Kerala Ayurveda Hospital,Vasco,Goa

Kerala Ayurveda Hospital,Vasco,Goa Kerala traditional Ayurveda Panchakarama treatments, treatment for almost all ailments,traditional re

Inaugural Ceremony of Daffodils Ayurveda Centre at Vasco da Gama, Goa
02/06/2022

Inaugural Ceremony of Daffodils Ayurveda Centre at Vasco da Gama, Goa

ത്രിദോഷങ്ങൾ ക്രമീകരിച്ച് രോഗത്തെ മാറ്റി നിർത്താം . കോവിഡ് കാലം ആയതിനാൽ മുന്കൂട്ടി വിളിച്ചതിന് ശേഷം വരുന്നതാണ് നല്ലത് . ര...
04/05/2021

ത്രിദോഷങ്ങൾ ക്രമീകരിച്ച് രോഗത്തെ മാറ്റി നിർത്താം . കോവിഡ് കാലം ആയതിനാൽ മുന്കൂട്ടി വിളിച്ചതിന് ശേഷം വരുന്നതാണ് നല്ലത് .
രോഗങ്ങൾ അകറ്റി നിർത്താം, ആരോഗ്യം വർദ്ധിപ്പിക്കാം പഞ്ചകർമ ചികിത്സയിലുടെ
എത്ര വലിയ അസുഖം ആയാലും അതിനെ പ്രതിരോധിക്കാനും സ്വയം സുഖപ്പെടുത്താനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട് എന്ന കാര്യം അറിയാമല്ലോ. ഇതിനായി ഏറ്റവും അത്യാവശ്യം ആരോഗ്യകരമായ ഒരു രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കുക എന്നതാണ്. അനുചിതമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം പലപ്പോഴും നമ്മെ അനാരോഗ്യകരമായ ശാരീരിക സ്ഥിതിയിലേക്ക് തള്ളിവിടുന്നുണ്ട്. ശാരീരികവും മാനസികവുമായി നല്ലൊരു ആരോഗ്യ ശേഷി കൈവരിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി പ്രകൃതിദത്തമായ ചില പ്രതിരോധമാർഗങ്ങൾ നാം കൈക്കൊള്ളേണ്ടതുണ്ട്.

അതിനായി ഏറ്റവും നല്ലത് ആയുർവേദ ചികിത്സകൾ തന്നെയാണ്. ആയുർവേദമെന്നത് വെറുമൊരു ചികിത്സാരീതി മാത്രമല്ല ഇത് ഒരാളുടെ ശരീരത്തെയും ആരോഗ്യത്തെയും സംബന്ധിക്കുന്ന ഒരു ശാസ്ത്രം കൂടിയാണ്.

പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് മികച്ച ആരോഗ്യസ്ഥിതി കൈവരിക്കുന്നതിനായി നിരവധി ചികിത്സാരീതികൾ ഇന്ന് ആയുർവേദത്തിലുണ്ട്. പഞ്ചകർമ്മ അതിലൊന്നാണ്. അഞ്ച് ഘട്ടങ്ങളായുള്ള ഇതിൻ്റെ ചികിത്സാരീതി ആയുർവേദത്തിലെ തന്നെ ഏറ്റവും അതിശയകരമായ കണ്ടെത്തലുകളിൽ ഒന്നാണെന്ന് പറയപ്പെടുന്നു. ഇത് ശരീരത്തെ അസുഖങ്ങളിൽ നിന്നും മാറ്റുകയും അതോടൊപ്പം നല്ല ആരോഗ്യത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

എന്താണ് പഞ്ചകർമ്മ ചികിത്സ?
ആയുർവേദ ചികിത്സാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പഞ്ചകർമ്മ ചികിത്സ. ചികിത്സയിലെ ശമനമെന്നും ഗോധനമെന്നും രണ്ടായി വിഭജിക്കുന്നു. ദോഷവൈഷമ്യങ്ങൾ കൊണ്ട് രോഗം പടിപോലെ ഉണ്ടാകുമ്പോൾ ധാതുക്കളിലും സ്രോതസുകളിലും പലതരത്തിലുള്ള അഴുക്കുകൾ അടിഞ്ഞുകൂടും. ഒരു പരിധിവരെ ഔഷധം ഉപയോഗിച്ച് ഇതെല്ലാം ശമിപ്പിക്കാൻ കഴിയും. അങ്ങനെ ശമിപ്പിക്കാൻ കഴിയാത്ത വിധം വർധിച്ചിട്ടുണ്ടെങ്കിൽ ഔഷധം ഉപയോഗിച്ച് അഴുക്കുകളെ/ദോഷത്തെ പുറത്ത് കൊണ്ട് വരണം. ഈ ചികിത്സയെ ശോധനം എന്ന് പറയുന്നു. ശോധന ചികിത്സ തന്നെയാണ് പഞ്ചകർമ്മ ചികിത്സ.

ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന മാലിന്യങ്ങളും ആഹാരപദാർത്ഥങ്ങളിലൂടെ ശരീരത്തിൽ എത്തിച്ചേരുന്ന മാലിന്യങ്ങളും മൂലം ശരീരത്തിൽ ദോഷങ്ങൾ അടിഞ്ഞുകൂടുന്നു. ഇവയെ പുറംതള്ളുന്നത് ശോധന ചികിത്സയായ പഞ്ചകർമ്മങ്ങളിലൂടെയാണ്.

വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയെ സാമാന്യമായി പഞ്ചകർമ്മങ്ങൾ എന്നു പറയുന്നു. പഞ്ചകർമ്മങ്ങളിൽ രക്തമോക്ഷം ഒഴിവാക്കി കഷായ വസ്തി സ്നേഹവസ്തി എന്നിവ ഉൾപ്പെടുത്തി പഞ്ചശോധന കർമ്മങ്ങൾ എന്നും പറയുന്നു. രോഗമുള്ളവർക്ക് രോഗചികിത്സയ്ക്കും സ്വസ്ഥന്മാർക്ക് ആരോഗ്യം നിലനിർത്താനും പഞ്ചകർമ്മങ്ങൾ വിധിക്കുന്നു. പഞ്ചകർമ്മ ചികിത്സയ്ക്ക് മുമ്പായി രോഗിയെ തയ്യാറാക്കുന്നതിനായി സ്നേഹസ്വേദ ചികിത്സകൾ പ്രാധാന്യത്തോടെ നിർവഹിക്കുന്നു.

അഞ്ച് പഞ്ചകര്‍മ്മ ചികിത്സകൾ എന്തൊക്കെയാണ്?
നമ്മുടെ ശരീരത്തിലെ വിഷമാലിന്യങ്ങളെ സൂചിപ്പിക്കുന്ന ദോഷങ്ങൾ വാതം, പിത്തം, കഫം എന്നിവയെല്ലാമാണ്. സാധാരണഗതിയിൽ ഇവയിൽ ഏതെങ്കിലുമൊന്ന് ബാക്കിയുള്ളതിനു മേൽ ആധിപത്യം സ്ഥാപിക്കുന്നു. ആധിപത്യം പുലർത്തുന്ന ഇത്തരം ദോഷങ്ങൾ മൂലം ശരീരത്തിന് അസന്തുലിതാവസ്ഥകൾ ഉണ്ടാവുകയും പിന്നീട് ഗുരുതരവും വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. പഞ്ചകർമ്മയുടെ അഞ്ച് ചികിത്സകളിൽ ഓരോന്നും ശരീരത്തിലുണ്ടാകുന്ന ഓരോ പ്രത്യേക ദോഷങ്ങളെ സുഖപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്നവയാണ്.

വമനം

ശരീരഭാരം, ആസ്ത്മ, ഹൈപ്പർ അ‌സിഡിറ്റി എന്നിവയുടെ സാധ്യത ഉള്ളവരിലും കഫം ശരീരത്തിൽ ആധിപത്യം പുലർത്തുന്നവർക്കും വേണ്ടിയുള്ളതാണ് ആദ്യത്തെ ഘട്ടമായ വാമന. ഓലിയേഷൻ, ഫോമെൻറേഷൻ എന്നിവയുടെ സഹായത്തോടെ ശരീരത്തിലെ ദുഷിച്ച കഫത്തെ ദ്രാവകാവസ്ഥയിലേക്ക് രൂപം മാറ്റിക്കൊണ്ട് ഛർദ്ദിയിലുടെ ഇത് പുറത്തേക്ക് കളയാൻ ഈ ഘട്ടം സഹായിക്കുന്നു.

വിരേചനം

പിത്ത ആധിപത്യമുള്ള മഞ്ഞപ്പിത്തം, വൻകുടൽ പുണ്ണ് തുടങ്ങിയവയിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയാണ് പഞ്ചകർമയുടെ രണ്ടാം ഘട്ടമായ വിരേചനം പരീക്ഷിക്കുന്നത്. ഒലിയേഷനും ഫോമെൻറേഷനും ശേഷം, കുടൽ ശുദ്ധീകരണത്തിനായി ഒരു വ്യക്തിക്ക് പോഷകസമ്പുഷ്ടമായ ചില ഔഷധങ്ങൾ നൽകും. ഇത് ശരീരത്തിലെ ദുഷിച്ച പിത്തത്തെ പുറന്തള്ളിക്കൊണ്ട് രോഗങ്ങളെ ശമിപ്പിക്കുന്നു.

നസ്യം

മൂന്നാമത്തെ കർമ്മമായ നസ്യം പ്രധാനമായും മൈഗ്രെയ്ൻ, ഉറക്ക തകരാറുകൾ, സൈനസൈറ്റിസ്, മുടി കൊഴിച്ചിൽ എന്നിവയുമായി പോരാടുന്ന വ്യക്തികളെ സഹായിക്കാൻ വേണ്ടിയുള്ളതാണ് . തുടക്കത്തിൽ, തല, കഴുത്ത്, തോളുകൾ എന്നീ ഭാഗങ്ങളിൽ ഹെർബൽ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നു. പിന്നെ, വിശ്രമവും രോഗശാന്തിയും പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങളുടെ മുക്കിൻ്റെ നാസാദ്വാരത്തിലൂടെ ചില ഔഷധതുള്ളികൾ മൂക്കിനുള്ളിലേക്ക് ഒഴിക്കുന്നു.

വസ്തി

പഞ്ചകർമ ചികിത്സകളിൽ പരമപ്രധാനമായ ഒന്നാണ് വസ്തി. ഒരാളുടെ ശരീരത്തിൽ കുടികൊള്ളുന്ന ദോഷങ്ങളെ പരിഗണിക്കാതെ എല്ലാവർക്കുമിത് ഏറ്റവും നന്നായി പ്രവർത്തിക്കുന്നു. സന്ധിവാതം, മൂലക്കുരു, മലബന്ധം എന്നിവ പോലുള്ള മൂർച്ഛിച്ചതും വിട്ടുമാറാത്തതുമായ രോഗങ്ങളെ സുഖപ്പെടുത്തുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗമാണിത് എന്ന് കണ്ടെത്തിയിരിക്കുന്നു. പ്രശ്നത്തിന്റെ സ്വഭാവം അനുസരിച്ച്, ഹെർബൽ കഷായം, എണ്ണ, പാൽ അല്ലെങ്കിൽ നെയ്യ് എന്നിവ മലാശയത്തിലേക്ക് ഒഴിച്ച് ശുദ്ധീകരിക്കുന്ന രീതിയാണിത്.

രക്തമോക്ഷം

പഞ്ചകർമ്മകളിൽ അഞ്ചാമത്തേതായ രക്തമോക്ഷം ശരീരത്തിൽ അടിഞ്ഞുകൂടുന്ന ദുഷിച്ച രക്തത്തെ പുറംതള്ളുന്നതിന് വേണ്ടിയുള്ളതാണ്. രക്ത ശുദ്ധീകരണ രീതിയാണിത്. എക്‌സിമ, ഡെർമറ്റൈറ്റിസ് തുടങ്ങിയ ചർമ്മരോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് രക്തമോക്ഷ ചികിത്സകൾ ഏറ്റവും അനുയോജ്യമായത്. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രത്യേക ഭാഗത്തെ ശുദ്ധീകരിക്കുന്നതിനും ഒരാൾക്കിത് തിരഞ്ഞെടുക്കാം.

പഞ്ചകർമ്മ ചികിത്സയുടെ പ്രയോജനങ്ങൾ.
വിട്ടുമാറാത്ത ആരോഗ്യ അസ്വാസ്ഥ്യങ്ങൾ നേരിടുന്നവർക്കുള്ള മികച്ച പരിഹാര മാർഗമാണ് ആണ് പഞ്ചകർമ്മ ചികിത്സകൾ. ഇത്തരം ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനായി പഞ്ചകർമ്മ പലരീതിയിലും ഗുണം ചെയ്യുന്നുണ്ട്. പഞ്ചകർമ്മ നമ്മുടെ ശരീരത്തിന് നൽകുന്ന ചില നല്ല ഗുണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:

ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്ത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു.
വാർദ്ധക്യ സഹജമായ രോഗ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുന്നു. ശാരീരികമായ ആരോഗ്യം നിലനിർത്തിക്കൊണ്ട് യുവത്വമുള്ള ഒരു മനസ്സും ശരീരവും കാത്തുസൂക്ഷിക്കാൻ ഇത് നിങ്ങളെ അനുവദിക്കും.
മാനസിക വ്യക്തത വർദ്ധിപ്പിക്കുകയും വിവേകപൂർണ്ണമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളെ പ്രാപ്‌തമാക്കുകയും ചെയ്യുന്നു.
കൂടുതൽ ആഴത്തിലുള്ള വിശ്രമചര്യകളെ പ്രോത്സാഹിപ്പിക്കുന്നു.
ശരീരത്തിലെ ഊർജ്ജ തടസ്സങ്ങളെ പരിഹരിക്കുകയും ശാരീരിക ചക്രങ്ങളെ ഉണർത്തുകയും ചെയ്യുന്നു.
ദഹനത്തെ മെച്ചപ്പെടുത്തുന്നു.
ശാരീരിക കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ആയുർവേദ ചികിത്സാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പഞ്ചകർമ്മ ചികിത്സഎന്ന് ഏവർക്കും മനസിലായികാണുമല്ലോ ? നമ്മുടെ ശരീരം ആരോഗ്യത്തോടെയിരിക്കുന്നതിനും രോഗങ്ങളിൽ നിന്നും അകന്നുനിൽക്കാനും പഞ്ചകർമ ചികിത്സ ഉപകരിക്കും.
മർമ്മ ചികിത്സയും പഞ്ചകർമ്മ ചികത്സയും ചേർത്താണ് എന്റെ ചികത്സാ രീതി .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9446891254

12/12/2020

സുശ്രൂതൻ-ലോക ശസ്ത്രക്രിയയുടെ പിതാവ്.

ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരുശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂത സംഹിത എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവുമാണ്.
വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെവരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ജീവിത രേഖ

വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ് ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച് സുശ്രുതൻ ഗുരുമുഖത്തുനിന്ന് വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത് അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത് സുശ്രുതനാണ്. അദ്ദേഹം തന്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത് ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ് ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.

സവിശേഷതകൾ !!!

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. എന്നാൽ, ഇന്ന് ലോകമെങ്ങുമുള്ള പ്ലാസ്റ്റിക് സർജൻമാർ ചെയ്യുന്നത്, 26 നൂറ്റാണ്ട് മുമ്പ് സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക് സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു ശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക് കത്തികളുൾപ്പെടെ 101തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്.!!!

പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക് ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം!!!

സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ് 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ് ആയുർവേദമെന്ന് സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ് സുശ്രുതസംഹിതയിൽ പ്രധാന്യം !!!

സുശ്രുതസംഹിത

300 ശസ്ത്രക്രിയാ രീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു.

സുശ്രുതസംഹിതയിൽ, -ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച് വിവരിക്കുന്നു.!!!

ചരക-സുശ്രുതസംഹിതകളുടെ സംഗ്രഹമാണ് വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് സി.കെ. വാസുദേവശർമയാണ്. സൂത്രസ്ഥാനം വടക്കേപ്പാട്ട് നാരായണൻ നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾഎം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. 2600 വർഷം മുമ്പാണ് ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത് എന്നത് ഒരു ഏകദേശ ധാരണയാണ്. സുശ്രുതൻ എന്നപേര് ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്.!!!

ഇതോടൊപ്പം കാണുന്നത് സുശ്രുതന്റെ പ്രതിമയാണ്... റോയല്‍ ഓസ്ട്രെലിയേഷ്യ കോളേജ് ഓഫ് സര്‍ജന്‍ .. ന്‍റെ മേല്‍ബോനിലെ ഓഫീസിലാണ് ഇത് സ്ഥാപിചിരിക്കുന്നത്.. ഭാരതീയനായ ഈ ആചാര്യന്റെ ‘സുശ്രുത-സംഹിത’ എന്ന അപൂര്‍വ്വ ഗ്രന്ഥം ആധുനിക വൈദ്യശാസ്ത്രം വരെ സര്‍ജറി റെഫെറന്‍സിനായി ഉപയോഗിക്കുന്നു.. 1120 രോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു, 700 പച്ചമരുന്ന്‍-64 ധാതുക്കള്‍-57 ജീവികള്‍ ഇവയില്‍ നിന്നുമുള്ള മരുന്നുകളെ പറ്റി പ്രതിപാദിക്കുന്നു.. കൂടാതെ എല്ലാത്തരം സര്‍ജറികളും എങ്ങിനെ, എപ്പോള്‍, ഏതു വിധം എന്നിങ്ങനെ.. ലോകം ഇദ്ദേഹത്തെ സര്‍ജറിയുടെ പിതാവ് എന്ന് വിളിക്കുന്നു.. പക്ഷെ ഭാരതീയമായതെന്തും പുശ്ച്ചത്തോടെ കാണുന്ന നമ്മുടെ നവോത്ഥാന ശിരോമണികൾ കുത്തഴിഞ്ഞ വൈദേശിക മൂല്യങ്ങളെ വാനോളം പുകഴ്ത്തി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു.. സാംസ്കാരിക-മത-തീവ്രവാദ ‘അധിനിവേശമാണ്’ ഇന്ന് നമ്മള്‍ കാണുന്ന ഈ കോലാഹലം എല്ലാം..©സുശ്രൂതൻ-ലോക ശസ്ത്രക്രിയയുടെ പിതാവ്.

ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരുശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂത സംഹിത എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവുമാണ്.
വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെവരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ജീവിത രേഖ

വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ് ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച് സുശ്രുതൻ ഗുരുമുഖത്തുനിന്ന് വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത് അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത് സുശ്രുതനാണ്. അദ്ദേഹം തന്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത് ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ് ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.

സവിശേഷതകൾ !!!

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. എന്നാൽ, ഇന്ന് ലോകമെങ്ങുമുള്ള പ്ലാസ്റ്റിക് സർജൻമാർ ചെയ്യുന്നത്, 26 നൂറ്റാണ്ട് മുമ്പ് സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക് സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു ശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക് കത്തികളുൾപ്പെടെ 101തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്.!!!

പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക് ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം!!!

സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ് 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ് ആയുർവേദമെന്ന് സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ് സുശ്രുതസംഹിതയിൽ പ്രധാന്യം !!!

സുശ്രുതസംഹിത

300 ശസ്ത്രക്രിയാ രീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു.

സുശ്രുതസംഹിതയിൽ, -ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച് വിവരിക്കുന്നു.!!!

ചരക-സുശ്രുതസംഹിതകളുടെ സംഗ്രഹമാണ് വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് സി.കെ. വാസുദേവശർമയാണ്. സൂത്രസ്ഥാനം വടക്കേപ്പാട്ട് നാരായണൻ നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾഎം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. 2600 വർഷം മുമ്പാണ് ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത് എന്നത് ഒരു ഏകദേശ ധാരണയാണ്. സുശ്രുതൻ എന്നപേര് ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്.!!!

ഇതോടൊപ്പം കാണുന്നത് സുശ്രുതന്റെ പ്രതിമയാണ്... റോയല്‍ ഓസ്ട്രെലിയേഷ്യ കോളേജ് ഓഫ് സര്‍ജന്‍ .. ന്‍റെ മേല്‍ബോനിലെ ഓഫീസിലാണ് ഇത് സ്ഥാപിചിരിക്കുന്നത്.. ഭാരതീയനായ ഈ ആചാര്യന്റെ ‘സുശ്രുത-സംഹിത’ എന്ന അപൂര്‍വ്വ ഗ്രന്ഥം ആധുനിക വൈദ്യശാസ്ത്രം വരെ സര്‍ജറി റെഫെറന്‍സിനായി ഉപയോഗിക്കുന്നു.. 1120 രോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു, 700 പച്ചമരുന്ന്‍-64 ധാതുക്കള്‍-57 ജീവികള്‍ ഇവയില്‍ നിന്നുമുള്ള മരുന്നുകളെ പറ്റി പ്രതിപാദിക്കുന്നു.. കൂടാതെ എല്ലാത്തരം സര്‍ജറികളും എങ്ങിനെ, എപ്പോള്‍, ഏതു വിധം എന്നിങ്ങനെ.. ലോകം ഇദ്ദേഹത്തെ സര്‍ജറിയുടെ പിതാവ് എന്ന് വിളിക്കുന്നു.. പക്ഷെ ഭാരതീയമായതെന്തും പുശ്ച്ചത്തോടെ കാണുന്ന നമ്മുടെ നവോത്ഥാന ശിരോമണികൾ കുത്തഴിഞ്ഞ വൈദേശിക മൂല്യങ്ങളെ വാനോളം പുകഴ്ത്തി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു.. സാംസ്കാരിക-മത-തീവ്രവാദ ‘അധിനിവേശമാണ്’ ഇന്ന് നമ്മള്‍ കാണുന്ന ഈ കോലാഹലം എല്ലാം..©

11/05/2020

ഒരു കാലത്ത് മലയാളിക്ക് ഭക്ഷണം തന്നെയായിരുന്നു ഔഷധം
ഔഷധം തന്നെയായിരുന്നു അവന് ഭക്ഷണവും
അക്കാലത്ത് പക്ഷേ മരുന്നടിച്ച പച്ചക്കറികളുണ്ടായിരുന്നില്ല
മരുന്നിട്ട മത്സ്യങ്ങളുണ്ടായിരുന്നില്ല
മുക്കിന് മുക്കിന് ബ്രോയിലർ കോഴിക്കടകളുമുണ്ടായിരുന്നില്ല
ഇരുന്ന് മാത്രം ചെയ്യുന്ന ജോലികളുണ്ടായിരുന്നില്ല
നടക്കുവാൻ വേണ്ടി മാത്രം നടക്കേണ്ടതുമുണ്ടായിരുന്നില്ല
അന്ന് ഇത് പോലെ കവലകൾ തോറും രണ്ടും മൂന്നും മെഡിക്കൽ ഷോപ്പുകളുമുണ്ടായിരുന്നില്ല
ആയുര്‍വേദത്തിന്‍റെ നാടായ കേരളത്തിൽ നാം നമ്മുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റത്തിന് വലിയ വിലയാണ് കൊടുത്തു കൊണ്ടിരിക്കുന്നത്
വിദേശികൾക്ക് ഇന്നും അത്ഭുതമാണ് നമ്മുടെ ഈ നാട്
ഭാരതത്തിന്‍റെ മാത്രം ചികില്‍സാരീതിയായിരുന്ന ആയുര്‍വേദത്തിന്റെ പല പേറ്റന്റ് മരുന്നുകളും ഇന്ന് അവരുടെ കയ്കളിലാണ്
വിദേശ രാജ്യങ്ങള്‍ പലതും ഇപ്പോള്‍ ഔഷധസസ്യങ്ങളുടെ പിന്നാലെയാണ്
കറ്റാർവാഴയെ അറിയാത്തവർക്ക് സായിപ്പിന്റെ Aloe vera യെ അറിയാം, Spirulina യെ നന്നായറിയാം
പ്രകൃതിയെ അടുത്തറിയാനും രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനും നമുക്ക് ചുറ്റുമുള്ള നാം തിരിഞ്ഞു നോക്കാത്ത ഔഷധ ചെടികളെ തേടി വിദേശികൾ വരുന്നു
നമുക്ക് വിലയില്ലാത്തതൊക്കെ, വേണ്ടാത്തതൊക്കെ സായിപ്പ് കൊണ്ടുപോയി
ഔഷധ ഗുണമില്ലാത്ത ഒരു ചെടിയും നമ്മുടെ നാട്ടിലില്ല
എന്നിട്ടും ആ ഔഷധച്ചെടികളുടെ കാറ്റേറ്റ് വളര്‍ന്നിരുന്ന മലയാളി ഇന്ന് നിത്യ രോഗികൾ
ജൈവകൃഷി രീതികൾ അങ്ങിങ്ങായി കാണുന്നത് സന്തോഷം നൽകുന്നുവെങ്കിലും ദിനംതോറും കോടികളുടെ വിഷമയമായ പച്ചക്കറികളും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളുമാണ് കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്നത് കൊണ്ട് നമ്മുടെ ജൈവകൃഷി കേരളത്തിന്റെ ആവശ്യത്തിന്റെ 5 % പോലുമാകന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ജൈവകൃഷി രീതി വ്യാപകമാക്കുകയാണ് അത്യാവശ്യമായും വേണ്ടത്.
മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ്‌ ജൈവ കൃഷിരീതി. ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകൾ ഉപയോഗിക്കുന്നതിന്‌ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരമ്പരാഗത രീതികളും പുത്തൻ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം‌യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി യഥാർത്ഥ അർത്ഥത്തിൽ പ്രോത്സാഹിപ്പിച്ചാലെ കുറച്ചെങ്കിലും ആശ്വസിക്കാൻ കഴിയൂ ...
S Jayadevan Astrology

കടിവസ്ഥി                              **********പ്രയോജനങ്ങൾ''''''''''''''"'''''''''''''''''''''''''''"''''''''1.നട്ടെല്ല...
05/09/2019

കടിവസ്ഥി
**********

പ്രയോജനങ്ങൾ
''''''''''''''"'''''''''''''''''''''''''''"''''''''
1.നട്ടെല്ലിന്റെ പേശികളെ ബലപെടുത്തുന്നു
2.നടുവേദന കുറക്കുന്നു
3.നട്ടെല്ലിന്റെ തേയ്മാനത്തിനും, ഡിസ്ക്ക് സമ്മന്ധമായ പ്രശ്നങ്ങൾക്കും ഫലപ്രദം
4. നട്ടെല്ലിലേക്കുള്ള രക്തയോട്ടം കൂട്ടുന്നു

01/09/2019

""""""""""""സിദ്ധവൈദ്യം കേരളത്തിൽ """""""""""""""" """""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: രോഗശമനകാര്യത്തിൽ ഏറ്റവും ഫലപ്രദമായ സിദ്ധവൈദ്യം കേരളത്തിൽ വളർച്ച പ്രാപിക്കാത്തതെന്തുകൊണ്ട് എന്ന് ചില അഭ്യുദയകാംക്ഷികൾ ചോദിച്ചിരുന്നു .അതിനുള്ള ഒരു ചെറിയ മറുപടിയാണിത് . കേരളത്തിൽ ....ഇന്ത്യയിലും .....പ്രാധാന്യേന നിലനിൽക്കുന്ന എല്ലാ വൈദ്യശാസ്ത്രശാഖകളും സിദ്ധവൈദ്യത്തില്നിന്ന് ഉരുത്തിരിഞ്ഞവയും അതിനോട് ബന്ധപ്പെട്ടവയും തന്നെയാണ് .ഔഷധനിര്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളെ മൂലകങ്ങളെന്നും മൂലികകളെന്നും വേർതിരിച്ചു മൂലികകൾക്ക് പ്രാധാന്യം കൊടുക്കുന്ന ആയുർവേദം ഒരു ശാസ്ത്രമായി രൂപംകൊണ്ടപ്പോൾ മൂലകങ്ങളെ പ്രധാനമായി സ്വീകരിച്ച ചികിത്സാരീതി സിദ്ധന്മാരുടെ കണ്ടെത്തൽ എന്നതുകൊണ്ടും ,ഫലസിദ്ധി ഉറപ്പായത് എന്നതുകൊണ്ടും സിദ്ധവൈദ്യം എന്ന് വിളിച്ചുപോരുന്നു . മൂലകങ്ങളെത്തന്നെ ദ്രാവകങ്ങളാക്കി മാറ്റാനും ,മൂലികകളുടെ സത്ത് (കാര --ചാരങ്ങൾ )വേര്തിരിച്ചെടുക്കാനും സിദ്ധവൈദ്യത്തിൽ വിധികളുണ്ട് .ഇതിനെ അടിസ്ഥാനമാക്കി രാവണൻ ആവിഷ്കരിച്ച ചികിത്സാരീതിയാണ് അർക്കവൈദ്യം .ഇത് സർക്കാർ നിരോധിച്ചതുകൊണ്ട് ഇന്ന് നിലവിലുണ്ടോ എന്നു സംശയമാണ് .അടൂരിൽ വടക്കടത്തുകാവ് എന്നിടത്ത് എന്റെ ഒരു ബന്ധുവീട്ടിൽ ഈ ചികിത്സാരീതി ഉണ്ടായിരുന്നു.അതിന്റെ യന്ത്രങ്ങളെല്ലാം ഒരുപക്ഷെ ഇപ്പോഴും അവിടെയുണ്ടാകും .കുട്ടികൾക്ക് ഏറ്റവും ഫലപ്രദമായി ,സംശയരഹിതമായി പ്രയോഗിക്കാവുന്ന ഔഷധങ്ങൾ ഇതിന്റെ പ്രത്യേകതയാണ് .ഇന്നത്തെ ഹോമിയോപ്പതി ഇതിന്റെ തനിപ്പകർപ്പാണ് .പിന്നെ ഇന്ന് ആരോഗ്യമേഖല കൈയടക്കിയിരിക്കുന്ന അലോപ്പതി ശാസ്ത്രം രൂപപ്പെടുത്തിയത് ഭാരതീയ വൈദ്യശാസ്ത്രത്തിൽ നിന്നാണെന്ന് അതിന്റെ ഉപജ്ഞാതാവായ ഹിപ്പോക്റാറ്റസ് തന്നെ പറഞ്ഞിട്ടുണ്ട് .അതുപോലെതന്നെ മനുഷ്യശരീരത്തെക്കുറിച്ചു സൂക്ഷ പഠനം നടത്തിയ ആചാര്യന്മാർ ആധുനിക ശാസ്ത്രത്തിനു അജ്ഞാതമായ മർമ്മങ്ങളെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട് .മർമ്മചികിത്സ ,തിരുമ്മുചികിത്സ തുടങ്ങിയവയുടെ ആരംഭം സിദ്ധഗുരുക്കന്മാരിൽ നിന്നാണ് .ഒടിഞ്ഞു നുറുങ്ങിയ അസ്ഥിക്കഷണങ്ങൾ പോലും യോജിപ്പിച്ചു സുഖപ്പെടുത്തുന്ന സ്ഥാപനങ്ങൾ ചാവക്കാട് ,തൂത്തുക്കുടി മുതലായ സ്ഥലങ്ങളിൽ ഇപ്പോഴും ഉണ്ടെന്നു കേട്ടിട്ടുണ്ട് .പ്രാണിക് ഹീലിംഗ് പോലുള്ള ചില ഔഷധരഹിത ചികിത്സാരീതികളും മഹായോഗികളായിരുന്ന സിദ്ധന്മാരുടെ അറിവുകൾ തന്നെയാണ് .ഇവിടെനിന്നും വിദേശത്തുകൊണ്ടുപോയി വൈദേശികമായ പേരും വിശദീകരണങ്ങളും കൊടുത്ത് ഇവിടേക്കുതന്നെ കയറ്റുമതി ചെയ്യുന്നു .....എന്നാൽ ഇതിന്റെയെല്ലാം മാതൃസ്ഥാനത്തുള്ള സിദ്ധവൈദ്യം വിസ്മൃതമായിക്കൊണ്ടിരിക്കുന്നു .ഇതിനു പല കാരണങ്ങളുണ്ട് .അതിൽ പ്രധാനം അലസരും അജ്ഞരുമായ ഒരു ചെറിയ വിഭാഗം വൈദ്യന്മാർതന്നെ .കേരളത്തിൽ അലോപ്പതി ഇത്രയധികം വ്യാപിക്കാനുള്ള കാരണങ്ങളിൽ പ്രധാനമായത് സിദ്ധവൈദ്യത്തിലെ നീറ്റുമുറയുടെ അഭാവമാണ് . ശസ്ത്രക്രിയക്ക് വിധിക്കുന്ന രോഗങ്ങളിൽ അധികവും രസം ,ഗന്ധകം ,രസകർപ്പൂരം ,സൗവീരം ,അരിതാരം ,അഭ്രകം തുടങ്ങിയ ഔഷധങ്ങൾ വിധിപ്രകാരം നിർമ്മിച്ചു പ്രയോഗിക്കാനറിയുന്ന വൈദ്യന് സുഖപ്പെടുത്താൻ കഴിയും . നമ്മുടെ തലമുറകൾക്കു മനസ്സിലാക്കാൻ കഴിയാത്തവണ്ണം നമ്മുടെ സാംസ്കാരിക പൈതൃകത്തെയും ,പൂർവ്വികരുടെ കണ്ടെത്തലുകളെയും ,ശാസ്ത്രനേട്ടങ്ങളെയും നമ്മെ ഉപയോഗിച്ചുതന്നെ ഇടിച്ചുതാഴ്ത്താനുള്ള ബാഹ്യശക്തികളുടെ ഗൂഢലക്ഷ്യങ്ങളുടെ വിജയത്തിന്റെ തോതനുസരിച്ചു മാത്രമാണ് അലോപ്പതി ചികിത്സാരീതി ഇവിടെ വളർന്നുവന്നത് .വിദ്യാഭ്യാസ ,സാംസ്കാരിക മേഖലകളിലും ഈ കടന്നുകയറ്റം വളരെ ശക്തമാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും .ശസ്ത്രക്രിയയും രക്തം മാറ്റലുമൊക്കെ സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ ഇവിടെ വിജയകരമായി പ്രയോഗിച്ചിരുന്നുവെന്ന് സുശ്രുത സംഹിതയും മറ്റും വായിച്ചുനോക്കുന്ന ഏതൊരാൾക്കും മനസ്സിലാവും . മറ്റൊന്ന് അധികാരികളുടെ അലംഭാവം .സിദ്ധവൈദ്യം നിലനിന്നത് ഗുരു ..ശിഷ്യ ബന്ധത്തിലൂടെയാണ് .തിയറിയെക്കാളധികം പ്രാക്റ്റിക്കൽ ആവശ്യമുണ്ട് .അത് നിലനിന്നുപോന്ന ഗുരുകുലങ്ങൾ നിരോധിച്ചു .പിന്നീട് പലതരത്തിൽ ........എത്രവര്ഷം കൊണ്ട് എത്ര പുസ്തകങ്ങൾ കാണാതെപഠിച്ചാലും സിദ്ധവൈദ്യം (നീറ്റുമുറ )ചെയ്യാനാവില്ല .അതിനു പ്രായോഗിക പരിചയം അനിവാര്യമാണ് .ഇല്ലെങ്കിൽ നല്ലൊരുമരുന്നു പ്രയോഗിക്കേണ്ടി വരുമ്പോൾ കൈ വിറക്കും .അതുമൂലം ആ രോഗിയെ (രോഗത്തെ )അസാധ്യം എന്നുപറഞ്ഞു ഒഴിയും .രോഗിക്ക് ആശ്രയം അലോപ്പതി തന്നെ .അവിടെയും പറ്റാതെ വരുമ്പോൾ വൈദ്യനെ അന്വേഷിക്കും .അപ്പോഴേക്ക് രോഗം അസാദ്ധ്യാവസ്ഥയിലെത്തിയിട്ടുണ്ടാവും .ഇതിന്റെ ആവർത്തനം നടന്നുകൊണ്ടിരിക്കുന്നു .കേരളത്തിൽ സിദ്ധവൈദ്യം വളരാത്തതിന്റെ കാരണങ്ങൾ ഇതൊക്കെത്തന്നെയാണ് .ഇതിനു പരിഹാരം ചിത്സയറിയുന്ന യഥാർത്ഥ പാരമ്പര്യവൈദ്യന്മാർക്ക് അതിനുള്ള സ്വാതത്ര്യവും സഹായവും നൽകുക എന്നതുമാത്രമാണ് .അഷ്ടസ്ഥാന പരീക്ഷകളിലൂടെയും ,ത്രിദോഷങ്ങളുടെ താൽക്കാലസ്ഥിതിയും ശരീരപ്രകൃതിയും മനസ്സിലാക്കാൻ കഴിയുന്നതിലൂടെയും ,രോഗിയുടെ ആനുഭവങ്ങളിലൂടെയും ,രോഗത്തിന്റെ നിദാന -ലക്ഷണങ്ങളിലൂടെയും മറ്റും രോഗനിർണ്ണയം നടത്തി പേറ്റന്റ് മരുന്നുകളില്ലാതെ സ്വയം തയ്യാറാക്കുന്ന മരുന്നുകൾ കൊടുത്തു രോഗശമനം വരുത്താൻ കഴിയുന്നവരെ പാരമ്പര്യ വൈദ്യന്മാർ എന്നു കരുതുന്നതിൽ തെറ്റില്ല .ഏതായാലും സിദ്ധവൈദ്യത്തിന്റെ നിലനിൽപ്പും വളർച്ചയും സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണ വിഷയത്തിൽ പ്രധാന്യമർഹിക്കുന്നു .

21/06/2019

തിരുവാതിര ഞാറ്റുവേല നാളെ (22/06/2019) തുടങ്ങുന്നു. ജൂൺ 22 മുതൽ ജൂലൈ 6 വരെയാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല...

തിരുവാതിര ഞാറ്റുവേലയിൽ വിരലൊടിച്ചു കുത്തിയാൽ പോലും മുളയ്ക്കുമെന്നാണ് പഴമൊഴി. തിരിമുറിയാത്ത മഴയും തീക്കട്ടപോലുള്ള വെയിലും മാറിമാറി വരുന്ന (തിരുവാതിരയിൽ നൂറു മഴയും വെയിലുമെന്ന് ചൊല്ല്) ഈ വേളയിൽ മണ്ണിലും വെള്ളത്തിലും ജീവന്റെ തുടിപ്പുകൾ ഏറുമെന്നാണ് പറയുന്നത്.

ഞാറ്റുവേലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പണ്ട് കൃഷിരീതികൾ. മുറിച്ചു നടേണ്ട ചെടികൾക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളിച്ചെടികളും നടേണ്ടതും ഇക്കാലത്താണ്. എല്ലാ സസ്യങ്ങൾക്കും പൊതുവേ ഗുണകരമായ ഈ ഞാറ്റുവേല കുരുമുളക് നട്ടുവളർത്താനാണ് ഏറ്റവും പറ്റിയത്.

ഈ ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയിൽ വളക്കൂർ കൂടുതലുണ്ടെന്നാണ് കർഷകരുടെ വിശ്വാസം. അതുകൊണ്ട് ഈ ഞാറ്റുവേലയിൽ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും.
മകയിരം ഞാറ്റുവേലയിൽ മതിമറന്നു പെയ്യുന്ന കാലാവസ്ഥ തിരുവാതിര ഞാറ്റുവേലയിൽ തെല്ലൊന്നു ശമിക്കും. ഇടവിട്ടിടവിട്ട് ചിന്നംപിന്നം പെയ്യുന്ന മഴയും ഇടയ്ക്കു തെളിയുന്ന വെയിലുമാണ് ഈ സമയത്തെ കാലാവസ്ഥയുടെ സവിശേഷത. ഏത് നടുതലകളും വേരുപിടിച്ചു പടർ‍ന്നു കിട്ടാൻ അനുയോജ്യമായ സമയമാണിത്.

കാലവർഷം കനത്തു കഴിഞ്ഞാൽ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതു കൊണ്ടും വെയിലിന്‍റെ കാഠിന്യമില്ലാത്തതു കൊണ്ടും ചെറുതായി തുടർച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാർ‍ഷിക ജോലികൾക്ക് ഉത്തമമാണ്.

♻ നൂറ്റാണ്ടുകൾക്കുമുമ്പ് വിരുന്നുകാരായെത്തിയ വാസ്‌കോഡ ഗാമയെയും സംഘത്തെയും കോഴിക്കോട് സാമൂതിരി രാജാവ് വരവേറ്റത് ചക്ക നൽകിയിട്ടായിരുന്നു. വിശിഷ്ടങ്ങളായ ഭക്ഷണവും സുഗന്ധദ്രവ്യങ്ങളും നൽകി സ്വീകരിച്ചവർക്ക് പിന്നീട് കുരുമുളക് വള്ളികൾ നൽകാനും സാമൂതിരി മടിച്ചില്ല. മന്ത്രിയായ മങ്ങാട്ടച്ചന് ഇതൊന്നും അത്ര രസിച്ചില്ല. കറുത്തമുത്ത് തേടിയെത്തിയ പോർച്ചുഗീസ് കച്ചവടക്കാർക്ക് വള്ളികള്‍ നൽകിയതിൽ മങ്ങാട്ടച്ചൻ കടുത്ത നീരസം പ്രകടിപ്പിച്ചു. അപ്പോൾ സാമൂതിരി മങ്ങാട്ടച്ചനെ ആശ്വസിപ്പിച്ചത്, നമ്മുടെ തിരുവാതിര ഞാറ്റുവേല അവർക്ക് കൊണ്ടുപോകാൻ കഴിയില്ലല്ലോ എന്നുപറഞ്ഞായിരുന്നു. തിരുവാതിര ഞാറ്റുവേലയും നമ്മുടെ കാർഷിക സംസ്‌കാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വാക്കുകളാണിത്.♻

പഴയകാലത്ത് കാരണവന്മാര്‍ തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിവസം മുതൽ മഴവെള്ളം ശേഖരിച്ചു ദിവസവും അതിരാവിലെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമായിരുന്നു. തിരുവാതിര ഞാറ്റുവേല കാലത്തിനിടയിൽ പതിനാലു ദിവസത്തിനുള്ളിൽ ഒരു ദിവസം അമൃത് മഴ പെയ്യുമെന്നാണ് വിശ്വാസം. ഏത് ദിവസമായിരിക്കുമെന്ന് നിശ്ചയമില്ലാത്തതിനാൽ പതിനാലു ദിവസവും മഴവെള്ളം ശേഖരിച്ചു കുടിച്ചുപോന്നിരുന്നു.

കടപ്പാട് : രാജശേഖരൻ ജി

22/02/2019

ആധുനിക ചികിത്സാരംഗത്തെ നമ്മുടെ ചില വിശ്വാസങ്ങളെ കീഴ്മേൽ മറിക്കുന്നതാണ് ഈ ലേഖനം വായിച്ചപ്പോൾ ഇതിൽ എന്തൊക്കെയോ സത്യം ഉള്ളത് പോലെ തോന്നുന്നു
എന്തായാലും എല്ലാവരും വായിക്കേണ്ടതാണ് പ്രത്യേകിച്ച് ഡോക്ടർമാരും രോഗികളും
ഈ അഭിപ്രായത്തോട് യോജിക്കാത്തവരുണ്ടെങ്കിൽ അദ്ദേഹത്തെ വിളിക്കാം ഫോൺ നമ്പർ താഴെ കൊടുത്തിട്ടുണ്ട്
എന്ത് തന്നെയായാലും നമ്മുടെ ആരോഗ്യരംഗം അത്യന്തം ഗൗരവത്തോടെ കേൾക്കേണ്ട ചർച്ച ചെയ്യപ്പെടേണ്ട വിവരങ്ങളാണ് ഇദ്ദേഹം പങ്ക് വെക്കുന്നത്

ലേഖനത്തിലേക്ക് ...

ഹാർട്ട് അറ്റാക് ഉണ്ടാക്കുന്നത് കൊളസ്ട്രോളും എണ്ണയും അല്ല! പിന്നെ എന്താണ് യഥാര്‍ത്ഥ കാരണം..?

ഹൃദയം സഹിതം ഒരു ആന്തരിക അവയവവും, ചികിത്സിച്ചു സുഖപ്പെടുത്താൻ ഉള്ള രാസ മരുന്ന് തങ്ങളുടെ കൈവശം ഇല്ല എന്നുള്ള വസ്തുത ജനങ്ങളെ അറിയിച്ചേ തീരൂ .

അറ്റാക്കും സ്ട്രോക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട്??
My aim is to provide better HEART HEALTH, and save patients from stroke…. without english medicines

കൊളസ്ട്രോൾ അല്ല, ” കാത്സ്യം” ആണ് ബ്ലോക്ക് ഉണ്ടാക്കുന്നത് .
————————————————————————————————
ശരീരത്തിന്റെ നാനാ ഭാഗത്തും കല്ല് എന്ന പേരിൽ
അടിഞ്ഞു കൂടുന്ന കാത്സ്യം, എന്ന പ്രതി മുന്നിൽ ഉള്ളപ്പോൾ, ശരീരം അന്തരികം ആയി ഉൽപ്പാതിപ്പിക്കുന്ന, എങ്ങും കട്ടിപിടിച്ച് കാണാത്ത,……കൊളസ്ട്രോളിനെ പ്രതി ക്കൂട്ടിൽ നിന്നും മോചിപ്പിച്ചേ തീരൂ.

കൊളസ്ട്രോൾ എന്നത് കരൾ ആണ് ഉൽപ്പാതിപ്പിക്കുന്നത് .അത് ശരീരത്തിന് അവശ്യം വേണ്ട ഘടകം ആണ്. കൊഴുപ്പിനെ അലിയിക്കാൻ വളരെ ലളിതവും ലാഭകരവും ശരീരത്തിന് ഗുണകരവും ആയ VITAMIN E ഉള്ളപ്പോൾ പോലും , കരളിൻറെ പ്രവർത്തനത്തെ ഹനിക്കുന്ന STATIN എന്ന രാസ മരുന്ന് ആണ് ജനങ്ങൾ കഴിക്കാൻ നിർബന്ധിതർ ആകുന്നത് . കഴിഞ്ഞ 30 വർഷങ്ങൾ ആയി STATIN കഴിച്ചിട്ട് എന്ത് നേടി?? അറ്റാക്ക് 100 ഇരട്ടിയിൽ അധികം വര്ദ്ധിച്ചു . ഹൃദ്രോഗ ആസ്പത്രികളുടെ എണ്ണം ക്രമതീതം ആയി വര്ധിച്ചിട്ടും ആസ്പത്രികൾ പോരാതെ വന്നിരിക്കുക ആണ് .

Our bodies make all the cholesterol we need. About 85 percent of your blood cholesterol level is endogenous, which means it is produced by your body. The other 15 percent or so comes from an external source
Cholesterol is mainly produced by your liver (about 1,000 milligrams a day), Cholesterol is essential for:

• Formation and maintenance of cell membranes (helps the cell to resist changes in temperature and protects and insulates nerve fibers)

• Formation of s*x hormones (progesterone, testosterone, estradiol, cortisol)

• Production of bile salts, which help to digest food

• Conversion into vitamin D in the skin when exposed to sunlight.

ഇനി എങ്കിലും നമുക്ക് ഒന്ന് മാറി ചിന്തിക്കാം.

രക്തത്തിൽ നിന്നും ശരീരത്തിന്റെ നാനാ ഭാഗത്തും അടിഞ്ഞു കൂടുന്ന കല്ല് ആണ് കാത്സ്യം . ഹൃദയത്തിലും അത് തന്നെ ആണ് അടിയുന്നത്. രക്ത ധമനിയിൽ മുറിവ് ഉണ്ടാക്കാതെ കൊളസ്ട്രോൾ അതിനെ പൊതിഞ്ഞു ഇരിക്കും എന്ന് മാത്രം. ദ്രവ രൂപത്തിൽ രക്തത്തിൽ കാണപ്പെടുന്ന കൊളസ്ട്രോൾ ശരീര ഊഷ്മാവിൽ എങ്ങും കട്ടി പിടിച്ചു കണ്ടിട്ടില്ല .

പണ്ട് കാലത്ത്, ജനങ്ങൾ കഴിച്ചിരുന്ന ഭക്ഷണത്തിൽ നിന്നും ശരീരം ആഗിരണം ചെയ്ത ശേഷം അവശേഷിച്ചിരുന്ന കാത്സ്യത്തിന്റെയും മറ്റു ലോഹങ്ങളുടെയും അവശിഷ്ടങ്ങൾ അതെ ദിവസം തന്നെ അവർ കഴിച്ചിരുന്ന സസ്യാഹാരം അലിയിച്ചു പുറം തള്ളിയിരുന്നു .. അത് അലിയിച്ചത് ജനങ്ങൾ കഴിച്ചിരുന്ന സസ്യാഹാരം തന്നെ ആയിരുന്നു. വാഴപിണ്ടി, ഓമയ്ക്ക, പുളിഞ്ചിക്ക, ഇഞ്ചി, നാരങ്ങ, GARLIC, തുടങ്ങിയ പലതും അക്കൂട്ടത്തിൽ പെട്ട സസ്യാഹാരം ആയിരുന്നു . . പ്രസ്തുത ആഹാരങ്ങളിൽ കാത്സ്യത്തെ അലിയിക്കാൻ ഉള്ള ശക്തി വളരെ പരിമിതം ആണ്. എങ്കിലും വളരെ കൃത്യ നിഷ്ഠയോടെ അത് അതിന്റെ ജോലി ചെയ്തിരുന്നു .

പണ്ട് ജനങ്ങള് എവിടെ യാത്ര പോയാലും ക്ഷീണവും ദാഹവും മൂലം വഴിയിൽ ഉള്ള പെട്ടി കടകളിൽ നിന്നും ഇഞ്ചി ഇട്ട മോരും , നാരങ്ങ വെള്ളവും ഒക്കെ യെധേഷ്ടം കുടിച്ചിരുന്നു . ഇങ്ങനെ ഉള്ള പാനീയങ്ങളും ശരീരത്തിലെ കാത്സ്യത്തെ അലിയിക്കാൻ ഉതകുന്നവ ആയിരുന്നു.

പണ്ട് മണ് കലത്തിൽ ചിരട്ട തവി ഉപയോഗിച്ച് പാചകം ചെയ്തിരുന്നു ഇന്നോ? ലോഹപാത്രങ്ങളിൽ ഉള്ള പാചകം മൂലം ലോഹത്തെ അലിയിക്കാൻ ഉള്ള പരിമിതം ആയ ശക്തി സസ്യാഹാരത്തിൽ നിന്നും നഷ്ടപ്പെടുന്നു. പോരാത്തതിന് അലൂമിനിയത്തിലെ വിഷാംശം ആണ് ആഹാരത്തിൽ എത്തുന്നത് ??!!

സാധിക്കും എങ്കിൽ മണ് കലത്തിൽ ചോറ് വെക്കുക . മണ് ചട്ടിയിൽ തന്നെ കറികൾ പാചകം ചെയ്യുക . അങ്ങനെ അന്നന്ന് രക്തത്തിൽ അധികം ആയി കാണപ്പെടുന്ന കാത്സ്യത്തെ നമ്മൾ കഴിക്കുന്ന സസ്യ ആഹാരം തന്നെ അലിയിക്കട്ടെ . എന്ത് അസുഖം ഉണ്ടായാലും കാത്സ്യം ഗുളികകൾ കഴിക്കാതിരിക്കുക . കാരണം നാം കഴിക്കുന്ന ആഹാരത്തിൽ ആവശ്യത്തിൽ അധികം കാത്സ്യം ഒണ്ടു .

HIGH BP എന്നത് ഒരു രോഗം അല്ല

അടഞ്ഞതും ചുരുങ്ങിയതും ആയ രക്ത കുഴലുകളിലൂടെ കൂടുതൽ മർദ്ദം കൊടുത്ത് രക്തം കയറ്റി വിടാൻ ഹൃദയം ശ്രമിക്കുമ്പോൾ ഹൈ BP ഉണ്ടാകുന്നു. അത് ഒരു രോഗം അല്ല . BP കുറക്കാൻ ഉള്ള മരുന്ന് അല്ല കഴിക്കേണ്ടത്. ഇനി വേണം എങ്കിൽ BP കൂട്ടാൻ ഉള്ള രാസ മരുന്ന് അവർ തരും. കഴിക്കരുത്. വെള്ളം കൂടുതൽ കൂടുതൽ കുടിച്ചാൽ മാത്രം മതി. ശരീരത്തിൽ എപ്പോഴും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് രക്ത സമ്മർദം. രണ്ടു ഗ്ലാസ് വെള്ളം കുടിച്ചാൽ പോലും രക്തത്തിനെ അളവ് കൂടുന്നത് മൂലം BP കൂടും. അത് എങ്ങനെ രോഗം ആകും?

ECOSPIRIN എന്ന രാസ മരുന്ന് തുടരെ കഴിച്ചാൽ രക്ത ധമനികൾ ലോലം ആകും, ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ സാധ്യത ഒണ്ടു എന്ന് കൂടി ഓർക്കുക.

BP ഉള്ളവർ ഉപ്പു കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല . അധികം ഉപ്പു മാംസ പേശികളിലെ വെള്ളത്തെ പുറത്തു ചാടിക്കും എന്ന് മാത്രം . അങ്ങനെ രക്തത്തിന്റെ അളവ് താല്ക്കാലികം ആയി കൂടും . BP കൂടും . മൂത്രം പോയി കഴിയുമ്പോൾ നോർമൽ ആകും . ഇതൊന്നും ആന കാര്യം ആയി എടുക്കരുത് .

100 വർഷങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കാൻ ആയി ദൈവം സൃഷ്ടിച്ചത് ആണ് നമ്മുടെ ഹൃദയം. രാസ മരുന്ന് കഴിച്ചു അതിനെ നശിപ്പിക്കരുത് .

ആവശ്യത്തിൽ അധികം വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്കും SILENT ATTACK, STROKE, എന്നിവ വരുക ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുക . ദാഹം തോന്നാതെ തന്നെ വെള്ളം കുടിക്കുക. നമുക്ക് CARDIOLOGIST, NERUROLOGIST, OPTHAMOLOGIST, ഇവരുടെ ഒന്നും ആവശ്യം ഇല്ല. ഹൃദയം തിരുവനംതപുരത്തു നിന്ന് പറന്നു കൊച്ചിയിൽ എത്തുന്നത് കണ്ടു പരസ്യത്തിൽ മയങ്ങി വീഴരുത്.

മനുഷ്യ ശരീരം സസ്യ ഭുക്ക് ആയി നിർമിക്ക പെട്ടത് ആണ്, സസ്യ ആഹാരം ഒരു ശീലം ആക്കൂ . എല്ലാ അസുഗങ്ങൾക്കും അതിൽ തന്നെ പരിഹാരം ഉണ്ട്.“പ്രഷർ, കൊളസ്ട്രോൾ, കൂടാതെ ECOSPIRIN,….. ഈ മരുന്നുകൾ, ഹൃദ്രോഗികൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല എന്നുള്ള എന്റെ അഭിപ്രായം World Health Organisation (WHO), പരിഗണനക്ക് ആയി അവരുടെ റിവ്യൂ കോളത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ആവശ്യക്കാർക്ക് വായിക്കാം .”

പ്രഷർ നു ഉള്ള മരുന്ന് രോഗിയെ സൈലന്റ് അട്ടാക്കിലേക്ക് തള്ളി വിടുക ആണ് ചെയ്യുന്നത് . പ്രഷർ നുള്ള BETA BLOCKER ഇനത്തിൽ പെട്ട രാസ മരുന്ന് ഹൃദയത്തിന്റെ പ്രവർത്തനം മന്ധീഭാവിപ്പിക്കുന്നത് മൂലം ഭാവിയിൽ PACE MAKER വച്ച് ജീവിക്കേണ്ടി വരും .
PRESSURE ഒരു രോഗം അല്ല . പിന്നെ മരുന്ന് എന്തിനു കഴിക്കണം??????

പ്രഷർ കൂടിയാൽ സ്ട്രോക്ക് കൊളസ്ട്രോൾ കൂടിയാൽ അറ്റാക്ക് എന്നുള്ള ചിന്താഗതി വെറും പഴഞ്ചൻ ആണ് . 30 വര്ഷം മുൻപേ അറ്റാക്കിനു മരുന്ന് കൊടുത്ത് തുടങ്ങിയ നാൾ മുതൽ ഒരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെ ആധുനിക വൈദ്യ ശാസ്ത്രം ജനങ്ങളിൽ കുത്തി വച്ച വിഷം ??!! . അതിനു ശേഷം അറ്റാക്ക് 100 ഇരട്ടിയിൽ അധികം വർദ്ധിച്ചിട്ടും ചിന്താഗതി മാറ്റാൻ അവർ തയ്യാർ അല്ല .!! ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കണം എന്നുള്ളത് ഒരു ചികിത്സ അല്ല . അത് മൂലം രക്തത്തിന്റെ ഘടന തന്നെ മാറും. ആന്തരിക അവയവങ്ങൾ നശിക്കും . SYMPTOMATIC TREATMENT അല്ല മനുഷ്യർക്ക് ആവശ്യം . കാരണം കണ്ടു പിടിച്ചു ചികിത്സിക്കാൻ വൈദ്യ സമൂഹം തയ്യാര് ആകണം .

കൊളസ്ട്രോൾ കൂടുതൽ എങ്കിൽ നമ്മുടെ കരൾ ആരോഗ്യം ഉള്ളത് ആണ് എന്ന് ജനങ്ങൾ ചിന്തിക്കണം . അല്ലാതെ HDL, LDL, എന്നൊക്കെ പറഞ്ഞു വൈദ്യ ശാസ്ത്രത്തിലെ ജ്ഞാനം കൂടുതൽ ആണ് എന്ന് നടിക്കരുത് . സ്വന്തം ആയി കൊളസ്ട്രോൾ മരുന്ന് വാങ്ങി കഴിക്കുന്ന ഗതികേടിലേക്ക് മനുഷ്യർ അധപ്പതിച്ചു കഴിഞ്ഞു .

പ്രഷർ കൂടുതൽ ഉള്ളപ്പോൾ ആരോഗ്യം ഉള്ള ഹൃദയം അതിന്റെ ജോലി ചെയ്യുന്നു എന്ന് മാത്രം ചിന്തിക്കുക. അപ്പോൾ നെഞ്ച് വേദനയോ തലക്ക് പെരുപ്പോ തോന്നാം. അടഞ്ഞ രക്ത ധമനിയിലൂടെ രക്തം കയറി പോകുമ്പോൾ ഞരമ്പിൽ അനുഭവപ്പെടുന്ന വേദന ആണ് അത്. പ്രഷർ കുറച്ചാൽ വേദന മാറും. ഒരിക്കലും അത് ചെയ്യരുത്. രക്തം എത്തേണ്ടിടത്ത് എത്താതെ ഭാവിയിൽ അറ്റാക്കോ സ്ട്രോക്കോ വരും. പ്രഷർ കൂടുതൽ ഉള്ളപ്പോൾ കൂടുതൽ വെള്ളം ആവർത്തിച്ചു ആവർത്തിച്ചു കുടിച്ചു പ്രഷർ കൂട്ടി കൊടുക്കണം.

വെള്ളം കൂടുതൽ കുടിച്ചാൽ BP കുറഞ്ഞു കിട്ടും എന്ന് ആരും ചിന്തിക്കരുത്. അത് BP കൂട്ടുക ആണ് ചെയ്യുന്നത്. ആ കൂടിയ BP രക്തത്തെ എത്തേണ്ടിടത്ത് എത്തിക്കാൻ സഹായിക്കും എന്ന് ഉറപ്പ്. ചുരുങ്ങിയ രക്തകുഴൽ വികസിച്ചു കിട്ടാൻ കുറെ സമയം എടുക്കും. അതിനു ശേഷമേ BP normal ആകൂ. ഇവർ BP കുറക്കാൻ ആയി കൊടുക്കുന്ന water pills എന്ന് അറിയപ്പെടുന്ന dieuratics ഇനത്തിൽ പെട്ട thiazide എന്ന രാസ മരുന്ന് രക്തത്തിലെ ജലാംശത്തെ പുറത്തു കളയുക ആണ് ചെയ്യുന്നത്?! അപ്പോൾ രക്തത്തിനെ അളവ് കുറയും, BP കുറയും. എത്രത്തോളം ദ്രോഹം ആണ് ആ ചെയ്യുന്നത് എന്ന് ഊഹിക്കവുന്നത്തെ ഒള്ളു. അല്ലെങ്കിൽ ഡോക്ടർമാർ പ്രതികരിക്കട്ടെ .

കൃത്രിമം ആയി BP കുറക്കുന്നവരുടെ രക്ത ഓട്ടം കുറയും. ഞരമ്പുകൾ ചുരുങ്ങും. OPTIC NERVE ചുരുങ്ങി GLUCOMA ബാധിക്കാം. സൈലന്റ് അറ്റാക്ക്, STROKE, എന്നിവ വരാൻ ഉള്ള സാധ്യത ഏറും. ജനങ്ങൾ പ്രതികരിക്കണ്ട അവസ്ഥ സംജാതം ആയിരിക്കുക ആണ്.

Western countries are experts in the material philosophy based science without understanding that it is good only for technological developments, and not good for studying or understanding the science of living organisms.
Biological developments started in India ever since the evolution of human race and our AYURVEDA is the GOD FATHER of all medical sciences. People must understand that.

“NEED OF THE HOUR IS NOT “SYMPTOMATIC TREATMENT”, and life long medication is utter nonsense.
The American Medical Association, in its official journal (JAMA), admits that 44% of all coronary artery bypass surgery is done for inappropriate reasons.??
………

ഏതൊരു വ്യക്തിക്ക് എപ്പോൾ ഹൃദയത്തിൽ വേദനയോ തലയ്ക്കു പെരുപ്പോ അനുഭവപ്പെട്ടാൽ HEART /BRAIN ലൂടെ യുള്ള രക്ത ഓട്ടത്തിൽ തടസം നേരിടുന്നു എന്ന് മാത്രം ചിന്തിക്കുക. ഒട്ടും ഭയക്കേണ്ട കാര്യം ഇല്ല . ഇളം ചൂട് വെള്ളം അല്ലെങ്കിൽ തണുത്ത വെള്ളം ആയാലും പെട്ടന്ന് കൂടുതൽ കുടിക്കുക. അത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കും. തടസത്തെ അതി ജീവിച്ചു രക്തം എത്തേണ്ടിടത്ത് എത്തും .

ECOSPIRIN എന്ന രാസ മരുന്ന് നിത്യേന കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ഇങ്ങനെ കൂടുതൽ വെള്ളം കുടിച്ചാൽ രക്ത ധമനികൾ പൊട്ടി ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട് .

SILENT ATTACK.

ഇനി സൈലന്റ് അറ്റാക്കിനെ പറ്റി ചിന്തിക്കാം. രക്തത്തിലെ ജലാംശം കുറയുന്നത് ആണ് ഇതിനു കാരണം .” രക്തത്തിന്റെ പ്രധാന ഘടകം വെള്ളം തന്നെ.” (1) പ്രമേഹ രോഗികൾ കൂടുതൽ പ്രാവശ്യം മൂത്ര വിസർജ്ജനം നടത്തുന്നതിലൂടെ രക്തത്തിലെ ജലത്തിന്റെ അളവ് കുറയുന്നു . (2) പ്രഷർ കുറക്കാൻ ഉള്ള DIEURATICS ഇനത്തിൽ പെട്ട രാസ മരുന്നുകൾ (3) കൂടുതൽ യാത്ര ചെയ്യുന്നവർ. എന്നിങ്ങനെ പോകും പട്ടിക.കാലക്രമേണ രക്തത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു രക്ത ധമനികൾ ചുരുങ്ങി കട്ടിപിടിക്കുന്നു. അത് മൂലം കൂടുതൽ ജലം ഉൾക്കൊള്ളാൻ ശരീരത്തിന് സാധിക്കുന്നില്ല. അങ്ങനെ രക്ത ഓട്ടം നിലച്ചു ബോധം നശിച്ചു രോഗി മരിച്ചു വീഴുന്നു . രക്ത കുഴലുകൾ കാലക്രമേണ കൊണ്ട് ചുരുങ്ങി രക്ത ഓട്ടം നിലക്കുന്നതിനാൽ ആണ് വേദന അറിയാത്തത്.

ഹൃദയത്തിലെ രക്ത ധമനികളിൽ ഒരിടത്ത് മാത്രം കാത്സ്യം അടിഞ്ഞു കൂടി, പെട്ടന്ന് രക്ത ഓട്ടത്തെ തടസപ്പെടുത്തുന്ന അറ്റാക്ക്, അതീവ വേദനയോടെ ഉണ്ടാകുന്ന ഒന്നാണ് . പെട്ടന്ന് രക്തത്തിന്റെ അളവ് കൂട്ടി കൊടുക്കുക ആണ് രണ്ടിനും താല്ക്കാലിക പരിഹാരം . വേദനയോടെ ഉള്ള അറ്റാക്ക് ആണ് വന്നത് എങ്കിൽ KIDNEY STONE അലിയിക്കുന്ന മാതിരി ഉള്ള മരുന്നുകൾ തുടരെ കുറെ നാൾ കഴിക്കേണ്ടി വരും . അങ്ങനെ ഉള്ള മരുന്ന് കഴിക്കുമ്പോൾ അത് ഫലപ്രദം ആകണം എങ്കിൽ ആവശ്യം ചില കാര്യങ്ങൾ ചെയ്യേണ്ടത് ഉണ്ട് .

ലോകാരാധ്യനും ഭാരതത്തിൻറെ അഭിമാനവും ആയിരുന്ന മുൻ രാഷ്ട്രപതി സ്റ്റേജിൽ കുഴഞ്ഞു വീണു മരിച്ചപ്പോൾ അദ്ദേഹത്തെ വാനോളം പുകഴ്ത്താൻ എല്ലാ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചു . എന്നാൽ അദ്ദേഹത്തിന്റെ രോഗ വിവരം ചർച്ച ചെയ്യാൻ എന്തേ ആരും മുതിർന്നില്ല.?? അദ്ദേഹത്തിനു പോലും സംരക്ഷണം കൊടുക്കാൻ വൈദ്യ ശാസ്ത്രത്തിനു കഴിഞ്ഞില്ല . പിന്നെ എന്ത് വിശ്വാസത്തിൽ വേണം സാധാരണ ജനങ്ങൾ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത് ??

ഞാൻ ഒരു ഡോക്ടർ അല്ല. 5 വർഷങ്ങൾ മുൻപ് കേരളത്തിലെ അതി പ്രശസ്ത മായ ഒരു ആസ്പത്രിയിൽ ഭാര്യക്ക് ANGIOPLASTY നടത്തിയ ശേഷം അവർ നല്കിയ തെറ്റായ രാസ മരുന്ന് കഴിച്ചു രണ്ടു വർഷത്തോളം ഒരുപാട് കഷ്ടപ്പെട്ട്. രക്ഷ ഇല്ല എന്ന് മനസിലാക്കി ഒരു RESERCH തന്നെ നടത്തി. ഒടുവിൽ എല്ലാ മരുന്നും വേണ്ട എന്ന് വച്ച് സുഖം ആയി ജീവിക്കുന്നു . ഇന്ന് ആയിരുന്നു എങ്കിൽ അങ്ങനെ ഒരു ANGIOPLASTY ഒഴിവ് ആക്കിയേനെ .

പൂർണ വിശ്വാസം ഉണ്ടായിട്ടു തന്നെ ആണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് . മനുഷ്യന്റെ ജീവിത ശൈലി പഠിക്കുന്നതിനു ഒരു മെഡിക്കൽ ഡിഗ്രി യും ആവശ്യം ഇല്ല . ഞാൻ ഒരു ഇംഗ്ലീഷ് മരുന്നും നിര്ദേശിക്കുന്നില്ല. എന്റെ ചെറുപ്പത്തിൽ (60 വർഷങ്ങൾ മുൻപ്) നമ്മുടെ പ്രധാന നഗരങ്ങളിൽ പോലും ഒരു ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോർ ഇല്ലായിരുന്നു. ജനങ്ങള് സുഖം ആയി വയസ് ചെന്ന് മരിക്കുന്നത് ആണ് കണ്ടിട്ടുള്ളത് .

വിമർശനം എത്ര വേണം എങ്കിലും ആകാം. വിമർശിക്കാൻ ഒന്നും ഇല്ല എന്ന് തോന്നുന്നു എങ്കിൽ SHARE ചെയ്യുക.. ആരെങ്കിലും ഒക്കെ രെക്ഷ പെടട്ടെ.. .
…………….
I am trying to free people from medical superstition, and black mail. come with specific point. I will clear all your doubt. or you may contact 9400622546.

കടപ്പാട് ഇത് എഴുതിയ ആള്‍ക്ക് അദ്ധേഹത്തെ വിളിക്കേണ്ട നമ്പര്‍ ; 9400622546.

Address

1st Floor Laxmi Narayan Nivas Building, Vasco Da Gama, Goa - 403802, Behind Municipal Office
Vasco Da Gama
PHONE.. 08322516060.,9822127087

Telephone

08322516060

Website

Alerts

Be the first to know and let us send you an email when Kerala Ayurveda Hospital,Vasco,Goa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram