Ayurveda Medical Association of India

Ayurveda Medical Association of India Ayurveda Medical Association of India (AMAI) is an organization of qualified Ayurveda doctors since 1978.

It represents all strata of Ayurveda like private practitioners, academicians, doctors in government service, researchers, doctors of medicine indus Ayurveda Medical Association of India is the largest democratic platform of qualified Ayurveda Doctors in India with its head quarters at Ankamali, Ernakulam Kerala.

AMAI യുടെ പ്രിയങ്കരനായ Dr.ജനാർദ്ദനൻ നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു.🙏🏻 എഎം എ ഐ യുടെ ഏറ്റവും കർമ്മോത്...
28/02/2026

AMAI യുടെ പ്രിയങ്കരനായ Dr.ജനാർദ്ദനൻ നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു.🙏🏻 എഎം എ ഐ യുടെ ഏറ്റവും കർമ്മോത്സുകനായ നേതാവിൻ്റെ വിയോഗം ആയുർവേദ ലോകത്തിന് തീരാ നഷ്ടമാണ്. എറണാകുളം പറവൂർ ഏരിയയെ സംഘടനയുടെ മാതൃകാ ഘടകമാക്കിയത് ജനാർദ്ദനൻ ഡോക്ടറാണ്. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ എ എം എ ഐ യുടെ ആദരാഞ്ജലികൾ ...

*മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന പൊതുജനാരോഗ്യത്തിന് ഭീഷണി:* *എ എം എ ഐ* കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ...
25/02/2026

*മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന പൊതുജനാരോഗ്യത്തിന് ഭീഷണി:* *എ എം എ ഐ*

കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ (IRIA) ഉദ്ഘാടന വേദിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങൾ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ വലിയ അരാജകത്വം സൃഷ്ടിക്കുന്നതാണ്. ശാസ്ത്രീയമായ ചികിത്സാരീതികളെ ഇകഴ്ത്തുകയും വ്യാജവൈദ്യത്തെ മഹത്വവൽക്കരിക്കുന്ന നിലപാടുകൾ സർക്കാർ തിരുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

നിയമപരമായി എല്ലാ മെഡിക്കൽ ബിരുദവും അഞ്ചര വർഷത്തെ വൈദ്യ വിദ്യാഭ്യാസ പഠനം കൊണ്ട് രോഗികളെ ചികിത്സിക്കാൻ പര്യാപ്തമാണെന്നെന്നിക്കെ ആയുർവേദ ഡോക്ടർമാർ കേവലം അഞ്ചര വർഷത്തെ ആയുർവേദ പഠനം കൊണ്ട് ഒന്നും നേടുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമാണ്. ആയുർവേദ പഠനം കേവലം ബിരുദം മാത്രമല്ല, അതിനു ശേഷം പി.ജി, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ കോഴ്സുകൾ അടക്കം വിപുലമായ ഗവേഷണങ്ങളിലൂടെയും നിരന്തരമായ നവീകരണത്തിലൂടെയുമാണ് ആയുർവേദ ഡോക്ടർമാർ കടന്നുപോകുന്നത്. അതുകൂടാതെ നിരന്തരം തുടർ വിദ്യാഭ്യസ പരിപാടികളിലൂടെ (സി എം ഇ) സ്വയം നവീകരിച്ചു കൊണ്ടാണ് ആയുർവേദ ഡോക്ടർമാർ പ്രാക്ടീസ് രംഗത്ത് നിലനിൽക്കുന്നത്. ഔഷധ നിർമ്മാണം അവയുടെ ശാസ്ത്രീയമായ തിരിച്ചറിയൽ, സുരക്ഷിതമായ ഔഷധ പ്രയോഗം എന്നിവയിലെല്ലാം തുടർ പരിശീലനം അനിവാര്യമാണ്. കേരളത്തിൻ്റെ ആരോഗ്യ രംഗത്ത് നിർണ്ണായക പങ്ക് വഹിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ സംഭാവനകളെ ആകെ തമസ്കരിച്ചുകൊണ്ട്, മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധവും ശാസ്ത്രസമൂഹത്തോടുള്ള അനാദരവുമാണ്.

എതാനും ചില ചികിത്സകരുടെ അനുഭവങ്ങളാണ് എപ്പോഴും മുഖ്യമന്ത്രി ഉദാഹരിക്കുന്നത്. എന്നാൽ അവരുടെ മറവിൻ നാട്ടിലെ ആയിരക്കണക്കിന് വ്യാജചികിത്സകർ നാട്ടുചികിത്സയുടെ പേരിൻ സംഘടനകൾ ഉണ്ടാക്കി നടത്തുന്ന ചികിത്സാ തട്ടിപ്പുകൾക്ക് പിന്തുണ നൽകുന്നതാണ് ഈ സമീപനം. ഇത്തരക്കാരുടെ ശാസ്ത്രീയ ചികിത്സാ നിഷേധവും മന്ത്രവാദ ചികിന്ധയും മൂലം നിരവധി മരണങ്ങൾ കണ്ടിട്ടും ഇത്തരം സമീപനം സ്വീകരിക്കുന്നത് നിരുത്തരവാദപരമാണ്.
ശാസ്ത്രീയമായ രോഗനിർണ്ണയമോ ചികിത്സാ പരിജ്ഞാനമോ ഇല്ലാത്ത വ്യാജ ചികിത്സകരെ ഗ്ലോറിഫൈ ചെയ്യുന്നത് കേരളത്തിലെ ആരോഗ്യമേഖലയെ തകിടം മറിക്കുന്നതാണ്.

ആയുർവേദത്തെ ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കാൻ IRIA പോലുള്ള സ്ഥാപനങ്ങൾ തുറക്കുമ്പോൾ തന്നെ, മറുഭാഗത്ത് അശാസ്ത്രീയമായ പ്രവണതകളെ പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ല.

അംഗീകൃത യോഗ്യതയില്ലാത്തവരുടെ പ്രാക്ടീസ് നിലവിലെ കേന്ദ്ര-സംസ്ഥാന നിയമങ്ങളും സുപ്രീം കോടതി ഉത്തരവുകളും കർശനമായി വിലക്കിയിട്ടുള്ളതാണ്. KSMP Act 2021, NCISM Act 2020, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് തുടങ്ങിയ നിയമങ്ങൾ നിലനിൽക്കെ, അവയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ നിലപാടുകളിൽ നിന്നും ഭരണകൂടം പിന്തിരിയണം.

ഇത്തരം തെറ്റായ പ്രവണതകളെ നിയമപരമായും സംഘടനാപരമായും പ്രതിരോധിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.

*പ്രസിഡന്റ് / ജനറൽ സെക്രട്ടറി*
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)

24/02/2026
24/02/2026

*ആഗോള ആയുർവേദ ഭൂപടത്തിൽ ഇനി കേരളത്തിന്റെ കയ്യൊപ്പ്*

പ്രിയപ്പെട്ടവരെ,

ആയുർവേദ ലോകം ഒന്നടങ്കം കാത്തിരുന്ന ചരിത്രപരമായ ഒരു നേട്ടം ഇന്ന് നമ്മുടെ മണ്ണിൽ യാഥാർത്ഥ്യമാവുകയാണ്. കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്ന 'ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ' (IRIA) നമ്മുടെ ശാസ്ത്ര ശാഖയ്ക്ക് ലോകനിലവാരത്തിലുള്ള പുതിയൊരു പാത തുറന്നുനൽകുന്നു. ഏകദേശം 300 കോടിയിലധികം രൂപയുടെ നിക്ഷേപത്തിൽ, കിഫ്ബിയുടെ (KIIFB) സഹായത്തോടെ പൂർത്തിയായ ഈ ബൃഹത്തായ പദ്ധതി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)-യുടെ ദീർഘകാലത്തെ സ്വപ്നസാക്ഷാത്കാരം കൂടിയാണ്.

*ദൂരക്കാഴ്ചയും ആശയരൂപീകരണവും*

ആയുർവേദത്തെ എവിഡൻസ് ബേസ്ഡ് (Evidence-based) ആയി ശാസ്ത്രീയമായി പരിഷ്കരിക്കുക എന്നത് AMAI-യുടെ പ്രഖ്യാപിത നയമാണ്. ഈ ലക്ഷ്യത്തിലേക്ക് ഒരു അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം വേണമെന്ന ആവശ്യം സംഘടന കാലങ്ങളായി ഗവൺമെന്റിന് മുന്നിൽ വെച്ചിരുന്നു. 2015-ലെ കേരള പഠന കോൺഗ്രസ്സിൽ AMAI പ്രതിനിധികൾ ഇത് ഗൗരവമായി അവതരിപ്പിക്കുകയും, തുടർന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ (Manifesto) 239-ാമത്തെ ഇനമായി ഈ പദ്ധതി ഉൾപ്പെടുകയും ചെയ്തു.

*നിർണ്ണായകമായ നാൾവഴികൾ*

പഠന കോൺഗ്രസ് മുന്നോട്ടുവെച്ച ഈ നിർദ്ദേശത്തെ അതീവ ഇച്ഛാശക്തിയോടെയാണ് ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തത്. പദ്ധതിയുടെ ഓരോ ഘട്ടത്തിലും സംഘടനയുടെ സജീവമായ സാന്നിധ്യവും ഇടപെടലുകളും ഉണ്ടായിരുന്നു:

▪️DPR തയ്യാറാക്കൽ: ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദമായ പദ്ധതിരേഖ (DPR) തയ്യാറാക്കുന്ന കമ്മിറ്റിയിൽ AMAI-യെ പ്രതിനിധീകരിച്ച് ഡോ. റാം മോഹൻ അംഗമായിരുന്നു.

▪️ഫങ്ഷണൽ മാൻഡേറ്റ്: ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തന രീതികളും ലക്ഷ്യങ്ങളും തീരുമാനിക്കുന്ന കമ്മിറ്റിയിൽ ഡോ. വി.ജി. ഉദയകുമാർ സംഘടനയുടെ പ്രതിനിധിയായി പ്രവർത്തിച്ചു.

▪️വിദഗ്ധ സമിതി: ഡോ. എം.എസ്. വലിയത്താൻ ഉൾപ്പെടെയുള്ള പ്രതിഭകൾക്കൊപ്പം സംഘടനയുടെ പ്രമുഖ നേതാക്കളും വിവിധ ഘട്ടങ്ങളിൽ ഇതിന് സാങ്കേതികമായ നിർദ്ദേശങ്ങൾ നൽകി.

ഇത്രയും ദൃഢമായ ഇച്ഛാശക്തിയോടെ ഈ ബൃഹത്തായ പദ്ധതി യാഥാർത്ഥ്യമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)യുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ഈ അവസരത്തിൽ രേഖപ്പെടുത്തുകയാണ്.

*ലക്ഷ്യങ്ങളിലെ പൂർണ്ണത*

ഫണ്ടമെന്റൽ റിസർച്ച്, ഡ്രഗ് റിസർച്ച്, ക്ലിനിക്കൽ റിസർച്ച് തുടങ്ങി അഞ്ച് പ്രധാന വിഭാഗങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള ഗവേഷണങ്ങളാണ് ഇവിടെ നടക്കാൻ പോകുന്നത്. ആശയരൂപീകരണം മുതൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ ഘട്ടം വരെ, ഓരോ കല്ലും പടുത്തുയർത്തുന്നതിൽ നമ്മുടെ സംഘടനയുടെ നിതാന്തമായ ജാഗ്രതയും ഇടപെടലും ഉണ്ടായിരുന്നു.

ആയുർവേദ ഗവേഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഈ അഭിമാന സ്ഥാപനത്തിന്റെ ഉത്ഘാടനത്തിൽ നാം ഏവരും നിർബന്ധമായും പങ്കെടുക്കുകയും, തുടർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരളത്തിന്റെ ആയുർവേദ പാരമ്പര്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

അഭിവാദനങ്ങളോടെ,

പ്രസിഡന്റ് / ജനറൽ സെക്രട്ടറി
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)

13/02/2026

എ എം എ ഐ അംഗങ്ങളുടെ കുടുംബ സുരക്ഷാ പദ്ധതിയായ ആശ്വാസ് പ്ലസ് ഒൻപതാം വർഷത്തിലേക്ക് കടക്കുകയാണ്. സംഘടനയിലെ അംഗങ്ങൾ അന്യോന്യം താങ്ങായി നിൽക്കുന്ന ഒരു ഉദാത്ത മാതൃകയാണ് ഈ പദ്ധതി. അൻപത്തിയഞ്ച് വയസ്സിന് താഴെയുള്ള എല്ലാ അംഗങ്ങൾക്കും ഈ പദ്ധതിയിൽ ചേരാം. സ്വന്തം സുരക്ഷയ്ക്കൊപ്പം സഹജീവികൾക്ക് താങ്ങാവുന്ന ഈ സംരംഭത്തിലേക്ക് എല്ലാ എ എം എ ഐ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.

ചെയർമാൻ/കൺവീനർ
ഇൻഷുറൻസ് & വെൽഫെയർ സബ് കമ്മിറ്റി

പ്രസിഡൻ്റ്/ജനറൽ സെക്രട്ടറി
എ എം എ ഐ

❓ *ഇത് വെറും  Needling പഠിക്കാൻ വേണ്ടിയുള്ള ക്ലാസ്സാണോ🤔?*❓ *ആയുർവേദ ഡോക്ടർമാർക്ക് needling പഠിച്ചിട്ട് എന്താണ് പ്രയോജനം🤔...
11/02/2026

❓ *ഇത് വെറും Needling പഠിക്കാൻ വേണ്ടിയുള്ള ക്ലാസ്സാണോ🤔?*

❓ *ആയുർവേദ ഡോക്ടർമാർക്ക് needling പഠിച്ചിട്ട് എന്താണ് പ്രയോജനം🤔?*

❓ *Acupuncture, Acupressure തുടങ്ങിയ ചികിത്സാ സങ്കേതങ്ങൾ എത്രമാത്രം ശാസ്ത്രീയമാണ്🤨?*

❓ *നമ്മുടെ മർമ്മ ചികിത്സ സങ്കേതങ്ങൾ ഇതുമായി എത്രമാത്രം ബന്ധപ്പെടുത്തി പഠിക്കാനാകും🙂‍↕️?*

❓❓❓❓❓❓❓❓
*ഇതൊക്കെ നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ തീർച്ചയായും ഓൺലൈൻ സെക്ഷനിൽ പങ്കെടുക്കുക.

Topic: *Introduction to TCM acupuncture II Dr. Manoj M II 11 Feb 2026*

Time: Feb 11, 2026 07:30 PM
Join Zoom Meeting
https://us06web.zoom.us/j/81332837603?pwd=RZZH8Qcq1wkHLda8VRzNIKDi9Dbc0m.1

Meeting ID: 813 3283 7603
Passcode: 455479

*ഒരു സൂചി*…
*ആയിരം ആശ്വാസങ്ങൾ☺️☺️☺️*… ✨

പ്രിയപ്പെട്ട സുഹൃത്തുക്കളേ,​ആയുർവേദ മേഖലയിലെ ലോകോത്തര ഗവേഷണ കേന്ദ്രമായി മാറാൻ പോകുന്ന ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂ...
08/02/2026

പ്രിയപ്പെട്ട സുഹൃത്തുക്കളേ,

​ആയുർവേദ മേഖലയിലെ ലോകോത്തര ഗവേഷണ കേന്ദ്രമായി മാറാൻ പോകുന്ന ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (IRIA) കണ്ണൂർ കല്യാടിൽ സജ്ജമായിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്കും ആയുർവേദത്തിനും മുതൽക്കൂട്ടാകുന്ന ഈ മഹത്തായ സംരംഭം ഫെബ്രുവരി 25-ാം തീയതി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
​ആയുർവേദത്തെ ആധുനിക ഗവേഷണങ്ങളിലൂടെ ശാസ്ത്രീയമായി കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ഈ സ്ഥാപനത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നു. ആയുർവേദ സമൂഹത്തിനാകെ വലിയ പ്രതീക്ഷയാണ് IRIA നൽകുന്നത്.
​ഈ സന്ദർഭത്തിൽ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (AMAI) ഹൃദയം നിറഞ്ഞ ആശംസകളും അഭിവാദ്യങ്ങളും നേരുന്നു. തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അർപ്പിക്കുന്നു

THANK YOUWith sincere appreciation to the Central Government of India for its continued commitment to strengthening AYUS...
05/02/2026

THANK YOU

With sincere appreciation to the Central Government of India for its continued commitment to strengthening AYUSH education, research, and institutional development.

The establishment of new All India Institutes of Ayurveda, enhanced funding for AYUSH research and academic excellence, and the strengthening of global traditional medicine centres mark a significant step forward in advancing India’s traditional healthcare systems.

Ayurveda Medical Association of India

31/01/2026
28/11/2025

കേരള ആരോഗ്യ സർവ്വകലാശാലയുടെ മികച്ച ആയുർവേദാധ്യാപകനുള്ള അവാർഡ്,
കോട്ടക്കൽ വി പി എസ് വി ആയുർവേദ കോളേജ് പ്രൊഫസറും, 'ആപ്ത' ചീഫ് എഡിറ്ററും AMAI സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഡോ.എം.വി.വിനോദ് കുമാറിന് .

അർഹതക്കുള്ള അംഗീകാരം ❤️..അഭിനന്ദനങ്ങൾ 👏👏

Address

Angamaly

Alerts

Be the first to know and let us send you an email when Ayurveda Medical Association of India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayurveda Medical Association of India:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram