13/10/2025
വടക്കെ മലബാറിലെ തെയ്യപ്രേമികളുടെ ഹൃദയം കവര്‍ന്ന തെയ്യക്കാരനായിരുന്നു അശ്വന്ത്.
മീന്‍കുന്ന് ബപ്പിരിയന്‍ തെയ്യം, ചാല്‍ കളത്തിക്കാവിലെ പരുത്തി വീരന്‍ എന്നീ തെയ്യകോലങ്ങള്‍ കെട്ടി പ്രശസ്തനായിരുന്നു അശ്വന്ത്. സോഷ്യല്‍ മീഡയയിലും നിരവധി ഫോളോവേഴ്‌സുണ്ട്.
പള്ളിക്കുന്ന് പൊടിക്കുണ്ടിലെ വാടകവീട്ടിലെ സീലിംഗ്ഫാനിലാണ് അശ്വന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 10.40 നാണ് മരിച്ച നിലയില്‍ കണ്ടത്.
നിരവധി ക്ഷേത്രങ്ങളില്‍ കോലധാരിയായിരുന്നു അശ്വന്ത്.
കാട്ട്യത്തെ സൂരജിന്റെയും ജിഷയുടെയും മകനാണ്.
അദൈ്വത് ഏക സഹോദരനാണ്.
മൃതദ്ദേഹം കണ്ണൂര്‍ ടൗണ്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.