05/11/2025
കൗൺസിലർ എ വി രഘു ഒരു യുവതിക്ക് ഇലക്ട്രിക്ക് ഓട്ടോ വാങ്ങി നൽകി അഞ്ചാമത് വാർഷികം ആചരിച്ചു
കൗൺസിലർ സ്ഥാനമേറ്റെടുത്തു അഞ്ചാമത്തെ വാർഷികത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വേങ്ങൂരുള്ള ഒരു യുവതിക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങി നൽകി. മുൻ വർഷങ്ങളിൽ ഭവന നിർമ്മാണത്തിനുള്ള സഹായധനം വിതരണം ചെയ്തിരുന്നു.
പത്താം വാർഡിൽ കഴിഞ്ഞ അഞ്ചുവർഷമായി നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ആശാപ്രവർത്തക, വയോമിത്ര ഭാരവാഹികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് ഭാരവാഹി തുടങ്ങിയവരെ ആദരിച്ചു.
തൃശൂർ പൂരം തിരുവമ്പാടി വിഭാഗം മേളപ്രമാണി സർവ്വ ശ്രീ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ മുഖ്യ അതിഥി ആയിരുന്നു. അദ്ദേഹം കൗൺസിലർ സി എ വി രഘുവിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ഉപഹാരം നൽകി ആദരിച്ചു. ഡോക്ടർ ഹരികൃഷ്ണ ശർമ്മ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ കെ കൃഷ്ണൻ നമ്പീശൻ, പ്രീതി രഘു, കൗൺസിലർ ടീം ലീഡറായ ശ്രീമതി സുപ്രിയ കെഎസ്,ദിവ്യ പ്രവീൺ, സിനിമോൾ മാർട്ടിൻ, അഭിലാഷ് കെ,എം കെ ദിവാകരൻ, പി പി തിലകൻ, പി വി പ്രസാദ്, രഞ്ജിനി ഷിബു, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ വി കെ വിജയൻ ഐആർഎസ് (വേങ്ങൂർ ഈസ്റ്റ്), ശ്രീ മോഹൻ ബാബു (ടി ടി ആർ എ,) എം വി ദേവസി,ജോജോ കാവുങ്ങൽ,എ ആർ അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഈ സ്നേഹ വിരുന്നിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിക്കുന്നു