ASPEL Health care

ASPEL Health care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ASPEL Health care, Medical and health, Pattambi.

06/11/2025
ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകൾ
04/09/2025

ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകൾ

ഏവർക്കും ആസ്പൽ ഹെൽത്ത്‌ കെയറിന്റെ സ്വാതന്ത്ര്യദിനാശംസകൾ
14/08/2025

ഏവർക്കും ആസ്പൽ ഹെൽത്ത്‌ കെയറിന്റെ സ്വാതന്ത്ര്യദിനാശംസകൾ

എല്ലാ വ്യാഴാഴ്ചകളിലും ഡോക്ടറുടെ സേവനം ലഭ്യമാണ്
30/06/2025

എല്ലാ വ്യാഴാഴ്ചകളിലും ഡോക്ടറുടെ സേവനം ലഭ്യമാണ്

പനി വരുമ്പോഴേക്കും പാരസെറ്റാമോൾ കഴിക്കാറുണ്ടോ?ഓരോ പനിക്ക് പിന്നിലും നൂറുക്കണക്കിന് കാരണമുണ്ടാകും.ഇതറിയാതെ മരുന്ന് സ്വന്ത...
09/06/2025

പനി വരുമ്പോഴേക്കും പാരസെറ്റാമോൾ കഴിക്കാറുണ്ടോ?

ഓരോ പനിക്ക് പിന്നിലും നൂറുക്കണക്കിന് കാരണമുണ്ടാകും.ഇതറിയാതെ മരുന്ന് സ്വന്തം ഇഷ്‌ടപ്രകാരം കഴിക്കരുതെന്നും ജലദോഷം, തൊണ്ടവേദന, പനി തുടങ്ങിയ നേരിയ ലക്ഷണങ്ങൾ വരുമ്പോഴേക്കും പലരും സ്വയം ചികിത്സ തുടങ്ങിയിട്ടുണ്ടാകും(How to Use Paracetamol Safely). ഡോക്ടറെ സമീപിക്കാതെ മെഡിക്കൽ സ്റ്റോറുകളിൽ പോയി മരുന്ന് വാങ്ങി സ്വയം ചികിത്സയും തുടങ്ങിയിട്ടുണ്ടാകും.എന്നാൽ ഇത്തരത്തിലുള്ള സ്വയം ചികിത്സ അപ്രതീക്ഷിത പാർശ്വഫലങ്ങൾക്കും ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

പനി,ശരീരവേദന,തലവേദന തുടങ്ങിയവക്ക് പാരസെറ്റമോൾ കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നാണ് പറയാറ്. കുടിയ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് കരളിലെ കോശങ്ങളെ തകറാറിലാക്കുമെന്നും പഠനങ്ങൾ പറയുന്നു(How to Use Paracetamol Safely). പാരസെറ്റാമോൾ ശരിയായ അളവിൽ കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങളുണ്ടാകില്ലെന്നും എന്നാൽ അത് പോലും ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ചെയ്യാവുവെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.ഡെങ്കി, ടൈഫോയ്‌ഡ്, മലേറിയ തുടങ്ങിയ തുടങ്ങി നൂറുക്കണക്കിന് കാരണങ്ങൾ ഓരോ പനിക്കുമുണ്ടാകും. ചിലർക്ക് ദീർഘദൂരം യാത്ര ചെയ്‌താൽ ക്ഷീണം മൂലം പനിയുണ്ടാകും.

സ്വയം മരുന്ന് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും

ആൻറിബയോട്ടിക്കുകൾ ഒരിക്കലും കുറിപ്പടി ഇല്ലാതെ കഴിക്കരുത്. കൂടാതെ അസുഖം മാറിയെന്ന് വിചാരിച്ച് പകുതിയിൽ മരുന്ന് അവസാനിപ്പിക്കുകയും ചെയ്യരുത്. ഡോക്ടർ നിർദേശിച്ച കാലയളവ് മുഴുവൻ മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്(How to Use Paracetamol Safely). അതല്ലെങ്കിൽ ഇത് ആന്റിബയോട്ടിക്കുകളുടെ യാഥാർഥ ഗുണത്തെ ഇല്ലാതാക്കും.ഒരു മരുന്നിൽ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ടാകും. എന്നാൽ ഇത് മനസിലാക്കാതെയാണ് പലരും മരുന്ന് വാങ്ങിക്കഴിക്കുന്നതെന്നും ഗവേഷകർ പറയുന്നു. മരുന്നിന് പുറമെ ഫുഡ് സപ്ലിമെൻ്റുകളിലും ടോണിക്കുകളിലും അടങ്ങിയിരിക്കുന്നവയെക്കുറിച്ച് അറിയാതെ കഴിക്കുന്നത് അതിൻ്റെ യഥാർഥ ഗുണത്തെ ഇല്ലാതാക്കും.

കോവിഡ് ലക്ഷണങ്ങൾ അവഗണിക്കല്ലേ !
09/06/2025

കോവിഡ് ലക്ഷണങ്ങൾ അവഗണിക്കല്ലേ !

മികച്ച ആരോഗ്യ പരിചരണത്തിന് ഞായറാഴ്ചകളിലും ഞങ്ങളുണ്ട്..ആശുപത്രി സേവനങ്ങൾക്കും ബുക്കിംഗ് ആവശ്യങ്ങൾക്കും+91 9048264000+91 9...
07/06/2025

മികച്ച ആരോഗ്യ പരിചരണത്തിന് ഞായറാഴ്ചകളിലും ഞങ്ങളുണ്ട്..

ആശുപത്രി സേവനങ്ങൾക്കും ബുക്കിംഗ് ആവശ്യങ്ങൾക്കും

+91 9048264000
+91 9048294000

കൊതുക് പരത്തുന്ന രോഗങ്ങൾഡെങ്കിപ്പനി, മലേറിയ, മസ്തിഷ്‌കജ്വരം, മഞ്ഞപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് മൂലകാരണ...
25/05/2025

കൊതുക് പരത്തുന്ന രോഗങ്ങൾ

ഡെങ്കിപ്പനി, മലേറിയ, മസ്തിഷ്‌കജ്വരം, മഞ്ഞപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് മൂലകാരണം കൊതുകുകളാണ്. രോഗലക്ഷണങ്ങൾ കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കിൽ ഈ രോഗങ്ങൾ മാരകമായി മാറും. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ എന്നിവയാണ് കൊതുക് പരത്തുന്ന പ്രധാന രോഗങ്ങൾ

രോഗബാധ നിയന്ത്രിക്കുന്നതിനായി സ്വയം ചികിത്സ നടത്താതെ കൃത്യമായ ചികിത്സ തേടുക.

24/05/2025

‘പനി വന്നാല്‍ ഒരിക്കലും സ്വയം ചികിത്സയ്ക്കു മുതിരരുത്’; ഡെങ്കിപ്പനി, ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം!

മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങളും പിടിമുറുക്കിത്തുടങ്ങി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ പടിക്കു പുറത്തു നിർത്താവുന്ന ഒന്നാണ് ഡെങ്കിപ്പനിയും. അഥവാ രോഗം പിടികൂടി കഴിഞ്ഞാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങളാണ് താഴെപ്പറയുന്നത്.

1. എങ്ങനെയാണ് ഡെങ്കിപ്പനി പകരുന്നത്?

ഈഡിസ് വിഭാഗം കൊതുകുകള്‍ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് കേരളത്തിൽ വൈറസ് പരത്തുന്നത്. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ഏഴു ദിവസങ്ങൾക്കു ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള കഴിവ് നേടുന്നു. ഈഡിസ് കൊതുകുകള്‍ പകല്‍സമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകല്‍നേരത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

2. എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ?

മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നത് മുതൽ വൈറസ് ബാധ ഉണ്ടായാല്‍ ആറു മുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം.

3. രോഗലക്ഷണങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം?

പനി വന്നാല്‍ ഒരിക്കലും സ്വയം ചികിത്സിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. ഉടൻ തന്നെ അടുത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കുകയാണ് ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്. ഡെങ്കിപ്പനി വന്നവര്‍ക്ക് പൂര്‍ണവിശ്രമം അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. പനി കുറയാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകഴിക്കാം. തുടര്‍ന്നും ലക്ഷണങ്ങള്‍ കഠിനമായി നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം.

4. ഡെങ്കിപ്പനി വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം?

വീടും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വീടിന്റെയോ ജോലിസ്ഥലങ്ങളുടെയോ പരിസര പ്രദേശങ്ങളിൽ യാതൊരു കാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്‌. കിണറുകൾ, ടാങ്കുകൾ, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങൾ എന്നിവ കൊതുകു കടക്കാത്ത വിധ കൊതുകുവലയിട്ടു മൂടുകയോ തുണികൊണ്ട് മൂടുകയോ ചെയ്യണം. നമ്മുടെ ചുറ്റുപാടിൽ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

സാധാരണ ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ:
തീവ്രമായ പനി
കടുത്ത തലവേദന
കണ്ണുകൾക്ക് പിന്നിൽ വേദന
പേശികളിലും സന്ധികളും വേദന
നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ
ഓക്കാനവും ഛർദിയും

തീവ്രമായ ഡെങ്കി ഹെമറാജിക് പനി തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ

നേരത്തെ പറഞ്ഞ ഡെങ്കിപ്പനിയുടെ ലക്ഷണം കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു രോഗലക്ഷണം ഉണ്ടെങ്കിൽ
വിട്ടുമാറാത്ത, അസഹനീയമായ വയറുവേദന
മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്‌തസ്രാവം
രക്‌തത്തോടു കൂടിയതോ ഇല്ലാതെയോ ഇടവിട്ടുള്ള ഛർദി
കറുത്ത നിറത്തിൽ മലം പോകുക
അമിതമായ ദാഹം (വായിൽ വരൾച്ച), നാഡിമിഡിപ്പ് കുറയൽ, ശ്വാസോഛാസത്തിന് വൈഷമ്യം
ചർമം വിളറിയും ഈർപ്പമേറിയതും ഒട്ടിപ്പിടിക്കുന്നതുമാകുക
അസ്വസ്‌ഥത, ബോധക്ഷയം.

ചികിത്സ

വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സ നൽകിവരുന്നു. യഥാസമയം ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാവുന്നതാണ്. രോഗം സ്‌ഥിരീകരിച്ചാൽ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതാണ് ഉത്തമം, ഗുരുതരമായ രോഗം ബാധിച്ച രോഗികൾക്ക് രക്തം, പ്ലാസ്‌മ, പ്ലേറ്റ്‌ലറ്റ് ചികിത്സ നൽകിവരുന്നു. ഡെങ്കിപ്പനിക്ക് പ്ലേറ്റ്‌ലറ്റ് കൗണ്ട് വർധനയ്‌ക്ക് പപ്പായയുടെ ഇല ഉത്തമമാണെന്ന വാദം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അനുഭവം പങ്കുവയ്‌ക്കലല്ലാതെ ശാസ്‌ത്രീയമായി പഠനങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല.

Address

Pattambi
679313

Website

Alerts

Be the first to know and let us send you an email when ASPEL Health care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram