29/11/2025
ഡയബറ്റിക് റെറ്റിനോപ്പതി എന്നത് പ്രമേഹം കാരണം കണ്ണിലെ റെറ്റിന എന്ന ഭാഗത്തിന് സംഭവിക്കുന്ന കേടുപാടുകളാണ്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നുമില്ലാതിരുന്നാലും, സമയം കടന്നുപോകുന്തോറും കാഴ്ച മങ്ങൽ,വായിക്കാനുള്ള ബുദ്ധിമുട്ട്, ഇരട്ടകാഴ്ച എന്നിവ അനുഭവപ്പെട്ടേക്കാം. ഡയബറ്റിക് റെറ്റിനോപ്പതി കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ അന്ധതയ്ക്കും കാരണമായേക്കാം.
സമയബന്ധിതമായ കണ്ണ് പരിശോധന നടത്തി കാഴ്ച സംരക്ഷണം ഉറപ്പുവരുത്താം.