17/09/2025
വിവിധ മേഖലകളിലുള്ള വ്യാപാര- വ്യാണിജ്യ - സേവന പ്രായോജികരുടെ കൂട്ടായ്മയാണ് *കെൻ*- കേരള ഓൺട്രപ്രണേഴ്‌സ് നെറ്റ് വർക്ക്
കഴിഞ്ഞ 7 വർഷക്കാലമായി അംഗങ്ങളെ സ്വയം പ്രാപ്തരാക്കാനും സംരംഭകർക്ക് ബാധകമാകുന്ന കേന്ദ്ര-സംസ്ഥാന നിയമ വ്യവസ്ഥകളെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും ലാഭേച്ഛ ഇല്ലാതെ നിശബ്ദമായി,*കെൻ* പ്രവർത്തിച്ചുവരുന്നു.
ജി.എസ്.റ്റി. നിരക്കുകളിലും, ചട്ടങ്ങളിലും മറ്റും 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ മാറ്റങ്ങൾ വരുന്നു.
ഇത്തരത്തിലുള്ള മാറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കി, വേണ്ട തയ്യാറെടുപ്പുകൾ സ്വീകരിക്കുന്നതിന് വ്യാപാരി - വ്യവസായി സമൂഹത്തെ സഹായിക്കുന്നതിനായി, *പുതിയ ജി എസ് ടി നിരക്കുകൾ: _മാറ്റങ്ങൾ മുന്നൊരുക്കങ്ങൾ_*
എന്ന വിഷയത്തിൽ
വിവിധ മേഖലകളിലെ വാണിജ്യ-സേവന-വ്യാപാരി സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന ഒരു സെമിനാർ, 2025 *സെപ്റ്റംബർ 18 (വ്യാഴാഴ്ച)* 3.00pm ന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനു സമീപമുള്ള "റോട്ടറി ക്ലബ്ബ് ഹാളിൽ" നടത്തപ്പെടുന്നു.
കേന്ദ്ര ഗുഡ്സ് ആൻഡ് സർവ്വീസസ് ടാക്സ് (CGST) *ഡിവിഷൻ ഡെ. കമ്മീഷണർ ശ്രീ. റ്റി. ജി. വിജേഷ് കുമാർ IRS*, സെമിനാർ ഉദ്ഘാടനം ചെയ്യും. *സംസ്ഥാന ജി. എസ്.റ്റി. പരാതി പരിഹാര സെൽ അംഗം പി. വെങ്കിട്ടരാമ അയ്യർ* പ്രതിനിധികളുടെ സംശയങ്ങൾക്ക് മറുപടി പറയും.
മേഖലയിലെ വിദഗ്ധരായ പാനലിസ്റ്റുകൾ നയിക്കുന്ന സംവാദത്തിൽ, 25 ഓളം വാണിജ്യ-സേവന-വ്യാപാരി സംഘടനകൾ പങ്കെടുക്കും.
സമകാലിന പ്രസക്തമായ ഈ പരിപാടിയിലേക്ക് താങ്കളെയും താങ്കൾ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെ 5 അംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
ബെന്നി നാഗപ്പറമ്പിൽ
ചെയർമാൻ
9947777099
നിതിൻ കെ. രാജ്
സെക്രട്ടറി
9447145738
For more details:
9947241416
9447145738
9846188432