04/11/2019
#പ്രമേഹരോഗി നടത്തേണ്ട തുടര്‍പരിശോധനകള്‍
പ്രമേഹത്തിന്റെ ലക്ഷണങ്ങളും രോഗം നിര്‍ണയിക്കുന്നതിനുള്ള സാധാരണ രക്തപരിശോധനയും എല്ലാവര്‍ക്കും അറിയാം. പലപ്പോഴും ഒരു ലക്ഷണവുമില്ലെങ്കിലും ഹെല്‍ത്ത് ചെക്കപ്പ് നടത്തുമ്പോഴാകും പ്രമേഹം കണ്ടുപിടിക്കുക. തുടര്‍പരിശോധനകളെക്കുറിച്ച് പറയാം.
പ്രമേഹം കണ്ടുപിടിക്കപ്പെടുമ്പോഴും അതിനുശേഷം ഓരോ വര്‍ഷവും ആവര്‍ത്തിക്കേണ്ടതുമായവ- ഗ്ളൈക്കോസിലേറ്റഡ് ഹീമോഗ്ളോബിന്‍ , വെറും വയറ്റിലുള്ള ലിപിഡ് പ്രൊഫൈല്‍, കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം കാണിക്കുന്ന പരിശോധനകള്‍ , ഇലക്ട്രോ കാര്‍ഡിയോഗ്രാം , കണ്ണിന്റെ റെറ്റിന പരിശോധന, പ്രമേഹപാദ പരിശോധന.
മൂന്നുമാസത്തിലൊരിക്കല്‍- ഗ്ളൈക്കേസിലേറ്റഡ് ഹീമോഗ്ളോബിന്‍
ആറുമാസത്തിലൊരിക്കല്‍- വെറുംവയറ്റിലുള്ള ലിപിഡ് പ്രൊഫൈല്‍
മാസത്തിലൊരിക്കല്‍- വെറുംവയറ്റിലും, ഭക്ഷണത്തിന് രണ്ടുമണിക്കൂര്‍ ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ പരിശോധന.
40 വയസ്സിന് മുകളിലുള്ളവര്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ ട്രെഡ്മില്‍ ടെസ്റ്റും നടത്തണം.
നമ്മുടെ ദൈനംദിനകാര്യങ്ങള്‍ അതേപടി പാലിച്ചിട്ടാവണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത്. അല്ലാതെ രക്തപരിശോധനയ്ക്ക് ഏതാനും ദിവസത്തേക്ക് ഭക്ഷണനിയന്ത്രണവും, വ്യായാമവും ശരിയായ ജീവിതശൈലികളും പാലിച്ചതുകൊണ്ട് ഡോക്ടറെ കബളിപ്പിക്കാം എന്നല്ലാതെ മറ്റ് പ്രയോജനമെന്നും ഇല്ല.
രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ആ ദിവസങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാകും. ഗ്ളൈക്കോസിലേറ്റഡ് ഹീമോഗ്ളോബിന്‍ മൂന്നുമുതല്‍ നാലുമാസംവരെയുള്ള രക്തത്തിലെ ഗ്ളൂക്കോസിന്റെ ഒരു ആപേക്ഷികമൂല്യമാണ്. പരിശോധയ്ക്കുമുമ്പുള്ള മൂന്നുമുതല്‍ നാലുമാസം പ്രമേഹം നിയന്ത്രണവിധേയമായിരുന്നോ എന്ന് ഇതുവഴി മനസ്സിലാക്കാനാവും. ഇടയ്ക്കിടെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറഞ്ഞുപോകുന്ന രോഗികള്‍, അനീമിയ ഉള്ളവര്‍, വൃക്കരോഗികള്‍, അടുത്തിടെ രക്തം കയറ്റിയവര്‍, രക്തംപോക്ക് ഉള്ളവര്‍ (ബ്ളീഡങ്), ഹീമോഗ്ളോബിനോപ്പതികള്‍ ഉള്ളവര്‍, രക്തത്തിലെ ട്രൈഗ്ളിസറൈഡുകള്‍ കൂടുതലുള്ളവര്‍, മഞ്ഞപ്പിത്തം ഉള്ളവര്‍ തുടങ്ങിയവരില്‍ മൂല്യം വിശ്വാസ്യയോഗ്യമാകില്ല. for moredetails n suggestions Welyf