18/07/2024
ആയുർവേദത്തെ മനസ്സിലാക്കി, ആയുവേദത്തിന് വേണ്ടി നിലകൊണ്ട വ്യക്തിത്വം. മാർത്താണ്ട വർമ ശങ്കരൻ വല്യത്താൻ എന്ന M. S. Vallyathaan സർ.അദ്ദേഹം മണിപ്പാൽ ഡീൻ ആയിരുന്ന സമയം മുതൽ ഉള്ള പരിചയം, പിന്നെ അദ്ദേഹം ഞാൻ പഠിച്ച SDM ആയുർവേദ കോളേജിൽ പരിപാടികൾക്ക് വരുമായിരുന്നു, തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്കു ഉയർത്തിയത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ആയിരുന്നു. ലോകം അറിയപ്പെടുന്ന ഒരു ഹൃദയം ശാസ്ത്രക്രിയ വിദഗ്ധൻ ആയിരുന്നു.പിന്നീട് അദ്ദേഹം രാഘവൻ തിരുമുൽപ്പാട് സാറിന്റെ അടുത്ത് അഷ്ടാംഗ ഹൃദയം പഠിച്ചു, Legacy of Charaka, Legacy of susrutha, Legacy of Susrutha തുടങ്ങിയ ബുക്കുകൾ രചിച്ചു. രാജ്യം പദ്മ വിഭൂഷൻ നൽകി ആദരിച്ചു.
അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടമാണ്..
ശത കോടി പ്രണാമം... 🙏🙏🙏