Neethi Homoeo Care

Neethi Homoeo Care Multi Specialty Homoeopathic Clinic

26/07/2022
17/02/2022


22/10/2021



‼️ഉരുകുന്ന അസ്ഥികൾ‼️ചുരുക്കം ചില സ്ത്രീകളെങ്കിലും പലപ്പോഴായി കേട്ടിട്ടുള്ള ഒരു കാര്യമാണ് ആകെ അങ്ങ് മെലിഞ്ഞു ക്ഷീണിച്ചു പ...
19/08/2021

‼️ഉരുകുന്ന അസ്ഥികൾ‼️

ചുരുക്കം ചില സ്ത്രീകളെങ്കിലും പലപ്പോഴായി കേട്ടിട്ടുള്ള ഒരു കാര്യമാണ് ആകെ അങ്ങ് മെലിഞ്ഞു ക്ഷീണിച്ചു പോയല്ലോ... വല്ല അസ്ഥിയുരുക്കമോ മറ്റോ ആണോ ഇനി?!!
പിന്നെ google ആയി ഹോം remady തേടിപിടിക്കലായി, പച്ചമരുന്ന്, ഒറ്റമൂലി, അങ്ങനെ ആകെ സീൻ Contra.!! ബേജാറാകതെ വെറെ വഴി ഇല്ലലോ.!! എൻ്റെ അസ്ഥി എല്ലാം കൂടി ഉരുകി പോയാലോ?!!!

ശരിക്കും ഈ അസ്ഥി ഉരുകുമോ ...ഇനി എങ്ങാനും ഉരുകിയാൽ തന്നെ അതേതു വഴിയിലൂടെ ഈ ഗർഭപാത്രം പിന്നിട്ടു യോനിയിലൂടെ പുറത്തു വരും .... ദാ ഉത്തരം ഇവിടെയുണ്ട് ...

യോനിയിൽ നിന്നുള്ള സ്രവങ്ങൾക്കു അസ്ഥികളുമായി പുലബന്ധം പോലുമില്ല ....

എപ്പോഴാണ് യോനിസ്രവം രോഗലക്ഷണമാകുന്നത് ?
യോനീസ്രവത്തിന്റെ
🔹കട്ടി/സാന്ദ്രത
🔹ഗന്ധം
🔹നിറം
🔹അളവ്
ഇവയിലൊക്കെ അസാധാരണത്വം കണ്ടാൽ അത് രോഗലക്ഷണമാകാം.

യോനീസ്രവം രോഗലക്ഷണമാകുന്ന സാഹചര്യങ്ങൾ നമുക്കൊന്ന് പരിചയപ്പെടാം.

🔴പൂപ്പൽ ബാധ (കാൻഡിഡിയാസിസ്)

കാൻഡിഡ എന്ന പൂപ്പൽ ആണ് അസഹനിയമായ ചൊറിച്ചിൽ അനുഭവപ്പെടുന്ന ഈ രോഗത്തിനു കാരണം.
ഒപ്പം തൈര് പോലെയുള്ള വെളുത്ത യോനിസ്രവവും.
75 ശതമാനത്തോളം സ്ത്രീകളിലും നാൽപ്പത് വയസ്സിനകം ഒരിക്കലെങ്കിലും ഈ രോഗവസ്ഥ
വന്നു പോകുന്നു എന്ന് കണക്കുകൾ പറയുന്നു. ഡയബറ്റിസ് രോഗികളിൽ സാധ്യത സാധാരണക്കാരിലും കൂടുതലാണ്.
യോനീസ്രവത്തിനൊപ്പം, യോനിക്കു ചുറ്റുമുള്ള ഭാഗങ്ങളിലേക്കും തുടയിടുക്കിലേക്കും അണുബാധ പടർന്നു ചൊറിച്ചിലും ചുവപ്പും ഉണ്ടാകാം. പങ്കാളിയുടെ ലിംഗാഗ്രത്തിലും പൂപ്പൽ ബാധ കണ്ടു വരാറുണ്ട്.

🔴ട്രൈക്കോമോണിയാസിസ്

ട്രൈക്കോമോണാസ് വജൈനാലിസ് (Trichomonas vaginalis) എന്ന സൂക്ഷ്മജീവിയാണ് ഈ രോഗത്തിനു കാരണം.
മഞ്ഞ കലർന്ന പച്ച നിറമാണ് ഈ യോനിസ്രവത്തിന്. ഗർഭാശയ ഗളം ചുവന്നു (strawberry cervix) കാണപ്പെടുന്നത് ഒരു പ്രധാന ലക്ഷണം ആണ്. രോഗലക്ഷണങ്ങളില്ലാതെയും ഈ അണുബാധ ഉണ്ടാകാം.
ഗർഭിണികളിൽ ട്രൈക്കോമോണിയാസിസ് വന്നാൽ, മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത കൂടുതലാണ്.

🔴ബാക്റ്റീരിയൽ വജൈനോസിസ്

ഇത് ഒരു അണുബാധയല്ല. യോനിയിൽ സ്വാഭാവികമായി കണ്ടു വരുന്ന ലാക്ടോബാസിലസ് (lactobacillus) എന്ന ബാക്റ്റീരിയ കുറയുകയും മറ്റു ബാക്റ്റീരിയ അവിടെ പെറ്റുപെരുകകുകയും ചെയ്യുന്ന അവസ്ഥയാണ്.
മത്സ്യഗന്ധമുള്ള തവിട്ടു കലർന്ന വെള്ള നിറത്തിലുള്ള യോനീസ്രവമാണ് ഇതിന്റെ പ്രത്യേകത. ആർത്തവ ദിനങ്ങളിൽ ഈ ഗന്ധം വർധിക്കുകയും ചെയ്യുന്നു.

ട്രൈക്കോമോണിയാസിസും ബാക്റ്റീരിയൽ വജൈനോസിസും വന്ധ്യതയ്ക്കു കാരണമായേക്കാവുന്ന പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് (Pelvic inflammatory disease - PID)ലേക്കു നയിച്ചേക്കാം.

ഗർഭാശയ മുഖത്തു നിന്നുള്ള സ്രവങ്ങൾ യോനീസ്രവം ആയി തെറ്റിദ്ധരിക്കാം. ഗോണെറിയ, ഹെർപിസ് മുതലായ അണുബാധ മുതൽ ഗർഭാശയ കാൻസർ വരെ ഇതിന് കാരണമാകാം.

🔵രോഗനിർണ്ണയം

✔️വിദഗ്ധ പരിശോധന
(Speculum and per vaginal examination )

✔️യോനീസ്രവത്തിന്റെ മൈക്രോസ്കോപിക് പരിശോധന, കൾച്ചർ

🔵ചികിത്സ

👉രോഗത്തിനനുസരിച്ചു ചികിത്സ വ്യത്യസ്തമാണ്. മറ്റു side effects കൾ ഒന്നും ഇല്ലാതെ തന്നെ ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിലൂടെ സാധ്യമാണ്..

👉ചില സാഹചര്യങ്ങളിൽ പങ്കാളിയേയും ചികിൽസിക്കേണ്ടി വന്നേക്കാം.

👉പൂപ്പൽ ബാധയിൽ ഡയബറ്റിസ് ചികിത്സ , ശരീര ഭാഗങ്ങളിൽ ഈർപ്പം നിൽക്കുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ കൂടി ചെയ്യണം.

👉സങ്കീർണതകൾ ഒഴിവാക്കാൻ ആരംഭത്തിൽ തന്നെ ശരിയായ ചികിത്സ തേടുക.

അപ്പോൾ ഇനി "അസ്ഥിയുരുക്കം" പിടിച്ചു നിർത്താൻ ഒറ്റമൂലി തേടി പോകും മുൻപ് മേല്പറഞ്ഞ കാര്യങ്ങൾ കൂടി മനസ്സിൽ വയ്ക്കുക.



#അസ്ഥിയുരുക്കം



::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
🔰കൂടുതൽ വിവരങ്ങൾക്കായി വിളിക്കു

👩🏻‍⚕️ഡോ: ഫാത്തിമത്ത് ഷൈമ.കെ.പി (BHMS )

☎️ * :+918281110619
------------------------------———————
🏥 Dr Shaima’s നീതി ഹോമിയാ കെയർ
Near നീതി മെഡിക്കൽ ലാബ്
ആശുപത്രിപ്പടി ; മണ്ണാർക്കാട്
=================================

   complete cure through Homoeopathy.
27/07/2021



complete cure through Homoeopathy.

19/07/2021
ചികിത്സ ഇനി വീട്ടിലിരുന്നു നേടാം .. വിദക്ദ്ധ ഡോക്ടറുടെ സേവനം ഇനി ഓൺലൈനായി. Book ചെയ്യാനായി ഇ ലിങ്ക് 🖇️ ഇൽ ക്ലിക്ക് ചെയ്യ...
08/07/2021

ചികിത്സ ഇനി വീട്ടിലിരുന്നു നേടാം .. വിദക്ദ്ധ ഡോക്ടറുടെ സേവനം ഇനി ഓൺലൈനായി. Book ചെയ്യാനായി ഇ ലിങ്ക് 🖇️ ഇൽ ക്ലിക്ക് ചെയ്യു 👇👇👇👇
https://www.jaldee.com/DrShaimasNeethiHomoeoCare
അല്ലെങ്കിൽ whatsapp ചെയ്യൂ. https://wa.me/message/VPJLMNZBJBVKM1


01/07/2021



🔴മഴക്കാല രോഗങ്ങളെ അകറ്റാൻ🔰ഡെങ്കിപ്പനി ∙ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് രോഗം പരത്തുന്നു ശക്തമായ പനി, തലവേദന, തൊലിയുടെ നിറ...
17/06/2021

🔴മഴക്കാല രോഗങ്ങളെ അകറ്റാൻ

🔰ഡെങ്കിപ്പനി ∙ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് രോഗം പരത്തുന്നു ശക്തമായ പനി, തലവേദന, തൊലിയുടെ നിറമാറ്റം എന്നിവയാണ് ലക്ഷണങ്ങൾ. രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യും.

🔰എലിപ്പനി ∙ എലി മൂത്രത്തിലൂടെ പുറത്തു വരുന്ന രോഗാണുക്കൾ ജലസ്രോതസ്സുകളിലെത്തുന്നു. അവിടെ നിന്നും മനുഷ്യരുടെ ത്വക്കിലുള്ള മുറിവുകളുടെ ശരീരത്തിൽ കടക്കും. പനി, ശരീരവേദന, കണ്ണിനു ചുവപ്പു നിറം എന്നിവയാണ് ലക്ഷണങ്ങൾ.

🔰കോളറ ∙ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, ഛർദി, വയറിളക്കം എന്നിവയാണ് ചർമത്തിനു തണുപ്പും ഒപ്പം മുഖവും ചുണ്ടും വിളറുകയും ചെയ്യും.

🔰മഞ്ഞപ്പിത്തം ∙ മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. മൂത്രത്തിനു നിറവ്യത്യാസം, കണ്ണിനു മഞ്ഞനിറം എന്നിവ കണ്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക

🔰ജപ്പാൻ ജ്വരം ∙ ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനിയോടൊപ്പം ശക്തിയായ തലവേദന, ഓർമക്കുറവ്, കൈകാൽ തളർച്ച എന്നിവയാണ്.

🔰എച്ച് 1 എൻ 1 ∙ ശക്തിയായ ശരീരവേദന, തൊണ്ട വേദന, ചുമ എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ . ഈ രോഗത്തിനു പ്രതിരോധ മരുന്നുകൾ ലഭ്യമാണ്.

🔰വൈറൽ പനി ∙ പനി, ജലദോഷം, ശരീരവേദന, എന്നിവയാണ് വായുവിൽകൂടി പകരുന്ന ഈ പനിയുടെ ലക്ഷണങ്ങൾ. എളുപ്പം പടർന്നു പിടിക്കും.

🔰ചിക്കൻഗുനിയ ∙ പനി, സന്ധികളിൽ വേദന, നീര് , ചുവന്നതടിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം മാറിയാലും വേദന നിലനിൽക്കും.

🔰ടോൺസിലൈറ്റിസ് ∙ തൊണ്ടവേദനയും പനിയുമാണ് ലക്ഷണങ്ങൾ. ആഹാരമിറക്കാൻ പ്രയാസമായിരിക്കും ചുമയും ഉണ്ടാകും.

🔰ടൈഫോയ്ഡ് ∙ രോഗികളുടെ വിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും പകരും. ഇടവിട്ട പനി , വിശപ്പിലായ്മ എന്നിവ ലക്ഷണങ്ങൾ.

🔰ബ്രോങ്കൈറ്റിസ് ∙ വൈറൽ പനിയുടെ അതേ ലക്ഷണങ്ങൾ, രോഗം മൂർച്ഛിച്ചാൽ ചുമയും ശ്വാസംമുട്ടലും ഉണ്ടാകും

🔺പ്രതിരോധിക്കാൻ ഈ മാർഗങ്ങൾ

📍നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളം അഞ്ച് മിനിറ്റെങ്കിലും വെട്ടിതിളച്ചാൽ മാത്രമേ മഞ്ഞപ്പിത്തത്തിനു കാരണമായ ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ ഉൾപ്പെടെയുള്ള രോഗാണുക്കൾ നശിക്കൂ.

📍∙ ആഹാരപദാർഥങ്ങൾ വേവിച്ച് ചൂടോടെ മാത്രം കഴിക്കുക.

📍∙ ഭക്ഷണസാധനങ്ങൾ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കുക.

📍∙ പഴങ്ങൾ , പച്ചക്കറികൾ എന്നിവ കഴുകി ഉപയോഗിക്കുക.

📍∙ പഴകിയതും തുറന്നുവച്ചതും എസെിട്ടതുമായ ഭക്ഷണം ഉപയോഗിക്കരുത്.

📍∙ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകുക.

📍∙ മലവിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

📍∙ പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തരുത്.

📍∙ രോഗികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വം പാലിക്കണം.

📍∙ മുറിവുകൾ ഉള്ളവർ അഴുക്ക് വെള്ളത്തിൽ ജോലി ചെയ്യരുത്.

🔻∙ പനി അവഗണിക്കരുത്. സ്വയം ചികിത്സയും ചെയ്യരുത്. എത്രയും വേഗം വൈദ്യസഹായം തേടണം.
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
🔰കൂടുതൽ വിവരങ്ങൾക്കായി വിളിക്കു

👩🏻‍⚕️ഡോ: ഫാത്തിമത്ത് ഷൈമ.കെ.പി (BHMS )

☎️ * :+918281110619
------------------------------———————
🏥 Dr Shaima’s നീതി ഹോമിയാ കെയർ
Near നീതി മെഡിക്കൽ ലാബ്
ആശുപത്രിപ്പടി ; മണ്ണാർക്കാട്
=================================

14/06/2021

Address

Hospital Junction Mannarkkad
Mannarkkad

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

+918281110619

Website

Alerts

Be the first to know and let us send you an email when Neethi Homoeo Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Neethi Homoeo Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram