Ayursnana

Ayursnana I'M an Ayurveda Therapist (also done freelancer),
"when ever you want any type of ayurveda treatment......call me ..... I am there..!!."

"HEALTH IS YOUR GREATEST TREASURE !!"
I Dedicate my work to helping you a healthy life.I am here to help your body,mind and spirit !!

01/12/2018

വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

ചുമ
*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.
*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
ജലദോഷം
*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
രക്താതിസമ്മര്‍ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.
ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.
ഇക്കിള്‍
* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.
*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
ഗ്യാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*വെളുത്തുള്ളി ചുട്ടുതിന്നുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്
*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.
പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
ഗര്‍ഭകാല ഛര്‍ദി
* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.
*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.
*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

അരൂത അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തിൽ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden R...
24/02/2018

അരൂത

അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തിൽ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്‌. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്‌. അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ്‌ വിശ്വാസം.
അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര്‌ വന്നെതെന്നാണ്‌ ഇതിന്റെ പേരിലെ ഐതീഹ്യം.
സവിശേഷതകൾ....
ഈ സസ്യത്തിന്റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു.
നാട്ടില്‍ കുട്ടികളുള്ള വീട്ടില്‍ ഒരു അരുത ചെടികാണും.
കുട്ടികള്‍ പെട്ടെന്ന് ഞെട്ടികരയുന്നതിനാണ് ഇത് ഉപയോഗിക്കുന്ന ക്ണ്ടിരിക്കുന്നത്. ഇതിന്റെ ഇല വെളിച്ചെണ്ണയില്‍ ഇട്ട് വച്ച് കുട്ടികളുടെ കൈകാലുകളുടേ ഏപ്പില്‍ (ജോയന്ന്സ്) പുരട്ടിയാല്‍ ഉറക്കത്തില്‍ ഞെട്ടി കരയില്ല എന്നാണ് എന്റെ നാട്ടില്പറയുനത്. മിക്ക വീട്ടിലും അരുത വെളിച്ചെണ്ണയില്‍ ഇട്ട് സൂക്ഷിച്ചിരിക്ക്കും.കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന്‌ അരുതയിലയിൽ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയിൽ തിളപ്പിച്ച് ദിവസത്തിൽ ഒരുനേരം 10 തുള്ളികൾ വീതം നൽകിയാൽ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു.
*കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന്‍ നെയ്യ്ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കല്‍ക്കം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകമ്പോള്‍ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗപ്രദമാണ്‌.കുട്ടികൾക്കുണ്ടാകുന്ന ശ്വാസം മുട്ടലിന്‌ പ്രതിവിധിയായി അരൂതയില ഉണക്കി കത്തിച്ച ആവി ശ്വസിച്ചാൽ മതിയാകും. കുട്ടികളുടെ കോച്ചിവലി, ശ്വസന സംബന്ധമായ അസുഖം,കഫത്തിറ്റെ ജ്വരം എന്നിവയ്ക്കും ചിലതരം ഉന്മാദത്തിനും അരൂതയിലയുടെ നീര്‌ നൽകിയാൽ മതിയാകും. അരൂതയില ഉണക്കിപ്പൊടിച്ച് ഏലത്തിരി, ജാതിക്ക, ഗ്രാമ്പു എന്നിവ ചേർത്ത് പൊടിച്ച് അജീർണ്ണം എന്ന അസുഖത്തിന്‌ നൽകുന്നു.
അരൂത ഒരു വിഷ സസ്യമാണു്. ആയതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്നു് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്.
വളരെ വൃത്തിയുള്ള സാഹചര്യങ്ങളില്‍ ആണ് അരുത വളര്‍ത്തുക. ചെളിവെള്ളം, അടുക്കള വെള്ളം ഒന്നും അരുത്തയില്‍ വീഴാന്‍പാടില്ല എന്നാണ് വയ്പ്പ്. ആ ശുദ്ധിയുടെ ഭാഗമായി സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അരുതയ്ക്ക് വെള്ളം ഒഴിക്കരുത് എന്നൊരൂ വിശ്വാസമുണ്ട്.ഇത് തുളസി, പനികൂര്‍ക്ക, കറ്റാര്‍വാഴ, ബ്രഹ്മി ഇവയ്ക്കൊക്കെ പറഞ്ഞ് കേട്ടിരിക്കുണു. പക്ഷേ പാത്രംകഴുകണ വെള്ളം പോണ വഴിയില്‍ തഴച്ച് വളര്‍ന്ന ഒരു അരുതയെ എനിക്കറിയാം. അവള്‍ക്ക് ശുദ്ധി ഒന്നും ബാഹക്മായിരുന്നില്ല. ഹും വൃത്തിയില്ലാത്ത സ്ഥലത്തെ അരുത എന്ന് പറഞ്ഞാലും ആളുകള്‍ പൊട്ടിച്ചോണ്ട് പൂവാര്‍ന്നു. ഒരുപാട് വെള്ളം ഒഴിച്ചാല്‍ അരുത ചീഞ്ഞ് പോവും എന്ന് അനുഭവം.
പ്രാചീന ഈജിപ്തില്‍ അരൂതയെണ്ണ ഗര്‍ഭം കലക്കാന്‍ മുതല്‍ അപസ്മാരത്തിനു വരെ കൊടുത്തിരുന്നു.
ഇത്രയും വലിയ പുലിച്ചെടി ആണെങ്കിലും കൊല്ലത്ത് ഇവള്‍ ശ്വാസതടസ്സിനും മറ്റും മണപ്പിക്കാനുള്ള ചെടിയായി ഒതുങ്ങിക്കൂടുന്നു.
NB:അരൂത ഒരു വിഷ സസ്യമാണു്. ആയതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്നു് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്.
കടപ്പാട് ; വൈദൃവിചിന്തനം

23/02/2018

#എരിക്ക്.
#ഒൗഷധഗുണങ്ങൾ

ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ വെള്ളെരിക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്ന് പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക് ഇത്
ചുവപ്പ് കലര്‍ന്ന വയലറ്റ് നിറത്തില്‍ പൂക്കളോടെ കാണപ്പെടുന്നു.
എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു.
പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങൾക്കാണ്‌ എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു.
വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയിൽ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന്റെ വിവരണങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

#ഒൗഷധോപയോഗങ്ങൾ
ഉണങ്ങിയ പുഷ്പങ്ങള്ക്ക് സമം കുരുമുളക്‌ പൊടി , ഇന്തുപ്പ്‌ ഇവ 4-8 ഒാരോ നുള്ള് വെറ്റില നീരില്‍ ചവച്ചിറക്കിയാല്‍ ചുമ, ശ്വാസം മുട്ട്‌, കഫക്കെട്ട്‌ ഇവക്ക്‌ ആശ്വാസമുണ്ടാകും. എരുക്കിന്റെ കായ് ഒരു ഭാഗം , മഞ്ഞളിന്റെ ഇല ഒരു ഭാഗം , കരുനൊച്ചിയില ഒരു ഭാഗം, ഇവ ഒന്നിച്ചരച്ച്‌ കല്ക്ക്മാക്കി അതിന്റെ നാലിരട്ടി ആട്ടിന്പാലും പാലിന്റെ പകുതി നല്ലെണ്ണയും ചേര്ത്ത് ‌ വിധി പ്രകാരം കാച്ചി എടുത്ത തൈലം പുഴുക്കടി, വളംകടി, കുഷ്ടം മുതലായ രോഗങ്ങള്ക്ക്ബാഹ്യ ലേപനത്തിന്‌ ശ്രേഷ്ടമാണ്‌. അര്‍ക്കതത്തിന്റെ വേര്, അശ്വഗന്ധത്തിന്റെ വേര്, ഗുഗ്ഗുലു ഇവ മൂന്നും കൂടി അരച്ച്‌ 2 ഗ്രാം വീതമുള്ള ഗുളികകളാക്കി ഓരോ ഗുളിക ദിവസം 3 നേരം വീതം കഴിച്ചാല്‍ അമവാതം, സന്ധിഗത വാതം വാതരോഗം ഇവ ശമിക്കും കാൽ വിരലുകളുടെ ഇടയില്‍ മഴക്കാലത്തുണ്ടാകുന്ന പുഴുക്കടിക്ക് എരിക്കിന്‍ കറ പുരട്ടുന്നത് അശ്വാസകരമാണ്.
ത്വഗ്രോഗങ്ങള്‍ , ചൊറി, ചിരങ്ങ്‌ എന്നിവക്ക്‌ എരുക്കില അരിഞ്ഞ്‌ അതില്‍ വരട്ടുതേങ്ങാപ്പീര ചേര്ത്ത്ച‌ ഒരു ദിവസം വെച്ചിരുന്നിട്ട്‌ പിറ്റേ ദിവസം പിഴിഞ്ഞ്‌ അതില്‍ അല്പ്പം ഗന്ധകവും പൊടിച്ചിട്ട്‌ തേക്കുക. ശമനം കിട്ടും.
ചിരസ്വഭാവമുള്ള ഒരു ചര്മ്മതരോഗമാണ്‌ എക്സിമ.എപ്പോഴും വെള്ളം ഒലിച്ചു കൊണ്ടിരിക്കും. ചൊറിച്ചിലും ഉണ്ടായിരിക്കും. പൂര്ണ്ണംമായി സുഖം പ്രാപിക്കാന്‍ പ്രയാസമാണ്‌. എരുക്കിന്റെ വേരില്‍ തൊലി ചതച്ചുരുട്ടി അതിന്റെ പുറത്ത്‌ കടുകരച്ച്‌ പൊതിയണം. ശേഷം ചളി കൊണ്ട്‌ പൊതിഞ്ഞ്‌ അടുപ്പിലിട്ട്‌ ചുടണം. മണ്ണ്‌ നല്ലതുപോലെ ചുവന്നാല്‍ എടുത്ത്‌ തണുപ്പിക്കുക. ശേഷം അകത്തുള്ളത് കടുകെണ്ണയില്‍ ചാലിച്ച്‌ പുറമെ തേക്കുക. എക്സിമ ഭേദമാകും. എരുക്കിന്റെ വേര്‍ കാടിയില്‍ അരച്ച്‌ പുറമെ പുരട്ടിയാല്‍ മന്തു രോഗം ശമിക്കും

08/11/2017

നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍
***********************************************************************************

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക .

31/10/2017

100 രോഗം ഇല്ലാതാക്കാൻ 4 നിയമങ്ങൾ

പശുവിന് പ്രഷറില്ല...!

പോത്തിന് ഷുഗറില്ല...!

കോഴിക്ക് ഗ്യാസില്ല...!

പുലിക്ക് നടുവേദനയില്ല...!

സിംഹത്തിന് മുട്ടുവേദനയില്ല...!

കാരണം അവകളൊക്കെ ഭക്ഷണത്തിൽ സൂഷ്മത പുലർത്തുന്നു... നമ്മള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ല.അതുകൊണ്ടു തന്നെ നമുക്ക് ഇതെല്ലാം ഉണ്ട്

വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു 100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാന കാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം, മനുഷ്യൻ തന്റെ നിത്യജീവിതത്തിൽ ആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങൾ, ആ 4 നിയമങ്ങൾ മാത്രം പറയാം...

*ഒന്നാമത്തെ നിയമം-* ഭക്ഷണം കഴിക്കുമ്പോഴും കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിനു തുല്യമാണ്. നിങ്ങൾ ചോദിക്കും; എന്താണ് കാരണം...? ഞാൻ സരളമായ ഭാഷയിൽ പറയാം. നാം കഴിക്കുന്ന ഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽ ഒരു സ്ഥലത്ത് പോയി കേന്ദ്രീകരിക്കും. അതിനെ സംസ്കൃതത്തിലും ഹിന്ദിയിലും ജട്ടർ എന്നുവിളിക്കും. മലയാളത്തിൽ ആമാശയം എന്ന് പറയും, ഇംഗ്ലീഷിൽ ഇതിനെ epicastrium എന്നും പറയും. ... നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രോജ്വലിക്കും. ഈ അഗ്നിയാണ് ഭക്ഷണത്തെ ദഹിപ്പിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും. എങ്ങനെയാണോ അടുപ്പിൽ തീ കത്തിച്ചാൽ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ജട്ടറിൽ തീ കത്തുമ്പോൾ ഭക്ഷണം ദഹിക്കുന്നത്. അതായത് നിങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി ആമാശയത്തിൽ തീ കത്തി, ആ അഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും. ആ അഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താ സംഭവിക്കുക...? അഗ്നിയും ജലവും ഒരിക്കലും ചേരില്ല. ആ വെള്ളം അഗ്നിയെ കെടുത്തും. അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ കിടന്ന് അടിയും. ആ അടിയുന്ന ഭക്ഷണം ഒരു നൂറ് തരത്തിലുള്ള വിഷങ്ങൾ ഉണ്ടാക്കും. ആ വിഷം നമ്മുടെ ജീവിതം നരകതുല്യമാക്കും. ചിലരൊക്കെ പറയാറുണ്ട്‌, ഭക്ഷണം കഴിച്ച ഉടനെ എന്റെ വയറ്റിൽ ഗ്യാസ് കയറുന്നു. എനിക്ക് പുളിച്ച് തികട്ടല്‍ വരുന്നു എന്നൊക്കെ. ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽ പോയി ദഹിച്ചില്ല എന്നാണ്. അപ്പോൾ നിങ്ങൾ ചോദിക്കും എത്ര സമയം വരെ വെള്ളം കുടിക്കാൻ പാടില്ല എന്ന്. കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും. കാരണം ഈ അഗ്നി പ്രോജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരു മണിക്കൂർ വരെ ആണ്. അപ്പോൾ നിങ്ങൾ ചോദിക്കും ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്ന്. ഹാ, കുടിച്ചോ, 40 മിനിറ്റ് മുൻപേ കുടിച്ചോ. ഓക്കേ, വെള്ളം കുടിക്കുന്നില്ല എന്നാൽ മറ്റുവല്ലതും കുടിക്കാമോ...? കുടിക്കാം. മോര് കുടിക്കാം, തൈര് കുടിക്കാം, പഴവര്‍ഗങ്ങളുടെ നീര്(ജ്യൂസ്‌) കുടിക്കാം, നാരങ്ങാ വെള്ളം കുടിക്കാം, അല്ലെങ്കിൽ പാലും കുടിക്കാം. പക്ഷെ, ഒരു കാര്യം പാലിച്ചാൽ നല്ലത്. രാവിലത്തെ പ്രാതലിന് ശേഷം ജ്യൂസ്‌, ഉച്ചക്ക് മോര്, തൈര്, നാരങ്ങവെള്ളം, രാത്രി പാല്, വെള്ളം ഒരു മണിക്കൂറിനു ശേഷം. ഈ ഒറ്റ നിയമം പാലിച്ചാൽ വാത, പിത്ത, കഫങ്ങൾ മൂലമുണ്ടാകുന്ന നൂറോളം രോഗത്തിൽനിന്ന് രക്ഷപ്പെടാം.

*രണ്ടാമത്തെ നിയമം-*
വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി(കുറേശ്ശെ) കുടിക്കുക. ചായ, കാപ്പി മുതലായവ കുടിക്കുന്നതുപോലെ. ഈ ഒറ്റയടിക്ക് വെള്ളം കുടിക്കുന്ന ശീലം തെറ്റാണ്. പ്രകൃതിയിലെ മൃഗങ്ങളെയും, പക്ഷികളെയും നോക്കൂ... ഒരു പക്ഷി എങ്ങിനെയാണ് വെള്ളം കുടിക്കുന്നത്...? കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലോട്ടുയർത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്. അതുപോലെ പൂച്ച, പട്ടി, സിംഹം, പുലി മുതലായവയും... എല്ലാ മൃഗങ്ങളും, പക്ഷികളും വെള്ളം നക്കിയിട്ടും, കൊക്ക് ചലിപ്പിച്ചിട്ടുമാണ് വെള്ളം കുടിക്കുന്നത്. അവര്‍ക്കൊന്നും ഷുഗറും പ്രഷറും നടുവേദനയും ഒന്നുമില്ല. കാരണം, അവർ വെള്ളം സിപ്ബൈ സിപ്പായിട്ടാണ് കുടിക്കുന്നത്. അവർക്ക് ഇതൊക്കെ ആരാ പഠിപ്പിച്ച് കൊടുത്തത്...? അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവാണ്. നമ്മൾ മനുഷാരോ, നമ്മൾക്ക് പഠിക്കാൻ സ്കൂൾ, കോളേജ്, വായനശാല എന്ന് വേണ്ട ടീച്ചർ, അധ്യാപകർ, അധ്യാത്മ ഗുരു എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ഈവക കാര്യങ്ങളൊന്നും അറിയില്ല...!!

*മൂന്ന്-* ജീവിതത്തിൽ എത്ര തന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജിൽ വെച്ച വെള്ളം, വാട്ടർ കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്‍ക്കാലത്ത് മണ്‍കലത്തിൽ വെച്ച വെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളുമുണ്ട്. കാരണം, ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും, ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണല്ലോ... അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും, ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങൾ ആലോചിച്ചാൽ മനസ്സിലാകും. ഈ വെള്ളം വയറ്റിനുള്ളിൽ ചെന്നാൽ അവിടെ അടി നടക്കും, ശരീരത്തിന് ഈ വെള്ളത്തെ ചൂടാക്കാൻ വളരെ പാടുപെടേണ്ടി വരും. അല്ലെങ്കിൽ ഈ വെള്ളം പോയി ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ...? ഒരു പക്ഷിയും മൃഗങ്ങങ്ങളും തണുത്ത വെള്ളം കുടിക്കുന്നില്ല. മനുഷ്യന്റെ കാര്യം ജനിക്കുമ്പോൾ തന്നെ ഫ്രിഡ്ജും കൊണ്ടാ ജനിച്ചത്, ‌ അതുപോലെയാ പലരുടെയും അവസ്ഥ...!!!

*നാലാമത്തേതും അവസാനത്തേതുമായ നിയമം-*
കാലത്ത് എഴുന്നേറ്റ ഉടനെ മുഖം കഴുകാതെ രണ്ടുമൂന്നു ഗ്ലാസ്‌ വെള്ളം കുടിക്കുക. കാരണം രാവിലെ നമ്മുടെ ശരീരത്തിൽ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും. നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയ പദാർത്ഥമാണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോര്‍മലാക്കും. അതു കൂടാതെ ഈ വെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ല പ്രഷർ ഉണ്ടാക്കും. നിങ്ങൾക്ക് രണ്ടോ, മൂന്നോ മിനുട്ട് കൊണ്ട് കക്കൂസിൽ പോകാൻ തോന്നും. വയറ് നല്ലവണ്ണം ക്ലിയറാവുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിതത്തിൽ ഒരു രോഗവും വരാൻ സാധ്യതയില്ല...!!!!

*വെള്ളം കുടിക്കുന്ന ഈ നാലു നിയമങ്ങൾ അഥവാ,

= ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം വെള്ളം കുടിക്കുക

= വെള്ളം എപ്പോഴും കുറേശെ കുറേശെ ആയി കുടിക്കുക

= തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക

= കാലത്ത് എഴുന്നേറ്റ ഉടനെ(ഉഷാറാവാൻ) വെള്ളം കുടിക്കുക

എന്നിവ പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം.

Address

Kollam
691602

Telephone

9846092886

Website

Alerts

Be the first to know and let us send you an email when Ayursnana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayursnana:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram