Zolo Happiness Studio

  • Home
  • Zolo Happiness Studio

Zolo Happiness Studio DANCE/MUSIC/YOGA/MEDITATION/LIFE SKILLS/WRITING/ART/ACTING/ANCHORING/CHANNEL INTERVIEWS/PHOTOSHOOT

40  ലക്ഷം യുവതി യുവാക്കളാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ  കേരളത്തിൽ നിന്നും നാടുവിട്ട് യൂറോപ്പിലും മറ്റു പാശ്ചാത്യ രാജ്യങ്ങള...
16/09/2025

40 ലക്ഷം യുവതി യുവാക്കളാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ നിന്നും നാടുവിട്ട് യൂറോപ്പിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സ്ഥിരജീവിതം ആരംഭിച്ചത്.

2018 ൽ 1.3 ലക്ഷം പേർ ആയിരുന്നു പോയതെങ്കിൽ കഴിഞ്ഞ വർഷം 2.5 ലക്ഷമായി വർദ്ധിച്ചു. ആ വർധനവിന്റെ തോത് കുതിച്ചുയരുകയാണ്.

15 ലക്ഷം വീടുകളാണ് കേരളത്തിൽ ആളില്ലാതെ അടച്ചിട്ടിരിക്കുന്നത്. നാടുവിടുന്ന വിടുന്ന യൗവനങ്ങൾ, വൃദ്ധരുടെ നാടായി മാറാൻ പോകുന്ന കേരളം. ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ രണ്ട് പതിറ്റാണ്ടുകൾക്കകം യുവ തലമുറ ഇല്ലാത്ത ഒരു നാടായി കേരളം മാറുന്ന കാഴ്ചക്കാകും.

1975 വരെ കേരളത്തിൽ നിന്ന് ആകെ വിദേശത്ത് പഠിക്കാൻ പോയിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം കേവലം 8 ലക്ഷത്തിൽ താഴെ ആയിരുന്നു. അവരിൽ ബഹുഭൂരിപക്ഷവും നാട്ടിൽ തിരിച്ചെത്തിയപ്പോൾ നാലര പതിറ്റാണ്ടിനിപ്പുറം 70 ലക്ഷം വിദ്യാർഥികൾ എന്ന ഭീമമായ കണക്കിലേക്കാണ് അതെത്തി നിൽക്കുന്നത്. അവരിൽ മഹാ ഭൂരിപക്ഷവും നാട്ടിലേക്ക് തിരുച്ചു വരുന്നുമില്ല. എന്താണ് ഈ കൂട്ട പലായനത്തിന്റെയും കുടിയേറ്റ വാസനയുടെയും കാരണം?
കാരണങ്ങൾ പലതാണ്…

ഇന്ന് നാട്ടിലെ ഒരു കുടുംബത്തിലെ ഒരു കുട്ടി എന്ന ശരാശരി കണക്കിലാണ് വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനായി പോകുന്നത്. പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Canada, Germany, Newsealand, US ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.

നാടിനോടുള്ള അപ്രിയത്തിന്റെ വിദേശ ജീവിതത്തോടുള്ള ആഗ്രഹത്തിന്റ കാരണങ്ങൾ പലതാണ് അതിൽ ചിലത് കുട്ടികളിൽ തന്നെ നടത്തിയ സർവേയിൽ അവർ പങ്കുവച്ച ഇക്കാരണങ്ങൾ ആണ്.

ജീവിത സൗകര്യങ്ങളുടെയും നിയമപരമായ സുരക്ഷയുടെയും അപര്യാപ്തത കൂടുതലുള്ള ഒരു സമൂഹം, പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു. കോഴ കൊടുക്കാതെ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത വളരെ കുറവ്.

ദിനം പ്രതി കേൾക്കുന്ന കൊലപാതക വാർത്തകൾ, അക്രമങ്ങൾ, പതിന്മടങ്ങായി ഉയർന്ന മയക്കു മരുന്നിന്റെ ഉപയോഗവും പ്രചാരവും ക്യാമ്പസുകളിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ. വൃത്തിയുള്ള ഒരു പബ്ലിക് ടോയ്ലറ്റ് പോലും നമ്മുടെ നാട് പുതു തലമുറയ്ക്ക് നൽകുന്നില്ല.

നമ്മുടെ ബസ് സ്റ്റാൻഡുകൾ പോലെ ഇത്രയും വൃത്തിഹീനമായ ഇടങ്ങൾ ലോകത്ത് മറ്റെവിടെ എങ്കിലും കാണാൻ ബുദ്ധിമുട്ടാണ്.

അഴിമതിയും കൈക്കൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സർക്കാർ ഓഫീസുകൾ, സുരക്ഷ എന്നത് പൂജ്യം പട്ടാപ്പകൽ പോലും പെൺകുട്ടികൾ കയ്യേറ്റം ചെയ്യപ്പെടുന്നു.

റോഡ് ടാക്സ് എന്ന പേരിൽ കോടികൾ പിരിച്ചെടുത്തിട്ടും കുണ്ടും കുഴിയും മാത്രം നിറഞ്ഞ റോഡുകൾ.
റോഡ് അപകടത്തിൽ പെടാത്ത വീട്ടിൽ തിരിച്ചെത്തുന്നത് ഭാഗ്യമായി കാണേണ്ട അവസ്ഥ.

ഇൻഷുറൻസ് എന്ന പേരിൽ ആയിരക്കണക്കിന് കോടി രൂപ ജനങ്ങളിൽ നിന്നും വാങ്ങിയിട്ടും വാഹനാപകട claim വരുമ്പോൾ കൈമലർത്തുന്ന കമ്പനികൾ..
ഓഫീസുകളിൽ ധാർഷ്യത്തോടെ മാത്രം പെരുമാറുന്നപെരുമാറുന്ന ഉദ്യോഗസ്ഥർ. ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത പരിദേവന യാഥാർഥ്യങ്ങളാണ് കുട്ടികൾ മുന്നോട്ട് വയ്ക്കുന്നത്.

മറ്റൊന്ന് യൂണിവേഴ്സിറ്റികളുടെ അക്രമമാണ് വർഷം മുഴുവൻ കഷ്ടപ്പെട്ട് പഠിച്ചെഴുതിയ പരീക്ഷ പേപ്പറുകളിൽ പലതും കാണാനില്ല എന്ന നിരുത്തരവാദ പരമായ മറുപടി പറയുന്ന ഏതെങ്കിലും യൂണിവേഴ്‌സിറ്റി ലോകത്തിൽ ഉണ്ടാകുമോ എന്നാണ് അവരുടെ ന്യായമായ ചോദ്യം.

ടെക്നോളജിയുടെ ഇക്കാലത്ത് ഒരു ഇ മെയിലിൽ കൂടി ലഭിക്കേണ്ട സർട്ടിഫിക്കനോ മറ്റു രേഖകൾക്കോ മാസങ്ങളോളം വിദ്യാർത്ഥികളെ അലയിപ്പിച്ച് ജീവിതം തന്നെ മടുപ്പിക്കുന്ന സാമ്പ്രദായികവും മോശവുമായ സമീപനം.

നമ്മുടെ യുവാക്കളിൽ നല്ല ശതമാനത്തിനും ഇവിടെ ജീവിക്കാൻ താല്പര്യമില്ല എന്നതാണ് വാസ്തവം. ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അവർ വെറുക്കുന്നു. കൈക്കൂലിക്കഥകൾ അവരെ സ്വയം നിന്ദയിലെത്തിക്കുന്നു. പണവും സമയവും മുടക്കി നേടുന്ന ബിരുദങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽപ്പോലും കലാസ്സിന്റെ വിലയില്ലെന്ന് അവർ മനസിലാക്കുന്നു.

പഠനം കഴിഞ്ഞു അർഹത നേടിയാലും മികച്ച ജോലി കിട്ടാൻ കൈക്കൂലി കൊടുക്കണം.
അഴിമതിയിൽ മുങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെയും, രാഷ്ട്രീയക്കാരെയും നമ്മുടെ യുവാക്കൾ കണ്ടുമടുത്തു. മതഭ്രാന്തിനെ വെറുക്കാനുള്ള സാമൂഹിക ബോധം അവർ ആർജിച്ചുകഴിഞ്ഞു .

നമ്മുടെ നാട്ടിലെ മുരടൻ വ്യവസ്ഥിതികൾക്കു മാറ്റങ്ങൾ വരില്ലെന്ന് യുവ മനസ്സുകൾ മനസിലാക്കുന്നു. അവർ അർഹിക്കുന്ന മാന്യത നൽകാൻ സമൂഹം അനുവദിക്കുന്നില്ല.

ഒരു വിദ്യാർത്ഥിക്ക് വിദേശത്ത് പഠിക്കാൻ ആവശ്യമായ പണം ശരാശരി 20 ലക്ഷം രൂപയാണ് 2018-19 കാലഘട്ടത്തിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികൾ സംഭാവന ചെയ്തത് 750 കോടി ഡോളർ ആണ്. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ ഉറപ്പ് നൽകുന്ന സാമൂഹിക സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉയർന്ന ജീവിത നിലവാരവും തേടി ഇനിയുമിനിയും ലക്ഷക്കണക്കായ വിദ്യാർത്ഥികൾ വിദേശങ്ങളിൽ ചേക്കേറുന്നതിലും, വരും ഭാവി നമ്മുടെ നാട് വൃദ്ധർ മാത്രം താമസിക്കുന്ന ലോകത്തിലെ ഒരു പ്രദേശവും ഏറ്റവും കൂടുതൽ വീടുകൾ പൂട്ടിക്കെടുക്കുന്ന കോൺക്രീറ്റ് ശ്മശാനവും ആകുന്നതിൽ എന്തെങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കണമെങ്കിൽ അത് സമൂഹത്തിന്റെ സമൂലമായ പരിവർത്തനത്തിലൂടെയേ സാധ്യമാകൂ. അതുവരെ ഒഴുക്ക് തുടർന്നുകൊണ്ടേയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്, കൂടുതൽ ശക്തമായി തന്നെ…

മരണാസന്നരായ ആളുകൾ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളെ ഓർത്താണ് പശ്ചാത്തപിക്കുന്നത് എന്ന് "...
27/08/2025

മരണാസന്നരായ ആളുകൾ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളെ ഓർത്താണ് പശ്ചാത്തപിക്കുന്നത് എന്ന് "The top five regrets of the dying" എന്ന തന്റെ പുസ്തകത്തിൽ ഒരു പാലിയേറ്റീവ് കെയർ സെന്ററിൽ ജോലിചെയ്യുന്ന ഒരു നേഴ്സ് വരച്ചു കാട്ടുന്നുണ്ട്...

മരണാസന്നർ ആ നേഴ്സിനോട് അവരുടെ അവസാന നിമിഷങ്ങളിൽ വെളിപ്പെടുത്തിയ സത്യങ്ങൾ, അവരുടെ പശ്ചാത്താപങ്ങൾ, കുറ്റബോധങ്ങൾ- കൂട്ടിച്ചേർത്താണ് അവർ ആ പുസ്തകം രചിച്ചത്..

ഒന്നാമതായി "എനിക്കിഷ്ടപ്പെട്ട രീതിയിൽ എന്റെ ജീവിതം നയിക്കാതെ, സമൂഹത്തിന്റെ പ്രതീക്ഷയ്ക്കൊപ്പം ഉയരാനായി ഞാൻ എന്റെ ജീവിതം ഹോമിച്ചുകളഞ്ഞു" എന്ന ചിന്തയാണ് ഏറ്റവും കൂടുതൽ ആളുകളെ തങ്ങളുടെ മരണക്കിടക്കയിൽ അലട്ടിയതെന്ന് ആ നേഴ്സ് സാക്ഷ്യപ്പെടുത്തുന്നു...

സ്വന്തം ജോലിക്ക് വേണ്ടി, ഓഫീസിലും മറ്റുമായി ഒരുപാട് സമയം ചിലവഴിച്ചത് കൊണ്ട്, താൻ സ്നേഹിക്കുന്ന കുടുംബാംഗങ്ങളുമായി ആവശ്യത്തിന് സമയം ചിലവഴിക്കാൻ സാധിക്കാഞ്ഞത് വലിയ കുറ്റബോധമായി മനസ്സിനെ മുറിവേൽപ്പിക്കുന്നു എന്ന കാര്യമാണ് ഏറ്റവും കൂടുതൽ ആളുകൾ രണ്ടാമതായി പറഞ്ഞത്...

മനസ്സിലുള്ളത് പലപ്പോഴും തുറന്നു പറയാൻ സാധിക്കാഞ്ഞത് മൂന്നാമത്തെ കാര്യമായും, ബന്ധങ്ങളും കൂട്ടുകെട്ടുകളും നിലനിർത്താൻ മുൻകൈയെടുക്കാഞ്ഞത് നാലാമത്തെ കാര്യമായും സ്വന്തം മരണം മുന്നിൽ കാണുന്നവർ കരുതിയതായി ആ നേഴ്സ് സാക്ഷ്യപ്പെടുത്തുന്നു..

സമൂഹം വരച്ചുകാട്ടുന്ന വരയിലൂടെ നടന്ന് പലരും സ്വന്തം ജീവിതം ജീവിക്കാൻ മറന്നു പോയെന്നും, സ്നേഹബന്ധങ്ങൾ നിലനിർത്താൻ വിട്ടുപോയെന്നും, ഹൃദയം പറയണമെന്ന് ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ പലവിധ കാരണങ്ങൾ കൊണ്ട് ഒഴിവാക്കുക വഴി മനോഹരമായ പലതും നേടാനായില്ലെന്നുമുള്ള നഷ്ടബോധത്തിലാണ് പലരും ഈ ലോകം വിട്ടു പോകുന്നതെന്ന് വിവരിച്ചു കൊണ്ടാണ് ആ നേഴ്സ് ആ പുസ്തകം അവസാനിപ്പിക്കുന്നത്...

ശരാശരി വെറും 4000 ആഴ്ചകൾ മാത്രമുള്ള ഒരു മനുഷ്യജീവിതത്തിൽ, കണ്ണടച്ചു തുറക്കുന്നതിന് മുമ്പാണ് ദിവസങ്ങൾ ആഴ്ചകളായി മാറിപ്പോകുന്നതെന്നും, തന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചിട്ട് ഒരു ദിവസം സന്തോഷിക്കാം എന്ന് കരുതുന്ന മനുഷ്യന് അങ്ങനെ ഒരു ദിവസം ഒരിക്കലും ലഭിക്കുകയില്ലെന്നും, ആ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു...

ശരിയാണ്. ഒരു മനുഷ്യജീവിതം എന്തു പെട്ടെന്നാണ് തീർന്നു പോകുന്നത്? കുറച്ചെങ്കിലും കുറ്റബോധമില്ലാതെ, പശ്ചാത്താപമില്ലാതെ, നഷ്ടബോധമില്ലാതെ മരിക്കുന്ന ആളുകൾ ഈ ഭൂമിയിൽ ഉണ്ടാകുമോ?

എനിക്കറിയില്ല....

അൻപത് കഴിഞ്ഞപ്പോൾ മുതൽ ജീവിതം ഒരു പുതിയ വഴിത്തിരിവിലാണ്. നല്ല രീതിയിൽ പ്രൊഫഷണൽ ജീവിതത്തിൽ വിജയി ആണ്, സമൂഹത്തിൽ ഉന്നത സ്ഥ...
13/08/2025

അൻപത് കഴിഞ്ഞപ്പോൾ മുതൽ ജീവിതം ഒരു പുതിയ വഴിത്തിരിവിലാണ്.
നല്ല രീതിയിൽ പ്രൊഫഷണൽ ജീവിതത്തിൽ വിജയി ആണ്,
സമൂഹത്തിൽ ഉന്നത സ്ഥാനമുണ്ട്..
കാശും മറ്റ് സൗകര്യങ്ങളുമുണ്ട്...
എന്നിട്ടും മനസ്സിനുള്ളിൽ ഒരു ശൂന്യത പടരുന്നുവെന്നും സങ്കടപ്പെട്ടത് ഒരു പുരുഷനാണ്....!!

പുരുഷന്മാർ കൗൺസലിങ് നു എത്തുന്നത് ആദ്യമാദ്യം അതിശയം ആയിരുന്നു.....
എന്നാൽ കരയുന്ന പുരുഷന്മാർ ഇപ്പൊ ഒരു അത്ഭുതമല്ല....

അൻപത് കഴിഞ്ഞുള്ളവരുടെ പ്രശ്നങ്ങളിൽ പൊതുവായ ഒന്ന്
ജീവിതത്തിലെ മൗനം തന്നെയാണ്.!!

ജോലി നേടി , വിവാഹം കഴിച്ചു, കുട്ടികളെ നല്ല രീതിയിൽ എത്തിച്ചു..
കുടുംബം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് പക്ഷെ,
മാനസികമായ വല്ലാത്ത ഒറ്റപ്പെടൽ....!!

സുഹൃത്തുക്കളുടെ ലോകം കുറയുന്നു,
സ്നേഹത്തിന് പകരം ഉത്തരവാദിത്തം മാത്രം.!!

ലൈംഗിക ജീവിതത്തിലും ഉണ്ട് ചില കുറവുകൾ...
അതിലൂടെ വരുന്ന ആത്മവിശ്വാസകുറവും
ഉറക്കമില്ലായ്മയും....

ശാരീരിക പരിവർത്തനങ്ങൾ മനസ്സിലൂടെ ഉരുകിക്കൊണ്ടുള്ള വേറൊരു യാത്രയാണ്.
ജീവിതം ജീവിതമായി അനുഭവിക്കാൻ കഴിയാത്ത അവസ്ഥ…”!!

അറിയാൻ ആരുമില്ല, മനസ്സിലാക്കാൻ തയാറായവരും വിരളമാണ് എന്ന അവസ്ഥ സ്ത്രീയിൽ മാത്രമല്ല, പുരുഷനിലും ഉണ്ട്...
അവർക്ക് പരാതി പറയാൻ അവസരങ്ങളില്ല....

പ്രണയത്തിന് വിരാമമിട്ട് ഉത്തരവാദിത്തങ്ങൾ മാത്രമായി ഒരു ജീവിതം.....
ഭാര്യയോടു ഒത്തുള്ള ജീവിതം തുടരുന്നു,
പക്ഷെ സ്നേഹത്തിന്റെ ഭാഷ മാറിപ്പോയിരിക്കുന്നു.
ആ ഭാഷയിൽ, വാക്കുകൾ ഇല്ല,
ഉത്തരം മാത്രം പ്രതീക്ഷിക്കുന്ന നോക്കുകൾ മാത്രം.

ഭാര്യക്ക് മറ്റൊരു ആൺ സുഹൃത്ത് ഉണ്ടെന്ന് കണ്ടു പിടിച്ചിട്ടും പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഉണ്ടാകുന്ന ചില ട്രോമ ഉള്ളിൽ കിടന്ന് തിളച്ചാലും,
പുറമെ മറ്റൊന്ന് ഭാവിക്കേണ്ടി വരും....
സമൂഹത്തിൽ നിന്റെ കഴിവ്ക്കേട് കൊണ്ട് അവൾ മറ്റൊരുത്തനെ തേടി പോയി എന്ന കളിയാക്കലുകൾ മരണ തുല്യമാണ് പുരുഷ ഈഗോയ്ക്ക്!!

"ഞാൻ പറയാൻ തുടങ്ങുമ്പോൾ ആരും കേൾക്കില്ല."
ഇത് ഒരു അപമാനവും ദേഷ്യവും സങ്കടവുമാണ്....

കുട്ടികൾ വളർന്നു, അവരുടെ ലോകം സ്വന്തമായി.
അവർക്ക് അച്ഛനെ ഇനി പ്രശ്നപരിഹാര യന്ത്രമെന്നോ,
ബാങ്ക് അക്കൗണ്ടെന്നോ മാത്രമാണ് കാണുന്നത്.

ചിലർക്ക് സാമ്പത്തിക പ്രതിസന്ധികൾ നട്ടം തിരിക്കുന്നത് കാണാം...
ബിസ്സിനസ്സുകൾ പൊട്ടി പൊളിഞ്ഞു കുടുംബത്തിന്റെ മുന്നിൽ, കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരുന്ന ദുഃരവസ്ഥ!!

നിങ്ങൾ ഈ കുടുംബത്തിന് വേണ്ടി എന്ത് ചെയ്തു?
എന്നെയും കുട്ടികളെയും വഴിയാധാരം ആക്കാൻ ആണോ ശ്രമിക്കുന്നത്?

വിസ്താരം സഹിക്കാൻ പറ്റുന്നതിനും അപ്പുറം ആകുന്നു...

ഇനി എവിടേക്കാണ്?

ആത്മാവിനെ മരവിപ്പിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ
ആളുകൾ വിഷാദരോഗത്തിന് അടിമപ്പെടുന്നുണ്ട്...

സത്യത്തിൽ,
ഇത് ഒരാളുടെ കഥയയല്ല....
പൊട്ടിക്കരയാൻ പോലും മടിയുള്ള ഒരുപാട് പേരുടെ ജീവിതമാണ്.,
നമ്മുടെ പിതാക്കന്മാരിൽ, ഭർത്താക്കളിൽ, സുഹൃത്തുകളിൽ
പലരും ഈ കഥയുടെ മൗനത്തിൽ കഴിയുന്നു…

വേണു നാഗവള്ളിയുടെ "പക്ഷേ" എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപത്രമായ ബാലചന്ദ്രന്മാർ സമൂഹത്തിൽ ഒരുപാട് ഉണ്ട്..

തന്നേക്കാൾ ഏറെ ബാലചന്ദ്രനെ സ്നേഹിക്കുന്ന നന്ദിനിക്കുട്ടി...
അയാളുടെ നല്ലതിന് വേണ്ടി എന്നും സ്വയം മാറി നിൽക്കുന്നവൾ...
പ്രാർത്ഥനയ്ക്ക് മേലെ
പ്രണയത്തിന് വേണ്ടി സ്വയം, ഇല്ലാതെ ആക്കിയവൾ.
ശോഭന അഭിനയിച്ച നന്ദിനി കുട്ടിയുടെ കഥാപാത്രം ഒരു myth ആയിക്കാം.!!

പക്ഷെ,
കുറച്ചു ദിവസങ്ങൾ എല്ലാം മറന്ന് ഇന്നസെന്റ് ന്റെ ഈനാശുവിനെ പോലെ ഒരു യാത്രയ്ക്ക് പോകാൻ പറ്റിയാൽ, പിരിമുറുക്കങ്ങൾക്ക് സമാധാനമാണെന്ന് പലരോടും ഞാൻ നിർദ്ദേശിക്കാറുണ്ട്.....!!

ഉള്ള സാമ്പത്തികസ്ഥിതി പോലെ ഒരു യാത്ര...
ചെറുപ്പത്തിൽ കണ്ട് മറന്ന സ്ഥലങ്ങളോ പുതിയ ഇടങ്ങളോ ഏതും ആകട്ടെ!!

ശ്രീധർ വെമ്പു..ലോകപ്രശസ്തമായ 1,03,760  കോടി  ആസ്തിയുള്ള "സോഹോ കോർപ്പറേഷൻ)", സിഇഒ (സിഇഒ) യുടെ ഉടമ...ഈ സോഫ്റ്റ്‌വെയർ കമ്പന...
10/08/2025

ശ്രീധർ വെമ്പു..

ലോകപ്രശസ്തമായ 1,03,760 കോടി ആസ്തിയുള്ള "സോഹോ കോർപ്പറേഷൻ)", സിഇഒ (സിഇഒ) യുടെ ഉടമ...

ഈ സോഫ്റ്റ്‌വെയർ കമ്പനി ഇപ്പോൾ യുഎസ്എയിലെ കാലിഫോർണിയയിലെ സിലിക്കൺ വാലിയിലാണെന്ന് കരുതരുത്.

ഈ മനുഷ്യൻ 2019 ഒക്ടോബറിൽ തെങ്കാശിയുടെ വശത്തുള്ള "മാതളമ്പറൈ" എന്ന തന്റെ ഗ്രാമത്തിലേക്ക് അതിന്റെ ആസ്ഥാനം കൊണ്ടുവന്നു.

ഇപ്പോൾ, ഒരു വർഷത്തിനുള്ളിൽ, ഏകദേശം 3410 കോടി ഡോളർ ലാഭം നേടിയ കമ്പനിയെ കണ്ട് സാങ്കേതിക വിദഗ്ധർ അത്ഭുതപ്പെടുന്നു.

ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തുള്ള ശ്രീധർ വെമ്പു സൈക്കിളിലാണ് ഓഫീസിൽ പോകുന്നത്...

ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുകയും ചായ കുടിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യുന്നു.

ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികളെ ഒരുമിച്ചുകൂട്ടുക, 4 അധ്യാപകരെ നിയമിക്കുക, അവർക്ക് ആധുനിക കമ്പ്യൂട്ടർ പരിശീലനം ഒരുക്കുക.
ഇങ്ങനെ പലതും ചെയ്യുന്നു...

ആധുനിക ആശുപത്രി, ഓടകൾ, കുടിവെള്ളം, ജലസേചന സൗകര്യങ്ങൾ തുടങ്ങിയവ ശ്രദ്ധയോടെ മാതളമ്പറൈയിലേക്ക് കൊണ്ടുവന്നു.

ഇന്ത്യയിലെ ഗ്രാമങ്ങളിലെ 8000 യുവാക്കൾക്ക് സാങ്കേതിക പരിശീലനം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ യഥാർത്ഥ തമിഴൻ പദ്ധതിയിട്ടിട്ടുണ്ട്..

ഇദ്ദേഹത്തിനെ പോലെ 10 പേരെ തുനിഞ്ഞിറങ്ങിയാൽ ഭാരതം വികസിത രാജ്യമാകാൻ അധിക സമയം വേണ്ടിവരില്ല....

06/08/2025
നിങ്ങളുടെ ശരീരം നിരന്തരം കോശ പരിവർത്തനത്തിനും പുനരുജ്ജീവനത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു, അതായത് നിങ്ങളുടെ ശരീരത്തെ ...
29/07/2025

നിങ്ങളുടെ ശരീരം നിരന്തരം കോശ പരിവർത്തനത്തിനും പുനരുജ്ജീവനത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു, അതായത് നിങ്ങളുടെ ശരീരത്തെ സൃഷ്ടിക്കുന്ന കോശങ്ങൾ തുടർച്ചയായി മാറ്റിസ്ഥാപിക്കപ്പെടുന്നു. ഈ പുനരുജ്ജീവനം ഏകതാനമല്ല, ചില കോശങ്ങൾ മറ്റുള്ളവയേക്കാൾ വളരെ കൂടുതൽ തവണ മാറ്റിസ്ഥാപിക്കപ്പെടുന്നു, എന്നാൽ മൊത്തത്തിലുള്ള ഫലം താരതമ്യേന കുറഞ്ഞ കാലയളവിനുള്ളിൽ, നിങ്ങളുടെ ശാരീരിക ഘടനയുടെ ഭൂരിഭാഗവും പുതിയ കോശങ്ങളാൽ നിർമ്മിതമാകുന്നു എന്നതാണ്.
ചർമ്മം, രക്തം, അസ്ഥി തുടങ്ങിയവ
വ്യത്യസ്ത സമയങ്ങളിൽ പഴയത് പോയി പുതിയത് വരുന്നു.

ചർമ്മം, രക്തം, അസ്ഥി തുടങ്ങിയവ
വ്യത്യസ്ത സമയങ്ങളിൽ പഴയത് പോയി പുതിയത് വരുന്നു.
ഒരു പത്ത് മിനിറ്റിന് മുമ്പ് ഉണ്ടായിരുന്ന നിങ്ങളല്ല, ഇപ്പോഴത്തെ നിങ്ങൾ.


ഇന്ന് ലോക മസ്തിഷ്ക ദിനമായതിനാൽ (ആ അങ്ങനെയും ഒരവയവം ഉണ്ട്. ഒരു ദിനവും. 😊) ഇന്നത്തെ പരദൂഷണം അതിനെ പറ്റിയാവാം. 1. 'നമ്മുടെ ...
26/07/2025

ഇന്ന് ലോക മസ്തിഷ്ക ദിനമായതിനാൽ (ആ അങ്ങനെയും ഒരവയവം ഉണ്ട്. ഒരു ദിനവും. 😊) ഇന്നത്തെ പരദൂഷണം അതിനെ പറ്റിയാവാം.

1. 'നമ്മുടെ തലച്ചോറിൻ്റെ 5% മാത്രമേ നമ്മളുപയോഗിക്കുന്നുള്ളൂ, ഐൻസ്റ്റീനെ പോലെ ജീനിയസായിട്ടുള്ളവർ ചിലപ്പോൾ കഷ്ടിച്ച് 10% വരെ ഉപയോഗിച്ചേക്കും' ഇങ്ങനൊരു ഡയലോഗ് പലരും കേട്ടിരിക്കും. ചില സിനിമയിലും കേട്ടിട്ടുണ്ട്. മോട്ടിവേഷൻ ചെയ്തു ജീവിക്കുന്നവരുടെ സ്ഥിരം ഡയലോഗാണ്. എന്നാലിത് ശുദ്ധ അസംബന്ധമാണ്. നമ്മൾ, ജീനിയസായിട്ട് ജീവിക്കണമെങ്കിലും മണ്ടനായിട്ട് ജീവിക്കണമെങ്കിലും തലച്ചോറിൻ്റെ 100% വും ഉപയോഗിച്ചാലേ പറ്റൂ.

2. സാധാരണ ഒരു തലച്ചോറിന് 1300-1400 ഗ്രാം വരെയാണ് ഭാരം. അപ്പോൾ ബുദ്ധിരാക്ഷസനായിരുന്ന സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റിൻ്റെ മസ്തിഷ്കത്തിന് എത്ര ഭാരമുണ്ടാവും? കോമൺസെൻസ് വച്ച് ചിന്തിച്ചാൽ ഒന്നരക്കിലോ എങ്കിലും വേണ്ടതാണ്. എന്നാൽ ഐൻസ്റ്റീൻ്റെ ബ്രയിനിന് 1230gm ഭാരമേ ഉണ്ടായിരുന്നുള്ളൂ.

3. നമ്മുടെ തലച്ചോറിൽ 86 മുതൽ 100 ബില്യൺ വരെ ന്യൂറോണുകൾ ഉണ്ട്. ഏതാണ്ട് അത്രയും തന്നെ ഗ്ലയൽ കോശങ്ങളും ഉണ്ട്. ഒരു ബില്യൺ എന്നാൽ 100 കോടിയാണ്.

4. ശരീരഭാരത്തിൻ്റെ 2% മാത്രമാണ് ബ്രയിനിൻ്റെ ഭാരം. എന്നാൽ ആകെ ഊർജത്തിൻ്റെ, ഓക്സിജൻ്റെ 20 മുതൽ 25 ശതമാനം വരെ ഒറ്റയ്ക്ക് ഉപയോഗിക്കാൻ അതിന് ഒരു മടിയുമില്ല.

5. മസ്തിഷ്കത്തിലെ നാഡികളിലൂടെ ഇലക്ട്രിക്കൽ ഇമ്പൾസുകൾ കടന്നു പോകുന്ന വേഗത 2 മുതൽ 360 km/ hour വരെയാണ്. എന്നുവച്ചാൽ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിനേക്കാൾ വേഗതയിൽ. പക്ഷെ സാധാരണ ഇലക്ട്രിസിറ്റിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ സ്ലോയും ആണ്.

6. തലച്ചോറിൻ്റെ സ്‌റ്റോറേജ് കപ്പാസിറ്റി ശരാശരി 2.5 പെറ്റാബൈറ്റാണ്. അതായത് 25 ലക്ഷം ജിബി. ഗൂഗിൾ 100 GB സ്റ്റോറേജിന് വർഷം 1500 രൂപയാണ് നമ്മുടെ കയ്യീന്ന് വാടക വാങ്ങുന്നത്!

7. നമ്മുടെ സകല വേദനകളും ദുഃഖങ്ങളും പേറുന്ന തലച്ചോറിന് പക്ഷെ വേദന അറിയാനുള്ള കഴിവില്ല. കുത്തി നോവിച്ചാലും പാവം അറിയില്ല. അതുകൊണ്ടാണ് രോഗി ഉണർന്നിരിക്കുമ്പോഴും തലച്ചോറിൽ ഓപറേഷൻ ചെയ്യാൻ പറ്റുന്നത് (Awake brain surgery).

8. തലച്ചോറിന് സ്വന്തമായി ഒരു ക്ലോക്കുണ്ട്. ചുറ്റുപാടുകളിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച്, പകലും രാത്രിയും ഒക്കെ തിരിച്ചറിഞ്ഞ്, ശരീരത്തെ അതിനനുസരിച്ച് പെരുമാറാൻ ശീലിപ്പിക്കുന്ന ഒരു ക്ലോക്ക്. ജെറ്റ്ലാഗ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം ഇങ്ങനെ നേരത്തേ കീ കൊടുത്ത് വച്ചിരിക്കുന്ന ക്ലോക്കിൻ്റെ താളം തെറ്റുന്നതാണ്.

9. തലച്ചോറിൻ്റെ ഡ്രൈ വെയ്റ്റിൻ്റെ 60%- വും കൊഴുപ്പാണ്. ശരീരത്തിൽ ഏറ്റവുമധികം കൊഴുപ്പുള്ള അവയവം മസ്തിഷ്കം തന്നെ.

10. ബുദ്ധിയുടെ കേന്ദ്രമാണല്ലോ തലച്ചോർ. എന്നാൽ ഏറ്റവും എളുപ്പത്തിൽ കബളിപ്പിക്കാൻ പറ്റുന്നതും തലച്ചോറിനെ തന്നെ. 😊

ഒരു തരി പോലും ഈഗോയില്ലാതെ സ്നേഹം പ്രകടമാക്കാൻ താല്പര്യപ്പെടുന്ന ചില മനുഷ്യരുണ്ട് ! ‌ മുന്നിലുള്ള പങ്കാളിയെന്നാൽ / മനുഷ്യ...
18/07/2025

ഒരു തരി പോലും ഈഗോയില്ലാതെ സ്നേഹം പ്രകടമാക്കാൻ താല്പര്യപ്പെടുന്ന ചില മനുഷ്യരുണ്ട് ! ‌ മുന്നിലുള്ള പങ്കാളിയെന്നാൽ / മനുഷ്യനെന്നാലവർക്ക്
തന്നെപ്പോലെയുള്ള മനുഷ്യർ തന്നെയാകും! അവർ സ്നേഹം കൊണ്ട് അവരോട് ഇടപഴകുമെന്ന് മാത്രമല്ല, മറ്റാരെക്കാളും അവരെ മനസിലാക്കുകയും മനസിലാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യും ! അത്തരം മനുഷ്യരോട് സ്നേഹം തോന്നാതിരിക്കുന്നതെങ്ങനെയായിരിക്കുമല്ലേ ..

അത്തരം മനുഷ്യരുടെ സാന്നിധ്യങ്ങൽ ദാമ്പത്യത്തെയും റിലേഷന്ഷിപ്പിനെയും സ്നേഹത്തെയുമൊക്കെ മനോഹരമാക്കുമെന്നാണ് ! മനുഷ്യര്ക്ക് അവരുടെ സാന്നിധ്യത്തിൽ , അവർ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ ശാന്തതയും സ്വസ്ഥതയും ആനന്ദവുമൊക്കെ അനുഭവപ്പെടും !അതിനാൽ തന്നെ അവിടെയായിരിക്കുവാൻ അവർ താല്പര്യപ്പെടും ! ഒരു വ്യക്തി ഒരാളോടൊപ്പം ആയിരിക്കുവാൻ ആഗ്രഹിക്കുന്നുവെന്നാൽ പ്രകടമായി സ്നേഹം കിട്ടുന്നു എന്നുമാണല്ലോ ..!!

കൂടുതൽ മനസിലാക്കാൻ കഴിവുള്ള മനുഷ്യരെത്തന്നെയാണ് എല്ലാപേർക്കും ആവശ്യമായതും! അതില്ലാതെയാക്കി കളയുന്ന സ്ട്രെസ്സ് എന്നത് ചെറുതൊന്നുമാകില്ല! ഒരു തരി പോലും നിര്ബന്ധമെന്നത് അവർക്കിടയിൽ സംഭവിക്കില്ല !'മറിച്ച് വ്യ്കതികളുടെ പേഴ്സണൽ സ്പെയിസിനെ, വ്യക്തി സ്വാതന്ത്ര്യത്തെയൊക്കെ അവിടെ അഡ്രസ് ചെയ്യുകയും മാനിക്കപ്പെടുകയും ചെയ്യും !

നോക്കൂ , മനുഷ്യർ ഒരുമിച്ച് ജീവിക്കുന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ! ഒരുമിച്ച് ജീവിക്കുകയെന്നാൽ മനുഷ്യർ പരസ്പരം സഹായകമാകണമെന്നാണ്! ഒരുമിച്ച് ജീവിക്കുകയെന്നാൽ പരസ്പരമുള്ള ഗ്രോത്തിന് കാരണമാകുകയും ചെയ്യണമെന്നാണ് ! അതിന് പരസ്പരം മനസിലാക്കിയിരിക്കണം, പരസ്പരം സമയങ്ങൾ കണ്ടെടുക്കണം, എല്ലാത്തിനുമുപരി ഞാനെന്ന ഭാവത്തിൽ നിന്ന് മോചിക്കപ്പെടണം !

കൃത്യമായി പറഞ്ഞാൽ തങ്ങളെയറിഞ്ഞ്, തങ്ങളെ അവസ്ഥകളെയറിഞ്ഞ്, തങ്ങളുടെ സ്വഭാവമാറ്റങ്ങളെ അക്സെപ്റ്റ് ചെയ്യുന്ന മനുഷ്യനെയും സാന്നിധ്യത്തെയുമൊക്കെ തന്നെയാണ് വേണ്ടത് തന്നെയും!
എന്നിരുന്നാൽ മാത്രമേ ജീവിതം നൽകുന്ന പല പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയുമൊക്കെ നേരിട്ട് മുന്നോട്ട് പോകുവാനും കഴിയൂ!പെർഫെക്റ്റ് എന്നതിനെയല്ല ഇന്ന് മനുഷ്യരിൽ ഭൂരിഭാഗംപേരും ആഗ്രഹിക്കുന്നതും, തങ്ങളെയറിയുന്ന മനുഷ്യരെത്തന്നെയാണ് !!

🎬 Study at Zolo Academy – KochiGet real-time experience & expert training in the media industry! 🎓 Admissions Open Now!✅...
10/07/2025

🎬 Study at Zolo Academy – Kochi
Get real-time experience & expert training in the media industry!

🎓 Admissions Open Now!

✅ What We Offer:

▪️ Film Editing
▪️ Direction
▪️ Acting & Voice Acting
▪️ Anchoring
▪️ RJ & VJ Course
▪️ Diploma in MERN STACK Web Development
▪️ Diploma in AI Integrated Digital Marketing
▪️ Diploma in Digital Marketing

📌 Why Zolo Academy?
🔹 Learn from industry professionals
🔹 Hands-on, real-time learning
🔹 Located in the heart of Kochi
🔹 Build your media career with confidence!

📩 DM us now to reserve your seat!

.

Are you passionate about storytelling, visual composition, and bringing your creative vision to life on screen? Step int...
09/07/2025

Are you passionate about storytelling, visual composition, and bringing your creative vision to life on screen? Step into the director’s chair and learn the art of filmmaking from concept to screen!

🎞️ What You’ll Learn:
🧠 Script Writing & Screenplay Structure
🎥 Cinematic Techniques & Shot Composition
🎬 Directing Actors & Crew Management
📽️ Camera Angles, Lighting & Sound
✂️ Editing & Post-Production Insights
🎯 Real-World Set Management & Scheduling

💡 Why Choose Us?
✅ Learn from Industry Professionals
✅ Hands-On Short Film Projects
✅ Portfolio Building for OTT & Film Industry
✅ Film Festival Participation Opportunities
✅ Certification + Placement Support

🎥 Turn Your Vision into Reality!
From directing short films to full-length features, this course prepares you to own the frame and lead the story.

📩DM us now to book your seat!

Address

Old Manakad Road Junction

685584

Alerts

Be the first to know and let us send you an email when Zolo Happiness Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Zolo Happiness Studio:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram