03/05/2020
*ഒരു* *കൊറോണക്കാലത്ത്*
*ലോക്ക്*ഡൗൺ* *കാലത്ത്*ഫിസിയോ* *ക്ളിനിക്കുകൾ* *പ്രവർത്തിക്കുമ്പോൾ* .
**ലേഖനം3
നമ്മുടെ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്നതോടൊപ്പം,
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ *റെഡ്,*ഓറഞ്ച്,*ഗ്രീൻ* സോണുകളായ് വിവിധ ജില്ലകളെ തരം തിരിച്ചിരിക്കുകയുമാണ്. ജില്ലകളിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റിവ് കേസുകളുടെ വർദ്ധനവിനും രോഗവ്യാപന സാധ്യതയ്ക്കനുസരിച്ചും *ഹോട്ട്* *സ്പോട്ടുകളും* നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.നിലവിലുള്ള നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശ പ്രകാരം കൂടുതൽ ഫിസിയോ ക്ളിനിക്കുകൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിച്ച് കൊണ്ട് ക്ളിനിക്കുകളുടെ പ്രവർത്തനം സുഗമമാക്കേണ്ടതുണ്ട്. ഈ ലേഖനം അതിൻ്റെ വ്യത്യസ്ത തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
രോഗി ഫിസിയോതെറാപ്പി ചികിത്സക്ക് എത്തി, ചികിത്സ കഴിഞ്ഞ് പോകുന്നത് വരെയും തുടർന്നും ആശുപത്രികളിൽ *ഹോസ്പിറ്റൽ* *ഇൻഫെക്ഷൻ* *കൺട്രോൾ* (HIC ) **പ്രാക്ടീസസ്**എന്നത് പോലെ,ഫിസിയോ തെറാപ്പി ക്ളിനിക്കൽ ഏരിയയുമായി ബന്ധപ്പെട്ട് നിർബന്ധമായും നടപ്പിൽ വരുത്തേണ്ട ഇൻഫക്ഷൻ കൺട്രോൾ പ്രാക്ടീസസ് ഉണ്ട്.ഇത് കൃത്യമായി പാലിക്കപ്പെടണം.
* *ക്ളിനിക്ക്* *റിസപ്ഷൻ*ഏരിയ**
ക്ളിനിക്കിലേക്കുള്ള പ്രവേശനത്തിൻ്റെ ഭാഗമായ് രോഗിയും ബൈസ്റ്റാൻഡറും ആദ്യം എത്തുന്ന റിസെപഷ്ൻ ഏരിയ സജീവ പ്രാധാന്യമർഹിക്കുന്നു.
ഇവർ ക്ളിനിക്കിലേക്ക് കടക്കുമ്പോൾ കൈകൾ സാനിറ്റൈസ് ചെയ്തു എന്ന് ഉറപ്പ് വരുത്തുക. സർക്കാർ നിർദേശിച്ചിട്ടുള്ള *ബ്രേക്ക് ദ ചെയിൻ* സാനിറ്റൈസർ കോർണറോ, അതുമല്ലെങ്കിൽ *ഹാൻഡ്*വാഷിംഗ്* **ഏരിയയോ**ക്ലിനിക്കിന് മുമ്പിൽ ക്രമീകരിക്കേണ്ടതാണ്.
ഫിസിയോതെറാപ്പി ചികിത്സക്കായി വരുന്ന രോഗികകളോട് *പുതിയ* *സർജിക്കൽ* *മാസ്ക്ക്* ക്ളിനിക്കൽ ഏരിയയിൽ നിന്ന് തന്നെ ധരിക്കുവാൻ നിർദേശം നൽകുക. പുറത്ത് നിന്ന് രോഗി ധരിച്ച് വരുന്ന മാസ്ക്ക് പലപ്രാവ്ശ്യം ഉപയോഗിച്ചതാകാം. ഇത് ഇൻഫെക്ഷനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. *മാസ്കിന്*മുന്നിൽ* *കൈകൾ*കൊണ്ട്* *സ്പർശിക്കരുത്* എന്നും അതും ഇൻഫെക്ഷൻ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണെന്നും രോഗിയെ പറഞ്ഞ് മനസ്സിലാക്കുക.
റിസപ്ഷൻ ഡെസ്കിൽ നിൽക്കുന്ന വ്യക്തിയും രോഗിയുടെ വിവരങ്ങൾ കൈമാറുന്ന വ്യക്തിയും തമ്മിൽ സാമൂഹിക അകലമായ *1മീറ്റർ* എങ്കിലും ഉണ്ടായിരിക്കണം. രണ്ടുപേരും മാസ്ക് ധരിച്ചിരിക്കണം.അകലം കുറവാണെങ്കിൽ വീതിയുള്ള ഡെസ്ക്ക് അല്ലെങ്കിൽ എന്തെങ്കിലും ഒരു പാർട്ടീഷനോ പ്രസ്തുത ഭാഗത്ത് ഇതിനായി സജ്ജീകരിക്കാവുന്നതാണ്.ഒരേ സമയം റിസെപ്ഷൻ ഡെസ്കിന് മുമ്പിൽ രണ്ടിലധികം പേരെ അനുവദിക്കരുത്. *റിസെപ്ഷനിസ്റ്റ്* *ഇടയ്ക്കിടെ* *കൈകൾ* *സാനിറ്റൈസ്* ചെയ്യുന്നത് റിസപ്ഷൻ ഏരിയ രോഗാണു പ്രതലമായി മാറാതിരിക്കാൻ സഹായിക്കുന്നു.
പേഷ്യൻ്റ് വെയിറ്റിംഗ് ഏരിയയിൽ പരമാവധി 3 രോഗികളിൽ കൂടുതൽ അനുവദിക്കരുത്. പേഷ്യൻ്റ് *ഏരിയ1-- *1.5*മീറ്റർ* ഇടവിട്ട് മാർക്ക് ചെയ്ത് വെയ്ക്കണം. ഇവിടെ തന്നെയാണ് പേഷ്യൻ്റ് ഇരിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം.
ഫോൺ മുഖേന മുൻകൂട്ടി ബന്ധപ്പെടാവുന്ന രോഗികളെ വിളിച്ച് കൃത്യമായ സമയവും ക്ളിനിക്കിൽ പാലിക്കേണ്ട നിർദ്ദേശങ്ങളും നൽകുക. ഫോണിലേക്ക് വിളിക്കുന്ന പുതിയ രോഗികളുടെ കാര്യത്തിലും ഇത് പോലെ *ടൈം*ബേസ്ഡ്* *സ്പേസിംഗ്* പ്രാവർത്തികമാക്കുക.
ഒരേ സമയം ചികിത്സക്കായി 3 ൽ അധികം രോഗികൾ എത്തുന്നത് ഒഴിവാക്കാൻ ടൈം മാനേജ്മെൻ്റ് സഹായിക്കും. (പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ക്രമീകരിക്കുക. വൈകുന്നേരം ഒരു മണിക്കൂർ ഡിപ്പാർട്ട്മെൻ്റ് *ക്ളിനിംഗ്*ആൻഡ്*റീ *സൈറ്റിംഗിനായ്* നീക്കി വെയ്ക്കാം.)
റിസപ്ഷനിൽ നിന്നും രോഗിയുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ രോഗിയോ ബൈസ്സറ്റാൻഡറോ സമീപകാലത്ത് വിദേശയാത്ര, അന്യസംസ്ഥാന യാത്ര, നമ്മുടെ സംസ്ഥാനത്തെ റെഡ് സോൺ കളിലൂടെയുള്ള യാത്ര എന്നിവ നടത്തിയിട്ടില്ല, ഏതെങ്കിലും കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. വീട്ടു നീരിക്ഷണത്തിലുള്ള വ്യക്തികളോ അവരുടെ കുടുംബ അംഗങ്ങളോ ചികിത്സക്കായി എത്തു വാൻ പാടുള്ളതല്ല .ഈ വസ്തുതകൾ സത്യവാങ്ങ്മൂലമായി രോഗിയിൽ നിന്ന് വാങ്ങുന്നത് നന്നായിരിക്കും.( *സത്യവാങ്മൂലത്തിൻ്റെ*മാതൃക* മുകളിൽ കൊടുത്തിരിക്കുന്നു.ഇത് അതാത് ക്ളിനിക്കുകളുടെ ലെറ്റർപാഡിൽ പ്രിൻറഡ് ഫോർമാറ്റ് ആയി വെച്ച് രോഗിയിൽ നിന്ന് പൂരിപ്പിച്ചു വാങ്ങുകയോ അല്ലെങ്കിൽ വെള്ളക്കടലാസിൽ എഴുതി വാങ്ങിയോ ഫയൽ ചെയ്യാവുന്നതുമാണ്) കെ.എ.പി സി *റിസ്ക്ക്* *അസസ്മെൻറ്* *ഫോം* ജനറൽ അസസ്മെൻറിൻ്റെ ഭാഗമായ് തുടരേണ്ടതാണ്.
ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി രോഗി നൽകേണ്ട *കൺസെൻ്റ്* *കൃത്യമായി* *രേഖപ്പെടുത്തി* ഫയൽ ചെയ്ത് പോവുക. ഇത് മായി ബന്ധപ്പെട്ട നിങ്ങൾ ഉപയോഗിക്കുന്ന ഫോർമാറ്റ് തന്നെ തുടരുക. താൻ എടുക്കുന്ന ചികിത്സയെക്കുറിച്ച് വ്യക്തമായി അറിയുവാനും സംശയങ്ങൾ ദൂരീകരിക്കപ്പെടാനുമുള്ള അവകാശവും രോഗിക്ക് ഉണ്ട് എന്ന് നാം മനസ്സിലാക്കുക ( *PRE* - *പേഷ്യൻ്റ്*റൈറ്റ്സ് & *എഡ്യുക്കേഷൻ* ).അത് വ്യക്തമാക്കുക എന്നത് പ്രൊഫഷണൽ എന്ന നിലയ്ക്ക് നമ്മുടെ ഉത്തരവാദിത്വവുമാണ്.
ചികിത്സക്ക് എത്തിയ ഏതെങ്കിലും വ്യക്തികൾക്ക് *കോവിഡ്* *ലക്ഷണങ്ങളായ* പനി, തൊണ്ടവേദന, തലവേദന, വരണ്ട കുത്തി ചുമ (dry Cough ), ശ്വാസതടസ്സം വയറിളക്കം എന്നിവ റിപ്പോർട്ട് ചെയ്താൽ ഏതെങ്കിലും ആശുപത്രിയിലേക്ക് അവരെ നേരിട്ട് അയക്കരുത്. ഇത് രോഗ വ്യാപനത്തിന് കാരണമാകും. ഉടനെ തന്നെ
*ദിശാ*നമ്പറായI056* -ൽ ,അല്ലെങ്കിൽ *ജില്ലാ*കൺട്രോൾ* **സെല്ലിൽ**വിളിച്ച് അവർ തരുന്ന നിർദേശങ്ങൾ പാലിക്കുക.
*എവരി*തിംഗ്* **സ്റ്റാർട്ട്സ്*ഫ്രം* *അവയർനെസ്* എന്നാണല്ലോ പറയുക. കോവിഡ് 19 നെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായ് പേഷ്യൻ്റ് വെയിറ്റിംഗ് ഏരിയയിൽ കോവിഡ് 19 പ്രതിരോധത്തെക്കുറിച്ചുള്ള വീഡിയോകളോ, ലഘുലേഖകളോ, പോസ്റ്ററുകളോ പ്രദർശിപ്പിക്കുക.ഇത് രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭീതി കുറച്ച് യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുവാൻ സഹായിക്കും.
*ട്രീറ്റ്മെൻ്റ്*അഥവാ* *പേഷ്യൻ്റ്കെയർ* *ഏരിയ*
രോഗിക്ക് ചികിത്സ പ്രദാനം ചെയ്യുന്ന പേഷ്യൻ റ്റ് കെയർ ഏരിയ സുപ്രധാനമാണ്. ഇവിടെയും രോഗപ്രതിരോധ ചട്ടങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ട്.
രോഗി സർജിക്കൽമാസ്ക് ധരിച്ചിട്ടുണ്ട്, കൈകൾ സാനിറ്റൈസ് ചെയ്തിട്ടുണ്ട് എന്നിവ ഉറപ്പ് വരുത്തുക.
പാദരക്ഷകൾ പുറത്ത് വെയ്ക്കുക.
രോഗികൾ തമ്മിൽ *2മീറ്റർ* അകലം ഉണ്ടാവുന്നത് സുരക്ഷ വർദ്ധിപ്പിക്കുന്നു. ഡിപ്പാർട്ട്മെൻ്റിൽ പരമാവധി 3 രോഗികളിൽ കൂടുതൽ ഉണ്ടാവാൻ പാടുള്ളതല്ല. ഇത് മൊത്തം ഏരിയക്ക് ആനുപാതികമായി മാത്രം നടപ്പിൽ വരുത്തുക. അത്യാവശ്യമല്ലാത്ത ഘട്ടത്തിൽ ബൈ സ്റ്റാൻഡറുടെ സാന്നിധ്യം ഒഴിവാക്കാം.
ഡിപ്പാർട്ട്മെൻ്റ് എ.സിയാണെകിൽ *എ.സി*ഓഫ്* *ചെയ്യുക*.സീലിംഗ് ഫാനുകൾ പ്രവർത്തിപ്പിക്കാം.അത് പോലെ
വെൻററിലേഷന് വേണ്ടി ജനാലകൾ തുറന്നിടുക. *നല്ല*വെൻറിലേഷൻ* *വൈറസ്* *വ്യാപനത്തെ* **പ്രതിരോധിക്കും*.ഒട്ടും വെൻ്റിലേഷൻ ഇല്ലാത്ത ഭാഗത്തും,എ.സി ഒഴിവാക്കാൻ പറ്റാത്ത ഭാഗത്തും എക്സ് ഹോസ്റ്റ് ഫാൻ വെയ്ക്കുന്നത് നന്നായിരിക്കും.
ഡിപ്പാർട്ട്മെൻറിൽ നല്ല വെൻറിലേഷൻ ലഭിക്കുന്നതിന് ജനലുകൾ ഉള്ള ഭാഗത്തിന് എതിർ ദിശയിൽ കൗച്ചുകൾ പൊസിഷൻ ചെയ്യുക. ഉദാഹരണം ജനലുകൾ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് ആണെങ്കിൽ കൗച്ചുകൾ തെക്ക് വടക്കായി പൊസിഷൻ ചെയ്യുക. വെൻറ്റിലേഷൻ ഡിപ്പാർട്ട്മെൻറിനെ കട്ട് ചെയ്ത് കടന്ന് പോകുന്നതാണ് ശാസ്ത്രീയ രീതി.
ഡിപ്പാർട്ട്മെൻ്റിൽ ഉള്ള കർട്ടനുകൾ ടേബിൾ ക്ളോത്ത് എന്നിവ പലപ്പോഴും രോഗാണുക്കൾക്ക് മണിക്കുറുകളോളം നിലനിൽക്കുവാൻ ഉള്ള സംവിധാനമൊരുക്കുന്നു. അതിനാൽ ഇവ ഒഴിവാക്കി *സർഫസ്* *കോൺടാക്ട്* അഥവാ *പ്രതലസ്പർശനത്തിനുള്ള* സാധ്യത ഒഴിവാക്കുക.
ഡിപ്പാർട്ട്മെൻ്റ് ഫ്ളോർ, ചുമരുകൾ, ടോയ്ലറ്റ് ഏരിയ എന്നിവ *1% *സോഡിയം* *ഹൈപ്പോക്ളോറൈറ്റ്* ഉപയോഗിച്ച് ദിവസം രണ്ട് നേരമെങ്കിലും ക്ളീൻ ചെയ്യുക. കാർപ്റ്റ്, ഫ്ലോറിംഗ് എല്ലാം ഇടവിട്ട് കഴുകാൻ അണുവിമുക്തമാക്കാൻ സാധിക്കുന്ന തരത്തിൽ ക്രമീകരിക്കുക.30 ഗ്രാം ബ്ളിച്ചിംഗ് പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കുമ്പോൾ അത് 1% സോഡിയം ഹൈപ്പോക്ളോറൈറ്റ് ലായനി ആകും. ഇതിൽ വെള്ളം ചേർത്ത് വിര്യം കുറച്ചും ഉപയോഗിക്കാം. രോഗിയുടെ സ്പർശനം കൂടുതൽ ഉണ്ടാകുവാൻ സാധ്യതയുള്ള ഭാഗങ്ങളെ *ഹൈ ഏരിയാസ്** (High Areas)എന്ന് പറയുന്നു.ഉദാ: ഡോർ നോമ്പുകൾ, മേശ ,കസേര, റിസപ്ഷൻ ഏരിയയിലെ കോൺടാക്ട് പ്രതലങ്ങൾ, ടാപ്പുകൾ എന്നിവ. ഈ ഭാഗങ്ങൾ **0.5%* *സോഡിയം* *ഹൈപ്പോക്ക്ളോറൈറ്റ്* ലായനി ഉപയോഗിച്ച് ഇടയ്ക്കിടെ ക്ളീൻ ചെയ്യുക.
ഓരോ രോഗിക്കും ബെഡ് ഷീറ്റ് ഉപയോഗിക്കുക എന്നത് പ്രാവർത്തികമല്ലാത്തതിനാൽ *ഡിസ്പോസിബിൾ* *ബെഡ്ഷീറ്റ്* ഉപയോഗിക്കാവുന്നതാണ്. പക്ഷേ ഇവ സുരക്ഷിതമായി നിർമാർജ്ജനം ചെയ്യപ്പെടേണ്ടതുണ്ട്. മറ്റൊരു ഓപ്ഷൻ റെക്സിൻ ഷീറ്റ് ഉപയോഗിക്കുക എന്നതാണ്. ഓരോ പ്രാവ് ശ്യവും ഉപയോഗത്തിന് ശേഷം റെക്സിൻ ഷീറ്റ് സ്പിരിറ്റ് ഉപയോഗിച്ച് തുടയ്ക്കുക. അതുമല്ലെങ്കിൽ കൗച്ചുകൾ പ്ളെയിനായി ഉപയോഗിച്ചതിന് ശേഷം സ്പിരിറ്റ് ഉപയോഗിച്ച് തുടയക്കുക ( *70% *മിഥൈൽ* *ആൽക്കഹോൾ* അഥവാ *ഐസോ* *പ്രൊപൈൽ* *ആൽക്കഹോൾ* ഉപയോഗിക്കുക)
മൊബൈൽ ഫോൺ ഉപയോഗം കഴിവതും കുറയ്ക്കുക .ക്ളീൻ ചെയ്യുന്നതിനായി സ്വിച്ച് ഓഫ് ചെയ്ത് 70% മീഥൈൽ ആൽക്കഹോൾ ഒരു ടവ്വലിലാക്കി തുടയ്ക്കുക.ലാൻഡ് ഫോൺ,കംപ്യൂട്ടർ കീബോർഡ്, മൗസ് എന്നിവയും ഇപ്രകാരം ക്ളീൻ ചെയ്യുക
വൈകുന്നേരം ഡിപ്പാർട്ട്മെൻ്റ് 1% സോഡിയം ഹൈപ്പോക്ളോറൈറ്റ് ഉപയോഗിച്ച് ക്ളീൻ ചെയ്തതിന് ശേഷം **വാതിലുകളം* *ജനലുകളും* *അരമണിക്കൂർ* *തുറന്നിടുക* .
*ട്രീറ്റ്മെൻ്റ് നല്കുമ്പോൾ ഫിസിയോതെറാപ്പിസ്റ്റ് ശ്രദ്ധിക്കേണ്ടത്*
ഫിസിയോതെറാപ്പിസ്റ്റ് *N95*മാസ്ക്കോ* അലെങ്കിൽ *ട്രിപ്പിൾ** *ലെയർ*മാസ്ക്കോ* ധരിച്ചിരിക്കണം. ഇവ കൂടുതൽ സംരക്ഷണം നൽകുന്നു.
ഓരോ രോഗിക്കും ചികിത്സ നല്കുമ്പോൾ പ്രത്യേകം പ്രത്യേകം *ഡിസ്പോസിബിൾ* *ഗ്ളൗസ്* ഉപയോഗിക്കുക.
ഇലക്ട്രോ തെറാപ്പി ചികിത്സക്ക് ശേഷം ഓരോ പ്രാവ്ശ്യവും ഇലക്ട്രോടുകൾ, അൾട്രാ സൗണ്ട് ഹെഡ് എന്നിവ 70 % മീഥൈൽ ആൽക്കഹോൾ ഉപയോഗിച്ച് ക്ളീൻ ചെയ്യുക.
ഇലക്ട്രോഡ് ഫിക്സിംഗിനായി സ്ട്രാപ്പുകൾക്ക് പകരം *മൈക്രോപോർ* , **പ്ളാസ്റ്റർ**എന്നിവ ഉപയോഗിക്കുക.
എക്സർസൈസ് തെറാപ്പിയുടെ ഭാഗമായി ഉപകരണങ്ങൾ ഇല്ലാതെയുള്ള *ആക്ടീവ്*വ്യായാമ* *രീതികൾക്ക്* പ്രാമുഖ്യം നൽകുക. ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ ഉപയോഗത്തിന് മുമ്പും ശേഷവും കൈ സാനിറ്റൈസ് ചെയ്യുക. ഉപകരണങ്ങൾ സ്പിരിറ്റ് ഉപയോഗിച്ച് തുടയ്ക്കുക.
ഏയ്റോസോൾ ജനറേറ്റിംഗ് പ്രൊസ്യ ജറുകൾ ക്ളിനിക്കുകളിൽ ചെയ്യുന്നത് രോഗാണു വ്യാപനത്തിന് കാരണമായേക്കാം. ആയതിനാൽ
കാർഡിയോ റെസ്പിറേറ്ററി രോഗികൾക്കുള്ള ഫിസിയോ ചികിത്സ ഹോസ്പിറ്റൽ പ്രോട്ടോക്കോൾ നിർദേശിക്കുന്ന അതി സുരക്ഷിത മാനദണ്ഡങ്ങൾ പ്രകാരമേ തുടരാനാവു.
ആവശ്യം വരുന്ന ഘട്ടങ്ങളിൽ ഏവരുടെയും ഉപയോഗത്തിനായി എല്ലാ കൗച്ചുകൾക്ക് അരികിലും സാനിറ്റൈസർ വെയ്ക്കുക. ടാപ്പുകൾക്ക് അടുത്ത് ടിഷ്യൂ പേപ്പർ റോളുകൾ സ്ഥാപിക്കുക.
ഡിസ്പോസിബിൾ മാസ്ക്ക് അഴിക്കുമ്പോൾ *അടിയിലെ*വള്ളി* *ആദ്യം*അഴിക്കുക* , *പിന്നീട്* *മുകളിലുള്ളത്* *അഴിക്കുക.മാസ്കിന്* *മുമ്പിൽ* *സ്പർശിക്കരുത്* . *ഗ്ളൗസ്* *അഴിക്കുമ്പോൾ* *കൈകൾ*ഗ്ളൗസിന്* *പുറത്ത്* *സ്പർശിക്കരുത്* . ഈ മുൻകരുതലുകൾ ഇൻഫെക്ഷൻ ഒഴിവാക്കും. ഗ്ളൗസ്, മാസ്ക് എന്നിവ നിക്ഷേപിക്കാൻ പ്രത്യേകം ബിന്നുകൾ വെയ്ക്കുക. ഇവ സുരക്ഷിതമായി മാത്രം നിർമാർജ്ജനം ചെയ്യുക.
കോവിഡ് 19 മായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾക്ക് സംസ്ഥാന ഗവർമെൻ്റ് തയ്യാറാക്കിയ *Gok* *Direct* ,അല്ലെങ്കിൽ *ആരോഗ്യ*സേതു* ആപ്പുകൾ ഉപയാഗിക്കുക.
*ഗൃഹ കേന്ദ്രീകൃത പരിചരണം*
പാലിയേറ്റീവ് സെക്ടറിൽ വർക്ക് ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റുകൾ ,പ്രൈവറ്റ് കേസ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. താഴെ പറയുന്ന നിർദേശങ്ങൾ പേഷ്യൻ്റ് കെയർ ഏരിയയിൽ പ്രാബല്യത്തിൽ വരുത്തുക
രോഗിക്ക് ചികിത്സ നൽകുമ്പോൾ N95 അലെങ്കിൽ ട്രിപ്പിൾ ലെയർ മാസ്ക്ക് ധരിക്കുക. കൈയ്യിൽ സാനിറ്റൈസർ കരുതുക. രോഗിയെ സ്പർശിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക അല്ലെങ്കിൽ ഗ്ളൗസ് ധരിക്കുക.
രോഗിക്ക് മാസ്ക്ക് നൽകുക. കൈകൾ സാനിറ്റൈസ് ചെയ്യിക്കുക രോഗി കിടക്കുന്ന റൂമിൽ അത്യാവശ്യമാണെങ്കിൽ മാത്രം ബൈസ്റ്റാൻഡറെ നിർത്തുക,1 മീറ്റർ അകലം ഉറപ്പ് വരുത്തുക. *വീട്ടിലെ*മറ്റു* *അംഗങ്ങൾ* *സാമൂഹിക*അകലം* *ലംഘിക്കുന്നില്ലെന്നും* ഉറപ്പ് വരുത്തുക.
വീട്ടിലെ ഒരു വ്യക്തിക്കും *റീസന്റ്*ട്രാവൽ* *ഹിസ്റ്ററി*, *ക്വാറൻൻ്റൈൻ* , *കോവിഡ്*19* ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തുക.
രോഗിയുടെ അടുത്തേക്കുള്ള യാത്രയിൽ സ്വന്തം വാഹനം ഉപയോഗിക്കുക. പൊതുവാഹനം ഉപയോഗിക്കേണ്ടി വന്നാൽ മേൽപ്പറഞ്ഞ സുരക്ഷാ മുൻകരുതൽ എല്ലാം എടുക്കുക. സാമൂഹിക അകലം പാലിക്കുന്നതിനായി *സിഗ്*സാഗ്*സിറ്റിംഗ്* പ്രാക്ടീസ് ചെയ്യുക.
ദീപു .എസ് .ചന്ദ്രൻ
മുൻ പ്ളാനിംഗ് കമ്മിറ്റി ചെയർമാൻ ,കെ.എ.പി.സി .