18/08/2019
ഹിജാമ:
അഥവാ കപ്പിങ്ങ് തെറാപ്പി എന്ന ഈ പൗരാണിക ചികിത്സാരീതിയെ..
ശരീരത്തില്‍ നിന്ന് അശുദ്ധ രക്തം നിശ്ചിത രീതിയില്‍ ഒഴിവാക്കി ഊർജ്ജസ്വലതയും,രോഗശമനവും സാധ്യമാക്കുന്ന അതിപുരാതന ചികിത്സാരീതിയാണ് ഹിജാമ അഥവാ കപ്പിങ്ങ് തെറാപ്പി,
പ്രവാചക ചികിത്സയിലും,അക്യുപങ്ങ്ചറിലും, യൂനാനിയിലും ഈ തൊറാപ്പി സുപ്രധാനമാണ്, ആയുർവേദത്തിൽ ഇത് രക്തമോക്ഷ എന്ന പേരിൽ അറിയപ്പെടുന്നു..
*പ്രവാചകന്‍ മുഹമ്മദ് നബി ഈ ചികിത്സാരീതി സ്വീകരിച്ചിരുന്നതായും ഈ ചികിത്സാ രീതിയുടെ മഹത്വത്തെ പ്രകീർത്തിച്ചിരുന്നതായും രേഖപ്പെടുത്തപ്പെട്ട അനേകം ഹദീസുകൾ ചരിത്രത്തിലുണ്ട്..”
ഹിജാമ ചെയ്യൽ എല്ലാ പ്രവാചകൻമാരുടെയും ചര്യയിൽ പെട്ടതാണ് എന്ന ഹദീസിലൂടെ പ്രവാചകനായ ആദം നബി(അ) മുതൽ തന്നെ ഈ ചികിത്സാ രീതിയും ലോകത്ത് നിലവിൽ വന്നതായി മനസിലാക്കാം, ആദം നബി (അ) ജീവിച്ചിരുന്നത് ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലാണ് എന്നിരിക്കെ പുണ്യമായ ഈ ചികിത്സാ രീതിയുടെ ആരംഭവും ഇവിടെ നിന്നും തന്നെയാണ് എന്നു മനസിലാകുന്നു, പിൽക്കാലത്ത് ചൈനയില്‍ നിന്നും, ഗ്രീസിൽ നിന്നുമാണ് ഈ ചികിത്സാരീതി ലോകത്ത് പ്രചരിച്ചത്, ഹിജാമ: സംബന്ധമായി ലഭ്യമായ ആദ്യ രേഖകൾ ഈജിപ്ഷ്യൻ,യവന (ഗ്രീസ്) ലിപികളിലാണ്, പ്രയോഗികതയും,ഫലസിദ്ധിയും കാരണമായി ആരാണിക ലോകത്തു അതിവേഗം വ്യാപിക്കുകയായിരുന്നു ഈ ചിയ്‌കിത്സ രീതി എന്ന് മനസിലാക്കാം.. പാര്‍ശ്വഫലങ്ങളില്ലാതെ ശരീരത്തിൽ, രക്തത്തിൽ നിന്നും ആവശ്യമില്ലാത്തതും അപകടകവുമായ കൊഴുപ്പുകള്‍, മാലിന്യങ്ങള്‍, വിഷാംശങ്ങള്‍, നീരുകള്‍, നിര്‍ജീവകോശങ്ങള്‍,ഫ്രീ റാഡിക്കൽസ് രോഗാണുക്കള്‍, തുടങ്ങി അനാരോഗ്യകരമായ പദാര്‍ത്ഥങ്ങളെ പുറത്ത് കളയാനും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുകയും, ശരീരത്തിലെ അസഡിക്_ആൽക്കലൈൻ അനുപാതം ക്രമീകരിച്ചു രകത സമ്മര്‍ദ്ദം, ഹൃദയാഘാതം, സ്‌ട്രോക് തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിച്ചു
അകറ്റുവാനും ഹിജാമ ചികിത്സകൊണ്ട് സാധിക്കും.
*അശുദ്ധ രക്തം വലിച്ചെടുക്കൽ കൂടാതെ ഈ ചികിത്സാ രീതി മറ്റു രൂപങ്ങളിലും ചെയ്യുന്നുണ്ട്. ചെയ്യുന്ന രീതി അനുസരിച്ചുള്ള വിത്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധങ്ങളായ തരം തിരിച്ചിട്ടുള്ളത്.