Sivagiri sree narayana medical mission hospital varkala

Sivagiri sree narayana medical mission hospital varkala BEYOND MEDICINES

22/09/2025

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ എമർജൻസി വിഭാഗത്തിൽ എമർജൻസി ഫിസിഷ്യൻ Dr K B ആതിര തമ്പുരാട്ടി ( MBBS,, DNB, MRCEM (UK )ചാർജ്ജെടുത്തു.

22/09/2025
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗത്തിൽ കൺസൾട്ടന്റ് ഓർത്തോ പീഡിക് സർജൻ Dr.ഷൈജു .J .S (MBBS, MS, ...
22/09/2025

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗത്തിൽ കൺസൾട്ടന്റ് ഓർത്തോ പീഡിക് സർജൻ Dr.ഷൈജു .J .S (MBBS, MS, DNB, MNAMS, Fellowship in Arthroplasty, Diploma in Football Medicine (FIFA) ചാർജ്ജെടുക്കുന്നു. എല്ലാ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്
9400050200

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ഓർത്തോ ക്യാമ്പ്  ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ സ...
30/08/2025

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ഓർത്തോ ക്യാമ്പ്

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ സ്ഥാപകനായ Dr.പി .എൻ നാരായണന്റെ ഓർമ്മ ദിനമായ സെപ്റ്റംബർ ഒന്നിന് ഹോസ്പിറ്റലിൽ സൗജന്യ ഓർത്തോ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ, കൺസൾട്ടേഷൻ ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, അസ്ഥിബലക്ഷയനിർണയം ( BMD) എന്നിവ സൗജന്യമായിരിക്കും. ഡോക്ടർ സർജറിക്ക് നിർദ്ദേശിക്കുന്നവർക്ക് പ്രത്യേക പാക്കേജ് നൽകുന്നതാണ്. XRAY, CT, MRI,ഫിസിയോതെറാപ്പി എന്നിവയ്ക്ക് ഡിസ്കൗണ്ട് ഉണ്ടായിരിക്കും.. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിനായി ബന്ധപ്പെടുക.
Ph : 9400050200

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിനെ NABH നിലവാരത്തിലുള്ള  ആശുപത്രിയായി പ്രഖ്യാപനം നടത്തി. എസ്.എസ്.എൻ .എം സ്കൂ...
26/08/2025

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിനെ NABH നിലവാരത്തിലുള്ള ആശുപത്രിയായി പ്രഖ്യാപനം നടത്തി. എസ്.എസ്.എൻ .എം സ്കൂൾ ഓഫ് നേഴ്സിങ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ റ്റിറ്റി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ഡോ: സുധാകരൻ (മാനേജിങ് ഡയറക്ടർ ന്യൂ അലൈൻ മെഡിക്കൽ സെന്റർ, യു. എ. ഇ ) ഹോസ്പിറ്റലിനെ “എൻ.എ.ബി എച്ഛ്” ആശുപത്രിയായി പ്രഖ്യാപിച്ചു.ദേശീയ നിലവാരത്തിലേക്ക് ഉയർന്ന ഹോസ്പിറ്റലിൽ നിന്നും മെച്ചപ്പെട്ട സർവീസ് രോഗികൾക്ക് ലഭ്യമാകും എന്ന് പ്രഖ്യാപന ചടങ്ങിൽ ഡോ: സുധാകരൻ പറഞ്ഞു ഹോസ്പിറ്റലിൽ അടുത്തഘട്ട വികസനങ്ങൾ നടപ്പാക്കുന്നതിന്റെ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും കാരുണ്യപരമായ പ്രവർത്തനങ്ങൾ ആരോഗ്യ പ്രവർത്തകരിൽ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ലാപ്രോസ്കോപ്പി സർജറി, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, ഓർത്തോപീഡിക്സ്, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി തുടങ്ങിയ പതിനേഴ് ക്ലിനിക്കിൽ വിഭാഗങ്ങൾക്കും, ഡയഗ്നോസ്റ്റിക്, ലബോറട്ടറി, ഫാർമസി ,ബ്ലഡ് ട്രാൻസ്ഫ്യൂഷൻ,ഫിസിയോതെറാപ്പി,സൈക്കോളജി എന്നീ സർവീസുകൾക്കുമാണ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്നും അംഗീകാരം ലഭിച്ചത്.
ഡോ:എസ്.കെ നിഷാദ് (മെഡിക്കൽ ഡയറക്ടർ) ഡോ:ശ്യാം D.ഗോപാൽ,അനിൽ തടാലിൽ (കൺവീനർ ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് കമ്മിറ്റി ), ഡോ: കൃപ പ്രിൻസിപ്പൾ എസ്. എസ്. എൻ. എം. എം കോളേജ് ഓഫ് നഴ്സിംഗ്)എസ്.സിന്ധു (നഴ്സിംഗ് സൂപ്രണ്ട്), ജ്യോതി ജോസഫ് (പ്രിൻസിപ്പൾ ,സ്കൂൾ ഓഫ് നഴ്സിങ് ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
NABHഅംഗീകാരം ലഭിക്കുന്നതിന് മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരായ റെജി വിഷ്ണു, രാഖി ഹരികുമാർ, സൈജു ടി .വി ,അജിതകുമാരി, ജ്യോതിലക്ഷ്മി എന്നിവർക്ക് ഉപഹാരം നൽകി.
ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ S.ഷാജി സ്വാഗതവും കെ.ജി ബിന്ദു നന്ദിയും പറഞ്ഞു.

15/08/2025
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ദേശീയ അംഗീകാരംശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ദേശീയ ആക്ര...
14/08/2025

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ദേശീയ അംഗീകാരം
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ദേശീയ ആക്രഡിറ്റേഷൻ ബോർഡ്‌ ഫോർ ഹോസ്പിറ്റൽ ആന്റ് ഹെൽത്ത്‌ കെയർ പ്രൊവൈഡേഴ്‌സിന്റെ അംഗീകാരം ലഭിച്ചു.
ആരോഗ്യ മേഖലയിൽ കഴിഞ്ഞ എഴുപത് വർഷങ്ങളായ് സുത്യർഹമായ സേവനം പ്രദാനം ചെയ്യുന്ന ഹോസ്പിറ്റലിന്റെ മികവിന് ലഭിച്ച രാജ്യത്തെ ഏറ്റവും ഉയർന്ന അംഗീകരമാണ് എൻ. എ. ബി. എച്ച് സർട്ടിഫിക്കറ്റ്.
ന്യൂഡൽഹിയിലെ കോൺസ്റ്റിട്യൂന്റ് ബോർഡ്‌ ഫോർ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് അനുസരിച്ച് പതിനേഴ് ക്ലിനിക്കൽ സർവ്വീസുകൾക്കും, അഞ്ച് ഡയഗനോസ്റ്റിക് സർവ്വീസുകൾക്കും, ലബോറട്ടറി സർവ്വീസുകൾക്കും, ഫാർമസി, ട്രാൻസ്ഫ്യൂഷൻ ഫിസിയോതെറാപ്പി, സൈക്കോളജി എന്നിവയ്ക്കാണ് മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം ലഭിച്ചത്.
ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമികൾ, NABH സർട്ടിഫിക്കറ്റ് മെഡിക്കൽ സൂപ്രണ്ട്‌ ഡോ. റ്റിറ്റി പ്രഭാകരന് കൈമാറി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ചന്ദ്രമോഹൻ P( മുൻ വൈസ് ചാൻസിലർ ആന്റ് പ്രിൻസിപ്പൽ, കോട്ടയം മെഡിക്കൽ കോളേജ് ), ഡോ. ജയരാജ്‌ (മുൻ ഡയറക്ടർ, അനർട്ട് ), K കൃഷ്ണൻ (ഇ. സി. എച്ച്. എസ് ), ഡോ. എസ്. കെ. നിഷാദ്, ഡോ. ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ S. ഷാജി സ്വാഗതവും, നഴ്സിംഗ് സൂപ്രണ്ട് S. സിന്ധു നന്ദിയും പറഞ്ഞു.

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ദേശീയ അംഗീകാരംശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ദേശീയ ആക്ര...
13/08/2025

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ദേശീയ അംഗീകാരം
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ദേശീയ ആക്രഡിറ്റേഷൻ ബോർഡ്‌ ഫോർ ഹോസ്പിറ്റൽ ആന്റ് ഹെൽത്ത്‌ കെയർ പ്രൊവൈഡേഴ്‌സിന്റെ അംഗീകാരം ലഭിച്ചു.
ആരോഗ്യ മേഖലയിൽ കഴിഞ്ഞ എഴുപത് വർഷങ്ങളായ് സുത്യർഹമായ സേവനം പ്രദാനം ചെയ്യുന്ന ഹോസ്പിറ്റലിന്റെ മികവിന് ലഭിച്ച രാജ്യത്തെ ഏറ്റവും ഉയർന്ന അംഗീകരമാണ് എൻ. എ. ബി. എച്ച് സർട്ടിഫിക്കറ്റ്.
ന്യൂഡൽഹിയിലെ കോൺസ്റ്റിട്യൂന്റ് ബോർഡ്‌ ഫോർ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് അനുസരിച്ച് പതിനേഴ് ക്ലിനിക്കൽ സർവ്വീസുകൾക്കും, അഞ്ച് ഡയഗനോസ്റ്റിക് സർവ്വീസുകൾക്കും, ലബോറട്ടറി സർവ്വീസുകൾക്കും, ഫാർമസി, ട്രാൻസ്ഫ്യൂഷൻ ഫിസിയോതെറാപ്പി, സൈക്കോളജി എന്നിവയ്ക്കാണ് മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം ലഭിച്ചത്.
ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമികൾ, NABH സർട്ടിഫിക്കറ്റ് മെഡിക്കൽ സൂപ്രണ്ട്‌ ഡോ. റ്റിറ്റി പ്രഭാകരന് കൈമാറി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ചന്ദ്രമോഹൻ P( മുൻ വൈസ് ചാൻസിലർ ആന്റ് പ്രിൻസിപ്പൽ, കോട്ടയം മെഡിക്കൽ കോളേജ് ), ഡോ. ജയരാജ്‌ (മുൻ ഡയറക്ടർ, അനർട്ട് ), K കൃഷ്ണൻ (ഇ. സി. എച്ച്. എസ് ), ഡോ. എസ്. കെ. നിഷാദ്, ഡോ. ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ S. ഷാജി സ്വാഗതവും, നഴ്സിംഗ് സൂപ്രണ്ട് S. സിന്ധു നന്ദിയും പറഞ്ഞു.

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്  Dr. സജിത്. K (MBBS, DN...
30/07/2025

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് Dr. സജിത്. K (MBBS, DNB, MD(Cardiology)) ചാർജെടുത്തു

Address

Puthenchantha, Varkala
Varkala
695141

Telephone

+919400050200

Website

Alerts

Be the first to know and let us send you an email when Sivagiri sree narayana medical mission hospital varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sivagiri sree narayana medical mission hospital varkala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category