11/08/2021
BLOG884
ആരോഗ്യം(54)
അരി(24):-
രാജാന്നം മൂന്നുവിധ പോരായ്മകളേയും നീക്കും, പശയുണ്ടായിരിക്കും, പ്രധാന രുചി മധുരരസമാവും, വിശപ്പുണ്ടാക്കും, വളർച്ച വർദ്ധിപ്പിക്കും, ശരീരത്തിൻ്റെ പ്രകാശം വർദ്ധിപ്പിക്കും, വീര്യത്തെ വളർത്തും. രാജനിഘണ്ടുവിൽ കൃഷ്ണശാലി (കരിങ്കുറുവ) മൂന്ന് പോരായ്മകളേയും തീർക്കുമെന്ന് പറയുന്നു. രുചി മധുരരസമാണ്, ആരോഗ്യത്തെ പോഷിപ്പിക്കും, നല്ലനിറം ദേഹത്തിന് സമ്മാനിക്കും, ചൂട് കുറക്കും, വീര്യത്തെ വളർത്തും. ഗോദാവരീതീരങ്ങൾ ഈ അരിയുടെ ഈറ്റില്ലങ്ങളാണ്.
ചുവന്ന ചമ്പായരി മധുരസപ്രദാനമാണ്, പെട്ടെന്ന് ജീർണ്ണിക്കും, പശിമയുള്ളതാണ്, ദേഹപുഷ്ടി തരും, വിശപ്പിനെ വളർത്തും, ചൂടിനെകുറക്കും, രക്തത്തെ ഗുണമുള്ളതാക്കും, മൂത്രം കുറക്കും, ഇന്ദ്രിയത്തെ കുറക്കും, കാഴ്ചയെ വർദ്ധിപ്പിക്കും, ദാഹവും, ജ്വരവും കുറയും എന്ന് രാജനിഘണ്ടു.
മുണ്ടശാലി എന്ന നെൽ മധുരവും, പുളിപ്പും കലർന്ന ചുവയുള്ളതാണ്. ത്രിദോഷങ്ങൾ കോപിക്കില്ല, വേഗത്തിൽ ദഹിക്കും, ശരീര വളർച്ചക്ക് വളരെ നല്ലത്, ശരീരത്തിൽ പ്രവേശിച്ച നഞ്ച്, പുൺ, കാസം, എരിച്ചിൽ, ദാഹം എന്നിവ മാറും. അല്പം ചൂടിനെ ഉയർത്തും ഈയരി കൂർമ്മന്നല്ല മുനയുണ്ടാവില്ല. പകരം അറ്റങ്ങൾ അല്പം ഉരുണ്ടതായിരിക്കും.
മഹാശാലി എന്ന നെൽ ഉയർന്ന ചുവയുള്ളവനാണ്. ശരീരത്തിന് കുളിർച്ചി തരുന്നവയാണ്. പിത്തത്തെ കുറക്കും, ദഹനം, ദഹനാന്നുബന്ധ പ്രയാസങ്ങളും മാറും. ശരീരത്തിന് വേണ്ടതായ ഉഷ്ണം, വീര്യം എന്നിവയെ തരും. മഹാശാലിക്ക് സ്ഥൂലശാലി എന്ന മറ്റൊരു പേരുമുണ്ട്.
സുഗന്ധശാലി എന്ന അടുത്തണാർ മധുര രസപ്രധാനമായതാണ്. കാമത്തെ വർദ്ധിപ്പിക്കും. പിത്തം,ദാഹം ഇവയെ കുറയ്ക്കും. സ്ത്രീജനങ്ങൾക്ക് മുലപ്പാൽ വർദ്ധിപ്പിക്കും. ഗർഭശിശുവെ പോഷിപ്പിക്കും. വായുവേയും, കഫത്തേയും അധികരിക്കും,ശരീരപുഷ്ടിയുണ്ടാക്കും.
തിരിയശാലി എന്ന അരി മധുരവും പശയമയും ഉള്ളതാണ്. അല്പം തണുപ്പ് സ്വഭാവം കൂടിയതുമാണ്. ഇതിൻ്റെ രോഗപ്രതിരോധശക്തി വളരെ വിശേഷമാണ്. വിതച്ച് മൂന്നുമാസത്തിനുള്ളിൽ കൊയ്യാൻ പാകത്തിലെത്തുന്നതിനാലാണ് ഇതിനെ തിരിയം എന്നു വിളിക്കുന്നത്.
ഏതാണ്ട് 60 ദിവസത്തിനുള്ളിൽ ശരിയാകുന്ന നെല്ലിനങ്ങളിലൊന്നാണ് ഷാഷ്ടികം. അല്പം നീലയും, വെളുപ്പുമായി രണ്ട് വർണ്ണങ്ങളിൽ ഇത് കാണാം. വായുവെ നീക്കും, ദേഹത്തെ പുഷ്ടിപ്പെടുത്തും, വിശപ്പ് ഉണ്ടാക്കും,വീര്യവർദ്ധനവ് ഉണ്ടാകും.
1. തൈര് സാദം:-
ഊണ് പച്ചരി - 2 കപ്പ്പാൽ - 1/2 കപ്പ്പുളിയില്ലാത്ത തൈര് -2.5 കപ്പ്ഇഞ്ചി, പച്ചമുളക് ചതച്ച് പേസ്റ്റാക്കിയത് - 2.5 സ്പൂൺവെണ്ണ - 2 ടീസ്പൂൺകായംപൊടി - 1/2 ടീസ്പൂൺഉപ്പ് - പാകത്തിന്കറിവേപ്പില - അല്പംമല്ലിയില - അല്പംകടുക് - 1 ടീസ്പൂൺചുവന്ന മുളക് - 3 എണ്ണംഉണക്ക മുന്തിരി - 10 ഗ്രാം.വെളിച്ചെണ്ണ - 1.5 ടീ സ്പൂൺ
അരി നന്നായി വേവിക്കുക. കഞ്ഞി പരുവം ചൂട് ചോറിലേക്ക് ഉപ്പ്, വെണ്ണ, കായം, ഇഞ്ചി - പച്ചമുളക് പേസ്റ്റ്, പാൽ, മല്ലിയില, കറിവേപ്പില എന്നിവ ചേർക്കുക.
ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറുത്ത മുന്തിരി ചേർത്ത് വഴറ്റുക. അതിലേക്ക് തൈര് ചേർക്കുക. ഈ കൂട്ട് നേരത്തെ തയ്യാറാക്കിയ ചോറിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. കേർഡ് റൈസ് തയ്യാർ.
നല്ല വിശപ്പുള്ളവർ മാത്രമേ തൈര് സാദം കഴിക്കാവൂ. ഇത് അല്പം ഹെവിയായ ഭക്ഷണമാണ്. ഒപ്പം ഏറെ സ്വാദിഷ്ടവും. കൂടുതൽ സ്വാദിഷ്ടമാക്കാനായി കശുവണ്ടി നുറുക്കോ, തേങ്ങാക്കൊത്തോ നെയ്യിൽ വറുത്തത് ചിലർ ഇതിലേക്ക് ചേർക്കാറുണ്ട്.
2. ഉലുവയില റൈസ്:-
ബസ്മതി അരി - 2 കപ്പ്ഉലുവയില - 200 ഗ്രാം.തക്കാളി ചെറുതായി അരിഞ്ഞത് - 3 എണ്ണംസവാള നീളത്തിൽ അരിഞ്ഞത് - 2 എണ്ണംവെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടീ സ്പൂൺഇഞ്ചി - 1 കഷ്ണം ചെറുതായി അരിയുകപച്ചമുളക് ചെറുതായി അരിഞ്ഞത് - 4 എണ്ണംമുളക്പൊടി - 1/4 ടീ സ്പൂൺകുരുമുളക്പൊടി - 1/2 ടീ സ്പൂൺജീരകം പൊടിച്ചത് - 1 ടീ സ്പൂൺമല്ലിപ്പൊടി - 1 ടീ സ്പൂൺഗരം മസാല പൊടി - 1 ടീ സ്പൂൺതേങ്ങാപ്പാൽ - 1.25 കപ്പ്വെളിച്ചെണ്ണ - 3 ടീ സ്പൂൺഉപ്പ് - ആവശ്യാനുസരണം
ഉലുവയില നന്നായി കഴുകി ചെറുതായി അരിയുക. ചട്ടി ചൂടാക്കി എണ്ണ ചേർത്ത് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. അതിനുശേഷം സവാള, ഉലുവയില, തക്കാളി എന്നിവ ഓരോന്നായി ചേർത്ത് വേവിക്കുക. ഇതിലേക്ക് പൊടികളെല്ലാം ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക. പച്ചമണം മാറിയശേഷം തേങ്ങാപ്പാൽ, നാലോ അഞ്ചോ കപ്പ് വെള്ളം, ഉപ്പ്, അരി എന്നിവ ചേർത്ത് നന്നായി വേവിക്കുക. അരി നന്നായി വേവായാൽ അടുപ്പിൽ നിന്ന് മാറ്റി വിളമ്പാം.