21/10/2021
പ്രിയപ്പെട്ടവരെ,
23 ഒക്ടോബർ 2021 വൈകുന്നേരം 5 മണിക്ക്, മുക്കം ഓർഫനെജ് റോഡിൽ ഭാഭ എൻട്രൻസ് കോച്ചിംഗ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിൽ രോഗികൾക്കു സേവനം തുറന്നു നൽകുന്ന RM ഹോമിയോപതി മൾട്ടിസ്പെഷ്യലിറ്റി ക്ലിനിക്കിനെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.
2001ൽ രാമനാട്ടുകരയിൽ 15 ബെഡ്ഡുകളുള്ള ഹോസ്പിറ്റൽ, ഫിസിയോതെറാപ്പി വിഭാഗം, ക്ലിനിക്കൽ ലാബ്, വിശാലമായ ഫാർമസി എന്നീ സൗകര്യങ്ങളോടെ RM ഹോമിയോപതി ഹോസ്പിറ്റൽ & റിസർച്ച് സെന്റർ ആയി പ്രവർത്തനം ആരംഭിച്ച്, 2007-ൽ കേരളത്തിലെ തന്നെ ആദ്യത്തെ മൾട്ടി-സ്പെഷ്യലിറ്റി ആശയത്തിന് തറപാകിയത് കോഴിക്കോട് ഗവ: ഹോമിയോ കോളേജിൽ നിന്നും ബിരുധാനന്ദര ബിരുധമെടുത്ത ശേഷം ചികിത്സയിലേക്ക് പ്രവേശിച്ച ഡോക്ടർ ശ്രീവൽസ് മേനോൻ MD യുടെ നേതൃത്വത്തിലാണ്.
20 വർഷങ്ങൾക് ശേഷം 15 കേന്ദ്രങ്ങളായി ഇന്ന് മലബാറിലെ ഏറ്റവും വിപുലമായ ഹോമിയോപതി മൾട്ടി സ്പെഷ്യലിറ്റി ശൃംഖല ആണ് RM ഹോമിയോപതി. 15 ഓളം പ്രധാന സ്പെഷ്യൽറ്റി മേഖലകളിൽ ഗവ: ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും റിട്ടയർ ചെയ്ത പ്രഗത്ഭൻമാരായ ഡോക്ടർമാർ അടങ്ങുന്ന ഒരു വലിയ ടീം തന്നെ RM-ൽ പ്രവർത്തിക്കുന്നു. സ്ത്രീ/പുരുഷ വന്ധ്യത, കേശചികിത്സ, ജീവിതശൈലി രോഗ ചികിത്സ, ഗ്യാസ്‌ട്രോ/പൈൽസ്, അല്ലെർജി/ആസ്ത്മ/ENT, ചർമം/കോസ്മെറ്റിക്, സ്ത്രീ/ശിശു രോഗ, ന്യൂറോ/സന്ധിരോഗ, മനോരോഗ, പഠനവൈകല്യം, യൂറോ/വൃക്കരോഗ ചികിത്സ, ഡി-അടിക്ഷൻ, വെയിൻ-ചികിത്സ എന്നിങ്ങനെ എല്ലാ പ്രധാന മേഖലയിലും പരിചയവും പ്രാവീണ്യവും നേടിയ തിരഞ്ഞെടുത്ത ഡോക്ടർമാർ ആണ് RM ഹോമിയോപതിയിൽ സ്പെഷ്യലിറ്റി പാനലിൽ ഉള്ളത് എന്നത് ശ്രദ്ധേയമാണ്.
ഏത് രോഗിക്കും ഒരിടത്ത് രജിസ്റ്റർ ചെയ്‌താൽ നാലു ജില്ലകളിലായുള്ള തങ്ങളുടെ എല്ലാ കേന്ദ്രങ്ങളിലും അനായാസം ചികിത്സ ലഭിക്കാൻ സഹായിക്കുന്ന അതിനൂതന Cloud കണക്ടിവിറ്റി, E-consultation സംവിധാനം കേരളത്തിൽ ആരോഗ്യമേഖലയിൽ തന്നെ 10 വർഷം മുൻപ് ആദ്യമായി സജ്ജീകരിച്ചത് RM ഹോമിയോപ്പതി ആണ് എന്നത് അറിയുന്നവർ വിരളം.
ഇതോടൊപ്പം വിദേശ/സ്വദേശ നിർമിത മരുന്നുകളുടെ ഉപയോഗവും, ഹോമിയോ രംഗത്ത് റിസർച് അടിസ്ഥാനമാക്കി വികസിക്കുന്ന അതിനൂതന ചികിത്സാരീതികളുടെ ഉപയോഗം ആദ്യം രോഗികളിലേക്ക് എത്തിക്കുന്ന ഒരു സ്ഥാപനം കൂടിയാണു RM ഹോമിയോപതി.
സാമ്പ്രദായികമായ ഹോമിയോപതി ചികിത്സാ സംവിധാനത്തിനപ്പുറത്തേക്ക് Diet, Regimen, ഫിസിയോതെറാപ്പി, ഒക്കുപഷണൽ തെറാപ്പി, സൈക്കോതെറാപ്പി, കൗൺസിലിങ്, എന്നീ മേഖലകളിൽ ആദ്യമായി ഊന്നൽ നൽകി ചികിത്സ ആരംഭിച്ച RM ഹോമിയോപതി ഇന്ന് ഈ മേഖലകളിൽ ബഹുദൂരം സഞ്ചരിച്ചു മുന്നേറിയിരിക്കുന്നു.
RM ഹോമിയോപതിയുടെ മുക്കം കേന്ദ്രം ഒക്ടോബർ 23ന് ഉൽഘാടനം ചെയ്യപ്പെടുന്നു. ഉൽഘാടന നിർവഹണം RM ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ശ്രീവൽസ് മേനോൻ നിർവഹിക്കുമ്പോൾ OP ഉത്ഘാടനവും ആദ്യ കൺസൽറ്റേഷനും സെന്റർ ഡയറക്ടറും സ്ത്രീരോഗ ചികിത്സ സെപ്ഷ്യലിറ്റി പാനൽ ഡോക്ടർ നൈന നവാസ് നിർവഹിക്കുന്നു. ഏവരെയും ഉത്ഘാടനവേളയിലേക്ക് സാദരം ക്ഷണിക്കുന്നു 🙏
തുടർന്ന് രാവിലെ 9 മുതൽ വൈകുന്നേരം 9 വരെയും ഞായറാഴ്ചകളിൽ 10 മുതൽ 3 വരെയും സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നതാണ്
പാനൽ വിവരങ്ങൾ ഇതോടൊപ്പം പോസ്റ്റർ ആയി ലഭിക്കുന്നതാണ്
അന്വേഷണങ്ങൾക്ക്
9387000100
9388117833
9539007143