Dr.Aswathy's Amrutham Homoeopathic clinic

Dr.Aswathy's Amrutham Homoeopathic clinic കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്പ്രദമായ പർശ്വഫലമില്ലത്തതുംമായ ചികിത്സ പദ്ധധി..9074808724

03/12/2025

കുഷ്ടരോഗം അകറ്റാം

03/12/2025

ആലപ്പുഴ : അമീബിക് മസ്തിഷ്കജ്വരം ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കുക.!

നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിൽ എത്തി തലച്ചോറിനെ ഗുരുതരമായി ബാധികുന്ന എൻസഫലിറ്റിസ് ഉണ്ടാക്കാനിടയാക്കുന്നു.

മലിനമായ വെള്ളക്കെട്ടുകളിലും മറ്റു ജലസ്രോതസ്സുകളിലും രോഗകാരിയായ നെഗ്ലേറിയ ഫൗളേരി അക്കാന്തമീബ ഉണ്ടാകാനിടയുണ്ട്. മൂക്കിൽ നിന്ന് നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികൾ വഴി തലച്ചോറിൽ എത്തുന്ന രോഗാണു തലച്ചോറിന് ചുറ്റുമുള്ള ആവരണത്തെ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുകയും

തലച്ചോറിലെ കല കളെ നശിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞ് അഞ്ചു മുതൽ 12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം പെട്ടെന്ന് മൂർച്ഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകാനും മരണത്തിന് കാരണമാകാനും ഇടയുണ്ട്.

രോഗ ലക്ഷണങ്ങൾ

പനി,തലവേദന, ഓക്കാനം, ഛർദ്ദി, അപസ്മാരം,ബോധം
നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് പരസ്പര ബന്ധമില്ലാത്ത സംസാരിക്കുക, ബോധക്ഷയം, തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടുക. മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ കൂടുതൽ വിദഗ്ധ ചികിത്സ തേടുകയും വേണം. ലക്ഷണങ്ങൾ ഉള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കിൽ കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.

പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കുക.!

വൃത്തിയില്ലാത്ത കുളങ്ങൾ ,ജലാശയങ്ങൾ, അടിത്തട്ട് ഇളക്കി മറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖം കഴുകുകയോ ചെയ്യരുത്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകളിലും അമീബയുടെ സാന്നിധ്യം ഉണ്ടാകാമെന്നതിനാൽ മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാനായി വിരലുകൾ ഉപയോഗിച്ച് മൂക്ക് അടച്ചു പിടിക്കാൻ ശ്രദ്ധിക്കുക.!

നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. നോസ് പ്ളഗ്ഗ്കൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയിൽ തല ഉയർത്തി പിടിക്കുകയോ ചെയ്യുക.

നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽ കുളങ്ങൾ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ക്ലോറിനേറ്റ് ചെയ്തിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തുക. നീന്തൽ പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കേണ്ടതാണ്.

വാട്ടർ തീം പാർക്കുകൾ , ബയോ റിസർവുകൾ തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുക.

ആചാര അനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നവരും പരമ്പരാഗത ചികിത്സാ രീതികളുമായി ബന്ധപ്പെട്ടും മൂക്കിലും മറ്റും വെള്ളം കയറാനിടയാക്കുന്ന പ്രവർത്തികൾ റിസ്ക് വർധിപ്പിച്ചേക്കുമെന്നുള്ളതിനാൽ അതീവശ്രദ്ധ പുലർത്തുക. ജില്ലയിൽ രോഗം സംശയിക്കുന്ന നിലയ്ക്ക് റിസ്ക് കൂടിയ സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

കുട്ടികൾ ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് മുതിർന്നവരും അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കുക.

വീടുകളിലെയും ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.

13/11/2025

മദ്യപാനം നിർത്താനും മദ്യപാനത്തിൻ്റെ ദൂഷ്യഫലങ്ങൾ ഇല്ലാതാവാനും ഹോമിയോപ്പതി മരുന്നുകൾ ഫലവത്താണ് നിങ്ങൾക്കോ നിങ്ങളുടെ സുഹൃത് വലയത്തിലോ കുടുംബത്തിലലോ ഉള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താം...contact 9074808724
Dr.Aswathy.M.R
BHMS, PGDCFT

30/10/2025
ഡയബെറ്റീസ് (ഷുഗർ) ഉള്ളവർക്ക് ഭക്ഷണ നിയന്ത്രണം വളരെ പ്രധാനമാണ്.താഴെ മൂന്നു വിഭാഗങ്ങളായി ഞാൻ വിശദീകരിക്കുന്നു 👇---🍎 1️⃣ കൂ...
18/10/2025

ഡയബെറ്റീസ് (ഷുഗർ) ഉള്ളവർക്ക് ഭക്ഷണ നിയന്ത്രണം വളരെ പ്രധാനമാണ്.
താഴെ മൂന്നു വിഭാഗങ്ങളായി ഞാൻ വിശദീകരിക്കുന്നു 👇

---

🍎 1️⃣ കൂടുതൽ കഴിക്കാവുന്ന ഭക്ഷണങ്ങൾ (ശ്രദ്ധിച്ച് ഉൾപ്പെടുത്തേണ്ടത്)

ഇവ രക്തത്തിലെ ഷുഗർ നില നിയന്ത്രിക്കാനും ശരീരത്തിന് ശക്തി നൽകാനും സഹായിക്കും:

✅ ധാന്യങ്ങൾ (whole grains)

ഗോതമ്പ്, ഒാട്സ് (Oats), ബാർലി, മില്ലറ്റ് (ചാമ, കാമ്പ്, കുതിരവള്ളി)

ബ്രൗൺ റൈസ് അല്ലെങ്കിൽ ബാസ്മതി അളവിൽ മാത്രം

✅ പച്ചക്കറികൾ

കാപ്പ്സിക്കം, മത്തങ്ങ, പടവലം, പയർ, ചീര, മുരിങ്ങയില, കുറിഞ്ഞ, ബ്രോക്കോളി, കാബേജ്
(വെള്ളരിക്കയും പച്ചച്ചീരകളും മികച്ചതാണ്)

✅ പഴങ്ങൾ (മിതമായ അളവിൽ)

ആപ്പിൾ, പേയർ, പപ്പായ, ഗുവാവ (പേരയ്ക്ക), ഓറഞ്ച്, ചക്കപ്പഴം ചെറിയ അളവിൽ
(തുടർച്ചയായി പഴച്ചാറ് കുടിക്കാതെ പഴം തിന്നുക)

✅ പ്രോട്ടീൻ ഉറവിടങ്ങൾ

കയർത്തുകോഴി, മത്സ്യം, പയർവർഗങ്ങൾ, ചെറുപയർ, തുവരപ്പരിപ്പ്

സോയ ഉൽപ്പന്നങ്ങൾ (Tofu, soy milk – unsweetened)

✅ കൊഴുപ്പുകൾ (good fats)

ചെറുനാരങ്ങയില, അവക്കാഡോ, ഒലിവ് ഓയിൽ, ബദാം, വാൽണട്ട് (2–3 എണ്ണം മാത്രം)

✅ പാനീയങ്ങൾ

വെള്ളം ധാരാളം കുടിക്കുക

വെളുത്തുകോവിയില വെള്ളം, മുളകുപട്ടയില വെള്ളം, ഉലുവ വെള്ളം (മിതമായി)

---

🍩 2️⃣ പൂർണ്ണമായും ഒഴിവാക്കേണ്ടത്

ഇവ ഷുഗർ ഉടൻ ഉയർത്തും ⛔

വെളുത്ത അരി (പോളിഷ് ചെയ്തത്), മൈദ, ബേക്കറി ഉൽപ്പന്നങ്ങൾ (കേക്ക്, ബിസ്കറ്റ്)

പഞ്ചസാര, ജാഗ്രി, പാനീയങ്ങളിൽ ഉള്ള ഷുഗർ

സോഫ്ട് ഡ്രിങ്കുകൾ, സിറപ്പ്, പാക്കറ്റ് ജ്യൂസുകൾ

വറുത്ത ഭക്ഷണങ്ങൾ (പൊരിച്ചവ), ഫാസ്റ്റ് ഫുഡ്, ചിപ്സ്

പാൽ ഉൽപ്പന്നങ്ങൾ അധികം മധുരമുള്ളതും പാൽചായ/കാഫി കൂടുതലും

മദ്യപാനം

🍚 3️⃣ മിതമായി കഴിക്കാവുന്ന ഭക്ഷണങ്ങൾ

ഇവയെ പൂർണ്ണമായി നിർത്തേണ്ടതില്ല, പക്ഷേ അളവിൽ നിയന്ത്രണം വേണം:

ചപ്പാത്തി (ഗോതമ്പ്) – 1–2 എണ്ണം മാത്രം

ബ്രൗൺ റൈസ് – ½ കപ്പ് (ഒരു അളവിൽ)

പഴങ്ങൾ – ദിവസത്തിൽ 1–2 ചെറിയ അളവ് മാത്രം

കാളൻ, തേങ്ങാവെള്ളം – ഒരുപാട് ആവശ്യമില്ല, അൽപം മതി

കിഴങ്ങുവർഗങ്ങൾ (ചേന, കപ്പ, ഉരുളകിഴങ്ങ്) – കുറച്ച് മാത്രമേ കഴിക്കാവൂ

💡 ചെറു നിർദ്ദേശങ്ങൾ

ദിവസം 5 ചെറു നേരം ഭക്ഷണം കഴിക്കുക (വലിയ അളവിൽ 2 നേരം കഴിക്കരുത്)

വ്യായാമം ചെയ്യുക (30 മിനിറ്റ് നടപ്പ് ദിവസേന)

വെള്ളം മതിയാവും വിധം കുടിക്കുക

ഉറക്കം ഉറപ്പാക്കുക

സാധാരണ കുട്ടികളില് (മുതിർന്നവർ also)കണ്ടുവരുന്ന അലർജി അഥവാ ജലദോഷം മൂക്കടപ്പ്,കുത്തിച്ചുമ,  പതിവായി കാണുന്നുവെങ്കിൽ ഒരുപക...
17/10/2025

സാധാരണ കുട്ടികളില് (മുതിർന്നവർ also)കണ്ടുവരുന്ന അലർജി അഥവാ ജലദോഷം മൂക്കടപ്പ്,കുത്തിച്ചുമ, പതിവായി കാണുന്നുവെങ്കിൽ ഒരുപക്ഷേ ചില വസ്തുക്കൾ അവർ സ്ഥിരമായി ഉപയോഗിക്കുന്ന കമ്പിളി പുതപ്പുകൾ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന സോഫ്റ്റ് കളിപ്പാട്ടങ്ങൾ അതായത് പാവകൾ മുതലായവ, കുറച്ചു നാളുകളായി മാറ്റാതെ ഇരിക്കുന്ന കർട്ടനുകൾ, പഴകിയ തലയണ ,പഴകിയ മെത്ത, പഞ്ഞിയുടെ വസ്തുക്കൾ, കളിപ്പാട്ടം ആയിക്കൊള്ളട്ടെ തലയിണകൾ ആയിക്കൊള്ളട്ടെ എന്തായാലും ഒരുപക്ഷേ അതിൽ നിന്നും വരുന്ന ചെറിയ ചെറിയ കണ്ണിനു പോലും കാണാൻ സാധിക്കാത്ത വിധമുള്ള ചെറിയ ചെറിയ പൊടിയുടെ അംശങ്ങൾ മൂക്കിലൂടെയും വായിലൂടെയും അവരുടെ ശ്വാസകോശത്തിൽ എത്താതെ ഇരിക്കാൻ ശരീരം തന്നെ കാണിക്കുന്ന ലക്ഷണമാണ് അലർജി അത് മൂക്കടപ്പിന്റെ രൂപത്തിലും തുമ്മലിന്റെ രൂപത്തിലും പ്രത്യക്ഷപ്പെടുന്നു ഇത് വിട്ടുമാറാതെ വരുമ്പോൾ ഇൻഫെക്ഷനിലേക്ക് പോവുകയും കട്ടികൂടിയ മരുന്നുകൾ ഉപയോഗിക്കേണ്ടതായും വരുന്നു, ഇത്തരത്തിലുള്ളവ നമ്മൾ അറിയാതെയോ അറിഞ്ഞോ ഉണ്ടെങ്കിൽ അത് അവയുടെ പൊടികണങ്ങളെ നനച്ചു തുടച്ച് മാറ്റുകയും പഴകിയത് മാറ്റി പുതിയത് വെക്കുകയും അല്ലെങ്കിൽ അലർജി ഉള്ളവർക്ക് മാത്രമെങ്കിലും അത്തരത്തിലുള്ള വസ്തുക്കൾ അവോയ്ഡ് ചെയ്തുകൊണ്ട് ഒന്ന് ശ്രദ്ധിച്ചാൽ നമ്മൾക്ക് അലർജിയെ ഒരു 80 ശതമാനം വരെ കുറയ്ക്കാം ഒപ്പം തന്നെ ഷെൽഫുകളിൽ ഇരിക്കുന്ന പഴയ ബുക്കുകൾ പഴയ ബാഗുകൾ പഴയ പേപ്പറുകൾ ഇവയിൽ ഒക്കെയും പൊടികൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട് തന്നെയുമല്ല ഉപയോഗിക്കുന്ന കട്ടിലിന്റെ അടിവശത്ത് ചിലന്തിവലയുടെ അതിക്രമം ഉണ്ടായാലും ചില കുട്ടികളിൽ അലർജി കാണിക്കപ്പെടുന്നു അവ ഒന്ന് ശ്രദ്ധിക്കണേ
ഒപ്പം തന്നെ സ്വീറ്റ്സ് അധികമായ ഓയിൽ ഉള്ള വസ്തുക്കൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലും അലർജിയുടെ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്,അലർജിയുടെ ലക്ഷണങ്ങളും ബ്ലഡിൽ അലർജിയും ഉള്ള കുട്ടികള് ഇരിക്കുന്ന റൂം സഹവസിക്കുന്ന റൂം ഇവയിൽ all out പോലുള്ളവ കൊതുകി്ന് വയ്ക്കുന്ന ചന്ദനത്തിരി അമിതമായ പുകയുടെ എന്തെങ്കിലും അംശം ചില സ്പ്രേ മണമുള്ള വസ്തുക്കൾ ഇവയൊക്കെയും ഒന്ന് അവോയ്ഡ് ചെയ്യാൻ ശ്രദ്ധിക്കണേ;
പൂർണമായിയും വിട്ടുമാറാൻ HOMOEO TREATMENT ALSO AVAILABLE ആണ്

നിങ്ങളുടെ സ്വന്തം
Dr.Aswathy.M.R
090748 08724@

Address

Amrutham Homeo Clinic, പുലയൻ വഴി റോഡ്, പുലയൻ വഴി ജംഗ്ഷൻ ന് തെക്ക് വശം, Near മുല്ലാത് വളപ്പ്. , തിരുവമ്പാടി P. O, 9074808724
Alappuzha
688003

Opening Hours

Monday 9:30am - 1pm
4:45pm - 7:15pm
Tuesday 9:30am - 1pm
4:45pm - 7:15pm
Wednesday 9:30am - 1pm
4:45pm - 7:15pm
Thursday 9:30am - 1pm
4:45pm - 7:15pm
Friday 9:30am - 1pm
4:45pm - 7:15pm
Saturday 4:45am - 7:15pm

Telephone

9074808724

Alerts

Be the first to know and let us send you an email when Dr.Aswathy's Amrutham Homoeopathic clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Aswathy's Amrutham Homoeopathic clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category