13/09/2020
ഇത് എൻറെ മാത്രം കഥയല്ല ഒരു ആരോഗ്യ പ്രവർത്തകരെയും മറ്റു ജീവനക്കാരുടെയും
കഥയാണ് എല്ലാരും വായിക്കുക ഷെയർ ചെയ്യുക
January 24 ന് ആശുപത്രി സൂപ്രണ്ടും നഴ്സിംഗ് സൂപ്രണ്ടും ഫോണിൽ അപ്രതീക്ഷിതമായി വിളിച്ചു. 26 ന് രാവിലെ വലിയതുറ കോസ്റ്റൽ ഹോസ്പിറ്റലിൽ ട്രൈയിനിംഗിന് എത്തണം. ഒരു മടിയുമില്ലാതെ പോയി.27 മുതൽ ഡൊമസ്റ്റിക് എയർപോർട്ടിൽ തുടർച്ചയായ കൊറോണ ഡ്യൂട്ടി.
രാവിലെ ആരോഗ്യ വകുപ്പിന്റെ വാഹനം വരും.അതിൽ കയറി 10 കിലോമീറ്റർ അകലെ എയർപോർട്ടിലേയ്ക്ക്. വണ്ടിയിൽ നിന്നും ഇറങ്ങി ഡോണിംഗ് റൂമിലേയ്ക്ക്. സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ ശേഷം സാനിറ്റൈസർ ഉപയോഗിക്കുന്നു.
ഇന്നർ ഗ്ലൗസ് ധരിച്ച്, ബൂട്ട് കവർ ഇട്ട്, കവർ ആൾ ധരിച്ച്, N95 മാസ്ക്കും കണ്ണടയും വെച്ച ശേഷം, കഴുത്ത് ഭാഗത്തെ ചെറിയ വിടവു പോലും മൈക്രോപോർ ഉപയോഗിച്ച് ഒട്ടിക്കും. ഫെയ്സ് മാസ്ക്കും, മിഡിൽ ഗ്ലൗസും ഔട്ടർ ഗ്ലൗസും കൂടിയാകുമ്പോൾ ഡോണിംഗ് കഴിഞ്ഞു.
ഡ്യൂട്ടി തുടങ്ങുകയായി.
ചെന്നൈ, ബാംഗ്ലൂർ, ഹൈദ്രാബാദ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നും ശരാശരി 10 ൽ കൂടുതൽ വിമാനങ്ങളിൽ ദിവസവും 1200 വോളം യാത്രക്കാർ.
6 to 8 മണിക്കൂർ ഡ്യൂട്ടിയ്ക്കിടയിൽ 3-5 വിമാനങ്ങൾ 360-560ൽ കൂടുതൽ യാത്രക്കാർ. അവരുടെ ടെമ്പറേച്ചർ നോക്കി, മറ്റ് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് ചോദിച്ചും നിരീക്ഷിച്ചും സ്ക്രീൻ ചെയ്ത് പുറത്തേയ്ക്ക് വിടുന്നു. സംശയം തോന്നുന്നവരെ ഐസൊലേഷനിൽ മാറ്റി കൂടുതൽ നിരീക്ഷിച്ച ശേഷം ആംബുലൻസിൽ കയറ്റി ജനറൽ ഹോസ്പിറ്റലിലേയ്ക്ക് അയയ്ക്കുന്നു.
ആറ് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൽ ഡോഫിംഗ് റൂമിലേയ്ക്ക്. സാനിറ്റൈസർ പോലും കൈ കൊണ്ട് എടുക്കാൻ സമ്മതിക്കില്ല. ഒഴിച്ച് തരാൻ ആളുണ്ടാകും.ഔട്ടർ ഗ്ലൗസ് കഴുകി ഊരിമാറ്റിയ ശേഷം മിഡിൽ ഗ്ലൗസ്സും കഴുകുന്നു. അതിന് ശേഷം കരുതലോടെ PPE യുടെ ഓരോ ഉപകരണവും ഊരി പ്രത്യേകം പ്രത്യേകം ബക്കറ്റുകളിൽ ഉപേക്ഷിക്കും. സാനിറ്റൈസർ ഓരോ തവണയും ആവർത്തിക്കും.ഔട്ടർ ഭാഗത്ത് സ്പർശിക്കാതെ കവർഓൾ ഊരി ചുരുട്ടി ഉപേക്ഷിച്ച ശേഷം കൈവൃത്തിയാക്കി മിഡിൽ ഗ്ലൗസ്സ് മാറ്റുന്നു. ബൂട്ട് കവർ മാറ്റി വീണ്ടും സാനിറ്റസൈർ ഉപയോഗിച്ച ശേഷം ഇന്നർ ഗ്ലൗസും മാറ്റി സോപ്പ് കൊണ്ട് കൈ കഴുകി പുതിയൊരു N95 മാസ്ക് വെച്ച് തിടുക്കത്തിൽ പുറത്തിറങ്ങി വാഹനത്തിൽ തിരികെ വീട്ടിലേക്ക്.
ഇട്ടിരിക്കുന്ന മുഴുവൻ വസ്ത്രങ്ങളും ചെരുപ്പ് ഉൾപ്പെടെ 30 മിനിറ്റ് സർഫിൽ മുക്കി വെയ്ക്കുന്നു. സോപ്പ് ഉപയോച്ച് കുളി കൂടി കഴിഞ്ഞു വേണം വെള്ളം പോലും കുടിയ്ക്കാൻ .
കഴിഞ്ഞു പോയ 6 -8 മണിക്കൂർ ഒന്ന് ചൊറിയാനാകാതെ, മൂത്രം ഒഴിക്കാനാകാതെ നന്നായി ശ്വസിക്കാൻ പോലും പറ്റാതെ ചൂടു കേറി വിയർത്തൊലിച്ച്...............
അങ്ങനെ Duty കഴിഞ്ഞപ്പോൾ ക്വാറന്റൈൻ വന്നു. വീണ്ടുമൊരു 14 ദിവസം പുറം ലോകം കാണാതെ മൂന്ന് നേരം ഭക്ഷണം കഴിച്ച് 4 ചുവരുകൾക്കുള്ളിൽ രാത്രിയും പകലും.
അതും അവസാനിച്ചു.
തുടക്കം ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്നും
അതുകഴിഞ്ഞ് Quarentine സെൻട്രൽ ഹോസ്പിറ്റൽ
അങ്ങനെ പലേടത്തും🙏കഴിഞ്ഞ ഒന്നരമാസമായി
ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ Swab കളക്ഷനും
ഹെൽപ്പ് ഡെസ്ക് ഉമായി ഡ്യൂട്ടി എടുത്തു പോകുന്നു .
തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിൽ കൊറോണ ഡ്യൂട്ടിയ്ക്ക് പോകാൻ ഭൂരിഭാഗവും വിസമ്മതിച്ചപ്പോൾ മടി ഇല്ലാതെ പോകാൻ തയാറായ ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ അടങ്ങിയ ആദ്യ 33 അംഗ സംഘമായിരുന്നു ഞങ്ങളുടേത്.
ജീവിതത്തിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായി എന്തോ നിവർത്തിച്ചു എന്ന തോന്നലാണുള്ളിൽ. അതിലുപരി കൊറോണ പ്രതിരോധത്തിന്റെ മുന്നിൽ നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും.
Karthik
StaffNurse
Government THALUK Hospital Fort