BMH Medi Lounge

BMH Medi Lounge BMH Medilounge is an initiative by Baby Memorial Hospital , Kozhikode. This page aims to provide health awareness for the public.

17/08/2022

കാൽമുട്ടിൽ ഉണ്ടാവുന്ന അസഹനീയമായ വേദനയാൽ ബുദ്ധിമുട്ടുന്ന നിരവധി വ്യക്തികളെ നമ്മൾ കണ്ടിട്ടുണ്ട്. ഇവരിൽ പലരും വിവിധങ്ങളായ ചികിത്സകൾ തേടിയിട്ടുള്ളവരും ഒരു പക്ഷെ വേദനസംഹാരികൾ കാലങ്ങളോളം കഴിച്ച് വേദനയെ പിടിച്ച് നിർത്തി മുന്നോട്ട് പോകുവാൻ ശ്രമിക്കുന്നവരും ആയിരിക്കും.
മുട്ടുവേദനയോടുള്ള സമീപനം എന്തായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നൽകുവാൻ, പ്രത്യേകിച്ചും മുട്ടുവേദനയുടെ വിവിധങ്ങളായ കാരണങ്ങൾ, മുട്ടുവേദനയ്ക്ക് ഇന്ന് വൈദ്യശാസ്ത്രത്തിൽ ലഭ്യമായ വിവിധ ചികിത്സാമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഓർത്തോപീഡിക് Dr. Nikhil C.S. സംസാരിക്കുന്നു.
ഇതിനെ കുറിച്ചുള്ള നിങ്ങളുടെ കൂടുതൽ സംശയങ്ങൾ 9061122666 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക ഡോക്ടർ മറുപടി നൽകുന്നതായിരിക്കും.

Pediatrics Cardiology Clinic12th August 2022 | 08:00 AM To 02:30 PMDr R. Krishna Kumar Clinical Professor & HeadPediatri...
09/08/2022

Pediatrics Cardiology Clinic
12th August 2022 | 08:00 AM To 02:30 PM
Dr R. Krishna Kumar
Clinical Professor & Head
Pediatric Cardiology
Amrita Hospital, Kochi
For booking, contact 9496211617, 9526055566

27/07/2022

മൂക്കിലെ ദശ എന്താണ് ? അതിന്റെ രോഗലക്ഷണങ്ങൾ കാരണങ്ങൾ ? എപ്പോൾ ചികിത്സ തേടണം എന്നീ കാര്യങ്ങളെ കുറിച്ച് ഇഎൻട്ടി വിഭാഗം സീനിയർ ഡോക്ടർ ജയശ്രീ കെ.എസ് സംസാരിക്കുന്നു. ഇതിനെ കുറിച്ചുള്ള നിങ്ങളുടെ കൂടുതൽ സംശയങ്ങൾ 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക

20/07/2022
18/07/2022

പ്രത്യക്ഷത്തിൽ തന്നെ ഏറ്റവും ഗുരുതരമായ ഒരു രോഗലക്ഷണമാണ് മൂത്രത്തിൽ രക്തം കാണപ്പെടുക എന്നത്. ഒന്നോ രണ്ടോ തവണ മൂത്രത്തിൽ രക്തം കാണുകയും പിന്നീട് അത് തനിയെ നിൽക്കുകയും ചെയ്‌താൽ പോലും പരിശോധനകൾ നടത്തി കുഴപ്പം ഒന്നും ഇല്ല എന്നുറപ്പിച്ചില്ലെങ്കിൽ നാം അവഗണിക്കുന്നത് വലിയ ഒരു അപകടസൂചനയെ തന്നെ ആയിരിക്കാം.

മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്, അഥവാ അങ്ങനെ സംഭവിച്ചാൽ എന്തൊക്കെ ചെയ്യണം മുതലായ കാര്യങ്ങളെക്കുറിച്ചു കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മുതിർന്ന മൂത്രാശയരോഗവിദഗ്ധനായ ഡോ. അബ്ദുൾ അസീസ് നിങ്ങളോട് സംസാരിക്കുന്നു.

16/07/2022

പൈൽസ് അതവ ഹേമറോയ്ഡ് രോഗത്തിനുള്ള നൂതന ചികിത്സാരീതിയാണ് ലേസർ ഹേമറോയ്ഡ് ശസ്ത്രക്രിയ.പൈൽസ് രോഗം ഉള്ള വ്യക്തികളിൽ ആർക്കൊക്കെ,എപ്പോൾ എങ്ങനെ ഈ ചികിത്സ ചെയാം എന്നുള്ളതിനെ കുറിച്ചു സീനിയർ ജനറൽ സർജൻ Dr Vinayakhram K.P.S സംസാരിക്കുന്നു.
പൈൽസ് രോഗത്തിനെ കുറിച്ചു അതിന്റെ ചികിത്സയെ കുറിച്ചുള്ള കൂടുതൽ സംശയങ്ങൾ 7012078573 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക. ഡോക്ടർ മറുപടി തരുന്നതായിരിക്കും

Pediatrics Cardiology Clinic08 July 2022 | 08:00 AM To 02:30 PMDr R. Krishna Kumar Clinical Professor & HeadPediatric Ca...
07/07/2022

Pediatrics Cardiology Clinic
08 July 2022 | 08:00 AM To 02:30 PM
Dr R. Krishna Kumar
Clinical Professor & Head
Pediatric Cardiology
Amrita Hospital, Kochi
For booking, contact 9496 211 617, 9526055566

30/06/2022

ലോകമെമ്പാടും സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദമാണ് സ്തനാർബുദം. 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ ആണ് ഇത് കൂടുതൽ കണ്ടു വരുന്നത്. വര്ഷം തോറും കൂടിവരുന്ന ഈ അസുഖം പലപ്പോഴും ഇതിനെ കുറിച്ചുള്ള അറിവില്ലായ്മ മൂലം വളരെ വൈകിയാണ് കണ്ടെത്തുന്നത്.എന്നാൽ ഈ രോഗത്തെ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായ ചികിത്സകളിലൂടെ ഭേദപെടുത്താൻ കഴിയും.സ്വയംപരിശോധന , മാമ്മോഗ്രാം തുടങ്ങിയ രീതികളിൽ ഇത് നേരത്തെ കണ്ടെത്തുകയും ചികിൽസിക്കുകയും ചെയാം.
സ്തനാർബുദം എങ്ങനെ ചികിൽസിക്കാമെന്നതിനെ കുറിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ജനറൽ സർജൻ Dr.Anna Mani സംസാരിക്കുന്നു
സ്ത്നാർബുദത്തെ കുറിച്ച് നിങ്ങളുടെ സംശയങ്ങൾ 9061122666 എന്ന നമ്പറിൽ whatsapp മെസ്സജ് ചെയ്യുക ഡോക്ടർ മറുപടി നൽകുന്നതായിരിയ്ക്കും

28/06/2022

കായികതാരങ്ങളെ പ്രത്യേകിച്ചും ഫുടബോൾ, വോളിബോൾ മുതലായ ഇനങ്ങളിൽ പങ്കെടുക്കുന്ന താരങ്ങളെ ബാധിക്കുന്ന പരിക്കുകളിൽ മുഖ്യമായതാണ് കാൽമുട്ടിന് ഏൽക്കുന്ന ലിഗമെൻറ്റ് ഇഞ്ചുറികൾ (ACL/PCL Injuries) ഇത്തരം പരിക്കുകൾ ഉണ്ടായാൽ നൽകേണ്ട പരിചരണം എന്താണ്, ശസ്ത്രക്രിയ ആവശ്യമായി വരുന്നത് എപ്പോഴാണ്, ലിഗ്മെൻറ്റ് ഇഞ്ചുറിക്ക് ശേഷം പൂർണ ആരോഗ്യത്തോടെ കളിക്കളത്തിലേക്ക് ഇറങ്ങുന്നതിന് എന്തൊക്കെ റിഹാബിലിറ്റേഷൻ മാർഗങ്ങളാണ് അവലംബിക്കേണ്ടതുണ്ട് എന്നീ കാര്യങ്ങളെക്കുറിച്ച് സീനിയർ ഓർത്തോപ്പീഡിക്ക് സർജൻ Dr. Rajanish R. സംസാരിക്കുന്നു.
ഇതിനെക്കുറിച്ചുള്ള കൂടുതൽ സംശയങ്ങൾ 9061122666 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക

24/06/2022

കൈകളിലെ തരിപ്പ്,പുകച്ചിൽ,വേദന. എങ്ങനെ ഒരു ദിവസം കൊണ്ട് ചികിൽസിക്കാം

കാർപ്പൽ ട്ടണൽ സിൻഡ്രോം(carpal tunnel syndrome)- എന്തുകൊണ്ട് വരുന്നു ?ചികിത്സാ എങ്ങനെ? എന്നതിനെ കുറിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോക്ടർ നിഖിൽ സി.എസ് (Dr. Nikhil C.S MBBS, D- Ortho, DNB (Ortho),Fellowship in Joint Replacement Surgery) സംസാരിക്കുന്നു.

ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക് 9061122666 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക ഡോക്ടർ ഡോക്ടർ നിഖിൽ സി.എസ് മറുപടി തരുന്നതായിരിക്കും

22/06/2022

ഗർഭാശയമുഴകൾ അവയുടെ ഗുരുതരാവസ്ഥയിൽ സ്ത്രീകളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ആർത്തവകാലത്തെ അമിതരക്തസ്രാവം, അസഹനീയമായ വേദന, ആർത്തവക്രമത്തിൽ ഏറ്റക്കുറച്ചിലുകൾ എന്നിവ. ഇത്തരം പ്രയാസങ്ങളാൽ വലയുന്ന സ്ത്രീകൾക്ക് മറ്റു ചികിത്സകൾ കൊണ്ടൊന്നും യാതൊരു പ്രയോജനവും ലഭിക്കാതെ വരുന്ന അവസരങ്ങളിൽ നിർദ്ദേശിക്കുന്നത് ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്യുക എന്നതാണ്. എന്നാൽ പലവിധങ്ങളായ കാരണങ്ങളാൽ ശസ്ത്രക്രിയയ്ക്ക് താല്പര്യമില്ലാത്തവരും ഉണ്ട്; അത് ഒരു പക്ഷെ ഭയമാകാം അല്ലെങ്കിൽ ഭാവിയിൽ ഗർഭം ധരിക്കണമെന്ന അതിയായ ആഗ്രഹമാകാം.
ഗർഭാശയമുഴകൾ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയെ ആശ്രയിക്കാൻ താല്പര്യമില്ലാത്തവർക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു അതിനൂതനസംവിധാനമാണ് UFE അഥവാ Uterine Fibroid Embolisation.
ഈ ചികിത്സയെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾക് 7012999929 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ whatsapp മെസ്സേജ് ചെയ്യുക.

Address

Indira Gandhi Road, Kozhikode
Calicut
673004

Website

Alerts

Be the first to know and let us send you an email when BMH Medi Lounge posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram