Al MAHAR Health CARE

Al MAHAR Health CARE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al MAHAR Health CARE, Acupuncturist, kottappuram, Malappuram.

28/05/2025
12/03/2025

ചികിത്സ അനുഭവങ്ങൾ 01

👉ലക്ഷങ്ങൾ വേണം എന്നില്ല രോഗം മാറാൻ🌲

രോഗിയുടെ പേര്
റാഫി, സ്ഥലം മലപ്പുറം ജില്ലയിലെ പുത്തൂർ പള്ളിക്കൽ. പ്രധാന പ്രശ്നം കടുത്ത ഊര വേദന. 👉
വളരെ പ്രയാസപ്പെട്ട് വടി പോലെ നടന്നാണ് ആ ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്നത്. റാഫിക്ക് വയറും പുറംഭാഗവും ചേർത്ത് ഒരു ബെൽറ്റ് ഇട്ടിട്ടുണ്ട് ഈ ബെൽറ്റ് ഒരിക്കലും അഴിക്കരുതെന്ന് കർശന നിർദേശവും ഡോക്ടർമാർ നൽകിയിട്ടുണ്ട്..
കടുത്ത ഊര വേദനയാണ് അദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നത്. ജോലിക്ക് പോയിട്ട് ഒരുപാട് നാളായി ചികിത്സകൾ മാറിമാറി ചെയ്തുകൊണ്ടിരുന്നു. സാമ്പത്തികമായി വളരെ തളർച്ചയിലാണ്
ഇപ്പോൾ നട്ടെല്ലിന് ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ഓപ്പറേഷനാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഒരു സ്കൂൾ ബസ്സിലെ ഡ്രൈവറായ തനിക്ക് അതൊരിക്കലും താങ്ങില്ല. ബദൽ മാർഗ്ഗം ആലോചിച്ചപ്പോൾ ആരോ പറഞ്ഞു കൊടുത്താണ് അൽ മഹർ ക്ലിനിക്കിൽ അദ്ദേഹം വന്നത്. ഞാൻ അദ്ദേഹത്തെ വിളിച്ചിരുത്തി സംസാരിച്ചു നല്ല ആത്മവിശ്വാസം നൽകി ഞങ്ങളുടെ ചികിത്സയെപ്പറ്റി റാഫിയെ പറഞ്ഞു മനസ്സിലാക്കി ശേഷം അക്യുപഞ്ചർ,മെഷീൻ തെറാപ്പി, കപ്പിംഗ്
സമന്വയ ചികിത്സ തുടങ്ങുകയും ആദ്യ ദിവസം തന്നെ ബെൽറ്റ് അഴിച്ച് ഒഴിവാക്കാൻ പറയുകയും ചെയ്തു. കൂടെ ജോലിക്ക് പോവാനും പറഞ്ഞു ആദ്യത്തെ ചികിത്സകൊണ്ട് തന്നെ ഊര വേദനയ്ക്ക് നല്ല ശമനം കിട്ടുകയും.
അടുത്ത തവണ അദ്ദേഹം വളരെ സന്തോഷത്തോടുകൂടിയും ആത്മവിശ്വാസത്തോടുകൂടിയുമാണ് വന്നത്. തുടർന്ന് ഏതാനും ദിവസത്തെ അക്യുപങ്ചർ ഹിജാമ ചികിത്സയിലൂടെ പൂർണ്ണമായി റാഫിയുടെ ഊര വേദന മാറി. വർഷങ്ങൾ കഴിഞ്ഞു പിന്നെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല സന്തോഷത്തോടെ ജോലിക്ക് പോയി കുടുംബം പോറ്റുന്നു. വളരെ ചുരുങ്ങിയ ചിലവിൽ തന്റെ ബുദ്ധിമുട്ട് മാറിയ റാഫി അതിനുശേഷം മറ്റു പലരെയും നമ്മുടെ ചികിത്സയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

AL MAHAR ASHRAF
095624 31895

06/02/2025

Acupuncture&Cuping Therapy പഠിച്ചു സ്വന്തമായി ഒരു വരുമാനം കണ്ടെത്താം.ആരോഗ്യകരമായി ജീവിക്കാം.

16/07/2024

🌎പ്രപഞ്ച സൃഷ്ടാവിന് സർവ്വസ്തുതിയും 🤲
അൽ മഹർ അക്യുപഞ്ചർ അതിന്റെ ജീവിതപാതയിൽ 10 വർഷവും കടന്നിരിക്കുന്നു.ആയിരക്കണക്കിന് രോഗികൾക്ക് വിവിധ രോഗങ്ങൾക്ക് ആശ്വാസമാവാൻ സാധിച്ചു എന്നതിൽ ഞങ്ങൾക്ക് സംതൃപ്തിയുണ്ട് മാറാവ്യാധിമായി കഷ്ടപ്പെട്ടിരുന്ന ഒരുപാട് ആളുകൾക്ക് മരുന്നൊന്നും കഴിക്കാതെ തന്നെ അവരുടെ ബുദ്ധിമുട്ടുകൾ പൂർണ്ണമായും മാറിയതിന് സാക്ഷിയാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
വിവിധ ചികിത്സകൾ ചെയ്തു സാമ്പത്തിക മായും, മാനസികമായും ശാരീരികമായും, തളർന്ന ആളുകൾക്ക് ആശ്വാസം കൊടുക്കാൻ കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യം ഉണ്ട്,മരുന്നൊന്നും കഴിക്കാതെ തന്നെ യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാതെ രോഗം മാറാൻ ആഗ്രഹിക്കുന്ന വരോടൊപ്പം എന്നും ഞങ്ങൾ ഉണ്ടാകും.

മാനസിക ശാരീരിക സാമ്പത്തിക സൗഖ്യം എല്ലാവർക്കും നാഥൻ നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്🤲

ALMAHAR ASHRAF
Al Mahar Acupunture
🌹🌹🌹🌹🌹

06/01/2023
https://almaharacupuncture.dialndial.com/
04/01/2023

https://almaharacupuncture.dialndial.com/

Looking for best ACCUPUNCTURE & HIJAMA in KOTTAPPURAM? Al Mahar Acupuncture & Counseling Center is the leading ACCUPUNCTURE & HIJAMA based in Calicut Airport Road. Kottappuram Near Kondotty. 673637. Malappuram Dt. Kerala. Our service include അക്യുപങ്ചർ & കൗൺസിലിം....

04/01/2023

🌲മനുഷ്യൻ🌲
1: അസ്ഥികളുടെ എണ്ണം: 206
2: പേശികളുടെ എണ്ണം: 639
3: വൃക്കകളുടെ എണ്ണം: 2
4: പാൽ പല്ലുകളുടെ എണ്ണം: 20
5: വാരിയെല്ലുകളുടെ എണ്ണം: 24 (12 ജോഡി)
6: ഹാർട്ട് ചേമ്പർ നമ്പർ: 4
7: ഏറ്റവും വലിയ ധമനി: അയോർട്ട
8: സാധാരണ രക്തസമ്മർദ്ദം: 120/80 Mmhg
9: രക്തം Ph: 7.4
10: സുഷുമ്‌നാ നിരയിലെ കശേരുക്കളുടെ
എണ്ണം 33
11: കഴുത്തിലെ കശേരുക്കളുടെ എണ്ണം: 7
12: മധ്യ ചെവിയിലെ അസ്ഥികളുടെ എണ്ണം: 6
13: മുഖത്തെ അസ്ഥികളുടെ എണ്ണം: 14
14: തലയോട്ടിയിലെ എല്ലുകളുടെ എണ്ണം: 22
15: നെഞ്ചിലെ അസ്ഥികളുടെ എണ്ണം: 25
16: ആയുധങ്ങളിലെ അസ്ഥികളുടെ എണ്ണം: 6
17: മനുഷ്യ ഭുജത്തിലെ പേശികളുടെ എണ്ണം: 72
18: ഹൃദയത്തിലെ പമ്പുകളുടെ എണ്ണം: 2
19: ഏറ്റവും വലിയ അവയവം: ചർമ്മം
20: ഏറ്റവും വലിയ ഗ്രന്ഥി: കരൾ
21: ഏറ്റവും വലിയ സെൽ: സ്ത്രീ അണ്ഡം
22: ഏറ്റവും ചെറിയ സെൽ: ശുക്ലം
23: ഏറ്റവും ചെറിയ അസ്ഥി: മധ്യ ചെവി സ്റ്റേപ്പ് ചെയ്യുന്നു
24: ആദ്യം പറിച്ചുനട്ട അവയവം: വൃക്ക
25: ചെറുകുടലിന്റെ ശരാശരി നീളം: 7 മി
26: വലിയ കുടലിന്റെ ശരാശരി നീളം: 1.5 മീ
27: നവജാത ശിശുവിന്റെ ശരാശരി ഭാരം: 3 കിലോ
28: ഒരു മിനിറ്റിനുള്ളിൽ പൾസ് നിരക്ക്: 72 തവണ
29: സാധാരണ ശരീര താപനില: 37 C ° (98.4 f °)
30: ശരാശരി രക്തത്തിന്റെ അളവ്: 4 മുതൽ 5 ലിറ്റർ വരെ
31: ആയുസ്സ് ചുവന്ന രക്താണുക്കൾ: 120 ദിവസം
32: ആയുസ്സ് വെളുത്ത രക്താണുക്കൾ: 10 മുതൽ 15 ദിവസം വരെ
33: ഗർഭകാലം: 280 ദിവസം (40 ആഴ്ച)
34: മനുഷ്യ കാലിലെ അസ്ഥികളുടെ എണ്ണം: 33
35: ഓരോ കൈത്തണ്ടയിലും എല്ലുകളുടെ എണ്ണം: 8
36: കയ്യിലുള്ള എല്ലുകളുടെ എണ്ണം: 27
37: ഏറ്റവും വലിയ എൻഡോക്രൈൻ ഗ്രന്ഥി: തൈറോയ്ഡ്
38: ഏറ്റവും വലിയ ലിംഫറ്റിക് അവയവം: പ്ലീഹ
40: ഏറ്റവും വലുതും ശക്തവുമായ അസ്ഥി: ഫെമർ
41: ഏറ്റവും ചെറിയ പേശി: സ്റ്റാപീഡിയസ് (മധ്യ ചെവി)
41: ക്രോമസോം നമ്പർ: 46 (23 ജോഡി)
42: നവജാത ശിശു അസ്ഥികളുടെ എണ്ണം: 306
43: രക്ത വിസ്കോസിറ്റി: 4.5 മുതൽ 5.5 വരെ
44: സാർവത്രിക ദാതാക്കളുടെ രക്തഗ്രൂപ്പ്: ഒ
45: യൂണിവേഴ്സൽ സ്വീകർത്താവിന്റെ രക്തഗ്രൂപ്പ്: എ.ബി.
46: ഏറ്റവും വലിയ വെളുത്ത രക്താണു: മോണോസൈറ്റ്
47: ഏറ്റവും ചെറിയ വെളുത്ത രക്താണുക്കൾ: ലിംഫോസൈറ്റ്
48: വർദ്ധിച്ച ചുവന്ന രക്താണുക്കളുടെ എണ്ണം: പോളിസിതെമിയ
49: ശരീരത്തിലെ ബ്ലഡ് ബാങ്ക്: പ്ലീഹ
50: ജീവിത നദിയെ വിളിക്കുന്നു: രക്തം
51: സാധാരണ രക്തത്തിലെ കൊളസ്ട്രോൾ നില: 100 മില്ലിഗ്രാം / ഡിഎൽ
52: രക്തത്തിന്റെ ദ്രാവക ഭാഗം: പ്ലാസ്മ

ജീവിതം എന്ന് വിളിക്കുന്ന ഈ സാഹസികവും അത്ഭുതവുമായ ശരീരത്തെ ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്ന തികച്ചും രൂപകൽപ്പന ചെയ്ത ഒരു യന്ത്രം.

https://almaharacupuncturehijamacenter.justdial.com
09/08/2020

https://almaharacupuncturehijamacenter.justdial.com

Al Mahar Acupuncture & Hijama Center is a top and well known Acupuncture Clinic and Therapy Center in Ramanattukara, Kozhikode and also known for Acupuncture Doctors and Acupuncture Therapists. Get access to address, contact number, photos, directions, working hours and services of Al Mahar Acupunct...

02/08/2020

രോഗങ്ങൾ ക്കെതിരെ പ്രതിരോധം തീർക്കൂ..
➖➖➖➖➖➖➖➖

കരിംജീരകം, 1/2 ടീസ്പൂൺ, കുരുമുളക് 7എണ്ണം, ചുക്ക് ഒരു കഷ്ണം, ചെറുനാരങ്ങ പകുതി, തുളസി ഇല 7, 0
മല്ലി ഒരു സ്പൂൺ
2 ലിറ്റർ വെള്ളത്തിൽ കരിംജീരകം, ചുക്ക്, കുരുമുളക്, മല്ലി കുത്തി ഇടുക, ലെമൺ തൊണ്ടോടു കൂടി അരിഞ്ഞു, തുളസി ഇലയും ഇട്ടു തിളപ്പിച്ച്‌ ചെറു ചൂടോടെ ദിവസം പലപ്പോഴായി കുടിക്കാം..

കരിഞ്ചീരകത്തിന്‍റെ ഗുണങ്ങള്‍*

1.ആസ്തമയും ശ്വസനേന്ദ്രിയ രോഗങ്ങളും

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ചൂടുവെള്ളത്തില്‍ കലര്‍ത്തി ദിവസം ഒരു നേരം കഴിക്കുക. രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.

2.മുതുകു വേദനയും വാതസംബന്ധമായ പ്രശ്നങ്ങുളും (മധ്യപൗരസ്തൃ രാജ്യങ്ങളിലും മലായ് ദ്വീപിലും പ്രയോഗത്തിലുള്ളത്)

അല്പം കരിഞ്ചീരകതൈലം മിതമായ അളവില്‍ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍ ചേര്‍ത്ത് രണ്ടു നേരം കഴിക്കുന്നതും ഉത്തമമാണ്.

3.വയറിളക്കം

ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ കരിഞ്ചീരകതൈലം ചേര്‍ത്തു കഴിക്കുക. രോഗ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെ ദിവസവും രണ്ടു നേരം കഴിക്കണം.

4.പ്രമേഹം

ഒരു കപ്പ് കട്ടന്‍ചായയില്‍ 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും വര്‍ജ്ജിക്കണം.

5.തൊവരള്‍ച്ച

ഒരുടീസ്പൂണ്‍ തൈലം ചൂട് വെള്ളത്തില്‍ കലര്‍ത്തി രണ്ടു നേരം കഴിക്കുക. നെഞ്ചും പുറവും തൈലം പുരട്ടി തടവുന്നതും നല്ലതാണ്.

6.കടുത്ത പനി

ഒരു ടീസ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ലാസ്‌ നാരങ്ങാ നീരില്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നീങ്ങുന്നത് വരെ ഈ ചികിത്സ തുടരണം.

7.തലവേദന

നെറ്റിയിലും ചെവിയരികില്‍ മുഖത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും കരിഞ്ചീരകത്തൈലം കൊണ്ട് തടവുകയും തലക്ക് കെട്ടിടുകയും ചെയ്യുക. രാവിലെ വെറും വയറ്റില്‍ ഒരൂ സ്പൂണ്‍ കരിഞ്ചീരകത്തൈലം കഴിക്കുകയും ചെയ്യാം.

8.പൊതുവായ ആരോഗ്യ വര്‍ദ്ധനവിന്

ദിവസവും ഒരു ടീസ്പൂണ്‍ തൈലം 2 സ്പൂണ്‍ ശുദ്ധ തേനില്‍ ചേര്‍ത്തു രണ്ടു നേരം കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ എറെ സഹായിക്കും.

9.ചര്‍മ്മ സംരക്ഷണത്തിന്

കരിഞ്ചീരക തൈലവും ഒലീവെണ്ണയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് മിക്സ് ചെയ്ത് മുഖത്ത് നന്നായി പുരട്ടിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

10.രക്ത സമ്മര്‍ദ്ധവും പിരിമുറുക്കവും കുറക്കാന്‍

ദിവസേന കാലത്ത് പ്രാതലിനൊപ്പം ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഏതെങ്കിലും ഹലാലായ പാനീയത്തോടൊപ്പം ചേര്‍ത്ത് കഴിക്കുക. ഒരിതള്‍ വെള്ളുള്ളിയും തിന്നുന്നത് ഉത്തമം.
ശരീരം മുഴുവന്‍ കരിഞ്ചീരക തൈലം പുരട്ടിയ ശേഷം സണ്‍ബാത്ത് നടത്തുക (വെയില്‍കായുക). മുമ്മൂന്നു ദിവസങ്ങല്‍ ഇടവിട്ട് അരമണിക്കൂര്‍ വീതം ഒരു മാസക്കാലം തുടര്‍ച്ചയായി ചെയ്താല്‍ ഫലസിദ്ധി ലഭിക്കും.

11.ക്ഷീണവും അലസതയും മാറാന്‍

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ളാസ്സ് ശൂദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങ ജ്യൂസിലോ തേനിലോ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. പത്തുദിവസം തുടര്‍ച്ചയായി ചെയ്യുക.

12.ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍

ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം 100 മി.ഗ്രാം തിളപ്പിച്ച കര്‍പ്പൂര തുളസിയില്‍ കലര്‍ത്തി ചുരുങ്ങിയത് 15 ദിവസം കഴിക്കുക.

13.പേശീവേദനകള്‍ക്ക്

വേദനയുള്ള ഭാഗത്ത് തൈലം കൊണ്ട് തടവുക. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ശുദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാ ജ്യൂസിലോ ചേര്‍ത്ത് കഴിക്കുന്നതും ഗുണകരമാണ്.

14.കടുത്ത മനസ്സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ഒരു കപ്പ് ചായയിലോ കാപ്പിയിലോ ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുക.

15.ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ഒരു സ്പൂണ്‍ ഒലീവെണ്ണയില്‍ കലര്‍ത്തി ഭക്ഷണത്തിന് ശേഷം കഴിക്കുക.

16.ഉറക്കക്കുറവിന് ഒരു ടാബിള്‍ സ്പൂണ്‍ കരിഞ്ചീരകത്തൈലം തേനില്‍ കലര്‍ത്തി ഏതെങ്കിലും ചുടുപാനിയത്തില്‍ കലര്‍ത്തി വൈകുന്നെരം കഴിക്കുക.

17.മഞ്ഞപ്പിത്തം

ഒരു കപ്പ് പാലില്‍ 2.5 മി.ലി കരിഞ്ചീരക തൈലം കലര്‍ത്തി ദിവസം രണ്ടു നേരം കഴിക്കുക. (ഒന്ന് കാലത്തും ഒന്ന് രാത്രി ഭക്ഷണത്തിന് ശേഷവും).

18.വയറെരിച്ചില്‍

ഒരു കപ്പ് മുസ്സമ്പി ജൂസില്‍ 2.5 മി.ലി ജീരക തൈലം കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിനു മുമ്പും കഴിക്കുക. പത്ത് ദിവസം ചികിത്സ തുടരുക. ലഹരി വസ്തുക്കളും മുളകുചേര്‍ത്തതോ പുളിച്ചതോ ആയ സാധനങ്ങളും പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.

19.പൊണ്ണത്തടി കുറക്കാന്‍

5 മി.ലി കരിഞ്ചീരക തൈലം രണ്ടു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് ഇളം ചൂട് വെള്ളത്തില്‍ ദിവസം രണ്ട് നേരം കഴിക്കുക. അരി ഭക്ഷണം ഒഴിവാക്കുക.

20.സോറിയാസിസ്

6 ചെറുനാരങ്ങ ജ്യൂസാക്കിയെടുത്ത് 50 ഴാ കരിഞ്ചീരക തൈലം ചേര്‍ത്ത് രോഗബാധയുള്ള സ്ഥലത്ത് പുരട്ടുക.

21.കൈകാല്‍ വിണ്ട് കീറല്‍ (രക്തസ്രാവത്തോടൊപ്പം)

ഒരു ഗ്ളാസ്സ് മുസ്സമ്പി ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കലര്‍ത്തി ദിവസം രണ്ട് നേരം (കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരവും) കഴിക്കുക. കോഴിയിറച്ചി, മുട്ട, വഴുതനങ്ങ എന്നിവ ഒഴിവാക്കുക. കരിഞ്ചീരകത്തില്‍ നിന്നുണ്ടാക്കിയ ഓയിന്‍മെന്റും ഉപയോഗിക്കാം.

22.രക്തക്കുറവും വിളര്‍ച്ചയും

ഒരു കൊളുന്ത് പൊതീന ഇല വെള്ളത്തില്‍ തിളപ്പിച്ച ഒരു കപ്പ് ജ്യൂസെടുത്ത് 2.5 മി.ലി കരിഞ്ചീര തൈലം ചേര്‍ത്ത് കാലത്തും വൈകുന്നേരവും കഴിക്കുക. തൈര് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 21 ദിവസം ചികിത്സ തുടരുക.

23.പൈല്‍സ്, മലബന്ധം

2.5 മി.ലി കരിഞ്ചീര തൈലം ഒരു കപ്പ് കരിഞ്ചായയില്‍ ചേര്‍ത്ത് കാലത്ത് വെറും വയറ്റിലും രാത്രിയും കഴിക്കുക. ചൂടുള്ളതും മസാല ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

24.ലൈംഗികാവയവങ്ങളിലെ നീര്‍വീക്കം

ആദ്യം സോപ്പ് വെള്ളം കൊണ്ട് തേച്ച് കഴുകി ഉണങ്ങിയ ശേഷം വീര്‍ത്ത ഭാഗത്ത് അല്പം കരിഞ്ചീരത്തൈലം പുരട്ടുക. അടുത്ത പ്രഭാതം വരെ അത് കഴുകാതിടുക. മൂന്നു ദിവസം ഈ ചികിത്സ തുടരുണം.

25. സ്ത്രീ സഹജ രോഗങ്ങള്‍ (വെള്ളപ്പോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാവുന്ന വയറു വേദന, മുതുകു വേദന)

രണ്ട് ഗ്ളാസ്സ് വെള്ളത്തില്‍ പൊതീനയിലയിട്ടു തിളപ്പിച്ചെടുത്ത ശേഷം 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരത്തും കഴിക്കുക. 40 ദിവസം ചികിത്സ തുടരുക. അച്ചാറ്, വഴുതിന, മുട്ട, മാംസം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കുക.

26.കണ്ണ് സംബന്ധമായ അസുഖങ്ങള്‍

കണ്ണ് ചുവപ്പ്, കണ്ണ് തിമിരം, കണ്ണില്‍ നിന്നും എല്ലായ്പോഴും വെള്ളം പോവുക തുടങ്ങി കണ്ണിനുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ഒരു കപ്പ് ക്യാരറ്റ് ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീര എണ്ണ കലര്‍ത്തി ദിവസം രണ്ട് നേരം കഴിക്കുക. (രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും. ചികിത്സ 40 ദിസവം തുടരാം. അച്ചാറ്, വഴുതിന, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കണം.

27.സന്ധിവേദന, വാതം

ഒരു സ്പൂണ്‍ വിനാഗിരി, 2.5 മി.ലി കരിഞ്ചീര തൈലം, രണ്ട് സ്പൂണ്‍ തൈലം എന്നിവ ചേര്‍ത്ത് രാവിലെ പ്രാതലിനു മുമ്പായും രാത്രി ഭക്ഷണ ശേഷവും കഴിക്കുക.

28.കിഡ്നി വേദനക്ക്

250 ഗ്രാം കരിഞ്ചീരപ്പൊടി തേനില്‍ ചാലിച്ച് തയ്യാറാക്കിയ മരുന്നില്‍ നിന്ന് രണ്ട് സ്പൂണെടുത്ത് അരകപ്പ് വെള്ളത്തില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കൂട്ടിച്ചേര്‍ത്ത് ദിവസവും ഒരു നേരം കഴിക്കുക. 21 ദിവസത്തേക്ക് ഈ ചികിത്സ തുടരണം

*കരിഞ്ചീരക എണ്ണ,തേൻ, കരിംജീരക ലേഹ്യം (കരിംജീരകം +തേൻ ) ലഭിക്കാന്‍ ബന്ധപ്പെടുക 9562431895 whatsapp
9496365098.

Address

Kottappuram
Malappuram
673637

Website

Alerts

Be the first to know and let us send you an email when Al MAHAR Health CARE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category