21/10/2025
https://www.facebook.com/share/p/1Lj6ePDeGa/
അറുപത്തി അഞ്ചാം വയസ്സിൽ NPT പരിശീലനത്തിൽ പങ്കെടുത്ത ജോയി ജോസഫ് പറയുന്നത് വായിക്കുക.
********************************************
സ്നേഹത്തിൻ്റെ പറുദീസയാണ് മന:ശ്രീ.
********************************************
ഞാൻ ജോയി ജോസഫ്. എനിക്ക് 65 വയസ്സ്. ഒരു ബാങ്കിൽ നിന്നും റിട്ടയർ ചെയ്തു. ഭാര്യയും രണ്ട് മക്കളും അവരുടെ ജീവിത പങ്കാളികളും മക്കളും അടങ്ങുന്ന ഒരു കുടുംബമാണ് എൻ്റേത്.
മക്കളും മരുമക്കളും അവരുടെ മക്കളും യൂറോപ്പിലാണ്. എല്ലാവരും വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു.
ഇതിനിടയിലാണ് എനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഞാൻ സമൂഹത്തിൽ എല്ലാ നിലയിലും ഇടപെടുന്ന വ്യക്തിയും പല സംഘടനകളുടെയും ഉത്തരവാദിത്വങ്ങൾ ഉള്ള വ്യക്തിയുമായിരുന്നു. രാഷ്ട്രീയത്തിലും സാംസ്കാരിക പ്രവർത്തനങ്ങളിലും ആത്മീയ വഴിയിലും സഭാ പ്രവർത്തനങ്ങളിലും ഞാൻ വലിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നു. എല്ലാ വർക്കും സ്വീകാര്യനുമായിരുന്നു. നാട്ടിലെ ഏതു കാര്യത്തിലും എൻ്റെ അഭിപ്രായം ചോദിക്കുകയും അത് സ്വീകരിച്ചു നടപ്പിലാക്കാൻ മറ്റുള്ളവർ സന്നദ്ധരുമായിരുന്നു.
ഈ സാഹചര്യത്തിൽ വലിയ വിലയും നിലയും ഉണ്ടായിരുന്ന ഞാൻ വളരെ പെട്ടെന്നാണ് എല്ലാം ഇല്ലാതാക്കുന്ന ചില പ്രവർത്തികളിൽ ചെന്ന് പെടുന്നത്. ഞാൻ ഞാനല്ലാതായി മാറി. എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയാതെയായി. മറ്റുള്ളവരുടെ മുന്നിൽ ഞാൻ വളരെ മോശക്കാരനായി. എൻ്റെ കുടുംബം അപമാനഭാരത്താൽ തലകുനിച്ചു നില്ക്കേണ്ടിവന്നു.
ഞാൻ അങ്ങയൊക്കെ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. അവരെല്ലാം തലയിൽ കൈവച്ച് ചോദിക്കുന്നത്,
" നമ്മുടെ ജോയിച്ചായന് എന്തുപറ്റി?"
എന്നാണ്. സത്യത്തിൽ എനിക്കും അറിഞ്ഞു കൂടാ, എനിക്ക് എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അങ്ങനെ പറഞ്ഞാൽ ആരും അത് വിശ്വസിക്കുന്നില്ല. പള്ളിയിൽ കുർബാന കൂടുവാൻ പോലും കുടുംബത്തിൽ നിന്നും ആരും പോകാതെയായി.
ഈ സാഹചര്യത്തിൽ ഞാൻ മരിച്ചു പോയെങ്കിൽ എത്ര നന്നായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഞാൻ ചത്തു ജീവിക്കുകയായിരുന്നു. ആരു വിളിച്ചാലും ഫോൺ എടുക്കാതെയായി. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ഒരു മുറിയിൽ ഒതുങ്ങിക്കൂടി. ഭക്ഷണം കഴിക്കാതെയായി. എൻ്റെ ആരോഗ്യം വളരെ മോശമായപ്പോഴാണ് എൻ്റെ കുടുംബം എന്നെയും കൂട്ടി ആശുപത്രിയിൽ പോയി.
ഒരു ഡോക്ടറെ കണ്ടു. അദ്ദേഹം ഞാനുമായി സംസാരിച്ചതിന് ശേഷം പറഞ്ഞു.
" ജോയിയെ, ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണം. അല്പം ശ്രദ്ധിക്കണം. വയസ്സ് 65 കഴിഞ്ഞില്ലേ.."
വീട്ടുകാർ ആകെ പരിഭ്രാന്തിയിലായി. അവർ എന്നെയും കൂട്ടി സൈക്യാട്രിസ്റ്റിനെ കണ്ടു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം രണ്ടാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടി. ശേഷം ഒരു മാസത്തേക്കുള്ള മരുന്നുകളുമായി മടങ്ങി. ഇനിയും പ്രശ്നങ്ങൾ ആവർത്തിച്ചാൽ ബാംഗ്ലൂർ നിംഹാൻസിസേക്ക് റെഫർ ചെയ്യേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു.
ഒരാഴ്ച വലിയ കുഴപ്പമില്ലാതെ കടന്നു പോയി.
എന്നാൽ കാര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടായില്ല. വീണ്ടും പഴയതെല്ലാം ആവർത്തിച്ചു. ഇത്തവണ വീട്ടുകാർ മറ്റൊരു സൈക്യാട്രിസ്റ്റിനെ കാണിച്ചു. അദ്ദേഹം എന്നോട് കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചു. ശേഷം പഴയ മരുന്നുകൾ മാറ്റി, പുതിയ മരുന്നുകൾ തന്നു. മാത്രമല്ല ഇത് ഗുരുതരമായ ഒരു മാനസികാവസ്ഥയാണ് സൂക്ഷിക്കണം എന്ന് പറഞ്ഞു.
പക്ഷേ അതുകൊണ്ടും വലിയ ഫലം ഉണ്ടായില്ല. വീണ്ടും പലസ്ഥലങ്ങളിലും പല സൈക്യാട്രിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളേയും
കണ്ട് മരുന്നുകൾ വാങ്ങി കഴിച്ചു.
എന്നോട് സംസാരിച്ച ശേഷം
അവരെല്ലാം നിംഹാൻസിലേക്ക് പോകാൻ നിർദ്ദേശം നല്കുകയാണ് ചെയ്തത്.
ഇത്തരത്തിൽ വളരെ ഗുരുതരമായ സാഹചര്യത്തിലാണ്, ഞങ്ങളെ ബന്ധുവായ ഒരു 'അച്ഛൻ' എറണാകുളത്ത് മന:ശ്രീ മിഷൻ എന്ന സ്ഥാപനത്തെ കുറിച്ചും ഡോ റഹിം സാറിനെ കുറിച്ചും പറയുന്നത്. അവിടെ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയുമെന്നും ഫാദർ പറഞ്ഞു. ആദ്യമൊന്നും എനിക്കും വീട്ടുകാർക്കും വിശ്വാസം ഉണ്ടായിരുന്നില്ല. ഞങ്ങൾ കണ്ട മിക്കവാറും എല്ലാ സൈക്യാട്രിസ്റ്റുകളും ഒന്ന് തന്നെയാണ് പറഞ്ഞത്. പിന്നെ ഇതെങ്ങനെ സാധ്യമാകുമെന്നത്, വലിയ സംശയം തന്നെയായിരുന്നു.
ഞങ്ങളുടെ മുന്നിൽ രണ്ടു വഴികൾ, ഒന്ന് നിംഹാൻസ്. രണ്ടു മന:ശ്രീ മിഷൻ. ഏതായാലും ഡോ റഹിം സാറിനെ കണ്ടശേഷം പരിഹാരം ലഭിക്കുന്നില്ലെങ്കിൽ നിംഹാൻസ് എന്ന തീരുമാനിച്ചു. അങ്ങനെ മന:ശ്രീയിൽ എത്തി. അത് ദൈവ നിയോഗമായിരുന്നു.
അവിടെ രണ്ടാഴ്ച നീണ്ടു നിന്ന ഒരു മരുന്ന് രഹിത പ്രായോഗിക ചികിത്സയാണ് നല്കിയത്. അഞ്ച് ദിവസത്തിനുള്ളിൽ തന്നെ എനിക്ക് എന്നെ തിരിച്ചു കിട്ടി. എൻ്റെ മനസ്സിനെ വലിഞ്ഞു മുറുകിയ അവസ്ഥയിൽ നിന്നും മോചനമായി. പറഞ്ഞറിയിക്കാൻ കഴിയാത്ത വലിയ സന്തോഷത്തിലാണ് ഞാൻ അനുഭവിച്ചത്. ഓരോ നിമിഷവും ഒരു പുതിയ വ്യക്തിയായി ഞാൻ രൂപാന്തരപ്പെട്ടുകയായിരുന്നു. ഞാൻ തികച്ചും ഒരു നല്ല വ്യക്തിയായി പുനർജ്ജനിച്ചിരിക്കുന്നു. അതിന് കർത്താവിന് നന്ദി. ഞാനും എൻ്റെ കുടുംബവും അനുഭവിച്ച മഹാദുരിതത്തിൽ നിന്നും ഞങ്ങളെ കരകയറ്റിയതിന് ഡോ റഹിം സാറിന് ഒരായിരം നന്ദി.
ഞാൻ എന്തുകൊണ്ട് ഇങ്ങനെയായി?
എങ്ങനെയാണ് ഇതിൽ നിന്നും കരകയറുക? എന്നതെല്ലാം ഒരു നഴ്സറി കുട്ടിക്ക് പറഞ്ഞു കൊടുക്കുന്നത് പോലെയാണ് റഹിം സർ എനിക്ക് പറഞ്ഞു തന്നതും എന്നെ ചേർത്ത് പിടിച്ചു രക്ഷിച്ചതും. ഈ മഹത് കർമ്മം എനിക്ക് ഈ ജന്മം മറക്കാൻ കഴിയില്ല.
അറുപത്തി അഞ്ചാം വയസ്സിൽ എനിക്ക് ലഭിച്ച തിരിച്ചറിവ് എൻ്റെ പുനർജന്മമായിരുന്നു.
പതിനാലു ദിവസത്തെ എൻ്റെ പരിശീലനം കഴിഞ്ഞിറങ്ങുന്പോൾ, എനിക്ക് പറയാനുള്ളത്,
ജീവിതം അസ്തമിച്ചു എന്ന് കരുതുന്നവരെ പുനർജനിപ്പിക്കുന്ന സ്നേഹത്തിൻ്റെ പറുദീസയാണ് മന:ശ്രീ എന്നാണ്. ഇവിടെ ചികിത്സ എന്നല്ല പറയുന്നത്, പ്രായോഗിക പരിശീലനം എന്നാണ്. കാരണം ഇവിടെ മരുന്ന് നല്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
മരവിച്ച മനസ്സുമായി വരുന്നവരെ ജീവൻ്റെ പുതു നീരുറവ നല്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്ന റഹിം സാറിനും മന:ശ്രീയുടെ അമരക്ഖാരിയായ ഡോ രഹ്നാഗ്സ് മാഡത്തിനും ഞാനും എൻ്റെ കുടുംബവും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാറിൻ്റെ സ്വന്തം ജോയി.
********************************************
NPT (ന്യൂറോ സൈക്കോ ട്രെയിനിംഗ്)
വിശദവിവരങ്ങൾ അറിയാൻ വിളിക്കുക 9961774447/8111882777
ഡോ രഹ്നാഗ്രസ് BHMS, MD(Psychiatry), MA(Psychology).
ഡയറക്ടർ & കോ ഫൗണ്ടർ ഓഫ് NPT
മന:ശ്രീ മിഷൻ, ആനന്ദനികേതൻ, ലൈഫ് ഡിസൈനിംഗ് ക്യാമ്പസ്, മുളന്തുരുത്തി, എറണാകുളം ജില്ല
9961774447/8111882777