Dr Deepthi

Dr  Deepthi Bliss....

ഓർമ്മകളുടെ നഷ്ടസുഗന്ധങ്ങൾ...മഴയിൽ കുതിർന്ന യാത്രകൾ ഒപ്പം നിന്റെ കാലടികളെ പിന്തുടരാനാഗ്രഹിച്ച എന്റെ വെമ്പലുകളുടെ വേപഥു പൂ...
14/07/2022

ഓർമ്മകളുടെ നഷ്ടസുഗന്ധങ്ങൾ...
മഴയിൽ കുതിർന്ന യാത്രകൾ ഒപ്പം നിന്റെ കാലടികളെ പിന്തുടരാനാഗ്രഹിച്ച എന്റെ വെമ്പലുകളുടെ വേപഥു പൂക്കൾ
വീണദൃശ്യമായിടങ്ങൾ ...
മിഴിയോരങ്ങൾ നനഞ്ഞൊഴുകി വെറുതെ കാത്തിരിപ്പുകൾ
ഞാൻ എന്നെ നഷ്ടപ്പെടുത്തുന്ന തിരിച്ചറിവ് ആവുന്നതിൽ...
ഒരിക്കലുമിനി തിരികെ വരാനാവാത്ത വിധം
പിന്നെയും വെറും പതിരോർമ്മകൾ ബാക്കിപത്രങ്ങൾ...
ഒരു മിഴിയിതളിൽ കാലം കാത്തുവെച്ച കുങ്കുമചെപ്പൊന്നു തട്ടിമറിഞ്ഞു പടർത്തിയ നിറച്ചാർത്തിൽ ഊർവ്വരമീ
ഭൂമികയിൽ.... വിടരും സ്നേഹതീരങ്ങൾ...
പ്രണയലാസ്യങ്ങൾ ...
പ്രേമഭാവങ്ങൾ...
ഇനിയൊരു മിഴിക്കൂട്ടിൽ കനലെരിയും തപത്തടങ്ങൾ
അവസാനം ശൂന്യമെന്നൊരു വിലയനം....

ആഹാരം എങ്ങനെ കഴിക്കണമെന്നതിനെ സംബന്ധിച്ച് ചരകന്റെ 10 അനുശാസനകൾ(ചരകം, വിമാനസ്ഥാനം, രസവിമാനം അദ്ധ്യായം 1)1. ആഹാര വസ്തുക്കൾ...
15/03/2022

ആഹാരം എങ്ങനെ കഴിക്കണമെന്നതിനെ സംബന്ധിച്ച് ചരകന്റെ 10 അനുശാസനകൾ
(ചരകം, വിമാനസ്ഥാനം, രസവിമാനം അദ്ധ്യായം 1)

1. ആഹാര വസ്തുക്കൾ ചൂടോടെ കഴിക്കണം.

2.അളവനുസരിച്ചേ കഴിക്കാവൂ.

3.സ്നേഹദ്രവ്യങ്ങളോടു കൂടി കഴിക്കുക.

4. ഒരിക്കൽ കഴിച്ചത് പൂർണ്ണമായി ദഹിച്ചതിനു ശേഷമേ വീണ്ടും കഴിക്കാവൂ.

5. വീര്യത്തിൽ വിരുദ്ധത ഉള്ളവ ചേർത്ത് കഴിക്കരുത്.

6. മനസ്സിനിണങ്ങിയ സ്ഥലത്തിരുന്നു ആഹാരം കഴിക്കണം.

7. നന്നേ വേഗം കഴിക്കരുത്.

8. നന്നേ പതുക്കെയും പാടില്ല.

9. അതുമിതും പറയാതെ, ആരെയും പരിഹസിക്കാതെ, ഭക്ഷണത്തിൽ മനസ്സിരുത്തി കഴിക്കുക.

10. സ്വന്തം ശരീരവ്യവസ്ഥകളെപ്പറ്റി ആലോചിച്ചു കഴിക്കുക. തനിക്ക് ഹിതമോ അഹിതമോ എന്ന് പരിശോധിച്ച് കഴിക്കണം.

ആയുരാരോഗ്യസുഖം നേടിയെടുക്കാൻ നമ്മുടെ ശ്രമങ്ങൾ ഇല്ലാതെ പറ്റില്ല. ഇത്‌ ആഹാരകാര്യത്തിൽ നിന്ന് തന്നെ തുടങ്ങണം.ശരിയായ ക്രമവും കൃത്യതയും കൊണ്ടേ ദഹനവും പചന പ്രക്രിയകളും നടക്കൂ. ആമാശയത്തിന്റെ പകുതിഭാഗം ഘനആഹാരാദി പദാർത്ഥങ്ങളെക്കൊണ്ടും കാൽഭാഗം പാനീയങ്ങളെക്കൊണ്ടും നിറക്കാം. ബാക്കിഭാഗം ഒഴിച്ചിടണം ദഹന രസങ്ങളുടെ സുഗമമായ സഞ്ചാരത്തിന്. എല്ലാ ദിവസവും ദേശകാലങ്ങൾക്കനുസരിച്ചു ആറു രസങ്ങളും
അടങ്ങുന്നതാവണം ആഹാരം.

-- Dr Deepthi
15/3/22

Ayurveda - The wisdomAyurveda always teaches us that health is maintained by the balance of different  three subtle ener...
19/01/2022

Ayurveda - The wisdom

Ayurveda always teaches us that health is maintained by the balance of different three subtle energies named as VATA, PITA, KAPHA - The three doshas.

As all life in this universe possess these three qualities and which is based on five elements. Balanced status of these three factors indicate health of a person if we consider human body. When this equilibrium alters due to any reason leads to illness of a human body.

All Ayurvedic treatments are well designed to return and maintain this imbalance to its normal state.And this harmony is defined as Health.

Each and every individual has their own particular combination or blend of these three energies and it decides a particular constitution of that person. So every persons differ from other.

If we consider treatment aspect of Ayurveda, there is no need of knowing name of a disease. We can learn and come into conclusion by correcting the aggravated doshas through food, life style, medicine etc.

Thus Ayurveda can treat any disease as well. So Ayurveda treats not only that particular disease but that person also and it differs from person to person.

As a wholesome and holistic health care system Ayurveda contains practices like panchakarma treatments, wonderful rejuvenation therapies, detailed diet knowledge,seasonal regiments, vast & variety of medicine usages, yoga sector, meditation etc

Ayurveda's first and formost consideration is always focusing on maintenance of health of a healthy person.Then only Ayurveda look into a diseased condition.

As such adaptions of Ayurvedic principles add the strength to existence of human life as any other health care system does not.

-- Dr Deepthi
19/1/2022

Dear friends, നാളെ നമുക്ക് അന്യമായേക്കാവുന്ന, നമ്മുടെ ഈ കൊച്ചുകേരളത്തിൽ സുലഭമായി ഉണ്ടായിരുന്ന,നമുക്കൊന്നും ആശങ്കകളില്ലാത...
07/10/2021

Dear friends,

നാളെ നമുക്ക് അന്യമായേക്കാവുന്ന, നമ്മുടെ ഈ കൊച്ചുകേരളത്തിൽ സുലഭമായി ഉണ്ടായിരുന്ന,നമുക്കൊന്നും ആശങ്കകളില്ലാതിരുന്ന ഒന്നായിരുന്നു വെള്ളം. പ്രാണനെ നിലനിർത്തുന്നതിൽ സുപ്രധാനപങ്കു വഹിക്കുന്ന ഊർജ്ജഉറവിടം.

ആയുർവേദമെന്ന ആരോഗ്യശാസ്ത്രം കരുതലോടെ പറഞ്ഞുതന്ന അറിവുകളിൽ വെള്ളത്തെക്കുറിച്ചും ഒരു പിടി കാര്യങ്ങൾ പറഞ്ഞു വെച്ചിട്ടുണ്ട്.

ഒരു കേടുപാടുകളില്ലാത്ത, ഏറ്റവും ആരോഗ്യകരമായ വെള്ളം എന്ന്‌ പറയുന്നത് മഴവെള്ളം തന്നെയാണ്.മഴവെള്ളം പിടിച്ചുവെച്ചു, നന്നായി അരിച്ചെടുത്തു പാചകാവശ്യങ്ങൾക്കുപയോഗിക്കുന്നതാണ്‌ ഏറ്റവും നല്ലത്. അതിന് തൊട്ടുതാഴെ കിണർ വെള്ളവും ശുദ്ധം തന്നെ.എന്നാൽ കോർപ്പറേഷൻ വിതരണം ചെയ്യുന്ന പൈപ്പ് വെള്ളമായി നമ്മൾ നാഗരികരുടെ ശീലം.

കിണറുകൾ ഉപയോഗിക്കാതെ, വൃത്തിയാക്കാതെ പല വീടുകളിലും കാണാം.septic tank അടുത്തുണ്ടായതാണ് കാരണം പറയുക. വേണ്ടിവന്നാൽ septic tank മാറ്റണം. കാരണം ഇന്ന്‌ town ലൊക്കെ കിട്ടുന്ന വെള്ളം ക്ലോറിൻ കലർത്തി ശുദ്ധീകരിച്ചതാണ്. ഇത് ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുവാണല്ലോ. മാത്രമല്ല ദഹിക്കാനും ആഗിരണം ചെയ്യാനും, ശരീരത്തിൽ നിന്നും പുറംന്തള്ളപ്പെടാനും ധാരാളം സമയം വേണം.കൂടാതെ ഇവ കിഡ്‌നിയിൽ അടിഞ്ഞു കൂടുകയും pH മൂല്യം മാറ്റാനും വെള്ളം acidic ആക്കുന്നതിനും കാരണമാവുന്നു.

ക്ലോറിൻ വെള്ളത്തിൽ കലർന്നാൽ ആസിഡ് ആയി മാറുന്നു. ഒപ്പം free radicals ഉണ്ടാക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുകയും കാൻസർ രോഗത്തിലേക്കു വഴി തെളിക്കുന്നു. ക്ലോറിൻ മലിന ജലത്തിൽ കലർത്തിയാൽ സൂക്ഷ്മ ജീവികളെ നശിപ്പിക്കും അതുവഴി പകർച്ച വ്യാധികൾ തടയാം എന്ന്‌ കണ്ടെത്തിയത് സ്വീഡനിലാണ്. അവരുടെ ചുവടുപിടിച്ച് ബ്രിട്ടീഷുകാരും അമേരിക്കയും ഇത് നടപ്പാക്കി.

എന്നാൽ തിളപ്പിച്ച്‌ ഉപയോഗിക്കുന്നത് ഇതേ ഗുണം ചെയ്യുന്നു. എപ്പോഴും പച്ചവെള്ളത്തിലാണ് ഓക്സിജന്റെ / പ്രാണയുടെ അളവ് ഏററവും കൂടുതൽ. എന്നാൽ ചില രോഗാവസ്ഥകളിൽ പ്രത്യകിച്ചും ആർത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗങ്ങളിൽ ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. പക്ഷെ ശരീര ഊഷ്മാവിനേക്കാളും ചൂട് കൂടുന്നത് പല രോഗങ്ങളും ഉണ്ടാക്കും.

ബ്രിട്ടീഷുകാർ നമ്മെ ഭരിച്ചപ്പോൾ ഇവിടെ നടപ്പാക്കിയതും എന്നാൽ ഇപ്പോൾ പുറം രാജ്യങ്ങളിൽ ഉപയോഗിക്കാത്തതുമായ കാര്യമാണ് വെള്ളത്തിൽ ക്ലോറിൻ കലർത്തി ശുദ്ധീകരിക്കുന്നത്. നമ്മുടെ അടിമത്ത, വിധേയത്വ ഭാവങ്ങൾ നഷ്ടപ്പെടാത്തതുകൊണ്ടു നാമിപ്പോഴും അത് തുടരുന്നു.!!!!

ഇപ്പോൾ കിട്ടുന്ന കുടി വെള്ളം plastic കുപ്പികളിൽ ആണ് packing.. നിങ്ങൾക്കറിയാം അതിന്റെ ദൂഷ്യഫലങ്ങൾ കുറച്ച് മുൻപ് railway track കളിൽ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന കുപ്പികൾ വെള്ളം നിറച്ചു നമുക്ക്‌ തിരിച്ചെത്തിച്ചത് വലിയ ഒച്ചപ്പാടുയർത്തിയത് നിങ്ങളിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.

വെള്ളത്തിലെ പ്രാണാംശം നമ്മൾ പറയുന്ന കാര്യങ്ങൾ സ്വാംശീകരിച്ച് രൂപമാറ്റം വരുത്താൻ കഴിവുള്ളതും, നമ്മുടെ ശരീരത്തിലെ 75-80% വെള്ളമായതിനാൽ നമ്മൾ കുടിക്കുന്ന വെള്ളം അത് ശരീരത്തിനോട് communicate ചെയ്യുകയും ചെയ്യുന്നു. ക്രില്യൻ ഫോട്ടോഗ്രഫിയിലൂടെ വെള്ളത്തിന്റെ വിവിധ ഭാവങ്ങൾ നമുക്കിപ്പോൾ മനസ്സിലാക്കാൻ കഴിയും എന്ന്‌ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

രാവിലെ വെയിലേറ്റ് ശുദ്ധമാകുന്ന, വർഷവും പരമ്പരാഗതമായി തേകി വറ്റിക്കുന്ന കിണറുവെള്ളത്തിനോളം ആരോഗ്യം വേറൊന്നിനുമില്ല തന്നെ. എന്നാൽ അതിനേക്കൾ ശുദ്ധമായ മഴവെള്ളം സംരക്ഷിക്കാനും അതിനെ എക്കാലവും പ്രയോജനപ്പെടുത്താനും മഴവെള്ള സംഭരണി പദ്ധതികൾ നടപ്പാക്കാക്കിയില്ലെങ്കിൽ ശുദ്ധജലവും നമുക്ക് ഇല്ലാതെയാവും.

കുടിക്കുമ്പോൾ ഇരുന്ന് കൊണ്ട് `` ഞാൻ നിന്നെ സ്നേഹിക്കുന്നു നീയെനിക്ക് ആരോഗ്യം തരുന്നതുകൊണ്ട് ´´ എന്ന്‌ നന്ദിയോടെ പറഞ്ഞു കുടിക്കുന്നത് ജലം കേൾക്കുകയും ഉള്ളിൽ ചെന്നാൽ അതിനനുസരിച്ച് പ്രവർത്തിക്കുകയും പ്രകൃതി നമുക്കൊരിക്കലും വെള്ളക്ഷാമം ഉണ്ടാക്കില്ല എന്നതും ഉറപ്പ്.

ഇനിമുതൽ എന്നേൽക്കുമ്പോൾ തന്നെ കഴുത്തിനോളം വെള്ളം കുടിച്ചു നമ്മുടെ ദിവസങ്ങൾ ആരംഭിക്കാം.

ധാരാളം വെള്ളം കുടിച്ചാൽ വൃക്കകൾക്ക് ലോഡ് കൂടും നെല്ലിക്ക പോലെ എന്ന്‌ ആരെങ്കിലും പറയാൻ വന്നാൽ നിങ്ങൾ കേൾക്കരുത്. കാരണം നമ്മുടെ എല്ലാ അവയവങ്ങളുടെയും കഴിവ് 100% വും ജീവിതകാലത്തു സ്വാഭാവിക രീതിയിൽ ഉപയോഗിക്കുന്നത് വെറും 30-40%ആണ്.
എന്നാൽ ആവശ്യമില്ലാത്ത രീതിയിൽ 100% നമ്മൾ ഉപയോഗിച്ചു തീർക്കുകയും.....

ആരോഗ്യം നിങ്ങളുടെ കൈയ്യിലാണ്‌ എന്നോർമ്മിപ്പിച്ചുകൊണ്ട് ഒരു നല്ല ദിനവും ആശംസിച്ചുകൊണ്ട്....

----Dr Deepthi
17/12/2020

ആരോഗ്യത്തേക്കുറിച്ച്...+++++++++++++++++++++++രോഗങ്ങളെക്കുറിച്ച് കേട്ട് രോഗങ്ങൾ നമ്മുടെ ഓർമ്മകളിൽ സ്ഥിരം രേഖപ്പെടുത്തി ന...
06/10/2021

ആരോഗ്യത്തേക്കുറിച്ച്...
+++++++++++++++++++++++

രോഗങ്ങളെക്കുറിച്ച് കേട്ട് രോഗങ്ങൾ നമ്മുടെ ഓർമ്മകളിൽ സ്ഥിരം രേഖപ്പെടുത്തി നാം എന്നും രോഗികളായി നിലനിൽക്കുന്ന ഒരവസ്ഥയാണല്ലോ ഇന്ന്.

ചുറ്റും എല്ലായിടവും രോഗഗ്രസ്തമാണെന്നും നാം വൈറസ്- ബാക്റ്റീരിയകളുമായി നിരന്തരം ജൈവയുദ്ധത്തിലാണെന്നുമൊക്കെയാണ് കൃത്യമായി പ്രതിഫലം പറ്റുന്ന കുറേപ്പേരുടെ ജൽപ്പനങ്ങൾ.

അതുകേട്ടു ഇന്നലെ പറഞ്ഞതും കണ്ടുപിടിച്ചതും ഇന്ന് മാറ്റിപ്പറയുന്ന science ന്റെ അളവുകോൽ തീർത്ത അപര്യാപ്തത ശരിയെന്നു ധരിച്ചുകൊണ്ട് സ്വന്തം അച്ഛനമ്മമാരുടെ മുഖത്തുനോക്കി അങ്ങനെ വിളിക്കാൻ ശാസ്ത്രീയത എന്ത് എന്നൊരു ചോദ്യം ചോദിക്കാൻ വെമ്പൽ കൊള്ളുന്ന നാണം കെട്ട സംസ്‌കാരത്തിന്റെ ഉടമകളാണ് നമ്മൾ മലയാളികൾ എന്ന് സ്വയമെങ്കിലും സമ്മതിച്ചേ തീരൂ.

വേണമെങ്കിൽ രക്ഷപെടാനുള്ള കാര്യങ്ങൾ ഇതിനോടകം ഒരുപാട് പറഞ്ഞുകഴിഞ്ഞു.വരാനിരിക്കുന്ന വിപത്തുകൾ എന്തൊക്കെയാവാം എന്നറിയുന്നതുകൊണ്ടും പഠിച്ച ആയുർവേദ ശാസ്ത്രത്തിനോടുള്ള പ്രതിബദ്ധത കൊണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ് ആരോഗ്യത്തെക്കുറിച്ച്....

ഏത് രോഗത്തിന്റെയും വേരുകൾ ആഴ്ന്നിറങ്ങികിടക്കുന്നത് നമ്മുടെ ഈ കാണുന്ന ശരീരത്തിന്റെ ഭാഗങ്ങളിലല്ല എന്നതാണ് സത്യം. അത് മനസ്സിലാകണമെങ്കിൽ നിങ്ങൾ സ്വന്തം അസ്തിത്വം എന്താണെന്ന് മനസ്സിലാക്കിയേ തീരൂ. അതിനായി നമ്മുടെ പാരമ്പര്യത്തിന്റെ അന്തസ്സത്തയിലേക്കും പോവേണ്ടി വരും.

അപ്പോൾ കൃഷി, മണ്ണ്, ജൈവികത,നല്ല ആഹാരം,ആചാരങ്ങൾ ഇതിന്റെയൊക്കെ അർത്ഥം അതിന്റെ പിന്നിലെ ആഴത്തിലുള്ള പല അറിവുകളിലേക്കും മടങ്ങിപ്പോവേണ്ടി വരും.

Artificial intelligence വരെ എത്തിനിൽക്കുന്ന നമ്മുടെ tech പരിജ്ഞാനം ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യില്ലെന്ന് മാത്രമല്ല പല തെറ്റുകളിലും നമ്മൾ അടിയുറച്ചു നിൽക്കാൻ നേരത്തെ തന്നെ ശീലിച്ചിട്ടുള്ളതുകൊണ്ട് ഇത് അതിന് വഴിതെളിക്കുകയും ചെയ്യുന്നില്ലേ എന്ന് സ്വയം പരിശോധിച്ചാൽ മതിയാവും.

നമ്മുടെ ശരീരത്തിലെ ചില ഊർജ്ജകേന്ദ്രങ്ങളാണ് ചക്രങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നതും താഴെ ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നവയും.ഈ ഭാഗങ്ങളെ വേണമെങ്കിൽ power stations എന്ന് വിളിക്കാം.കാരണം ഇവ മുഖ്യാവയവങ്ങൾക്ക് ജൈവോർജ്ജം പ്രദാനം ചെയ്യുന്നവയാണ്.

ഈ centers നമുക്ക് കാണാൻ കഴിയുന്ന നമ്മുടെ ഭൗതിക ശരീരത്തിലെ പ്രധാന അവയവങ്ങളെ നിയന്ത്രിക്കുകയും ഊർജ്ജവത്കരിക്കുകയും ചെയ്യുന്നു.സാധാരണ 7 പ്രധാന ചക്രങ്ങളെക്കുറിച്ചാണ് വിവരിച്ചു കാണാറുള്ളത്.21 ഉപചക്രങ്ങളും 86 ചെറിയവയും ഒക്കെയായി ചെറുതും വലുതുമായി 114 ചക്രങ്ങൾ പറയപ്പെടുന്നുണ്ട്.

തുടരാം...

--Dr Deepthi
8/11/21

ആരോഗ്യത്തേക്കുറിച്ച്======================ചക്രങ്ങൾ ഊർജ്ജകേന്ദ്രങ്ങളാണെന്ന് വായിച്ചു മനസ്സിലാക്കിയല്ലോ. ഒപ്പം ആരോഗ്യത്തിന...
06/10/2021

ആരോഗ്യത്തേക്കുറിച്ച്
======================
ചക്രങ്ങൾ ഊർജ്ജകേന്ദ്രങ്ങളാണെന്ന് വായിച്ചു മനസ്സിലാക്കിയല്ലോ. ഒപ്പം ആരോഗ്യത്തിന്റെ കേന്ദ്രങ്ങളും കൂടിയാണ്.

ഏറ്റവും താഴെയുള്ള മൂലാധാര ചക്രയുടെ ശരിയായ പ്രവർത്തനങ്ങൾ രോഗപ്രതിരോധ ശക്തി പ്രദാനം ചെയ്യുന്നു.

അതിന്റെ തൊട്ടുമേലെയുള്ള സ്വാധിഷ്ഠാന ചക്രം മനസ്സിന്റെ ശരിയായ പ്രവർത്തനങ്ങളെ സഹായിക്കുന്നു.

അടുത്ത മണിപ്പൂരചക്രം നമ്മുടെ ദഹനപചന പ്രവർത്തനങ്ങളെയും, അനാഹത എന്ന ചക്രം ഹൃദയത്തിന്റെ ഭാഗത്താണുള്ളത്. വൈകാരികമായ ഭാവങ്ങളെ സ്വാധീനിക്കുന്നു.

വിശുദ്ധിചക്രം കഴുത്തിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്തായി സ്ഥിതി ചെയ്യുന്നതും ശബ്ദതരംഗങ്ങളുടെ പ്രവർത്തനങ്ങളും വന്ധ്യതാ പ്രശ്നങ്ങളും ഒക്കെ കൈകാര്യം ചെയ്യുന്നു.

രണ്ടു പുരികങ്ങൾക്കിടയിലായി പിറ്റ്യുട്ടറി ഗ്രന്ഥിയുടെ ഭാഗത്തായി കാണുന്ന ആജ്ഞാ ചക്രം എല്ലാ ഗ്രത്ഥികളുടെയും മാർഗ്ഗനിർദ്ദേശംങ്ങളും നിയന്ത്രണപ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പിലാക്കുന്നു.

ഉദാഹരണമായി പാൻക്രിയാസ് ഗ്രന്ഥിയെ നിയന്ത്രിക്കുന്നത് ആ ഭാഗത്തുള്ള സൗരനാഡീ ചക്രമാണെങ്കിലും ആജ്ഞാ ചക്രത്തിൽ നിന്നുള്ള സന്ദേശങ്ങൾ അവിടെ എത്തിയാൽ മാത്രമേ പാൻക്രിയാസ്സിലെ ഇൻസുലിൻ ഉൽപ്പാടിപ്പിക്കുന്ന കോശങ്ങൾക്ക് പ്രവർത്തിക്കാൻ പറ്റൂ.

ഓരോ ഊർജ്ജകേന്ദ്രങ്ങളിലും. Pic ൽ കൊടുത്തിട്ടുള്ള നിറങ്ങളുടെ സ്വാധീനമുണ്ടെന്നും അതുകൊണ്ട് തന്നെ രോഗങ്ങൾ സുഖപ്പെടുത്തുന്നതിൽ colour therapy ക്ക് നല്ല പ്രാധാന്യമുണ്ടെന്നതും ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.

ചില അക്ഷരങ്ങൾ ഈ ഓരോ കേന്ദ്രങ്ങളിലും പ്രത്യേക സ്വാധീനം ഉണ്ടാക്കുന്നതും ഇവയുടെ പ്രവർത്തനങ്ങളിൽ മാറ്റം വന്നാൽ ക്രമീകരണങ്ങൾ നടത്തുകയും ചെയ്യൂന്നു.

ചക്രങ്ങളെ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു നമ്മെ ആരോഗ്യത്തിൽ നിലനിർത്താൻ യോഗാസനങ്ങളും പ്രാണായാമങ്ങളും സഹായിക്കും.

-- Dr Deepthi
12/9/21

തുളസി *-*-*-*-*-*-*രോഗപ്രതിരോധത്തിനും ശക്തിവർദ്ധിക്കാനും മുറ്റത്ത്‌ ഒരു തുളസിച്ചെടി നടൂ--എന്നിട്ട് അതിന്റെ മൂന്നു ഇലകൾ മ...
03/10/2021

തുളസി
*-*-*-*-*-*-*

രോഗപ്രതിരോധത്തിനും ശക്തിവർദ്ധിക്കാനും മുറ്റത്ത്‌ ഒരു തുളസിച്ചെടി നടൂ--എന്നിട്ട് അതിന്റെ മൂന്നു ഇലകൾ മൂന്നു കുരുമുളക് മണികളും ചേർത്ത് മൂന്നു നേരം ഭക്ഷണശേഷം രണ്ടു മാസത്തേക്ക് കഴിച്ചുനോക്കൂ.
എന്നിട്ട് എന്തൊക്കെ അത്ഭുതങ്ങളാണ് നിങ്ങളിൽ ഓരോരുത്തർക്കും ഉണ്ടായതെന്ന് എന്നെ comment box ൽ അറിയിക്കുകയും വേണം.

നിങ്ങളുടെ രോഗങ്ങൾ പലതും ഇല്ലാതായിട്ടുണ്ടുണ്ടാവും.

ത്വക്‌രോഗങ്ങൾ ബാധിച്ചിടത്ത്‌ തുളസിയില അരച്ചുപുരട്ടണതും ദിവസത്തിൽ മൂന്നു പ്രാവശ്യം രണ്ടില വീതം തിന്നുന്നതും നന്നാവും.

രണ്ടോ മൂന്നോ തുള്ളി തുളസിയില നീര് ചെവിയിൽ ഉറ്റിച്ചാൽ ചെവിവേദന പോവും.

വയറുകടിക്ക്‌ തുളസിവേര് വെറ്റിലയ്ക്കകത്തു പൊതിഞ്ഞു മൂന്ന് പ്രാവശ്യം ചവയ്‌ക്കുക. മാറിയില്ലെങ്കിൽ ഒരു പ്രാവശ്യം കൂടി ആവർത്തിക്കുക.

തുളസിനീര് രണ്ടു മൂന്നു തുള്ളി ഒരു സ്പൂൺ പഞ്ചസാര ചേർത്തുകഴിച്ചാൽ തലചുറ്റൽ മാറും.

പനിയോ വൈറൽ പനിയുണ്ടെങ്കിൽ തുളസിനീര് ഒരു നുള്ളു ഉപ്പ് ചേർത്ത് ചെറുതായി ചൂടാക്കി മൂന്നു ദിവസം മൂന്നു നേരം കഴിക്കുക. വേറെ മരുന്നൊന്നും വേണ്ടി വരില്ല.

തുളസിവേരിന്റെയും തുളസിക്കമ്പിന്റെയും ഉണക്കിയ പൊടി ശ്വസിച്ചാൽ മൂക്കിലുള്ള അസുഖങ്ങൾ മാറും.

അമിതാഹാരം കഴിച്ചനുഭവപ്പെടുന്ന ബുദ്ധിമുട്ടിന്‌ കുറച്ച് തുളസിയില കഴിച്ചു വെള്ളം കുടിച്ചാൽ മതിയാവും.

പനിയുളളപ്പോൾ തോന്നുന്ന ദാഹത്തിന് (ചുട്ടുപുകച്ചിൽ) തണുത്തവെള്ളത്തിൽ തുളസിയില ചതച്ചിട്ട് ആ വെള്ളം മൂന്നു പ്രാവശ്യം കുടിച്ചാൽ മതി.

കുട്ടികളുടെ ഛർദ്ദിക്കു ഒരു ടേബിൾ സ്പൂൺ പശുവിൻ പാലും കുറച്ച് തുളസി വിത്തും കൂടി ചതച്ചു കുഴമ്പാക്കി കൊടുക്കുന്ന സമയത്ത് കുറച്ച് പാൽ കൂടി ചേർത്ത് കുട്ടികൾക്ക് കൊടുക്കുക.

നിശാന്ധത (night blindness) എന്ന രോഗാവസ്ഥയിൽ രണ്ടാഴ്ചയോളം കൃഷ്ണതുളസിയുടെ നീര് കണ്ണിലൊഴിക്കുകയും ത്രിഫല വെള്ളം കൊണ്ട് കഴുകുകയും ചെയ്യുക.

-- Dr Deepthi
23/4/21

Dear friends, ആയുർവേദം കോറോണയെ തടയാൻ നല്ലതാണോ എന്നൊരു ആശയം മാറ്റിവെയ്‌ക്കാം ഇപ്പോൾ തല്ക്കാലം. എന്നിട്ട് നിത്യേന ചെയ്യുന്...
03/10/2021

Dear friends,

ആയുർവേദം കോറോണയെ തടയാൻ നല്ലതാണോ എന്നൊരു ആശയം മാറ്റിവെയ്‌ക്കാം ഇപ്പോൾ തല്ക്കാലം. എന്നിട്ട് നിത്യേന ചെയ്യുന്ന ചില കാര്യങ്ങൾ എങ്ങനെ ചെയ്താൽ നമുക്ക് നല്ലതാവും എന്ന് നോക്കാം.

എല്ലാ ദിവസവും രാവിലെ ഒരു 1/2 മണിക്കൂറോളം നടക്കുന്നതോ യോഗയോ ശീലമാക്കുക.

മണ്ണിൽ ചെരിപ്പുകൾ ഉപയോഗിക്കാതെ നടക്കുകയും സൂര്യൻ ഉദിക്കുന്ന സമയത്തെ വെയിൽ കൊള്ളുകയും ചെയ്യുക.

ചൂടുവെള്ളത്തിലെ കുളിയല്ല നല്ലത്. പച്ചവെള്ളത്തിലെ കുളിയാണ്. എന്നാൽ ശീലിച്ചവർ ചൂടുവെള്ളത്തിൽ തന്നെ കുളിക്കൂ. പക്ഷെ അവസാനം കുറച്ച് തണുത്തവെള്ളം തലയിൽ ഒഴിക്കണം.
ചിലപ്പോൾ ഇത് ജലദോഷം വരുത്തിയേക്കാം തുടക്കത്തിൽ എന്നാൽ ആരോഗ്യം വരുന്ന വഴിയിൽ അത് അപ്രത്യക്ഷമായിക്കോളും.

പ്രഭാതഭക്ഷണം രാജാവിനെപ്പോലെ കഴിക്കൂ. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഇപ്പോൾ എത്രയാണോ അതിന്റെ പകുതിയാക്കുക.

Fruits and vegetables salads നിർബന്ധമാക്കുക ഭക്ഷണത്തിൽ. അതിൽ പഴവർഗ്ഗങ്ങൾ main food ന്റെ ഒപ്പം ഒരിക്കലും കഴിക്കാതെ വേണമെങ്കിൽ രാത്രി ഭക്ഷണമാക്കുകയോ, സാധാരണ coffee time ൽ coffee/tea ഒഴിവാക്കി കഴിക്കുകയോ ചെയ്യുക.

അരിയേക്കാൾ കൂടുതൽ ഗോതമ്പ് കഴിച്ചാൽ ആരോഗ്യത്തിന് കൂടുതൽ നന്നാവും.

ഒരു സ്പൂൺ ശുദ്ധമായ തേൻ ഒരു ഗ്ലാസ്‌ മാതളങ്ങ നീരിനൊപ്പം എന്നും കുടിച്ചാൽ ജലദോഷവും എല്ലാ ഫ്ലൂവും ഓടിയൊളിക്കും.രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്‌ തണുത്തവെള്ളത്തോടൊപ്പം ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് അത് കുടലിനെയും കരളിനെയും ശ്വാസകോശങ്ങളെയും ശുദ്ധീകരിക്കും. രക്തധമനികളെ വൃത്തിയാക്കി ഞരമ്പുകൾക്കു ജീവൻ നൽകി ദിവസം മുഴുവൻ ഉന്മേഷം നൽകും.

അതിരാവിലെ സൂര്യൻ ഉദിക്കുമ്പോഴോ അസ്തമിക്കുമ്പോഴോ ഉള്ള ചുവന്ന സൂര്യ രശ്മികളെ എന്നും 3 മിനിട്ടു നേരം നോക്കുന്നത് കണ്ണുകൾക്ക്‌ കാഴ്ചയും സൗന്ദര്യവും തരും.

ചൂടുവെള്ളത്തിൽ കുളിയാണെങ്കിൽ കാൽ മുതലും തണുത്ത വെള്ളത്തിലാണെങ്കിൽ തല മുതലും തുടങ്ങുക. ആയുസ്സും ആരോഗ്യവും നൽകും.

ചിരിക്കാൻ ദിവസേന കുറച്ച് സമയം മാറ്റിവെക്കുക. ഇന്ന്‌ മുതൽ നിങ്ങളോട് തന്നെ ചിരിച്ച് തുടങ്ങുക. വെറുതേ ചിരിക്കുന്നതായി അഭിനയിച്ചാൽ പോലും നല്ല കുറെ ഹോർമോണുകൾ ഉത്പ്പാദിപ്പിക്കപ്പെടും.


-- Dr Deepthi
4/5/21

Dear friends, ആയുർവേദ ഗ്രന്ഥങ്ങളിൽ എവിടെയും കൊറോണ എന്നൊരു reference നമുക്കാർക്കും കിട്ടില്ല. എന്നാൽ ഇപ്പോൾ കണ്ടു വരുന്ന ...
03/10/2021

Dear friends,

ആയുർവേദ ഗ്രന്ഥങ്ങളിൽ എവിടെയും കൊറോണ എന്നൊരു reference നമുക്കാർക്കും കിട്ടില്ല.

എന്നാൽ ഇപ്പോൾ കണ്ടു വരുന്ന പ്രത്യേകിച്ച് കേരളത്തിൽ കാലവർഷാരംഭത്തോടെ കണ്ടു വരുന്ന പല പകർച്ച വ്യാധികളും നമുക്ക് സുപരിചിതങ്ങളാണ്.അവയ്‌ക്കെല്ലാം ആയുർവേദശാസ്ത്രം ഈ പേരുകളിലൂടെ പരിചയപ്പെടുത്തിയിട്ടുമില്ല.

കാണാൻ സാധ്യതയുള്ള ജ്വരങ്ങളെല്ലാം കാലജ്വരങ്ങൾ എന്നൊരു വിഭാഗത്തിൽ ഉൾപ്പെടുത്തി കാണുന്നുണ്ട്.

ഇവ തീവ്രതയിൽ ഏറ്റക്കുറച്ചിലോടെ കാണുന്നവയും പല അവയവ കോശങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നതുമാണ്. മനുഷ്യശരീരത്തെ തന്നെ ദുർഘടമായ പ്രതിസന്ധിഘട്ടത്തിലെത്തിക്കുന്നതായും കാണുന്നുണ്ട്.

വൈറൽ പനി, ടൈഫോയ്ഡ്, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവയെല്ലാം ഈ അടുത്ത സമയങ്ങളിലായി വളരെ കേട്ടുപഴകിയവയാണ്. എലിപ്പനിയും ടൈഫോയിഡും ബാക്ടീരിയ കാരണവും മഞ്ഞപ്പിത്തം വൈറൽ പനികൾ എല്ലാം വൈറസ് കാരണവും എന്ന് ശാസ്ത്രം. ഇത് രോഗകാരണമായി ആയുർവേദം വിവക്ഷിച്ചത് ശരീരത്തിന് പുറത്തുള്ള സൂക്ഷ്മ ജീവികൾ എന്നാണ്.

ഇവയുടെ ലക്ഷണം കഠിനമായ പനിയും അനുബന്ധ പ്രശ്നങ്ങളുമാണ്. പനി വരാത്തവരായി ആരുമുണ്ടാവില്ല.
മുൻപൊക്കെ പനി വരുമ്പോൾ വീട്ടിലെ പ്രായമായവർ കടുപ്പത്തിൽ ഒരു ചുക്കുകാപ്പി ഉണ്ടാക്കി കൊടുക്കും.

എന്നിട്ട് നല്ല കട്ടിയുള്ള പുതപ്പ് പുതപ്പിച്ചിരുത്തും.അവർക്കറിയാമായിരുന്നു ഈ ചുക്കുകാപ്പിയിലെ ഔഷധദ്രവ്യങ്ങൾ മതിയാവും പനി കുറയ്ക്കാൻ എന്ന്. അത് inbuilt ആയതും തലമുറകളായി ചെയ്തുപോരുന്നവയും അന്നത്തെ തലമുറയിലെ ഓരോരുത്തരുടെയും പൊതുജ്ഞാനത്തിൽ എന്നും ഉള്ളവയുമായിരുന്നു--- ഈ അറിവുകൾ.
നമുക്ക് കൈമോശം വന്നുപോയ നന്മകളും.

{എന്നാൽ കൊറോണ attack വന്നാൽ ICU ലെ കൊടും തണുപ്പിൽ ഇട്ട് ന്യൂമോണിയ ആക്കി മാറ്റുന്ന പുതിയ സംവിധാനം 2nd wave ന്റെ അതിതീവ്രതയിൽ പെടുന്നതാണല്ലോ !!!!
ICU പിന്നെ വെന്റിലേറ്റർ പിന്നെ മരണം... }

അവ antipyretic,anti bacterial, anti viral property ഉള്ളവയാണെന്നു തെളിയിക്കാൻ ശാസ്ത്രം പുരോഗമിച്ച(അലോപ്പതിയല്ല)ഈ കാലത്ത് Research കൾ വെളിവാക്കുന്നുണ്ട്. അതുകൊണ്ട് എന്തും ഏതും ശാസ്ത്രീയാടിസ്ഥാനം വേണ്ടവർക്ക് ഉത്തരവുമായി.

ജ്വര ചികിത്സയിൽ പടോലനിംബാദി കഷായം വിവരിക്കുന്നുണ്ട്. ഇതിലെ ഔഷധദ്രവ്യങ്ങൾ പരിശോധിച്ചാൽ പടോലം, നിംബ, ത്രിഫല, മൃദ്വികം കുടകപ്പാലയരി ഇവയ്ക്ക് മേൽപ്പറഞ്ഞ ഗുണങ്ങൾ ഉണ്ട്. ത്രിഫല, മൃദ്വികം ഇവ രാസായനിക property ഉള്ളതിനാൽ ഒരേ സമയം ശരീരത്തെ സംരക്ഷിക്കുകയും ഈ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.
ദശാംഗം ഗുളിക യിലെ ഔഷധങ്ങൾ respiratory system ത്തിൽ പൂർണ്ണമായും action ഉള്ളവയും അലോപ്പതിയിലെ side effects ഉള്ള antibiotics നേക്കാളും ശക്തമായ മരുന്നുകൾ ആണിവ. ഒരിക്കലും ശരീരത്തിന് കേടുപാടുകൾ വരുത്താത്തവയും.

ശരീരത്തിലെ ആന്തരികാവയവങ്ങളെ വരെ ആക്രമിച്ചാലും ഈ രോഗാണുക്കൾ ബാക്ടീരിയ ആയാലും വൈറസ് ആയാലും ഇത്രയും ശ്രേഷ്ഠമായ മരുന്നുകളെ വെല്ലാൻ അവയ്ക്കാവില്ല.
അനേകം മരുന്നുകളിൽ രണ്ടെണ്ണം മാത്രം നിങ്ങളുടെ അറിവിലേക്ക് പറഞ്ഞെന്നു മാത്രം. ഉപയോഗിച്ചു തന്നെ നിങ്ങളറിയണം ഇവയുടെ ഗുണഗണങ്ങൾ.

-- Dr Deepthi Satwik
10/5/21

ഉള്ളിയെക്കുറിച്ച്.....~~~~~~~~~~~~~~~~ഉള്ളി നമുക്കറിയാം ആഹാരമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ്. മുൻപൊക്കെ ഒരു മരുന്നുമില്ലാ...
03/10/2021

ഉള്ളിയെക്കുറിച്ച്.....
~~~~~~~~~~~~~~~~

ഉള്ളി നമുക്കറിയാം ആഹാരമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ്. മുൻപൊക്കെ ഒരു മരുന്നുമില്ലാതെ നമ്മുടെ പൂർവ്വികർ ആരോഗ്യത്തോടെ ഇരുന്നത് ആഹാരം തന്നെ ഔഷധമായി ഉപയോഗിച്ചതുകൊണ്ടാണ്.

ഉള്ളി അമിതമായി കഴിച്ചാൽ ഊർജ്ജനഷ്ടം ശരീരത്തിന് ഉണ്ടാക്കും. മാനസിക വ്യാപാരങ്ങളിൽ അസ്വസ്ഥത ജനിപ്പിക്കും.

പ്രമേഹത്തിനും മൂത്രസംബന്ധ രോഗങ്ങളിലും അങ്ങേയറ്റം ഗുണപ്രദമാണ്.

എന്നാൽ ഹൃദയത്തിന്റെ ആരോഗ്യത്തിലാണ് ഉള്ളിയുടെ അത്ഭുതകരമായ പ്രവർത്തനം.

5 മാസം തുടർച്ചയായി 80 gm വീതം ഉള്ളി കഴിച്ചാൽ serum cholestrol സാധാരണ നിലയിൽ നിന്നും താഴെയാകുമെന്ന് ഉള്ളിയുടെ ഔഷധഫലങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

7 വർഷം നീണ്ട ഗവേഷണങ്ങൾക്കൊടുവിലും ,പിന്നെ തിരുവനന്തപുരം medical college ലെ Dr രാധാകൃഷ്ണനും Dr മാധവൻകുട്ടിയും നടത്തിയ മറ്റൊരു ഗവേഷണത്തിലും രക്തസമ്മർദ്ധമോ കോറോണറി ധമനി പ്രശ്നങ്ങൾ മൂലമോ കൊണ്ടുണ്ടാവുന്ന ഹൃദ്രോഗാവസ്ഥക്ക് 100 gm ഉള്ളി പതിവായി കഴിക്കുന്നത്‌ വളരെ ഗുണപ്രദമാണെന്നും മാറിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

കൊളസ്ട്രോൾ അതും ഹൃദയ ധമനികളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ അലിയിച്ചു കളയുന്നു എന്നത് ശ്രദ്ധേയമായ ഒരു പഠനറിപ്പോർട്ടാണ്.

ഉള്ളിടത്തൊലിയിലെ നാരുകൾക്കാണ് കൊഴുപ്പുകുറക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ളത്.

പക്ഷെ കീടനാശിനികൾ പലതും അടിച്ചുവന്ന ഉള്ളി കഴിക്കുമ്പോൾ ആദ്യമൊക്കെ നമ്മുടെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനം ശരീരത്തിനെ സംരക്ഷിച്ചു നിർത്തും.എന്നാൽ തുടർച്ചയായി ഉപയോഗിച്ചാൽ ഹാനികരമാവുമല്ലോ - നമുക്കെല്ലാവർക്കുമറിയാം.

നമ്മൾ കേരളീയർ കൃഷിയൊക്കെ പാടെ മറന്ന് most modern scientific and corporate civilized വ്യക്തികളായുള്ള രൂപാന്തരത്തിൽ തമിഴ്നാട്ടിലെ വിഷവസ്തുക്കൾ കഴിച്ച് gas ആയാലും ചെറിയ അസ്വസ്ഥത തോന്നി ശാസ്ത്രീയ ഹോസ്പിറ്റലുകളിൽ എത്തിയാൽ 3 block അതിൽ ഒന്നോ രണ്ടോ 99.9% വും. അതുകൊണ്ടിപ്പോൾ heart attack ആണ് വന്നതെന്നും ഇപ്പോൾ
surgery ചെയ്തില്ലെങ്കിൽ ജീവൻ കിട്ടില്ല എന്നൊക്കെ പറയുമ്പോൾ ചെയ്തുപോവുന്ന, പിന്നെ നിത്യരോഗികളായി മാറുന്ന മലയാളികൾക്ക് ആരോഗ്യം എന്നത് മരുന്ന് കഴിച്ച് നേടിയെടുക്കേണ്ടതാണെന്ന ചിന്തയാണല്ലോ ഇപ്പോഴും.

നിത്യേന cholostrol ന് മാത്രമല്ല anticoagulant ആയ ആസ്പിരിൻ ചേർന്ന ഗുളികകളും കൂടെ ഒരു വർഷത്തിനുള്ളിൽ stroke അതിന്റെ side effect ആയി ഉണ്ടാവുമ്പോഴും അതിന്റെ ശാസ്ത്രീയത ഇവിടെ ചോദ്യം ചെയ്യപ്പെട്ടില്ലല്ലോ ഇതുവരെ!!!!!

ശാസ്ത്രീയ വിഡ്ഢികൾ ആയതുകൊണ്ട് ഭക്ഷണം നല്ലതല്ലാത്തത് lകൊണ്ട് രോഗികൾ ആവുന്നതിന്റെ ശാസ്ത്രീയതയും ആരും ഇവിടെ പറഞ്ഞുകേട്ടില്ല.

-- Dr Deepthi
13/6/21

Dear friends, വീണ്ടും കോവിഡിലേക്ക് തിരിച്ചു വന്നത് നിർബന്ധിത lock down ഉം 40.000 ത്തിലധികം പ്രതിദിന കോവിഡ് ബാധിതരും മറ്റ...
03/10/2021

Dear friends,

വീണ്ടും കോവിഡിലേക്ക് തിരിച്ചു വന്നത്
നിർബന്ധിത lock down ഉം 40.000 ത്തിലധികം പ്രതിദിന കോവിഡ് ബാധിതരും മറ്റുമായി വേറെ ഒരു തലത്തിലേക്ക് കാര്യങ്ങൾ പോവുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ചിലതെല്ലാം ഓർമ്മിപ്പിക്കാനാണ്‌.

ആദ്യം സ്വന്തം ആരോഗ്യം എങ്ങനെ എന്നൊന്ന് ചിന്തിക്കൂ...

ഒരുപാട് രോഗങ്ങളും രോഗലക്ഷണങ്ങളുമായി ഒരുപിടി അലോപ്പതി ഗുളികകൾ കാലാകാലങ്ങളായി കഴിച്ചുകൊണ്ടിരിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കൂ..

കാരണം അസുഖം മാറ്റാതെ (മാറില്ല എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടാണ് എങ്കിലും ) നിലനിർത്തിക്കൊണ്ട് പോന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും . ദീർഘനാളത്തെ മരുന്നുകളുടെ ഉപയോഗവും നിങ്ങളുടെ immunity കുറയ്ക്കും.അവയവമാറ്റം നടത്തിയവരും auto immune disorders ഉള്ളവരും വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം നിങ്ങൾ immuno suppressors ഗുളികകൾ കഴിച്ചുകൊണ്ടിരിക്കുന്നുണ്ട്.

കൂടാതെ ഹോർമോൺ ഗുളികകൾ പലതും കഴിച്ചുകൊണ്ടിരിക്കുന്നവരിലും, വിറ്റാമിൻ tablets തുടർച്ചയായി കഴിക്കുന്നവരിലും ശരീരത്തിന്റെ സ്വഭാവിക പ്രതിരോധ ശക്തി തടസ്സപ്പെടുന്നു.

ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ചുറ്റുവട്ടത്തുള്ള ആയുർവേദ ഡോക്ടർമാരുടെ സേവനം തേടുക എന്നതാണ്.
വ്യക്തിപരമായി രോഗാവസ്ഥകളെ അങ്ങനെ നേരിടാം എന്ന് എനിക്ക് തോന്നുന്നു.

പൊതുവായി നിങ്ങളുടെ ആരോഗ്യത്തിലേക്കും കോവിഡ് പ്രതിരോധത്തിനും ആയി എനിക്ക് പറയാനുള്ളത് :--

ഏറ്റവും പ്രാധാന്യത്തോടെ യോഗയും പ്രാണായാമവും ശീലമാക്കുക. ഇത് ശരീരത്തിനെ മുഴുവനായും പ്രത്യേകിച്ച് lungs ന്റെ ക്ഷമത കൂട്ടും. .100% ആണ് lungs ന്റെ capacity എങ്കിലും ജീവിതകാലത്തു നാം ഉപയോഗിക്കുന്നത് വെറും 30% മാത്രമാണ്.
Bio toxins ഏറ്റവും കൂടുതൽ ശരീരത്തിൽ നിന്നും പുറംന്തള്ളുന്നതും ശ്വാസത്തിലൂടെയാണ്. ഏകദേശം 90% എങ്കിലും. അപ്പോൾ lungs ന്റെ ശരിയല്ലാത്ത ഉപയോഗം നമുക്ക് രോഗങ്ങൾക്ക് കാരണമാകുന്നു.

യോഗയും പ്രാണായാമവും Oxygen intake കൂട്ടും. Lungs ന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ചെയ്യാൻ സഹായിക്കും. സ്വാഭാവികമായി അകത്തേക്കെടുക്കുന്ന oxygen രക്തത്തിലെ ഹീമോഗ്ളോബിനിലെ iron നൊപ്പമാണ് ഓരോ കോശങ്ങളിലേക്കും എത്തിച്ചേരുക.
എന്നിട്ടാണ് ഓരോ കോശങ്ങൾക്കും ആവശ്യമായ ഊർജ്ജമായി (subtle life force energy ) മാറുക. അപ്പോൾ Hb% ഉണ്ടാവണം. Iron deficiency ഉള്ളവരാണെങ്കിൽ അതിനെ പരിഹരിക്കുന്ന ഭക്ഷണം ശീലമാക്കുക. എല്ലാ രുചികളും മിതമായി ശീലിക്കുക. കയ്പ്പ് രുചിയുള്ള പച്ചക്കറികളുടെ ഗുണഗണങ്ങൾ
https://m.facebook.com/story.php?story_fbid=3863532720353537&id=100000905415404
ശരീരത്തിന്റെ ആഴത്തിൽ എത്തിചേരുകയും നമ്മെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഓർക്കുക ഒരിക്കലും vit tabs നിങ്ങളെ ഈ കാര്യത്തിന് സഹായിക്കുകയില്ല.
https://m.facebook.com/story.php?story_fbid=4483220621718074&id=100000905415404

Natural iron ധാരാളമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. നെല്ലിക്കയും, മുരിങ്ങയൊഴിച്ചുള്ള ഇലക്കറികൾ (മുരിങ്ങയിലയിൽ iron കൂടുതൽ ഉണ്ട് എങ്കിലും BP കുറയ്ക്കുന്നു )മുത്താറി(റാഗി),തഴുതാമ,എള്ള്,മുള്ളൻ ചീര, ചിറ്റമൃത് ഇവയിലൊക്കെ natural iron content കൂടുതലാണ്.

രാവിലെ നേരത്തെ,സൂര്യനുദിക്കുമ്പോഴത്തെ ഇളം വെയിൽ കൊള്ളുകയും non veg ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യുക.

Fruits and vegetables selective ആവാതെ എല്ലാം കഴിച്ചാലും,ഒരു നേരമെങ്കിലും അത് മാത്രം കഴിച്ചാലും അതാണ്‌ ഏറ്റവും നല്ലത്. Millets എന്നറിയപ്പെടുന്ന ചെറു ധാന്യങ്ങളും, ഗോതമ്പും ഉപയോഗപ്പെടുത്തണം ധാരാളമായി. Fruits കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ Satwik ന്റെ page ലെ ഈ post നോക്കുക.
https://www.facebook.com/530142967061068/posts/3777768202298512/

ഉപവാസം ആഴ്ചയിൽ ഒരിക്കൽ ചെയ്യുന്നത് നിങ്ങളെ പൂർണ്ണമായും അറ്റകുറ്റപ്പണി നടത്തി ആരോഗ്യമുള്ളവരാക്കാനും സഹായിക്കുന്നു.

ബാക്കി അടുത്ത post ൽ

--Dr Deepthi
8/5/21

Dear friends,ആയുർവേദ ദർശനങ്ങളെ മനസ്സിലാക്കാൻ നമ്മുടെ കാഴ്ചപ്പാടിനെ വിശാലവും ആഴമേറിയതും ആക്കി വേണം നാം ഓരോരുത്തരും സമീപിക...
03/10/2021

Dear friends,

ആയുർവേദ ദർശനങ്ങളെ മനസ്സിലാക്കാൻ നമ്മുടെ കാഴ്ചപ്പാടിനെ വിശാലവും ആഴമേറിയതും ആക്കി വേണം നാം ഓരോരുത്തരും സമീപിക്കേണ്ടത് എന്നെനിക്കു തോന്നിയിട്ടുണ്ട്..

അത്രക്കും മനുഷ്യൻ എന്ന higher animal ന്റെ നിലനിൽപ്പിനു വേണ്ടുന്ന എല്ലാം തന്നെ -വളരെ വ്യക്തമായ ഒരു വിജ്ഞാനമേഖല തന്നെ ആയുർവേദശാസ്ത്രം നമുക്ക് പകർന്നു തരുന്നുണ്ട്.മൗലികമായ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും എല്ലാം പ്രപഞ്ചവുമായുള്ള പാരസ്പര്യതയിൽ ഊന്നിയുള്ളതായതുകൊണ്ട് ഒന്നും മനസ്സിലാവുന്നില്ല എന്ന് പഠനസമയത്ത് എനിക്ക് തോന്നിയിരുന്നു....

എന്നാൽ practice പുരോഗമിക്കുമ്പോൾ പല ശാസ്ത്രങ്ങളും,ചികിത്സകരും കൈകാര്യം ചെയ്ത ഒരു രോഗിയെ അസുഖം മാറ്റേണ്ട ബാധ്യതയിലേക്ക് പലപ്പോഴും ചികിത്സകൻ എത്തിപ്പെടുന്നതും അവർക്ക് ഇനി പോകാൻ ഇടമില്ലെന്നും കാണിയ്‌ക്കാൻ doctors ഇല്ല എന്ന് കേൾക്കുമ്പോഴാണ്. അപ്പോൾ ദർശനങ്ങൾ വഴികാട്ടികളാവും....

ഈ ദർശനങ്ങളെ സമഗ്രമായി പ്രയോഗതലത്തിലേക്കു എങ്ങനെ കൊണ്ടുവരാം എന്ന് ഒരു വൈദ്യൻ വിവേചിച്ചറിയുമ്പോഴാണ് പലപ്പോഴും ചികിത്സ ഫലപ്രാപ്തിയിലേക്കും തുടർന്ന് healing എന്നൊരു അവസ്ഥയിലേക്കും എത്തുന്നത്.

മുൻപൊരിക്കെ പാലിനെ കുറിച്ച് ഞാൻ fb യിൽ ഒരു discussion നടത്തിയപ്പോൾ പാലിനെ വിൽപ്പന നടത്തിയിരുന്ന കുറച്ചു പേരും നാടൻ പശുവിൻ പാൽ നിത്യേന 2/3 glass കുടിക്കുന്നവരും ഞാൻ പറയുന്നത് തെറ്റാണെന്നു വാദിച്ചു.

പാലിലേക്ക്...

പാൽവർഗ്ഗത്തിന്റെ പൊതുഗുണങ്ങൾ
രസവും ദഹനം കഴിഞ്ഞാൽ ആവുന്ന പാകവും മധുരമാണ് .ഓജസ്സിനെ വർദ്ധിപ്പിക്കുന്നു. ശുക്ലവൃദ്ധികരമാണ്. കഫം വർദ്ധിപ്പിക്കുന്നതാണ്. ദഹിക്കാൻ പ്രയാസവും ശീതവീര്യവുമാണ്..

ഇനി specific ആയി....

പശുവിൻ പാൽ --ഓജസ്സ് വർദ്ധിപ്പിക്കും, എല്ലാ ധാതുക്കളെയും പോഷിപ്പിക്കും. ചതവ് കൊണ്ട് ക്ഷീണിച്ചവർക്ക് വിശേഷം. ബുദ്ധി, ബലം, പാൽ എന്നിവ വർദ്ധിപ്പിക്കും.
ക്ഷീണം, തലചുറ്റൽ വിഭ്രമം, ശ്വാസംമുട്ട്, ചുമ,ദേഹചൂട്, വിശപ്പ്‌ പഴകിയ പനി, മൂത്രം പോകാൻ വിഷമമുള്ള അവസ്ഥ രക്തപിത്തം എന്ന് ആയുർവേദം പറഞ്ഞ രോഗത്തിലും ഔഷധമാണ്.

ആട്ടിൻ പാൽ ---ആടുകൾ കുറച്ചു വെള്ളം കുടിക്കുന്നതുകൊണ്ട്, കൂടുതൽ മേഞ്ഞു നടക്കുന്ന സ്വഭാവമുള്ളവയായതുകൊണ്ട്, എരുവും കയ്പ്പുമുള്ള ആഹാരം അവ കഴിക്കുന്നതുകൊണ്ട് ദഹിക്കാൻ എളുപ്പം,ദേഹ പുഷ്ടിമ ഇവയെ ഉണ്ടാക്കും. പനി, ശ്വാസംമുട്ട് രക്‌തപിത്തം, അതിസാരം ഇവയിൽ നല്ലത്.

കറന്ന പാൽ അപ്പോൾ തന്നെ കുടിക്കുമ്പോൾ.
അമൃത് പോലെ ഗുണകരമാണ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്

എന്നിങ്ങനെ ഓരോ ജീവി വർഗ്ഗത്തിന്റെ പാലിന്റെ കാര്യങ്ങൾ കൃത്യമായി വിവരിക്കുന്നുണ്ട്.

എന്നാൽ ചില രോഗങ്ങളിൽ പ്രത്യേകിച്ച് diabetes ൽ രോഗകാരണമാണ് എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു.(ഇതെന്റെ practice ൽ എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്)

ഏറ്റവും പ്രധാനം മനുഷ്യന് പല്ല് മുളച്ചു കഴിഞ്ഞാൽ നിലനിൽപ്പിന് പാലിന്റെ ആവശ്യമില്ല എന്നതാണ്. കാരണം പാലിലെ protein ദഹിപ്പിക്കാൻ ആവശ്യമായ ചില ഘടകങ്ങൾ നമ്മുടെ digestive enzymes ൽ ഇല്ല.

പാലിന്റെ അമിത-നിത്യ ഉപയോഗങ്ങൾ cancer ന് കാരണമാവുന്നു. (Prostate /breast) എന്നത് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.

---Dr Deepthi
22/6/21

** comment ന്റെ answer പാല് ഒരുപാട് ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്. അതിനെക്കുറിച്ച്...

പാൽ എപ്പോഴും പലതരത്തിൽ ഔഷധങ്ങൾ ചേർക്കുമ്പോൾ അതിന്റെ ഗുണങ്ങൾ സ്വാoശീകരിച്ചു സ്വന്തം നല്ലതല്ലാത്ത ഗുണങ്ങൾ കളഞ്ഞ് ഗുണകരമായി തീരുന്നു. മരുന്നിന്റെ ഗുണവും absorption ഉം ഇരട്ടിപ്പിക്കുന്നു.

Address

Trissur

Telephone

+918547637274

Website

Alerts

Be the first to know and let us send you an email when Dr Deepthi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Deepthi:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram