21/12/2022
Hi, ഞാൻ സഫീറ.. ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറാപ്പിസ്റ്റ് ആണ്. അസുഖങ്ങളും വൈകല്യങ്ങളും ചൂഷണം ചെയ്യപ്പെടുന്ന ഈ കാലത്ത് കൂൺ കണക്കെ ഹോസ്പിറ്റലുകളും ക്ലിനിക്കുകളും സെന്ററുകളും ആണ്. അത് അങ്ങനെയാണ്... എല്ലാ രംഗങ്ങളിലും മത്സരമാണ്... എല്ലാം കച്ചവടമാണ്.
തന്റെ കുഞ്ഞിന്റെ സംസാര ഭാഷ വളർച്ചയിൽ ആകുലപ്പെടേണ്ടതായി എന്തെങ്കിലും ഉണ്ടോ ഏത് ചികിത്സ ലഭിക്കണം എന്നൊക്കെ അറിയാനായി ഇവിടെയെത്തുന്നവർക്ക് കിട്ടുന്നത് ഒന്നിലധികം തെറാപ്പികൾ കുട്ടിക്ക് അത്യാവശ്യമാണ് എന്ന നിർദ്ദേശത്തിലാണ്. ആവശ്യമുള്ളതും അല്ലാത്തതുമായത് ഏത് എന്ന് തിരിച്ചറിയാനാവാത്ത രക്ഷിതാക്കൾ പിന്നെ 'വിദഗ്ധരുടെ' നിർദ്ദേശമനുസരിച്ചു കുട്ടികളുടെ ഭാവി മാത്രം ഓർത്തു കാശിനായുള്ള നെട്ടോട്ടവും വേണ്ടയിടങ്ങളിലൊക്കെ എത്തിക്കാനുള്ള പെടാപ്പാടും.
ഇത്തരമൊരു സാഹചര്യത്തിലാണ് online വഴി free ആയിട്ട് ഒരു കൺസൽറ്റേഷൻ ചെയ്യാൻ ഞാൻ തീരുമാനിക്കുന്നത്. കുട്ടികളുടെ സംസാരം ഭാഷ കേൾവി ബന്ധപ്പെട്ട സ്വഭാവ വൈകല്യങ്ങൾ എന്നിവ മൂലം വിഷമം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് പ്രശ്നങ്ങൾ പങ്കു വെക്കാനുള്ള ഒരു അവസരം.. പ്രശ്നങ്ങൾ വിലയിരുത്തി വേണ്ട ചികിത്സ മാർഗങ്ങൾ നിർദ്ദേശിക്കുകയും വീട്ടിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും അത്യാവശ്യമെങ്കിൽ മാത്രം therapy related കാര്യങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.
NB: സ്വീകരിക്കാവുന്ന ആളുകളുടെ എണ്ണത്തിൽ പരിമിതികൾ ഉള്ളത് കൊണ്ടു തന്നെ ഒരാളുടെ ദുരുപയോഗം മറ്റൊരാളുടെ പ്രതീക്ഷ ആണ് ഇല്ലാതാക്കുന്നത് എന്ന് ഓർമപ്പെടുത്തുന്നു. ആവശ്യക്കാർ മാത്രം താഴെ കൊടുത്തിട്ടുള്ള whatsapp link ഉപയോഗിച്ചു contact ചെയ്യുക
ഓരോ ബാച്ചിന്റെയും Date and time കമന്റിൽ പിൻ ചെയ്യുന്നതാണ്.