15/01/2026
ചിത്രങ്ങളില്‍ കണ്ട ബാബ്‍രി പള്ളിയല്ലേ ഇത്..
ആസാമിലെ ദുബ്‍രി ജില്ലയിലെ പുരാതനമായ പാന്‍ബാരി രംഗമാട്ടി മസ്ജിന് മുന്നില്‍ നില്‍കുമ്പോ ഉള്‍ക്കിടലം പോലെ വന്നൊരു ചോദ്യമാണിത്..
രേഖകള്‍ പ്രകാരം, ആസാമിലെ ആദ്യത്തെ പള്ളിയാണിത്.
ക്രിസ്താബ്ദം 1498ല്‍ ബംഗാള്‍ സുല്‍ത്താനായിരുന്ന അലാഉദ്ദീന്‍ ഹുസൈന്‍ ഷായുടെ ഭരണകാലത്താണ് നിര്‍മാണം നടക്കുന്നത്.
ചെങ്കോട്ട അടക്കമുള്ള മുഗള്‍ നിര്‍മിതികള്‍ക്കെല്ലാം ഉപയോഗിച്ചിരുന്ന പരന്ന ലകോരി ഇഷ്ടികള്‍ അടുക്കിവെച്ച് അതിനു മുകളില്‍ ചുണ്ണാമ്പുതേച്ചുപിടിപ്പിച്ചാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്.
മൂന്ന് താഴികക്കുടങ്ങളും നാലു മിനാരങ്ങളും പഴയമയുടെ പ്രൌഢി ചോരാതെ തലയുയര്‍ത്തിനില്‍ക്കുന്നു..
ചരിത്രത്തിന്‍റെ കാന്‍വാസില്‍ വരച്ചൊരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം പോലെ നില്‍ക്കുന്നുണ്ട്, കോടമഞ്ഞ് പുതച്ചുനില്‍ക്കുന്ന രംഗമാട്ടി മസ്ജിദ്.
ചുറ്റുവട്ടത്ത് ജനവാസം ഇല്ലാതായതോടെ പള്ളി നൂറ്റാണ്ടുകള്‍ കാടുമൂടികിടന്നുവന്നും വിറകുശേഖരിക്കാന്‍ വന്ന് കാട്ടിനകത്ത് അകപ്പെട്ട ഒരു സംഘം പള്ളി കണ്ടെത്തിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
സന്തോകരമായ കാര്യം. പള്ളിയും പരിസരവും വൃത്തിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്..
അതിലേറെ സന്തോഷകരം, മധ്യകാലത്തു നിര്‍മിക്കപ്പെട്ട മസ്ജിദുകളില്‍ പലതും, പഴയകാല ഗരിമയുടെ വേദനിപ്പിക്കുന്ന കാഴ്ച മാത്രമായി അവശേഷിക്കുമ്പോ.. പലയിടത്തും പേരിനു പോലും നിസ്കാരമോ അനുഷ്ടാനോ ഇല്ലാതിരിക്കുമ്പോ.. ഈ പള്ളിയിപ്പോഴും സജീവമാണെന്നതാണ്..
പള്ളിക്കകത്തുനിന്നുള്ള മനോഹരമായ ഈ ഖിറാഅത് ശ്രദ്ധിച്ചുനോക്കൂ..
അതിങ്ങനെ തന്നെ തുടരട്ടെ എന്ന പ്രാര്‍ത്ഥനയോടെ നമുക്ക് അടുത്ത കാഴ്ചകളിലേക്ക് യാത്ര തുടരാം..