Etips

09/05/2022

തൃശൂർ പൂരം
സമ്പൂർണ്ണ ആചാരങ്ങൾ

പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം

കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.

സാംസ്കാരിക കേരളത്തിൻെറ
ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം
തൃശ്ശിവപേരൂരിലെ പൂരം
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന
ഉത്സവങ്ങളിൽ ഒന്നാണ്.

പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ
വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്.

മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിയ്ക്കുന്നത്.
കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ
മേടമാസത്തിൽ അർദ്ധരാത്രിക്ക്
ഉത്രം നക്ഷത്രം വരുന്നതിൻെറ തലേന്നാണ്
പൂരം ആഘോഷിക്കുന്നത്.

ക്ഷേത്രങ്ങൾ

പാറമേക്കാവ് ക്ഷേത്രം
തിരുവമ്പാടി ക്ഷേത്രം
കണിമംഗലം ശാസ്താ ക്ഷേത്രം •
പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ലാലൂർ കാർത്ത്യായനി ക്ഷേത്രം
ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം
കുറ്റൂർ നെയ്തലക്കാവിലമ്മ
വടക്കുംനാഥൻ ക്ഷേത്രം

ചടങ്ങുകൾ

മഠത്തിൽ വരവ്
പൂരപ്പുറപ്പാട്
ഇലഞ്ഞിത്തറമേളം
തെക്കോട്ടിറക്കം
കുടമാറ്റം
വെടിക്കെട്ട്

ആനകളെ അണിനിരത്തിയുള്ള
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ
മേള, പഞ്ചവാദ്യ ഘോഷങ്ങളും
ആനപ്പുറത്തെ കുടമാറ്റം,
പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട്
എന്നിവ പ്രധാന ആകർഷണങ്ങളാണ്.

തിരുവമ്പാടി ഭഗവതിയുടെ തിടമ്പ്
ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന
പുറപ്പാട് എഴുന്നള്ളത്ത്,
മഠത്തിൽ നിന്ന്
പഞ്ചവാദ്യത്തോടുകൂടിയുള്ള
മഠത്തിൽ വരവ് എഴുന്നള്ളത്ത്,
ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിൻെറ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു
ഒരു മണിക്കൂർ ദൈർഘ്യം വരുന്ന
ചെമ്പട മേളം, ഇലഞ്ഞിത്തറമേളം,
തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ
പരസ്പരമുള്ള കൂടിക്കാഴ്ച,
കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം,
പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌,
പിറ്റേന്നു നടക്കുന്ന പകൽപ്പൂരം,
പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ
എന്നിവയാണ് പ്രധാന ചടങ്ങുകൾ.

തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച്
50 ലേറെ വർഷങ്ങളായി
തൃശ്ശൂർ കോർപ്പറേഷൻെറ സഹകരണത്തോടെ
തൃശ്ശൂർ പൂരം എക്‌സിബിഷൻ
നടത്തിവരുന്നുണ്ട്.
ആറ് ലക്ഷത്തിലധികം പേർ
ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന്
സ്ഥിരീകരിക്കാത്ത കണക്കുണ്ട്

തൃശൂർ പൂരത്തെച്ചൊല്ലി
അടുത്തിടെ ഉണ്ടായിട്ടുള്ള
കോടതി വിധികളും വിവാദങ്ങളും
ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

ചരിത്രം

ശക്തൻ തമ്പുരാൻെറ കാലത്ത്
കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.
അന്ന് ആറാട്ടുപുഴ പൂരത്തിനു
പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും
ഘോഷയാത്രകളെത്തുമായിരുന്നു.

ലോകത്തെ എല്ലാ ദേവീദേവൻമാരും
ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം
പാറമേക്കാവ്, തിരുവമ്പാടി,
ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ,
അയ്യന്തോൾ, ചൂരക്കാട്ട് കാവ് ,
നെയ്തലക്കാവ്, കണിമംഗലം
എന്നിവിടങ്ങളിലെ സംഘങ്ങൾക്ക്
ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല.

പൂരത്തിനെത്താതിരുന്നതുകൊണ്ട്
ഈ സംഘങ്ങൾക്ക്
ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു.
അന്ന് ശക്തൻ തമ്പുരാൻെറ ഭരണമായിരുന്നു.
സംഭവമറിഞ്ഞ്
കോപിഷ്ടനായ തമ്പുരാൻ
വടക്കുംനാഥനെ ആസ്ഥാനമാക്കി
അടുത്ത പൂരം നാളിൽ
1797 മേയിൽ (972 മേടം)
തൃശൂർ പൂരം ആരംഭിച്ചു.*

പൂരത്തിലെ പ്രധാന പങ്കാളികൾ
നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ
പാറമേക്കാവും തിരുവമ്പാടിയുമാണ്.

ഉത്സവം

തൃശൂർ നഗരമദ്ധ്യത്തിലുള്ള
വടക്കുംനാഥൻ ക്ഷേത്രത്തിലും
ക്ഷേത്രത്തിനു ചുറ്റുമുള്ള
തേക്കിൻകാട് മൈതാനത്തിലുമായാണ്
പൂരത്തിൻെറ ചടങ്ങുകൾ നടക്കുന്നത്.
തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ
ദേവിമാരാണ്
തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി
സങ്കൽപ്പിക്കപ്പെടുന്നത്.

പൂരത്തിൻെറ മുഖ്യ പങ്കാളിത്തവും
ഈ രണ്ടുവിഭാഗക്കാർക്കാണ്.
തിരുവമ്പാടിക്ഷേത്രത്തിലെ
പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും
അവിടത്തെ ഒരു ഉപദേവതയായ
ഭഗവതിയാണ് പൂരത്തിൽ പങ്കെടുക്കുന്നത്.

എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ്
തൃശൂർ പൂരമെങ്കിലും
മുഖ്യ പങ്കാളികളായ
തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി
ചില അവകാശങ്ങൾ ഉണ്ട്.

വടക്കുന്നാഥക്ഷേത്രത്തിൻെറ ചുറ്റുള്ള വഴിയിൽ
ഇവർക്കേ അവകാശമുള്ളൂ.
പൂരത്തോടനുബന്ധിച്ചുള്ള
വെടിക്കെട്ടും കുടമാറ്റവും
ഈ രണ്ടു കൂട്ടരുടെയും മാത്രം
അവകാശങ്ങളാണ്.

പൂരത്തിലെ പ്രധാന ചടങ്ങുകളായ
ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം,
കുടമാറ്റം തുടങ്ങിയവയൊക്കെ
വടക്കുന്നാഥൻെറ
ക്ഷേത്രപരിസരത്തു തന്നെയാണു
അരങ്ങേറുന്നത്.
സമയക്രമമനുസരിച്ച്
മുഖ്യവിഭാഗങ്ങൾക്കും
വളരെ മുമ്പേതന്നെ നടക്കുന്ന
ചെറുപൂരങ്ങളുടെ
എഴുന്നള്ളിപ്പോടെയാണ്‌
പ്രധാനദിവസത്തെ
പൂരാഘോഷങ്ങൾക്കു
അരങ്ങൊരുങ്ങുന്നത്‌.

രാവിലെ ആറരയോടെ
വടക്കുന്നാഥൻെറ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ്
പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി
മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും.

കാരമുക്ക് ഭഗവതി,
ചൂരക്കോട്ടുകാവ്‌ ഭഗവതി,
നൈതിലക്കാട്ട് ഭഗവതി,
ലാലൂർ ഭഗവതി,
പനയ്ക്കേമ്പിള്ളി ശാസ്താവ്,
അയ്യന്തോൾ കാർത്ത്യായനി ഭഗവതി,
ചെമ്പൂക്കാവ് ഭഗവതി എന്നീ
എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ്
ചെറു പൂരം അവതരിപ്പിയ്ക്കുന്നത്.

ഈ എട്ടു പൂരങ്ങളും
സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ
വടക്കുംനാഥൻെറ മുന്നിലാണ്
ഒരുക്കുന്നത് എന്നതും
തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ
നിബദ്ധമായതോ ആയ ചടങ്ങുകളും
ഇതിൽ അരങ്ങേറുന്നില്ല എന്നതും
മറ്റു പ്രത്യേകതകൾ ആണ്.
കേവലം
ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ്
പൂരം നാളിൽ നടക്കുന്നത്.

പൂരത്തിന് ഒരാഴ്ച മുമ്പ്
പങ്കാളികളായ ക്ഷേത്രങ്ങളിൽ
കൊടികയറുന്നു.
തന്ത്രി, മേൽശാന്തി
എന്നിവരുടെ നേതൃത്വത്തിൽ
കൊടികയറ്റത്തിനു മുമ്പ്
ശുദ്ധികലശം നടത്തുന്നു.

ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി
കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ
ആലിലയും മാവിലയും ചേർത്തു കെട്ടുന്നു.

ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ
ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിയ്ക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു.

തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ
തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി
ചില അവകാശങ്ങൾ ഉണ്ട്.
പന്തലുകളൂം വെടിക്കെട്ടുകളും
അവയിൽ പ്രധാനപ്പെട്ടതാണ് .
പ്രദക്ഷിണ വഴിയിൽ
പന്തലുയർത്താൻ ഇവർക്ക് മാത്രമെ അവകാശമുള്ളൂ.

വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ.
പഴയകാലങ്ങളിൽ ഈ രണ്ടുകൂട്ടർ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ
ഉണ്ടായിട്ടുണ്ട്. ആനകളുടെ എണ്ണത്തിൻെറ കാര്യത്തിലും
പന്തലുകളൂടെ മത്സരങ്ങളിലും
ഒരു പോലെ ഉണ്ടായിട്ടുണ്ട്.
ഇന്ന് എല്ലാം ക്രമീകരിച്ചിരിയ്ക്കുന്നു.

അതുപോലെ പൂരം ദിവസങ്ങളിൽ
തേക്കിൻകാട് മൈതാനിയിൽ
ഈ രണ്ട് ദേവസ്വങ്ങൾക്കുമല്ലാതെ
മറ്റാർക്കും വെടിക്കെട്ട് കത്തിക്കാൻ പറ്റില്ല.

തിരുവമ്പാടി ക്ഷേത്രത്തിൽ

തിരുവമ്പാടി ക്ഷേത്രത്തിൽ
കൊടിമരം പ്രതിഷ്ഠിക്കുന്നതിനു മുമ്പ്
ആശാരി ഭൂമിപൂജ നടത്തുന്നു.
പൂജയ്ക്കുശേഷം
കൊടിമരം തട്ടകത്തെ ജനങ്ങൾ ഏറ്റുവാങ്ങുന്നു.

ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത്
ഈ അവസരത്തിൽ
സന്നിഹിതനായിരിയ്ക്കും.

കൊടിമരം
പ്രതിഷ്ഠിക്കാനായി ഉയർത്തുമ്പോൾ
ചുറ്റും കൂടിയിട്ടുള്ളവരിൽ
സ്ത്രീകൾ കുരവയിടുന്നു.
ചിലർ നാമം ജപിക്കുന്നു.
ആശാരിയും മറ്റുള്ളവരും ചേർന്ന്
മണ്ണിട്ട്
കുഴിയിൽ കൊടിമരം ഉറപ്പിയ്ക്കുന്നു.

ക്ഷേത്രം
അടിയന്തരക്കാരായ വാദ്യക്കാർ
ഈ സമയത്ത്
മേളം തുടങ്ങുന്നു.
തുടർന്ന്
ഭഗവതിയുടെ തിടമ്പ്
ചേർത്തു കെട്ടിയിട്ടുള്ള കോലം
ആനപ്പുറത്തു കയറ്റുന്നു.
കോലം വച്ച ആനയും
മേളവുമായി ആളുകൾ
മൂന്നുതവണ ക്ഷേത്രം വലംവയ്ക്കുന്നു.

പാറമേക്കാവ് ക്ഷേത്രത്തിൽ

പാറമേക്കാവ് ക്ഷേത്രത്തിൽ
ദീപസ്തംഭത്തിൻെറ അരികിലാണ്
കൊടിമരം പ്രതിഷ്ഠിയ്ക്കുന്നത്.
പകൽ പതിനൊന്നുമണിക്കു ശേഷമാണ്
കൊടിയേറ്റം നടക്കുന്നത്.

ആനച്ചമയം പ്രദർശനം

തൃശൂർ പൂരത്തിൻറെ തലേ ദിവസം പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വെയ്ക്കുന്നു.

ചടങ്ങുകൾ

കണിമംഗലം ശാസ്താവിൻെറ പൂരം എഴുന്നള്ളിപ്പോടെയാണ്‌
വടക്കുംനാഥൻ കണികണ്ടുണരുന്നത്.
കണിമംഗലം ക്ഷേത്രത്തിൽ
ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം.

ശ്രീ വടക്കുംനാഥൻെറ സന്നിധിയിലേക്ക്
പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം
ശാസ്താവിന് വിധിച്ച് നൽകിയിരിയ്ക്കന്നു.
വടക്കുനാഥനെ വണങ്ങുകയോ
പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത
ഒരേ ഒരു ഘടകപൂരം ആണിത്.
ദേവഗുരു ആയതുകൊണ്ടാണിത്.

ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത.
സാധാരണയായി തുറക്കാത്ത
തെക്കേ ഗോപുര വാതിൽ
തലേന്നു തുറന്നിടുന്നു.
വർഷം മുഴുവൻ
അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട
പൂരത്തിനോടനുബന്ധിച്ച് തുറക്കാനുള്ള
അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്.
പൂരത്തലേന്നാണ്
തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്.

ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ
പ്രദക്ഷിണം വച്ച് നായ്ക്കനാലിലെത്തുമ്പോൾ
പൂരത്തിൻെറ ആദ്യ പാണ്ടി തുടങ്ങും.
ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ
പാണ്ടി നിറുത്തി ത്രിപുടയാവും.
ത്രിപുടയോടെ ചുറ്റമ്പലത്തിൽ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച്
തെക്കേഗോപുരത്തിലെത്തുമ്പോൾ
ത്രിപുടമാറി ആചാരപ്രകാരമുള്ള
കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും.
പിന്നെ നടപാണ്ടിയുമായി
അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും.

പൂര ദിവസം അവസാനം എത്തുന്ന ഘടകപൂരം ഇതാണ്.

ചെറു പൂരങ്ങൾ

പൂരത്തിൻെറ അവിഭാജ്യ ഘടകങ്ങളാണ് ചെറു പൂരങ്ങൾ. കാലത്ത് ഏഴുമണിയോടെ തന്നെ
ചെറുപൂരങ്ങൾ ഓരോന്നായി
വടക്കുംനാഥ ക്ഷേത്രത്തിലെ
ശ്രീമൂലസ്ഥാനത്ത് പ്രവേശിയ്ക്കും.

ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം,
പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി,
ലാലൂർ കാർത്ത്യായനി ക്ഷേത്രം,
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം,
ചൂരക്കോട്ടുകാവ്‌ ഭഗവതി ക്ഷേത്രം ,
കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം,
കണിമംഗലം ശാസ്താ ക്ഷേത്രം,
പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ
ദേവീദേവന്മാരണ്
പൂരത്തിൽ പങ്കെടുക്കുന്നവർ.

മൂന്നിൽ കൂടാതെ ആനകൾ ഓരോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതിനുശേഷമാണ്‌ തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ്.

കണിമംഗലം ശാസ്താവ്

വെയിലും മഞ്ഞും കൊള്ളാതെ
കണിമംഗലം ശാസ്താവ്
വടക്കുംനാഥൻെറ സന്നിധിയിലേയ്ക്ക്
എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിയ്ക്കുക.

ശാസ്താവ് പൂരവുമായി
ആറുമണിയോടെ എത്തുയും
ഏതാണ്ട് ഏഴരക്ക്
ശ്രീമൂലസ്ഥാനത്ത് എത്തുകയും
പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു.

പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം

തൃശ്ശൂർ പൂരത്തിന് കാലത്ത് 7 ന്
മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ട വഴി പാറമേക്കാവിലെത്തുകയും
പിന്നെ വടക്കുംനാഥൻെറ
കിഴക്കേ ഗോപുരം വഴി കടന്ന്
തെക്കേ ഗോപുരം വഴി പുറത്തുകടക്കും.
രാത്രിയിൽ സൂര്യഗ്രാമം വഴിയാണ് എഴുന്നെള്ളിപ്പ്.

ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി

പൂരം ദിവസം കാലത്ത് ഏഴുമണിക്ക്
ദേവി വടക്കുംനാഥനിലേയ്ക്ക് പുറപ്പെടും. വെയിൽ മൂത്താൽ ദേവിയ്ക്ക് തലവേദന വരും
എന്നതുകൊണ്ടാണ്
നേരത്തെ എഴുന്നെള്ളുന്നത്
എന്ന് വിശ്വസിയ്ക്കപ്പെടുന്നു.
മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൗൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വടക്കുംനാഥൻെറ കിഴക്കേ ഗോപുരം വഴി അകത്തു കടന്ന്
തെക്കേ ഗോപുരം വഴി പുറത്തു കടക്കും.
വൈകീട്ടും ഇതേപോലെ തന്നെ
ദേവി വടക്കുംനാഥനിലെത്തി പോരും.
പൂരത്തിന് പാഞ്ചാരിയോടുകുടിയ എഴുന്നെള്ളിപ്പ് ഈ ഘടകപൂരത്തിൻെറ മാത്രം പ്രത്യേകതയാണ്.

പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി*

പൂരദിവസം കാലത്ത് 5.00 മണിക്ക്
നാദസരവും നടപാണ്ടിയുമായി
കുളശ്ശേരി അമ്പലത്തിലെത്തും.
മൂന്ന് ആനകളും 60 കലാകാരന്മാരടങ്ങുന്ന നാദസരവുമായി
8.00 മണിക്ക് മണികണ്ഠനാൽ പന്തലിലെത്തും.

9 ആനകളും 100ൽ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും. അത് 9.30ന്
ശ്രീമൂല സ്ഥാനത്ത് അവസാനിയ്ക്കും.

ദേവി പടിഞ്ഞാറെ ഗോപുരം വഴി
അകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി, തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി,
ശക്തൻ തമ്പുരാൻ പ്രതിമയെ ചുറ്റി
കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും.

ലാലൂർ കാർത്ത്യാനി ഭഗവതി

കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും.
കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത്മണിയോടെ
വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും.
വൈകീട്ട് ആറിനു വടക്കുംനാഥനിലേയ്ക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്ന്
11.30നു ക്ഷേത്രത്തിലെത്തും.

ചൂരക്കോട്ടുകാവ് ഭഗവതി

തൃശൂർ പൂരത്തിന്
14ആനകളോടെ എഴുന്നെള്ളുന്ന
ഏക ഘടകപൂരം ഇതാണ്.

കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിയ്ക്കാൻ പുറപ്പെടും.
പൂങ്കുന്നം, കോട്ടപ്പുറം വഴി
നടുവിലാലിലെത്തിയാൽ
ഇറക്കിപൂജയുണ്ട്. അപ്പോൾ അവിടെ 14 ആനകൾ നിരക്കും.
നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന
പാണ്ടി ഇവിടെ നടക്കും.

പതിനൊന്നു മണിയോടെ
വടക്കുനാഥൻെറ പടിഞ്ഞാറെ നടവഴി
അകത്തു കടന്ന്
തെക്കേ ഗോപുരം വഴി പുറത്തു കടന്ന്
പന്ത്രണ്ടു മണിയോടെ പാറമേക്കാവിലെത്തും.
ചൂരക്കോട്ടുക്കാവു ഭഗവതി
എത്തിയ ശേഷം മാത്രമെ
പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു.

രാത്രി പന്ത്രണ്ടരയോടെ
പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി
വടക്കുംനാഥനെ വണങ്ങി
12 മണിയോടെ ചൂരക്കാട്ടുകരയ്ക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും.

വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവർത്തിക്കുകയും
10 മണിക്ക് ശ്രീമൂലസ്ഥാനത്ത്
മേളം അവസാനിപ്പിയ്ക്കുകയും
11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും.

അയ്യന്തോൾ കാർത്ത്യായനി ഭഗവതി

പൂരദിവസം പുലർച്ചെ മൂന്നു മണിക്ക്
ദേവിയ്ക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ
വടക്കുംനാഥനിലേക്ക് പുറപ്പെടും.
വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച
പറകളും ഏറ്റു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ
ആനകൾ ഏഴാകുന്നു.
11മണിയോടെ നടുവിലാലിൽ നിന്നും
പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന്
വടക്കുംനാഥനെ വണങ്ങി
തെക്കേ ഗോപുരം വഴി പുറത്തിറങ്ങി,
അയ്യന്തോളേക്ക് തിരിച്ച്,
1.30ഓടെ അമ്പലത്തിലെത്തും.

രാത്രി എട്ടിനു വടക്കുംനാഥനിലേക്ക്
വീണ്ടും പുറപ്പെടുന്ന ദേവി
പന്ത്രണ്ടുമണിയോടെ
വടക്കുംനാഥനെ വണങ്ങിയിറങ്ങി
നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ്
ക്ഷേത്രത്തിൽ തിരിച്ചെത്തുമ്പോൾ
കാലത്ത് ഏഴുമണി കഴിയും.

കുറ്റൂർ നെയ്തലക്കാവിലമ്മ

പൂരത്തിൻെറ ദിവസം കാലത്ത് 8.30 ന്
നാദസ്വരത്തിൻെറ അകമ്പടിയോടെ
ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ, 11.30 പതിനൊന്ന് ആനകളുടെ
അകമ്പടിയോടെ മേളത്തോടുകൂടി
വടക്കുംനാഥൻെറ പടിഞ്ഞാറേ ഗോപുരം വഴികടന്ന് തെക്കേഗോപുരം വഴി ഇറങ്ങി
പഴയനടക്കാവിലെ ക്ഷേത്രത്തിൽ ഇറങ്ങും. രാത്രി 11.30നു നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു നിലപാടുതറയിൽ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും.

മഠത്തിൽ വരവ്

മഠത്തിൽ വരവിനെക്കുറിച്ച്‌
രസകരമായൊരു ഐതിഹ്യമുണ്ട്.

തൃശ്ശൂർ നടുവിൽ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു.
(വിദ്യാർത്ഥികൾ കുറവെങ്കിലും
ഇപ്പോഴും അങ്ങനെ തന്നെ).
ഈ മഠത്തിന്‌ രക്ഷാധികാരിയായിരുന്നത്‌
നടുവിൽ മഠം സ്വാമിയാർ ആണ്‌.
ഈ മഠത്തിൻെറ കൈവശം
സ്വർണ്ണത്തിൽ പൊതിഞ്ഞ
നെറ്റിപട്ടങ്ങൾ ഉണ്ടായിരുന്നു.
മികച്ച തരം നെറ്റിപ്പട്ടം ആയതിനാൽ
തിരുവമ്പാടി വിഭാഗത്തിന്‌
ഈ നെറ്റിപട്ടങ്ങൾ കിട്ടിയാൽ കൊള്ളാം എന്നായി. അതിനായി
തിരുവമ്പാടിക്കാർ സ്വാമിയാരെ സമീപിച്ചപ്പോൾ, ആനകളെ മഠത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കിൽ നെറ്റിപട്ടം അവിടെ വെച്ച്‌ അണിയിക്കാം എന്ന മറുപടി കിട്ടി.

ഇതേ തുടർന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ മഠത്തിലേക്ക്‌ വരാനും
അവിടെ വെച്ച്‌ നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വർണം പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഇല്ലെങ്കിലും
ഇന്നും ഈ ചടങ്ങ്‌ തുടർന്നു വരുന്നു.
നടുവിൽ മഠത്തിൽ ദേവചൈതന്യം ഉള്ളതു കൊണ്ട്‌ അവിടെ വെച്ച്‌
ഒരു 'ഇറക്കി പൂജയും' നടത്തുന്നു.

രാവിലെ എട്ടു മണിയ്ക്കാണ്‌
മഠത്തിലേയ്ക്കുള്ള വരവ്
തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന്
ആരംഭിയ്ക്കുന്നത്.
രണ്ടരമണിക്കൂർ കൊണ്ട് ഇത്
മഠത്തിൽ എത്തിച്ചേരുന്നു.
'ഇറക്കി പൂജ' കഴിഞ്ഞ്
(പണ്ടത്തെ ചമയങ്ങൾ സ്വീകരണം)
പതിനൊന്നരയോടെ
മഠത്തിൽ വരവ് ആരംഭിയ്ക്കുന്നു.
പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പോൾ
എണ്ണം 15 ആകുന്നു.

മഠത്തിൽ വരവ് അതിൻെറ പഞ്ചവാദ്യമേളത്തിലാണ്‌
പ്രസിദ്ധിയാർജ്ജിച്ചത്.
ഇതിൽ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാർ
പങ്കെടുക്കുന്നു.

17 വീതം തിമിലക്കാരും കൊമ്പുകാരും
താളക്കാരും ഉണ്ടാകണം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ്‌ കണക്ക്. ഇത് തെറ്റുവാൻ പാടില്ല.
മഠത്തിൽ വരവ് പഞ്ചവാദ്യം
ലോക പ്രസിദ്ധമാണ്. ഈ പഞ്ചവാദ്യം
നായ്ക്കനാലിൽ മധ്യകാലവും
തീരുകലാശം കൊട്ടുന്നു.

പഞ്ചവാദ്യം കലാശത്തോടുകൂടി
തിരുവമ്പാടി എഴുന്നള്ളത്ത്
നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു.
ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും
ചെണ്ട മേളത്തിൻെറയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.

പാറമേക്കാവിൻറെ പുറപ്പാട്

ഏകദേശം പന്ത്രണ്ടുമണിയോടെയാണ്
പാറമേക്കാവിൻെറ പൂരം തുടങ്ങുന്നത്.
പൂരത്തിൽ പങ്കുചേരുവാനായി
പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ
സർവ്വാലങ്കാര വിഭൂഷിതയായി
പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു.
പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന
ചെമ്പട മേളം അവസാനിച്ച്
അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു.
ഇതിനോടൊപ്പം
ചെറിയ തോതിലുള്ള
ഒരു കുടമാറ്റവും നടക്കുന്നു.

പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ്
എഴുന്നള്ളത്ത്‌ വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിയ്ക്കുന്നു.
രണ്ടു കലാശം കഴിഞ്ഞ്
ഇലഞ്ഞിത്തറയിൽ എത്തുന്നു.

ഇലഞ്ഞിത്തറമേളം

വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണു പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം.
നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന
പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ
കുലപതികളാണ്‌ പങ്കെടുക്കാറ്.
കൂത്തമ്പലത്തിനു മുന്നിലെ
ഇലഞ്ഞിത്തറയിൽ
അരങ്ങേറുന്നതുകൊണ്ടാണ്‌
ഈ മേളച്ചാർത്തിന്‌
ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌.
ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്.
ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി
2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്.

വാദ്യക്കാരുടെ എണ്ണം മഠത്തിൽ
വരവിലേത് പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ്
ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ,
21 വീതം കൊമ്പുകാരും കുഴലുകാരും.
ഇലത്താളം 75 പേർ കൂടിയാണ്.
ഈ കണക്കിൽ മാത്രം 222 പേർ വരും.
എന്നാലും എല്ലാ വർഷവും
ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്.
മിക്കവർക്കും ഇതൊരു വഴിപാടാണ്.

ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത
പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിൻെറ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌
ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടാറുള്ളത്‌.

പതികാലത്തിൽ തുടങ്ങുന്ന മേളം
സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു.

ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത,
അതിനുശേഷം ത്രിപുട
എന്നിങ്ങനെയാണ്‌ മേളം.

ത്രിപുട അവസാനിയ്ക്കുന്നതോടെ
മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു.
ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടിച്ച്
വായിക്കുന്ന രീതിയാണ്‌.
ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ്
കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ്‌ വിളിയ്ക്കപ്പെടുന്നത്.
കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിയ്ക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിയ്ക്കുന്നു. ഇതു കഴിഞ്ഞ്
വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച്
തെക്കോട്ടിറങ്ങുകയായി.

തെക്കോട്ടിറക്കം

ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻെറ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌.

പാറമേക്കാവിൻെറ 15 ആനകൾ
തെക്കോട്ടിറങ്ങി കോർപ്പറേഷൻ ആപ്പീസിൻെറ മുമ്പിലുള്ള
രാജാവിൻെറ പ്രതിമയെ ചുറ്റിയ ശേഷം
നിരന്നു നിൽക്കും.

തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.

കൂടിക്കാഴ്ച - കുടമാറ്റം

ഇത് രണ്ടു വിഭാഗം ദേവിമാരുടെ
പരസ്പരം കൂടിക്കാഴ്ചയാണ്‌.
മുഖാമുഖം നിൽക്കുന്ന
പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു്
കുടമാറ്റം എന്ന് അറിയപ്പെടുന്നത്.

ഓരോ കുട ഉയർത്തിയ ശേഷം
മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ
അടുത്ത കുട ഉയർത്തൂ.
തിടമ്പുകയറ്റിയ ആനയുടെ കുട
മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ
വ്യത്യാസമുള്ളതായിരിക്കും.

എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിയ്ക്കാൻ രണ്ടു വിഭാഗവും ശ്രമിയ്ക്കാറുണ്ട്. പലനിലകൾ ഉള്ള കുടകൾ അടുത്തകാലത്ത് അവതരിപ്പിച്ചതിൽ
വ്യത്യസ്തതയുള്ള ഒന്നാണ്‌.

മുപ്പതാനകളുടെ
(രണ്ടു ഭാഗത്തേയുംകൂടി)
മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ
പകലിന്‌ സുവർണപ്രഭ സമ്മാനിയ്ക്കും.
മേളത്തിൻെറ അകമ്പടിയോടെ
പിന്നീട്‌ വർണങ്ങൾ മാറിമറിയുകയായി.
പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും
ആലവട്ടങ്ങൾക്കും മേലേ
വർണക്കുടകൾ ഉൽസവം തീർക്കുകയായി. അലുക്കുകൾ തൂക്കിയത്‌, രണ്ടുനിലയുള്ളവ,
അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു പ്രദർശിപ്പിക്കും.

ഇത് മത്സരബുദ്ധിയോടെയാണ്‌ ഇരു വിഭാഗക്കാരും അവതരിപ്പിയ്ക്കുന്നത്.
കാണികൾ ആർപ്പുവിളിച്ചും
ഉയർന്നു ചാടിയും കയ്യടിച്ചും
ഇരുവിഭാഗത്തേയും
പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിയ്ക്കും .

ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിയ്ക്കുന്നു.ഇതോടെ പകൽപൂരം അവസാനിക്കുന്നു.

എന്നാൽ രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും.
പിന്നീട്, പുലർച്ചയാണ് വെടിക്കെട്ട്.

വെടിക്കെട്ട്

പിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ്‌ പൂരത്തിൻെറ മറ്റൊരു ആകർഷണം. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌
ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌.
ശബ്ദമലിനീകരണ നിയമങ്ങളും
തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ
കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ
ദൃശ്യത്തിനാണു ശബ്ദത്തേക്കാൾ
കൂടുതൽ പ്രാധാന്യം.

പകൽ പൂരം

പൂരപിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും.
തൃശ്ശൂർക്കാരുടെ പൂരം എന്നും
ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും
തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ
എഴുന്നള്ളുന്നു. ഇരു വിഭാഗത്തിൻെറയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിയ്ക്കുന്നു. മേളത്തിന് ശേഷം
വെടിക്കെട്ട് നടക്കുന്നു.

അതിനുശേഷം ദേവിമാർ
പരസ്പരം ഉപചാരം ചൊല്ലി
ശ്രീമൂലസ്ഥാനത്തു നിന്നും
അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു.
ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.

പൂരക്കഞ്ഞി

പൂരത്തിൻെറ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും
ചെത്തുമാങ്ങാഅച്ചാറും പപ്പടവും
മട്ട അരിക്കഞ്ഞിയോടൊപ്പം ഉണ്ടാവും.
ഒരു പാളയിൽ കഞ്ഞിയും
മറ്റൊരു പാളയിൽ കറികളും ഉണ്ടാവും.
കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും.

ഏകദേശം പതിനായിരം പേരോളം
ഓരോ സ്ഥലത്തും കഴിയ്ക്കാനെത്തും.

ആനച്ചമയം

ആനച്ചമയം മറ്റൊരാകർഷണമാണ്‌.
ആനയുടെ മസ്തകത്തിൽ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദർശനത്തിന്‌ വയ്ക്കുന്നു,
കൂടെ വർണ്ണക്കുടകളും.
പൂരത്തലേന്നാൾ രാവിലെ ആരംഭിക്കുന്ന പ്രദർശനം
രാത്രി വൈകുവോളം നീളുന്നു

വിവാദങ്ങൾ

സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധിയിൽ പൂരങ്ങളിൽ നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ വിധി പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാൽ 2007 മാർച്ച് 27-നു സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയിൽ ഈ വിലക്കിൽ നിന്ന് തൃശ്ശൂർ പൂരത്തെ ഒഴിവാക്കി.
ഏപ്രിൽ 12 ന്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച 'ആനകളെ 11 മണിക്കും
വൈകീട്ട് 3 മണിക്കും ഇടയ്ക്കും
എഴുന്നള്ളിക്കരുത്' എന്ന വിധിയും
പൂരത്തിൻെറ നടത്തിപ്പിനെ ബാധിയ്ക്കും എന്നു കരുതിയിരുന്നു.
എന്നാൽ ഈ വിധിയും പിന്നീട് കോടതി
തിരുത്തിപ്പുതുക്കുകയുണ്ടായി.

തൃശ്ശൂർ പൂരത്തിന്
രാത്രിയിലെ വെടിക്കെട്ട്
2016ൽ ഹൈക്കോടതി നിരോധിച്ചിരുന്നു.
14 ഏപ്രിൽ 2016ന്
ഉപാധികളോടെ വെടിക്കെട്ട് നടത്താൻ
ഹൈക്കോടതി അനുമതി നൽകി.

2019ലെ വിവാദം
ആനപ്രേമികളുടെ വീരനായകൻ
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എന്ന
ആനയെ എഴുന്നള്ളിയ്ക്കുന്നതുമായുള്ള
അനിശ്ചിതത്വമാണ്.

തൃശൂർ പൂരം പ്രദർശനം

തൃശൂർ പൂരത്തിൻെറ പ്രശസ്തിക്ക്
നിദാനമായ നിരവധി ഘടകങ്ങൾ ഉണ്ട്.
അതിലൊന്നാണ് പൂരം പ്രദർശനം.
അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദർശനം ഇന്ന് വിപുലവും
പൂരം നടത്തിപ്പിൻെറ വരുമാനത്തിൽ
ഒരു പ്രധാന സ്രോതസ്സുമാണ്.
പൂരം നാളിനു ഏകദേശം
ഒരു മാസം മുമ്പേ തേക്കിങ്കാടു മൈതാനത്തിൻെറ
വടക്കുകിഴക്കുഭാഗത്തു,
കിഴക്കെ ഗോപുര നടയ്ക്കു സമീപമായി
പ്രദർശന നഗരി ഒരുങ്ങിയിരിയ്ക്കും.
ആയിരക്കണക്കിനാളുകൾ ദിവസവും
പ്രദർശനം കാണാൻ എത്തും.
വിനോദവും വിജ്ഞാനവും
ഒരുപോലെ സംഗമിക്കുന്ന
പ്രദർശന നഗരി വാണിജ്യപ്രധാനവുമാണ്.

പൂരത്തിലെ മുഖ്യപങ്കാളികളായ
തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ
സംയുക്തമായാണ് പ്രദർശനം സംഘടിപ്പിയ്ക്കുന്നത്. അമ്പത്തിഏഴാമത് പ്രദർശനമാണ് ഇക്കുറി 2022-ലേത്.

1932-ൽ തൃശൂരിൽ രൂപം കൊണ്ട വൈ.എം.എ. 1933-ൽ തുടങ്ങിവെച്ചതാണ് പൂരം പ്രദർശനം.
1948 വരെ
യുവജന സമാജത്തിൻെറ നേതൃത്വത്തിൽ തുടർന്നു.
മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ൽ പ്രദർശനം ഉണ്ടായില്ല.
അടുത്ത വർഷം മുതൽ 1962 വരെ
നഗരസഭയാണ്
പ്രദർശനം സംഘടിപ്പിച്ചു വന്നത്.
1962-ലും 63-ലും പ്രദർശനം നിലച്ചു.
1962-ൽ ചൈനീസ് യുദ്ധം കാരണം
പേരിന് മൂന്ന് ആനകളെ വച്ച്
പൂരം നടത്തി,
പതിവുള്ള ഗാംഭീര്യത്തോടെ
തൃശ്ശൂർ പൂരം വേണ്ടെന്നു വെച്ചിരുന്നു.

1963-ൽ തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ
സ്റ്റേഡിയം പണിയുന്നതിനായി
രൂപവത്കരിച്ച കമ്മിറ്റിയാണ്
എക്സിബിഷൻ നടത്തിയത്.
പൂരത്തിന് വീതം നൽകാൻ കമ്മിറ്റി
വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്ന്
ആവർഷം പൂരം തന്നെ വേണ്ടെന്ന്
വെയ്ക്കുകയാണ് ഉണ്ടായത്..
തുടർന്നു് 1964ൽ
തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ
സംയുക്താഭിമുഖ്യത്തിൽ
പൂരം പ്രദർശനം പുനഃസ്ഥാപിച്ചു
©

09/05/2022

വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പ...

09/05/2022

*🪔🛕അന്നപൂര്‍ണ്ണേശ്വരി🛕🪔*
🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀

​ആഹാരത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി കേട്ടിട്ടില്ലേ? പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. പാര്‍വ്വതി അന്നപൂര്‍ണ്ണേശ്വരിയായത് എങ്ങനെയെന്നറിയാമോ? ആ കഥ കേട്ടോളൂ.?

ശിവന്റെ ഭാര്യയാണല്ലോ പാര്‍വ്വതി. ആള്‍ ഭഗവാനാണെങ്കിലും ഭിക്ഷയാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ശിവന്‍ തന്റെ ഭാര്യയേയും മക്കളേയും പോറ്റിയിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം ശിവന്‍ യാചിച്ചുകൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ എലിയും ചേര്‍ന്ന് സൂത്രത്തില്‍ തട്ടിയെടുത്ത് കഴിച്ചു. അതുകൊണ്ട് എന്തുണ്ടായെന്നോ? പാര്‍വ്വതിയും മക്കളുംമെല്ലാം അന്ന് പട്ടിണി കിടക്കേണ്ടിവന്നു!
ഈ സമയത്ത് അവിടെയെത്തിയ നാരദമുനി ശിവനെ രഹസ്യമായി വിളിച്ച് ഇങ്ങനെ പറഞ്ഞു: ”ഭര്‍ത്താവും കുഞ്ഞുങ്ങളും പട്ടിണികിടക്കേണ്ടി വരുന്നത് ഭാര്യമാരുടെ കുഴപ്പം കൊണ്ടാണ്. അങ്ങയുടെ ഭാര്യയ്ക്ക് ഐശ്വര്യമില്ലാത്തതാണ് ഇതിനെല്ലാം കാരണം!” ഇത് ശരിയാണെന്നു തോന്നിയ ശിവന്‍ ആ നിമിഷം മുതല്‍ പാര്‍വ്വതിയോട് മിണ്ടാതായി!

ഇതേ നാരദന്‍ പാര്‍വ്വതിയോട് എന്തുപറഞ്ഞെന്നോ? ”ഹും, ഒരു ജോലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ഈ ഭര്‍ത്താവിന്റെ കൂടെ ദേവിയല്ലാതെ മറ്റാരെങ്കിലും പൊറുക്കുമോ?” എന്ന്!...

ഇതു കേട്ടതും പാര്‍വ്വതി മക്കളേയും വിളിച്ച് തന്റെ അച്ഛനായ ദക്ഷന്റെ വീട്ടിലേക്ക് പുറപ്പെട്ടു. സംഗതി വലിയ പ്രശ്‌നമാകുമെന്നുകരുതിയ നാരദന്‍ പാര്‍വ്വതിയെ വഴിയില്‍ വെച്ച് തടഞ്ഞു. എന്നിട്ട് മേലില്‍ പട്ടിണി ഉണ്ടാകാതിരിക്കാന്‍ ഒരു സൂത്രവും പറഞ്ഞുകൊടുത്തു: ”അതിരാവിലെ ശിവനേക്കാള്‍ നേരത്തേ ഉണര്‍ന്ന് ശിവന്‍ പോകാറുള്ള എല്ലാ വീടുകളിലും ചെന്ന് ഭിക്ഷയാചിക്കുക!”

പാര്‍വ്വതി പിറ്റേന്ന് നാരദന്‍ പറഞ്ഞതുപോലെ ചെയ്തു. അന്ന് ശിവന്‍ ഭിക്ഷാടനത്തിനു പോയെങ്കിലും എങ്ങുനിന്നും ഒന്നും കിട്ടിയില്ല. ശൂന്യമായ ഭിക്ഷാപാത്രത്തോടെ വീട്ടില്‍ തിരിച്ചെത്തിയ ശിവന് പാര്‍വ്വതി വയറുനിറയെ ആഹാരം കൊടുത്തു.
മൃഷ്ടാന്നം ഉണ്ട് സന്തുഷ്ടനായ ശിവന്‍ പാര്‍വ്വതിയെ ആലിംഗനം ചെയ്തു. അപ്പോള്‍ അവരുടെ ശരീരം ഒന്നായി. അങ്ങനെ ശിവന്‍ അര്‍ദ്ധനാരീശ്വരനായി. അന്നുമുതല്‍ പാര്‍വ്വതി അന്നപൂര്‍ണേശ്വരിയായി അറിയപ്പെടുകയും ചെയ്തു.

അന്നപൂർണ്ണേശ്വരി സ്തോത്രം
💢▀▀▀▀▀▀▀▀▀▀▀▀▀💢
നിത്യാനന്ദകരി വരാഭയകരി സൌന്ദര്യരത്നാകരി
നിര്‍ധൂതാഖിലഘോരപാപനികരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍ണ്ണേശ്വരി

നാനാരത്നവിചിത്രഭുഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമന വിലാസത് വക്ഷോജകുംഭന്തരി
കാഷ്മിരഗരുവാസിതരുചികരീ കാശിപുരാധിശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

യോഗാനന്ദകരി രിപുക്ഷായാകരി ധര്‍മാര്‍ഥനിഷ്ഠകരി
ചന്ദ്രാര്‍കനലഭസമനലഹരി ത്രൈലൊക്യരക്ഷകരി
സര്വൈശ്വര്യസമസ്തവജ്ന്ചിതകരി കശിപുരാധിശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

കൈലാസചലകന്ദരലയകരി ഗൌരി ഉമാശങ്കരി
കൌമാരി നിഗമര്‍തഗോചരകരി ഓംകാരബബീജാക്ഷരി
മോക്ഷദ്വരകപഥപാതനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

ദൃശ്യാദൃശ്യ വിഭൂതിവഹനകരി ബ്രഹ്മാണ്ഡഭണ്ഡോദരി
ലീലാനാഥകസൂത്രഭേദനകരി വിഞ്ജാനാനദിപങ്കുരി
ശ്രീവിശ്വേശമനപ്രസാദനകരി കാശിപുരധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

ഉര്വി സര്‍വജനേശ്വരി ഭഗവതി മതാന്നപൂര്‍‌ണ്ണേശ്വരി
വേണിനിലസമനകുന്തളാധരി നിത്യാനദനേശ്വരി
സര്‍വാനന്ദകരി സദശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ആദിക്ഷന്തസമസ്ഥവര്‍ണ്ണനകരി ശംഭോസ്‌ത്രിഭവകരി
കാഷ്മിരത്രിജലേശ്വരി ത്രിലഹരി നിത്യാങ്കുര സര്‍വരി
കാമകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദേവി സര്‍വവിചിത്രരത്നരചിതദാക്ഷയണി സുന്ദരീ
വാമേസ്വദുപയോധര പ്രിയകരി സൌഭാഗ്യ മാഹേശ്വരി
ഭക്തഭീഷ്ഠകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ചന്ദ്രര്‍‌ക്കനലകോടികോടിസാദൃശ ചന്ദ്രാംശുബിംബാധരി
ചന്ദ്രര്‍ക്കാഗ്നിസമാനകുന്ദളധരി ചന്ദ്രര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപസശങ്കുശാധരി കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ക്ഷത്രത്രണാകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാ ശിവകരി വിശ്വേശ്വരി ശ്രീധരീ
ദക്ഷക്രന്ദാകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

അന്നപുര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ഗ്യാനവൈരാഗ്യസിദ്ധ്യാര്‍ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്തശ്ച സ്വദേശോ ഭുവനത്രയം

അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ പോയാല്‍‌ അമ്മയെ ധ്യാനിക്കാനൊരു ശ്ലോകം താഴെ കൊടുക്കുന്നു.
💢▀▀▀▀▀▀▀▀▀▀▀▀▀💢
“തൃക്കണ്‍ മണിമാലകളിന്ദു ബിംബം

തൃത്താലി, തോള്‍‌ വള, കരങ്ങളീലങ്കുലീയം,

ദിക്കിന്നൊരാഭരണമാം ചെറുകുന്നുതന്നി-

ലുല്പന്നയാംഭഗവതിക്കിഹ കൈതൊഴുന്നേന്‍‌.”

09/05/2022

ഇഡ്ഡലി, ദോശ സ്പെഷൽ സാമ്പാർ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ചെറിയ ഉള്ളി - 1 കപ്പ്‌ 2. മല്...

09/05/2022

സവാള കറി, രുചികരവും വ്യത്യസ്തവുമായ രീതിയിൽ തയാറാക്കാം. ചേരുവകൾ സവാള - 3 പച്ചമുളക് - 2 എണ്ണം ഓയിൽ- 2 ടേബിൾസ്പൂൺ കടുക് -...

09/05/2022

പലപ്പോഴും കൊളസ്‌ട്രോള്‍ ഉണ്ടെന്ന് രോഗിക്കോ, രോഗിയുടെ കൂടെ എല്ലായ്‌പോഴും ഉള്ളവര്‍ക്കോ ഒന്നും തിരിച്ചറിയാന്.....

09/05/2022

🔥ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം🔥
🙏വില്ലൂണ്ടി തീർഥം...വിശ്വാസങ്ങൾ കൊണ്ടും അത്ഭുതങ്ങൾ കൊണ്ടും രാമേശ്വരത്തെത്തുന്ന സഞ്ചാരികളെയും സന്ദർശകരെയും അതിശയിപ്പിക്കുന്ന ഇടം...കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന ഉറവയായിരുന്നിട്ടും അതിൽ നിന്നും കിട്ടുന്ന ശുദ്ധജലമാണ് ഇവിടേക്ക് വിശ്വാസികളെ ആകർഷിക്കുന്ന കാരണങ്ങളിലൊന്ന്. രാമേശ്വരത്തെ പ്രധാന കാഴ്ചകളിൽ ഒരിക്കലും വിട്ടുപോകരുതാത്ത വില്ലൂണ്ടി തീർഥത്തിനെക്കുറിച്ച് വായിക്കാം...

🔱രാമേശ്വരം⚜️⚜️⚜️

സ്ഥലങ്ങൾ കാണുവാനുള്ള ഒരു യാത്ര എന്നതിലുപരി രാമേശ്വരത്തേയ്ക്കുള്ള ഓരോ യാത്രയും ഓരോ തീർഥാടനം തന്നെയാണ്. രാമന്റെ പാദസ്പർശമേറ്റു പുണ്യം ചെയ്ത മണ്ണിലൂടെയുള്ള ഓരോ കാലടിയും വിശ്വാസത്തിലേക്കു കൂടുതൽ എത്തിച്ചേരുവാനുള്ള പാഥേയമാണ് വിശ്വാസികൾക്കു നൽകുന്നത്. ചാർദാം തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയായ ഇവിടം കേരളത്തിൽ നിന്നും രണ്ടു ദിവസം കൊണ്ടു പോയി വരുവാൻ സാധിക്കുന്ന ഇടം കൂടിയാണ്.

🔥വില്ലൂണ്ടി തീർഥം

രാമേശ്വരം തീർഥാനനത്തിൽ ഒരാൾ ഏറ്റവും അധികം തവണ കടന്നു പോകുന്നത് ഇവിടുത്തെ തീർഥങ്ങളിലൂടെയാണ്. രാമൻ ദാഹമകറ്റുവാനായി കുഴിച്ച തീർഥക്കുളം മുതൽ രാവണനെ നിഗ്രഹിച്ചതിനു ശേഷം കുളിച്ച തീർഥം വരെ രാമേശ്വനം നഗരത്തിനു ചുറ്റുമായി കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വില്ലൂണ്ടി തീർഥം.

🌷കടലിലെ ശുദ്ധജലം ലഭിക്കുന്ന തീര്‍ഥം

കടൽക്കരയ്ക്ക് സമീപം നിന്നിരുന്ന സമയത്ത് കഠിനമായ ദാഹം അനുഭവപ്പെട്ട സീതയുടെ ദാഹം ശമിപ്പിക്കുവാനായി രാമൻ മധുരമുള്ള വെള്ളം എടുത്തു കൊടുത്ത ഇടമാണ് വില്ലൂണ്ടി തീർഥം എന്നറിയപ്പെടുന്നത്. കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തീർഥക്കുളമാണിത്. അതുകൊണ്ടു തന്നെ ഇവിടെ നിന്നും ഉപ്പുകലർന്ന വെള്ളമാണ് ലഭിക്കുന്നതെന്ന് വിചാരിച്ചാൽ തെറ്റി. ഉപ്പിന്റെ അംശം തെല്ലുപോലും അനുഭവപ്പെടാത്ത ശുദ്ധ ജലമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
സീതയെ രാവണന്റെ ലങ്കയിൽ നിന്നും രക്ഷപെടുത്തിയത് ശേഷം രാമനും കൂട്ടരും രാമേശ്വരത്തെത്തി വിശ്രമിച്ചുവെന്നും ഇവിടെ ശിവലിംഗം സ്ഥാപിച്ച് പൂജകൾ നടത്തിയെന്നുമാണ് വിശ്വാസം. ഇവിടുത്തെ തീർഥങ്ങളിൽ നിന്നും ശുദ്ധി വരുത്തിയതിന് ശേഷം അവർ അയോധ്യയ്ക്ക് തിരികെ പോയി എന്നും വിശ്വസിക്കപ്പെടുന്നു. അതിനു മുൻപായി ദാഹം അനുഭവപ്പെട്ട രാമന്റെ ആളുകൾ അദ്ദേഹത്തോട് സങ്കടം ഉണർത്തിച്ചുവെന്നും രാമൻ തന്റെ വില്ലു കുലച്ച് മണ്ണിൽ ഒരു തീര്‍ഥം സൃഷ്ടിച്ച് അവർക്ക് നല്കിയെന്നും വില്ലൂണ്ടിയെക്കുറിച്ച് പറയുന്നത്.
വില്ലൂണ്ടി എന്നാൽ മണ്ണിൽ വില്ല് ആണ്ടിറങ്ങിയ ഇടം എന്നാണ് അർഥം.

⚜️വില്ലൂണ്ടി തീർഥത്തിൽ എത്തിച്ചേരുവാൻ

രാമേശ്വരത്തു നിന്നും ഗവൺമെന്‍റ് ബസുകളിൽ വില്ലൂണ്ടി തീർഥത്തിനു സമീപത്തെത്താം. ബസിൽ കയറി ആദ്യ സ്റ്റോപ്പായ ഏകാന്ദ രാമർ ക്ഷേത്രം അല്ലെങ്കിൽ തങ്കച്ചി മാഡം ബസ് സ്റ്റോപ്പിൽ ഇറങ്ങണം. ഇവിടെ നിന്നും 1.5 കിലോമീറ്റർ ദൂരമുണ്ട് തീർഥത്തിലേത്ത്. ഓട്ടോയ്ക്കോ അല്ലെങ്കിൽ നടന്നോ ഇവിടേക്ക് പോകാം.

💐രാമേശ്വരത്ത് എത്തിയാൽ കണ്ടുതീർക്കുവാന്‍ ഒരുപാടിടങ്ങളുണ്ട്. ഓരോ വിശ്വാസങ്ങളുടെ ഭാഗമായുള്ള തീര്‍ഥങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. അതിലൊന്നാണ് ജഡാ തീർഥം. രാവണനെ വധിച്ചതിനു ശേഷം രാമേശ്വരത്തെത്തിയ രാമനും ലക്ഷ്മണനും തങ്ങളുടെ ജഡ കഴുകിയ ഇടമാണ് ജഡാ തീർഥം എന്നറിയപ്പെടുന്നത്. രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്കുള്ള പാതയിൽ 13 കിലോമീർ ദൂരയാണിത്.
രാവണനെ കൊന്നതിനു ശേഷം രാമൻ കുളിച്ച ഇടമാണ് അഗ്നി തീർഥം എന്ന പേരിൽ അറിയപ്പെടുന്നത്. രാമേശ്വരം നഗരത്തിൽ തന്നെയാണിത്. എത്ര വലിയ പാപം ചെയ്താലും ഇവിടെയെത്തി പ്രാർഥിച്ചാൽ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
ലങ്കയിലേക്കുള്ള യാത്രയ്ക്ക് മുൻപായി ജാംബവാന്റെ നേതൃത്വത്തിലുള്ള വാനരപ്പട പാലം നിർമ്മിച്ച ഇടമാണ് ധനുഷ്കോടി തീർഥ എന്നറിയപ്പെടുന്നത്. രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഇവിടേക്ക് 18 കിലോമീറ്റർ ദൂരമുണ്ട്.

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങളെക്കുറിച്ചുകൂടി പറയാതെ രാമേശ്വരം വിവരണം അവാനിപ്പിക്കുവാൻ സാധിക്കില്ല. ഇവിടുത്തെ രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം ലോകപ്രശസ്ത ക്ഷേത്രങ്ങളിലൊന്നാണ്. 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്.
രാമേശ്വരം ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചമുഖം ഹനുമാൻ ക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ അ‍ഞ്ചു മുഖങ്ങളും ഹനുമാൻ ഇവിടെ വെച്ചാണ് വെളിപ്പെടുത്തിയത് എന്നാണ് വിശ്വാസം.
ധനുഷ്‌കോടിയിലേക്കുള്ള വഴിയിലാണ് കോദണ്ഡരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണന്റെ സഹോദരനായ വിഭാഷണന്‍ രാമനു മുന്നില്‍ സ്വയം സമര്‍പ്പിച്ചത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. രാമനോടൊപ്പം സീതയുടെയും ലക്ഷ്മണന്റെയും വിഭീഷണന്റെയും പ്രതിഷ്ഠകള്‍ ഇവിടെയുണ്ട്.
🙏🙏🙏🔥🙏🙏🙏

••••••••••••••••••••••••••••••••••.

Address


Alerts

Be the first to know and let us send you an email when Etips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram