Pharmafed Fed Kerala

Pharmafed Fed Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pharmafed Fed Kerala, Medical and health, KALPETTA wayanad, Wayanad.

29/11/2025

പ്രിയ ഫാർമസിസ്റ്റ്സ് സുഹൃത്തുക്കളെ
നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ഈ കാലയളവിലെ ചില നിർണായക സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനുവേണ്ടിയും നിങ്ങളുടെ കാഴ്ചപ്പാടുകൾ കേൾക്കുന്നതിനുവേണ്ടിയും സംയുക്തമായി ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയും ഫാർമാഫെഡ് ഭാരവാഹികൾ നിങ്ങളെ നേരിൽ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നു . ഡിസംബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പരമാവധി ഫാർമസിസ്റ്റുകളെ നേരിൽ വിളിക്കാനാണ് സംഘടന ശ്രമിക്കുന്നത് .
സഹകരിക്കുക , വിജയിപ്പിക്കുക .
ഫാർമാഫെഡ് സി.ഐ.ടി.യു ( ഫെഡറേഷൻ ഓഫ് ഫാർമസിസ്റ്റ്സ് )
കേരള സ്റ്റേറ്റ് കമ്മിറ്റി

27/11/2025

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി

ഇടുക്കി തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി. തൊടുപുഴ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തൊടുപുഴ ടൗണില്‍ നടത്തിയ പരിശോധനയില്‍ ആദിത്യന്‍ ബൈജുവിന്റെ പക്കല്‍ നിന്നും രക്തസമ്മര്‍ദം കുറവുള്ളവര്‍ ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പരിശോധിച്ച് മരുന്നുകള്‍ പിടിച്ചെടുത്തു. ഏകദേശം, 50,850 രൂപ വിലവരുന്ന, 150 വയല്‍ ഇന്‍ജക്ഷന്‍ മരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ വഴിയാണ് യുവാവ് മരുന്നു വാങ്ങിയത്. ഓണ്‍ലൈന്‍ വഴി മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എടുത്ത ഇടുക്കിയിലെ അഞ്ചാമത്തെ കേസാണിത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.

എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ സന്തോഷ് മാത്യുവിന്റെ നിര്‍ദേശത്തില്‍ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ മാര്‍ട്ടിന്‍ ജോസഫ് നിയമനടപടികള്‍ സ്വീകരിച്ചു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഇന്റലിജന്‍സ്, കെ.ആര്‍. നവീന്‍ പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഈ മരുന്ന് ഉപയോഗിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാകും.

PHARMAFED CITU ജില്ലകളിൽ സംഘടുപ്പിക്കുന്ന Rx Meet വയനാട്  ജില്ലയിൽ ഡിസംബർ 21 ന്.ഫാർമസിസ്റ്റ് മേഖലയിലെ മിനിമം വേതനം (എല്ല...
25/11/2025

PHARMAFED CITU ജില്ലകളിൽ സംഘടുപ്പിക്കുന്ന Rx Meet വയനാട് ജില്ലയിൽ ഡിസംബർ 21 ന്.

ഫാർമസിസ്റ്റ് മേഖലയിലെ മിനിമം വേതനം (എല്ലാ മേഖലയിലെയും), മറ്റ് ആനുകൂല്യങ്ങൾ, ഫാർമസി കൗൺസിൽ ഇൻസ്‌പെക്ടർ മാരെ നിയമിക്കാത്തത്, അസിസ്റ്റന്റ് കോഴ്സുകൾ നിർത്തലാക്കൽ, ഫാർമസിസ്റ്റ് ഇല്ലാതെയുള്ള മരുന്ന് വിതരണം, ഗവൺമെന്റ് സ്ഥാപനങ്ങളിൽ ആവശ്യത്തിന് ഫാർമസിസ്റ്റ് ഇല്ലാത്തത്, നഴ്സുമാർ മരുന്ന് വിതരണം ചെയ്യുന്നത് തുടങ്ങി വിഷയവും ചർച്ച ചെയുക. മുന്നോട്ടുള്ള പ്രവർത്തനത്തിനുവേണ്ടി തയ്യാറാടുക്കുക എന്നതും കൂടാതെ
അറിവ് വർധിപ്പിക്കാൻ വേണ്ട ക്ലാസ്സ്‌ നൽകുകയും ചെയ്യുക എന്നതാണ് RX MEET കൊണ്ട് സംഘടന ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ തൊഴിൽ വകുപ്പ് മന്ത്രി ✊തൊഴിൽ ചെയ്യുന്നവരെ ചേർത്ത് പിടിക്കുന്ന മന്ത്രി.
24/11/2025

കേരളത്തിന്റെ തൊഴിൽ വകുപ്പ് മന്ത്രി ✊
തൊഴിൽ ചെയ്യുന്നവരെ ചേർത്ത് പിടിക്കുന്ന മന്ത്രി.

https://www.facebook.com/share/p/1EeMwijhtm/
21/11/2025

https://www.facebook.com/share/p/1EeMwijhtm/

ഓണ്‍ലൈനായി മരുന്നുകള്‍ വില്‍ക്കാമോ? പാടില്ല. പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ ഓണ്‍ലൈന്‍ മരുന്ന് വില്‍പന പാടില്ല എന്നും അങ്ങനെ വില്‍ക്കുന്നു എന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് പലതവണ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ഇതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രം ഏര്‍പ്പെടുത്തണമെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഡ്രഗ്‌സ് ആക്ട് 1940, ഡ്രഗ്സ് റൂള്‍സ് 1945 പ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടികള്‍ എടുക്കാന്‍ വകുപ്പ് തീരുമാനമെടുത്തത്. ഈ നിയമം സംസ്ഥാനത്ത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു കാലഘട്ടം കൂടി ആണിത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ ഈ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിച്ചു. ഇതിലൂടെ അനാവശ്യ ആന്റിബയോട്ടിക് ഉപയോഗം 30 ശതമാനം കുറയ്ക്കാനായി. ഈ നിയമത്തിലൂടെ ചുമ മരുന്നുകളുടെ ദുരുപയോഗവും അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകളുടെ വില്‍പനയും തടയാനും സാധിച്ചു. ഇതിന് പിന്നാലെയാണ് ഈ നിയമം ഉപയോഗിച്ച് ഓണ്‍ലൈനായി മരുന്ന് വില്‍പന തടയാനുള്ള ശ്രമം ആരംഭിച്ചത്. ആദ്യ ശ്രമം തന്നെ വിജയകരമായി.

അതനുസരിച്ച് ഓണ്‍ലൈനായി മരുന്ന് വില്‍പന നടക്കുന്നുണ്ടോ എന്നറിയാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. ഒരു സ്ഥാപനം വഴി ഓണ്‍ലൈനായി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഈ മാസം അഞ്ചാം തീയതി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ എട്ടാം തീയതി അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി ട്രെയ്‌സ് ചെയ്താണ് റെയ്ഡ് നടത്തിയത്.

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചു. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANforce 100, VIGORE 100 എന്നീ മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് ആക്ട് 1940 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വന്തമായി ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പൊതുജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഷെഡ്യൂള്‍ എച്ചില്‍ പെടുന്ന ഇത്തരം മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ വില്‍പന നടത്തുന്നത് കുറ്റകരമാണ്.

20/11/2025

18,19 തീയ്യതികളിൽ പാലക്കാട്‌ ജില്ലയിൽ ആയിരുന്നു PHARMAFED - CITU സംഘടനയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ.
പുലാമന്തോൾ നിന്നും ആരംഭിച്ച ക്യാമ്പയിൻ പട്ടാമ്പി വഴി ഷോർണൂർ ഒറ്റപ്പാലം റൂട്ട് ഒന്നാം ദിവസവും, പാലക്കാട്‌ മുണ്ടൂർ, കോങ്ങാട്, ചെർപ്പുള്ളശേരി റൂട്ട് രണ്ടാം ദിവസവും ക്യാമ്പയിൻ നടത്തി.

മറ്റു ജില്ലകളിൽ കണ്ടത് പോലെയുള്ള സാഹചര്യം തന്നെയാണ് പാലക്കാട്‌ ജില്ലയിലും.
15000 എന്ന വേതനത്തിൽ ബഹു ഭൂരിപക്ഷം ജോലി ചെയ്യുന്നു. അപൂർവ്വം ചില ആളുകൾക്ക് 18k-20k വേതനം ലഭിക്കുന്നു.

ഫാർമസിസ്റ്റ് ഇല്ലാതെ തുറന്ന് പ്രവർത്തിക്കുന്ന ഒരുപാട് ഷോപ്പുകൾ നേരിൽ കണ്ട്.
ടൗണിൽ അടുത്തടുത്ത ഷോപ്പുകളിൽ ഒരേ സമയം ഫാർമസിസ്റ്റുകൾ ഇല്ലാതെ ആകുന്നു.

തൂക്കു ഫാർമസിസ്റ്റുകൾ കൂടുതൽ ഉള്ളതായി മനസിലാക്കുന്നു.

PHARMAFED - CITU സംഘടന കൂടുതൽ കരുത്തോടെ പാലക്കാട്‌ പ്രവർത്തനം തുടരും.

സംഘടനയുടെ ഭാഗമായ മുഴുവൻ ഫാർമസിസ്റ്റുകൾക്കും അഭിവാദ്യങ്ങൾ.
പ്രൊഫഷന്റെ ഉന്നമാനത്തിനായി ഒന്നിച്ചു പോരാടാം 👍👍✊✊

https://youtu.be/jC_t1T1HHsU?si=9urAAEQwSKdXMsgJമുഴുവൻ ഫാർമസിസ്റ്റുകളും സംഘടനയ്ക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കണമെന്നും, ...
06/11/2025

https://youtu.be/jC_t1T1HHsU?si=9urAAEQwSKdXMsgJ
മുഴുവൻ ഫാർമസിസ്റ്റുകളും സംഘടനയ്ക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കണമെന്നും, സംഘടനയ്ക്ക് സപ്പോർട്ട് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

ഫാർമാ ഫെഡ് CITU  സംഘടനയെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷനും(കെ പി പി എ ) ഓണർ മാരും എതിർക്കുന്നത്  എന്തിന്??1. എതിർപ...
05/11/2025

ഫാർമാ ഫെഡ് CITU സംഘടനയെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷനും(കെ പി പി എ ) ഓണർ മാരും എതിർക്കുന്നത് എന്തിന്??

1. എതിർപ്പിന്റെ യാഥാർത്ഥ്യം (The Reality of the Opposition)

1. ​ചോദ്യം ചെയ്യപ്പെടുന്നത്: ഫാർമസിസ്റ്റുകളുടെ പ്രൊഫഷണൽ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽപരമായ ക്ഷേമം ഉറപ്പുവരുത്താനും രൂപീകരിച്ച ഫാർമാഫെഡ് CITU വിനെയാണ് കെപിപിഎയും ഫാർമസി ഉടമകളും, ഉടമകളുടെ സംഘടനയും ഒറ്റക്കെട്ടായി ഒളിഞ്ഞും, തെളിഞ്ഞും എതിർക്കുന്നത്.

2. ഉടമകളുടെ ലക്ഷ്യം: ഈ എതിർപ്പിന്റെ പ്രധാന കാരണം ലാഭം മാത്രം ലക്ഷ്യമിടുന്ന ഉടമകളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ്. ഫാർമസിസ്റ്റ് സമൂഹത്തിന് ശരിയായ വേതനവും പരിഗണനയും നൽകേണ്ടി വരുന്നതിലുള്ള ഭയമാണ് ഈ എതിർപ്പിന് പിന്നിൽ.

കെപിപിഎയുടെ നിലപാട്:
ചില സംഘടനകൾ യഥാർത്ഥ ഫാർമസിസ്റ്റുകളുടെ ശബ്ദമാകുന്നതിനു പകരം, ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി സംഘടനയുടെ താൽപ്പര്യങ്ങൾക്കായും,വ്യക്തിപരമായ നേട്ടങ്ങൾക്കായും പ്രവർത്തിക്കുന്നു. ഇത് പ്രൊഫഷണൽ ധാർമ്മികതയ്ക്ക് എതിരാണ്.

2. ഫാർമാഫെഡിന്റെ പ്രാധാന്യം (The Importance of PharmaFed)

പ്രൊഫഷണൽ ഐഡന്റിറ്റി:
ഞങ്ങൾ വെറും ജോലിക്കാർ മാത്രമല്ല, പൊതുജനാരോഗ്യത്തിൻ്റെ അവിഭാജ്യ ഘടകമാണ്. ഈ ഐഡന്റിറ്റിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഫാർമാഫെഡ്.

വേതനവും ക്ഷേമവും:
തുച്ഛമായ വേതനത്തിലും അധിക ജോലിഭാരത്തിലും കഴിയുന്ന ആയിരക്കണക്കിന് ഫാർമസിസ്റ്റുകൾക്ക് വേണ്ടി സംസാരിക്കാനുള്ള ഏകവേദിയാണ് ഫാർമാഫെഡ്.
​ജനങ്ങളോടുള്ള പ്രതിബദ്ധത: ലാഭം മാത്രം ലക്ഷ്യമിടുന്ന കച്ചവട സ്ഥാപനങ്ങളെക്കാൾ, രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രൊഫഷണൽ സംവിധാനമാണ് ഞങ്ങൾക്ക് ആവശ്യം.

3. ഫാർമസിസ്റ്റുകളോടുള്ള ആഹ്വാനം (Call to Pharmacists)

ഒന്നിക്കുക:
ഭീഷണികൾക്ക് വഴങ്ങരുത്. നിങ്ങളുടെ തൊഴിൽപരമായ ശക്തി തിരിച്ചറിയുക. ഉടമകളുടെയും സ്വാർത്ഥ താൽപ്പര്യമുള്ള സംഘടനകളുടെയും സമ്മർദ്ദങ്ങളെ അവഗണിച്ച് ഫാർമാഫെഡിന് പിന്നിൽ അണിനിരക്കുക.
നിർണ്ണായക സമയം:
ഇത് പ്രൊഫഷന്റെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഫാർമാഫഡ് ന് ശക്തമായ പിന്തുണ നൽകേണ്ട സമയമാണ്.

ആത്മാഭിമാനം:
നമ്മുടെ പ്രൊഫഷണൽ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള അവസരമാണിത്.

മുഴുവൻ ഫാർമസിസ്റ്റുകളും ✊✊
സംഘടനയ്ക്ക് ഒപ്പം അണിചേരുക ✊✊

CITU സംസ്ഥാന ജനറൽ സെക്രട്ടറി സ: എളമരം കരിം സാന്നിധ്യത്തിൽ ബഹു :തൊഴിൽ വകുപ്പ് മന്ത്രിക്ക്‌ നിവേതനം നൽകി. PHARMAFED- CITUഫ...
31/10/2025

CITU സംസ്ഥാന ജനറൽ സെക്രട്ടറി സ: എളമരം കരിം സാന്നിധ്യത്തിൽ ബഹു :തൊഴിൽ വകുപ്പ് മന്ത്രിക്ക്‌ നിവേതനം നൽകി.

PHARMAFED- CITU

ഫാർമസിസ്റ്റുകളെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയും.
പ്രൈവറ്റ് ഹോസ്പിറ്റൽ മേഖലയിലെ മിനിമം വേതന ഉത്തരവ് വൈകുന്ന സാഹചര്യംവും ശ്രദ്ധയിൽ പെടുത്തി, ഉടൻ പ്രാബല്യത്തിൽ വരുത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നിവേതനത്തിൽ ആവശ്യപെട്ടു.

Join pharmafed ✊✊✊🤝🤝

സംസ്ഥാന ലേബർ കമ്മീഷ്ണർക്ക് നിവേതനം നൽകി. PHARMAFED- CITU ഫാർമസിസ്റ്റുകളെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയും.പ്രൈവറ...
30/10/2025

സംസ്ഥാന ലേബർ കമ്മീഷ്ണർക്ക് നിവേതനം നൽകി.
PHARMAFED- CITU

ഫാർമസിസ്റ്റുകളെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയും.
പ്രൈവറ്റ് ഹോസ്പിറ്റൽ മേഖലയിലെ മിനിമം വേതന ഉത്തരവ് വൈകുന്ന സാഹചര്യം ശ്രദ്ധയിൽ പെടുത്തി, ഉടൻ പ്രാബല്യത്തിൽ വരുത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നിവേതന ത്തിൽ ആവശ്യപെട്ടു.

പ്രൈവറ്റ് മെഡിക്കൽ ഷോപ്പ് ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനം ലഭിക്കുന്നില്ല എന്നും, ശക്തമായ പരിശോധന ആവശ്യമാണ്‌ എന്നും ആവശ്യപെട്ടു.
ലേബർ കമ്മീഷണർ വേണ്ട ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പുനൽകി.

Join pharmafed ✊✊✊🤝🤝

Address

KALPETTA Wayanad
Wayanad
CITUDISTRICTCOMMITTEEOFFICE

Telephone

+919633214074

Website

Alerts

Be the first to know and let us send you an email when Pharmafed Fed Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pharmafed Fed Kerala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram