29/12/2025
പൂക്കാട്ടിരി , എടയൂർ:
അപകടസമയങ്ങളിൽ ശരിയായ രീതിയിൽ പ്രാഥമിക ചികിത്സ നൽകാൻ പൊതുജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ അൽഫ മെഡികെയർ ഹോസ്പിറ്റലിന്റെയും ട്രു വേ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ “Alfa Care @ Campus – First Aid Training Program” സംഘടിപ്പിച്ചു.
ഡിസംബർ 28-ന് ഉച്ചക്ക് 2 മണിക്ക് എടയൂർ നോർത്ത് SVALP സ്കൂൾ ഓഡിറ്റോറിയത്തിൽ വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ NSS ഭാരവാഹികൾ സംഘടിപ്പിച്ച പരിപാടിയിൽ അപകടസാഹചര്യങ്ങളിൽ ഉടൻ കൈക്കൊള്ളേണ്ട അടിയന്തര സഹായ മാർഗങ്ങൾ പ്രായോഗികമായി പരിശീലിപ്പിച്ചു. ബോധക്ഷയം, പൊള്ളലുകൾ, അപകടങ്ങളിൽ പരിക്കേറ്റവരെ സുരക്ഷിതമായി കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.
സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ഒരുക്കിയ പരിശീലനം പങ്കെടുത്തവരിൽ വലിയ അവബോധം സൃഷ്ടിച്ചതായി സംഘാടകർ അറിയിച്ചു. സമൂഹത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ഉത്തരവാദിത്വത്തോടെ ഇടപെടാൻ ഇത്തരം പരിശീലനങ്ങൾ അനിവാര്യമാണെന്നും അധികൃതർ അഭിപ്രായപ്പെട്ടു.