01/12/2025
ഗുരുവായൂർ ഏകാദശി ആശംസകൾ
🙏🙏🙏🙏🙏🙏
യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്.
എന്ത് ലക്ഷ്യമാണ് ജീവിതത്തിന്? നമുക്ക് മുന്‍പ് ജീവിച്ചുമരിച്ച ആളുകള്‍ എന്ത് ലക്ഷ്യത്തില്‍ എത്തി?
ഇത് ഒരു ഒഴുക്കല്ലേ? ഈ നദി ഒഴുകി കടലില്‍ ചെന്ന് പതിക്കുന്നു എന്നല്ലാതെ എന്ത് ലക്‌ഷ്യം?
ലോകം നന്നാക്കാന്‍ ശ്രമിച്ച മഹാപുരുഷന്മാര്‍, അവതാരങ്ങള്‍, ദൈവപുത്രന്മാര്‍, എല്ലാവരും മരിച്ചു പോയി!!!
അജയ്യബലവാന്മാരായിരുന്നവര്‍ - തന്റെ തപശക്തികൊണ്ട് വിൺഗംഗയെ ഭൂമിയില്‍ ഒഴുക്കിയ ഭഗീരഥന്‍, ചക്രവര്‍ത്തിയായിരുന്ന രഘു, അവതാരവരിഷ്ഠനായ ശ്രീരാമന്‍, പിതാവിന് വധുവിനെ തേടിപ്പോയ ഭീഷ്മന്‍, ഉത്തരായനവും കാത്ത് സ്വച്ഛന്ദമൃത്യുവായിക്കിടന്ന ഭീഷ്മന്‍.... ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്?
ലോകൈകവന്ദ്യന്മാരായിരുന്ന യോഗീശ്വരന്മാര്‍ - വിശ്വാമിത്രന്‍, വസിഷ്ഠന്‍... എവിടെപ്പോയി ഇവരെല്ലാം?
സത്യവതികളായിരുന്ന സ്ത്രീരത്നങ്ങള്‍; മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മാനസപുത്രി മദാലസ. ദ്രുപദന്റെ മകള്‍ പാഞ്ചാലി, അഴിഞ്ഞ മുടിയുമായി മഹാഭാരതം തീരുമാനിക്കാന്‍ നടന്ന പാഞ്ചാലി., ഭര്‍ത്താവിന്‍റെ പാദപൂജവൃതം മുടക്കാതെ ജീവിച്ച സീത, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ
വെള്ളം കുടഞ്ഞു മടിയില്‍ ഇരുത്തി മക്കളായി വളര്‍ത്തിയ അനസൂയ... എവിടെപ്പോയി ഇവരൊക്കെ?
എല്ലാവരും, കാലത്തില്‍, ചണം എന്ന പോലെ ചതഞ്ഞരഞ്ഞു പോയി.
അതുകൊണ്ട് എന്ത് ലക്‌ഷ്യം? ജനിച്ചു മരണത്തിലേക്ക് ഒരു ലക്ഷ്യമോ?
ജീവിക്കുന്ന കാലം ഒന്നും തേടി പോകാതെ യാദൃശ്ചികതയെ പുല്‍കി സുഖമായി ജീവിക്കുക.
നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്ക് വെച്ചിട്ടുണ്ട്. ഒന്നും ആരും കൊണ്ടുപോകില്ല. അതാണ് അതിന്റെ നീതി.
നിങ്ങള്‍ അനുഭവിക്കേണ്ടതൊക്കെ നിങ്ങള്‍ക്കായി കുറിച്ച് വെച്ചിട്ടുണ്ട്. ഏതു പഴുതടച്ചു പോയാലും, അവിടെ ചെല്ലും.
ലക്ഷ്യമൊക്കെ ശുഭമാണ്. മോക്ഷം ഇപ്പോഴാണ്. ഇപ്പോള്‍ കിട്ടാത്തത് ഇനി കിട്ടുമെന്ന് വിചാരിക്കേണ്ട.
എന്ത് യാദൃശ്ചികമോ, അതിനെ സ്വീകരിച്ച് വര്‍ത്തമാനം സുഖമായി ജീവിക്കുക.
നിർമലാനന്ദഗിരി
♥🙏🙏🙏🙏🙏🙏
ശ്രീഗുരു യോഗവിദ്യ ഗുരുകുലം ഗുരുവായൂർ
PH:9847839271