍ നമ്പർ എന്നിവയെല്ലാം അറിഞ്ഞിരിക്കണം.

കൗണ്ടറിൽ ഈ വിവരങ്ങളെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ പാസ് നല്‍കുന്ന കൗണ്ടറില്‍ നിന്നും സന്ദർശകർക്ക് രോഗിയെ കാണാനുള്ള പാസ് നല്‍കുകയുള്ളൂ. ഒരാള്‍ക്ക് പരമാവധി മൂന്നു പാസ് മാത്രമേ ലഭിക്കൂ.

പാസ് നിരക്ക് പത്തു രൂപയാണ്. ഒരു രോഗിയുടെ പേരില്‍ മൂന്ന് സന്ദര്‍ശകര്‍ വാര്‍ഡിലേക്ക് കയറിപ്പോയിക്കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു മാത്രമേ ആ രോഗിയെ കാണാന്‍ വരുന്ന മറ്റു സന്ദര്‍ശകർക്ക് പാസ് നല്‍കുകയുള്ളൂ. ഉച്ചയ്ക്ക് ഒന്നര തൊട്ട് പാസ് നല്‍കിത്തുടങ്ങും.

അധികൃതരുടെ കണ്ണുവെട്ടിച്ച് രോഗീസന്ദർശനത്തിന്റെ പേരിൽ മോഷ്ടാക്കൾ ആശുപത്രിക്കുള്ളിൽ കയറിപ്പറ്റി കവർച്ചയും മറ്റു കുറ്റകൃത്യങ്ങളും നടത്തിവരുന്നതിനു തടയിടുക എന്നൊരു ലക്ഷ്യം കൂടി പുതുക്കിയ ക്രമീകരണങ്ങൾക്കുണ്ട്..

മെഡിക്കൽ കോളേജ് ♥️
06/04/2024

മെഡിക്കൽ കോളേജ് ♥️

Dyfi ♥️👏🏻
01/08/2023

Dyfi ♥️👏🏻

അവസാനത്തെ ജനസമ്പർക്ക പരിപാടിയും കഴിഞ്ഞ് ജനനായകൻ മടങ്ങുന്നു..💔 ഉമ്മൻചാണ്ടി 💙
20/07/2023

അവസാനത്തെ ജനസമ്പർക്ക പരിപാടിയും കഴിഞ്ഞ് ജനനായകൻ മടങ്ങുന്നു..💔

ഉമ്മൻചാണ്ടി 💙

28/05/2023

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ വെച്ച് കഴിഞ്ഞ ദിവസം വെളുപ്പിനെ ആരോ വണ്ടി ഇടിച്ചു പുറകിലെ രണ്ടു കാലും തളർന്നു പോയ നായയാണ് ഇത്, ഇതിന്റെ പുറകിൽ ഉണ്ടായ മുറിവും വളരെ വലുതാണ് ആരുടെയും സംരക്ഷണമോ ഒന്നും ഇല്ലാത്തതിനാൽ ജീവനോട് മല്ലിടുകയാണ്, ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുന്നവർ ഉണ്ടെങ്കിൽ ദയവായി സഹായിക്കുക, ആശുപത്രിയുടെ മുൻ വശത്തു പുതുതായി വന്ന പഞ്ചായത്ത് കെട്ടിടത്തിന്റെ പുറകു വശത്തെ കടയുടെ വരാന്തയിൽ ആണ് അനങ്ങാൻ പോലും കഴിയാതെ നിലവിൽ ഇ നായ,

നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി*ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു**കോട്ടയം മ...
12/02/2023

നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി

*ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു*

*കോട്ടയം മെഡിക്കല്‍ കോളജിന്റെ ചരിത്രത്തിലാദ്യം*

കോട്ടയം: ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നു കാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു.

തകരാറിലായ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കേണ്ടതും എന്നാല്‍ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാന്‍ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്. അയോര്‍ട്ടിക് സ്റ്റിനോസിസ് ഉള്ളപ്പോഴും വളരെ ചുരുക്കമായി അയോര്‍ട്ടിക് വാല്‍വിന് ചോര്‍ച്ച വരുന്ന അവസ്ഥയിലുമാണ് ടാവി ചെയ്യാറുള്ളത്.

ടാവിക്ക് സാധാരണ വാല്‍വ് മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയുമായി വ്യത്യാസങ്ങളുണ്ട്. പ്രായം കൂടിയവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവര്‍ എന്നിവരില്‍ ഹൃദയം തുറന്നുള്ള (ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി) ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ യുള്ള രോഗികള്‍ക്ക് ഗുണകരമാണ് ടാവി. രോഗിയെ ബോധം കെടുത്തുന്നില്ല, വലിയ മുറിവ് ഉണ്ടാകുന്നില്ല, രക്തനഷ്ടം കുറവാണ് എന്നിവ ടാവിയുടെ പ്രത്യേകതയാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കും.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി.എല്‍. ജയപ്രകാശ്, ഡോ. ആശിഷ് കുമാര്‍, ഡോ. എന്‍. ജയപ്രസാദ്, ഡോ. സുരേഷ് മാധവന്‍, ഡോ. മഞ്ജുനാഥ്, ഡോ. പി.ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്സുമാരായ എലിസബത്ത്, ഗോപിക, ടെക്നീഷ്യന്മാരായ അരുണ, ജിജിന്‍, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ടാവിക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. 13 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപയ്ക്ക് പൂര്‍ത്തീകരിക്കാനായി.

മെഡിക്കൽ സംഘത്തിന്
മന്ത്രിയുടെ അഭിനന്ദനം

കോട്ടയം: നൂതന ഹൃദയ ശസ്ത്രക്രിയ ടാവി വിജയകരമായി പൂർത്തീകരിച്ച കോട്ടയം മെഡിക്കൽ കോളജിലെ മെഡിക്കൽ സംഘത്തെ സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അഭിനന്ദിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ഡോ. വി.എൽ. ജയപ്രകാശും അടങ്ങിയ സംഘത്തെ മന്ത്രി ഫോണിൽ അഭിനന്ദനം അറിയിച്ചു. രാജ്യാന്തര നിലവാരത്തിലേക്കുയ രുന്ന മെഡിക്കൽ കോളജിന് കുതിപ്പു പകരാൻ ഇതുപകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അകാലത്തിൽ വിട്ടു പിരിഞ്ഞ രശ്മി രാജ് സിസ്റ്റർ 🌹. കണ്ണിരോടെ വിട
04/01/2023

അകാലത്തിൽ വിട്ടു പിരിഞ്ഞ രശ്മി രാജ് സിസ്റ്റർ 🌹. കണ്ണിരോടെ വിട

ATM ന്റെ മുന്നിൽ ക്യൂ നിന്ന് മടുത്ത  ഒരു ബ്രോ അയച്ചു തന്നത് 😊
09/11/2022

ATM ന്റെ മുന്നിൽ ക്യൂ നിന്ന് മടുത്ത ഒരു ബ്രോ അയച്ചു തന്നത് 😊


Proud ❤️ Medical College
15/02/2022

Proud ❤️

Medical College

09/02/2022

ഹെലികോപ്റ്റർ പോലും പരാജയപ്പെട്ടിടത്തു രക്ഷപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ സേനക്ക് അഭിവാദ്യങ്ങൾ..❣️

🇮🇳🤘🏻 INDIAN ARMY 👏🏻👏🏻👏🏻

❤️
08/02/2022

❤️

Address

Gandhinagar Kottayam
Kottayam

Website

Alerts

Be the first to know and let us send you an email when KTM Medical College Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram