01/11/2017
....ഞാൻ എങ്ങനെ കരയാതെ നില്കും എന്റെ
ജന്മദിനത്തിൽ....
ഇന്നു നല്ല തിരക്കുള്ള ഒരു ദിവസം ആണു ...ഒരാളുടെ ഇന്റർവ്യൂ എടുക്കാൻ വന്നതാ .. ആള് വൻ ഫേമസ് ആണു . ഒരുപാടു ആളുകൾ ഉണ്ട് ഇന്ന് അയാളെ ഓർമ്മിക്കാൻ കാരണം ഇന്നവരുടെ ജന്മദിനം ആണ്
ഏതായലും ഇന്നു അദ്ദേഹത്തിന്റെ അടുത്തെത്താൻ കുറച്ചു സമയം എടുക്കും അതുകൊണ്ടു ബോറടിക്കാതെ നിൽക്കാൻ ഞാൻ ആളെ ഒന്നു പരിചയപെടുത്താം
61വയസ്സായി ഇന്നു അദ്ദേഹത്തിന് 1956 ഇതേ ദിവസം ആണു ജനിച്ചത് ഉള്ളതു പറഞ്ഞ നല്ല വയസ്സായിക്ക് ആൾക്ക്. എങ്കിലും അസാധ്യ മൊഞ്ചൻ ആണു ഒരു 21 വയസ്സുകാരനെ പോലെ ഉണ്ട് കാണാൻ ശക്തിയും ,ഉത്സാഹവും ത്രസിപ്പും ഒക്കെ അദ്ദേത്തിനെ ഇന്നും ഈ ലോകത്തിലെ ആദ്യ 10 സുന്ദരന്മാരിൽ ഒരുവനായി നിലനിർത്തുന്നു ...
അതുകൊണ്ടാവാം ലോകത്തിലെ പ്രശസ്തരായ പലരും അവരെ കാണാൻ ഇടക് ഇടക് വന്നുകൊണ്ടേ ഇരിക്കും. അമേരിക്കയിലെ ന്യൂയോർക്കിയും വാഷിങ്ങ്ടണിയും അയാളുടെ ലുക്കിൽ മതിമറന്നു നിൽകുകയാ ..ഫ്രാൻസിയും റഷ്യ ചേച്ചിയും, ദുബായി അബുദാബി ഇത്തമാരും അങ്ങനെ ഉള്ളതു പറഞ്ഞ ലോകത്തിലെ എല്ലാ സുന്ദരി നഗരങ്ങളുടെ മകളും അയാളെ ഒന്ന് കാണാനും സ്വാന്തമാക്കാനും ശ്രമിക്കും അത്ര സുന്ദരനാണ് കക്ഷി
സൗന്ദര്യത്തിൽ ,പഠിപ്പിൽ ,ആയുസ്സിൽ ,ആരോഗ്യത്തിൽ ,വരുമാനത്തിൽ ,വിശ്വാസ സഹോദര്യത്തിൽ അങ്ങനെ എല്ലാം കൊണ്ടും ഭാരത അമ്മയുടെ അല്ലെ ഉമ്മയുടെ 29 പുത്രന്മാരിൽ അവനെ കവച്ചുവെക്കാൻ കഴിഞ്ഞ 70 വർഷം ആയിട്ടു ആർക്കും സാദിച്ചിട്ടില്ല . ഇങ്ങനെ ഉള്ളവനെ പിന്നെ എങ്ങനാ ലോക സുന്ദരികൾ നോക്കാതിരിക്കുക ....
ഈ ഇടക് ഭാരത അമ്മയുടെ കാരണവർ ശ്രീ രാംനാഥ് കോവിന്ദ് പോലും പറഞ്ഞതു ഭാരത അമ്മയുടെ മറ്റു മക്കൾ ഇവനെ കണ്ടു പഠിക്കണം എന്നു ...അല്ല പിന്നെ 💪
അദ്ദേഹം അങ്ങനെ ആയതിൽ അത്ഭുദപ്പെടാൻ ഒന്നുമില്ല കാരണം മുതു മുത്തച്ഛൻ പരശു രാമൻ എത്ര വല്യ മഹാൻ ആണ് .ഭഗവാൻ അയ്യപ്പനും അവരുടെ പിന്തലമുറക്കാർ ആണു ...അന്നേ അദ്ദേഹം ചങ്ങാതി വാവരുടെ തോളത് കയ്യും ഇട്ടു നടന്നു കാണിച്ചുതന്നു വിവിധ വിഷ്വസക്കാരുടെ ജീവിത ശൈലി എങ്ങനെ ആവണം എന്നത് പിന്നീട് ലോകം മൊത്തം ഒന്നാണ് എന്നു പറഞ്ഞ ശ്രി നാരായണ ഗുരുവും അവന്റെ പിന്മുറക്കാർ തന്നെ ...ആളു വേൾഡ് ഫേമസ് ആവാൻ ഇങ്ങനെ ഉള്ള അച്ഛന്മാരുടെ മക്കൾ ആയാൽ പോരെ ?? ....😎😎
14 മക്കളിലായി 3 കോടിയില്പരം പേരമക്കൾ ഉണ്ട് അദ്ദേഹത്തിന് ...മക്കളൊക്കെ ലോക പ്രശസ്തർ കുട്ടനാടും ,വയനാടും,നല്ല ഓട്ടോക്കാരുടെ കോഴിക്കോടും ,കണ്ണൂരിന്റെ ഉശിരും ,മലപ്പുറത്തിന്റെ സൗഹാർദവും ,പൂരവും ,പാലക്കാടും ,കാസർകോടിന്റെ മൊഞ്ചും ,അറബിക്കടലിന്റെ റാണിയും ,അങ്ങനെ അവസാനം പത്മനാഭന്റെ അടുത്തു വരെ ഉണ്ട് ആ വരി ...
എഴുത്തച്ചന്റെ മലയാളം ആണു കക്ഷിയുടെ ജന്മത്തിന്റെ ആധാരം ഉള്ളതുപറഞ്ഞാൽ ജനനം തന്നെ ഒരു വിപ്ലവം അതുകൊണ്ടാവാം ലോകത്തിലെ നല്ലയൊരു ആശയം ആയ കമ്മ്യൂണിസം അദ്ദേത്തിന്റെ ആദ്യ ഭരണം ആയത് ...ആദ്യ കുടുംബ കരണവർ ആയി ഇ എം സ് പിന്നീടങ്ങോട് ഇന്നു ശ്രി പിണറായി വരെ കുറെ കാരണവന്മാർ കരുണാകരനും CH സാഹിബും അങ്ങനെ അങ്ങനെ പലരും അതിൽ
പക്ഷെ നമ്മുടെ ആൾക്കൊരു രീതി ഉണ്ട് ഇതുവരെ അദ്ദേഹം ഒന്നേൽ ഇടത് അല്ലെ വലത് അങ്ങനെ നടന്നിക്കുള്ളു .എങ്ങനെ ??അദ്ദേഹത്തിന്റെ ചെറുമക്കളിലെ രണ്ടാളുകളെ പോലെ ഒന്നേൽ മമ്മൂട്ടി അല്ലെ മോഹൻലാൽ. ആ പറയുമ്പോലെ അതു മറന്നു അദ്ദേത്തിന്റെ ഈ വയസ്സിലെയും ലുക് കാണണമെങ്കിൽ അവരുടെ ചെറുമകൻ മമ്മൂട്ടിയെ നോകിയാൽ മതി ട്ടോ ...😍
ചെറുമക്കളിൽ പലരും ലോക പ്രശസ്തർ ഭാരത അമ്മയുടെ കാരണവർ ആയ KR നാരായണനും ഗാന ഗന്ധർവൻ ദാസേട്ടനും സാഹിത്യകാരായ ഓ എൻ വി ,കുമാരനാശാൻ ,തകഴി അങ്ങനെ പലരും അവരിൽ ഉണ്ട് ട്ടോ ...സാമൂഹിക നന്മയലെ വെളിച്ചങ്ങൾ ആയ പാണക്കാട് കുടുംബവും ,അമ്മയും ,എണ്ണിയാൽ തീരാത്ത അത്ര ക്രൈസ്തവ മിഷനറി പ്രവർത്തകരും ,KMCC യും ,അങ്ങനെ വലതു കൈ കൊടുക്കണത് ഇടതു കൈ അറിയാതെ കൊടുക്കുന്ന ഒരുപാടു ആളുകൾ അദ്ദേഹത്തിന്റെ മാറ്റു കൂട്ടുന്നു ... ബിസിനെസ്സിൽ അഗ്രഗണ്യരായ യുസുഫുക്കയും ,കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും , മലബാർ ഗോൾഡ് അഹമ്മദ്ക്കയും,ബോബി സാറും ,രവി പിള്ളയും തൊട്ടതെല്ലാം പൊന്നാക്കി അദ്ദേഹത്തിന്റെ പ്രശസ്തി ലോകം മൊത്തം പരത്തുന്നു ....തന്റെ സഹോദരൻ ആയ ബംഗാളിന്റെ ഒരുപാടു മക്കൾക്കു പോലും ഇന്നു അദ്ദേഹം അന്നം കൊടുക്കുന്നു ..
ഇങ്ങനെ ലോകത്തിന് മൊത്തം വെളിച്ചമായി നിൽക്കുന്ന ആ മഹാ മനുഷ്യന്റെ അടുത്ത് എത്താനുള്ള സമയം ആയി ...
സന്തോഷത്തോടെ ആ കേക്കടുത്തു "ഹാപ്പി birthday" പറയുമ്പോൾ ഞാൻ ഈ പറഞ്ഞ മഹാന്റെ മുഖത്തു സന്തോഷം ഇല്ല ഉള്ളതൊക്കെ കണ്ണുനീർ മാത്രം വേറെ ഒരു അറബി കടൽ അവിടെ ഉണ്ടാവുമോ എന്നെനിക് തോന്നിപോയി ..ഇന്റർവ്യൂ തുടങ്ങിയപ്പോൾ ആ മനുഷ്യൻ പറഞ്ഞു തുടങ്ങി
"മോനെ എനിക്ക് എന്റെ സഹോദര മക്കളായ ഒരുപാടു ആളുകൾക്കു ഞാൻ അന്നം കൊടുക്കുന്നു എന്നാൽ എന്റെ സ്വന്തം മക്കളിൽ ഒരുപാടു ആളുകൾ മരുഭൂമിയിൽ കണ്ണു നീരൊഴിച്ചു കഷ്ടപ്പെടുകയാണ് അവരിൽ ചിലരുടെ മക്കൾ ദേഹത്ത് നിന്നുകൊണ്ട് അവരെ ചതിക്കുന്നതു കാണുമ്പോൾ എങ്ങനെ ഞാൻ കരയാതെ നില്കും
??
കള്ളിലും കഞ്ചാവിലും മതിമറന്നു നല്ലതു ചെയ്യണ്ട യൗവനത്തിൽ എന്റെ മക്കൾ സ്വന്തം അമ്മയോട് സഹോദിരിയോടു മോശമായി പെരുമാറുന്നത് കാണുമ്പോൾ ഞാൻ എങ്ങനെ കരയാതെ നില്കും ??
അന്നം കൊടുത്ത ഒരു ബംഗാളി സഹോദരൻ തന്നെ എന്റെ മകളെപിച്ചിച്ചീന്തയത് കണ്ട , എന്നെ പോലെ 60വയസുള്ള വയോധികന്മാർ ചെറിയ മക്കൾ എന്നുപോലും നോക്കാതെ പെരുമാറുമ്പോ എങ്ങനാ ഈ ഞാൻ ജന്മദിനം ആഘോഷിക്കണ്ടേ?
വയസ്സായി ഇനി ഒരാളോട് ജീവിക്കാൻ സമ്മദിക്കാതെ റൂമിൽ ബന്ദിയാക്കി അവിടെ ഇരുന്നു കരയുന്ന എന്റെ മകളെ ഞാൻ എങ്ങനെ കാണാതെ നിൽക്കും ??
500 രൂപ കഷ്ടപ്പെട്ട് ഉണ്ടാക്കി സാദനം വാങ്ങാൻ പോയ ഒരാൾക്ക് തന്റെ മക്കളുടെ വിശപ്പ് അടക്കാനുള്ള സാദനം വാങ്ങാൻ പറ്റാതെ പകച്ചു നിൽക്കുന്ന എന്റെ മകനെ കണ്ടാൽ എങ്ങനെ ഞാൻ സന്തോഷിക്കും ??
ദിവസവും എന്നെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചു മണിമാളിക കെട്ടുന്ന മക്കളെ നോക്കിയെങ്ങനെ ഞാൻ കരയാതെ നില്കും ??
ഇതൊക്ക പറഞ്ഞു ആ മഹാ മനുഷ്യൻ പൊട്ടി കരയുമ്പോൾ കൊണ്ടുവന്ന കേക്കിന്റെ പെട്ടി എന്റെ അടുത്തുനിന്നു വിറക്കുന്നുണ്ടായിരുന്നു ..."എല്ലാം നേടി എന്നു വിജാരിക്കുന്ന മനുഷ്യൻ ഒരു പനി വന്നു മരണത്തിലേക് പോവുമ്പോൾ ഉണ്ടാവുന്ന അവസാന വിറയൽ "
അപ്പോൾ എന്നോട് അദ്ദേഹം ചോദിക്കുകയാ "എന്റെ ഒരു ചെറുമകൻ അല്ലെ ഇതെഴുതിയ നീയും വായിക്കുന്ന നിങ്ങളും എന്നിട് എന്നെ സന്തോഷിപ്പിക്കാൻ ,അടുത്ത ജന്മ ദിനമെങ്കിലും ഞാൻ ചിരിക്കാൻ നീ ഏതു ചെയ്‌തു എന്നതു ??? അല്ലെങ്കിൽ നീ എന്തു ചെയ്യും എന്നത് ???
അപ്പൊ ഞാൻ ഇതിവിടെ നിർത്തുകയാ ...അയ്‌യോ ഞാൻ അദ്ദേത്തിന്റെ പേര് പറയാൻ മറന്നു അല്ലെ ??
*നോക്കണ്ട ...അതും മനസ്സിലായില്ലേ അദ്ദേഹം നാളെ കരയുക നിന്നെ ഓർത്താവും*
Sabith Ali Wayanad
91 9544788304