09/09/2024
ഡയബറ്റിക്ക് ന്യൂറോപ്പതി സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രി ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി.
മലപ്പുറം : പ്രമേഹ ചികിത്സാ രംഗത്ത് 200ൽ പരം വർഷം പാരമ്പര്യമുള്ള ഈരാറ്റുപേട്ട ആസ്ഥാനമായ പ്രമുഖ ഗ്രൂപ്പായ ഋഷി ആയുർവേദ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ പി.എം.എസ്.എ മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആയുർവേദ ആശുപത്രിയിൽ 50 ബെഡ് കിടത്തി ചികിത്സാ സൗകര്യങ്ങളടക്കം ഒരുക്കി കൊണ്ട് ഫലപ്രദമായ ആയുർവേദ ന്യൂറോപ്പതി ചികിത്സ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡയബറ്റിക്ക് ന്യൂറോപ്പതി സ്പെഷ്യാലിറ്റി ആശുപത്രി തുടുങ്ങിയിട്ടുള്ളത്.
പ്രമേഹനുബന്ധ രോഗങ്ങൾ, പ്രമേഹ വൃണം, പ്രമേഹക്കുരു, കൈ കാലുകളിലെ തരിപ്പ്, മരവിപ്പ്, പുകച്ചിൽ തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദ പാരമ്പര്യത്തിലൂന്നിയ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ മാർഗ്ഗങ്ങളാണ് ഋഷി ആയുർവേദ മുമ്പോട്ട് വയ്ക്കുന്നത്. ഋഷി ആയുർവേദ ഹോസ്പിറ്റൽ ഗ്രൂപ്പിന് കേരളത്തിലെ എല്ലാ ജില്ലകളിലും കൂടാതെ അമേരിക്ക, ഓസ്ട്രേലിയ, ദുബായ്, ഇന്തോനേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നിലവിൽ ഹോസ്പിറ്റലുകൾ പ്രവർത്തിച്ചു വരുന്നതാണ് .
ആയുർവേദ ചികിത്സാ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള നിരവധി വർഷത്തെ പാരമ്പര്യമുള്ള ഡോക്ടർമാരുടെ മേൽ നോട്ടത്തിലാണ് മലപ്പുറത്ത് ന്യൂറോപ്പതി സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രിക്ക് തുടക്കം കുറിക്കുന്നത്.
ന്യൂറോപ്പതി ലക്ഷണങ്ങൾ ഉള്ള രോഗികളെ മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ വിവിധ പരിശോധനകൾക്ക് വിധേയമാക്കി രോഗാവസ്ഥ കൃത്യമായി മനസ്സിലാക്കിയതിനു ശേഷമാണ് ചികിത്സ രീതികൾ ആരംഭിക്കുന്നത്. ഋഷി ആയുർവേദയുടെ റിസേർച്ച് വിഭാഗത്തിൽ ഡെവലപ്പ് ചെയ്തടുത്ത ജി.എം.പി. സർട്ടിഫൈഡ് മരുന്നുകൾ ആണ് ആയുർവേദ ചികിത്സക്ക് ഉപയോഗിക്കുന്നത്. ന്യൂറോപ്പതി ചികിത്സാ രംഗത്ത് പ്രശസ്തനായ ഋഷി ആയുർവേദയിലെ ഡോ. ജോൺ സെബാസ്റ്റ്യൻ ന്റെ സേവനം മുൻകൂട്ടി ബുക്കിംഗ് അടിസ്ഥാനത്തിലും കൂടാതെ ഋഷി ആയുർവേദ ആശുപത്രിയിലെ രണ്ട് ആയുർവേദ ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവും മലപ്പുറം ജില്ലാ സഹകരണ ആയുർവേദ ആശുപത്രിയിൽ ലഭിക്കും.
ആയുർവേദ വിഭാഗത്തിൽ മറ്റെല്ലാ രോഗങ്ങൾക്കുമുള്ള ശാസ്ത്രീയ ചികിത്സകൾ പ്രഗൽഭ സീനയർ ഡോക്ടറും ഗവൺമെൻ്റ് റിട്ടയേർഡ് പ്രൊഫസറുമായ ഡോ. ജി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ആറംഗ ആയുർവേദ ഡോക്ടേർസിൻ്റെ നേതൃത്വത്തിൽ തുടർന്നും ലഭിക്കുന്നതാണ് .
ജില്ലാ സഹകരണ ആയുർവേദ ആശുപത്രിയിൽ ഡയബറ്റിക്ക് ന്യൂറോപതി സ്പെഷ്യലിറ്റി ആയുർവേദ ആശുപത്രി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഋഷി ആയുർവേദ ആശുപത്രിയുമായുള്ള ധാരണാ പത്രം കൈമാറ്റവും നടന്നു. ആശുപത്രി സെക്രട്ടറി സഹീർ കാലടി, ഡോ. ജി. വിനോദ് കുമാർ, ഡോ. ജോൺ സെബാസ്റ്റ്യൻ , ശ്രീ കുര്യൻ സെബാസ്റ്റ്യൻ , ഡോ. റസീന യാസർ, ഡോ. മുഹമ്മദ് ഹസ്സൻ എന്നിവർ പങ്കെടുത്തു