30/12/2025
✍️
*പ്രിയ ഫാറൂഖ്യൻസ്,*
🕰️
ചരിത്രമെന്നത്
ഒരു യാഥാർഥ്യമാണ്..
പിൻതലമുറക്ക്
അതൊരു ചൂണ്ടു പലകയും അടിസ്ഥാന രേഖയും.!
എന്തിനു പിന്നിലും അടയാളപ്പെടുത്തിയതും അല്ലാത്തതുമായി
വസ്തുതകൾ
പലതുമുണ്ടാവും.
ഇന്ന് നാമൊക്കെ
നെഞ്ചിലേറ്റുന്ന
*ഫാറൂഖാബാദ്*
എന്ന വികാരം..
അതിനുമുണ്ട്
പ്രസക്തമായ പലരും
അറിഞ്ഞതും
അറിയാത്തതുമായ
ഒത്തിരി ചരിത്രം..!
ഒരു ട്രസ്റ്റ്..!
അല്ലെങ്കിൽ ഒരു
സമ്പന്നനാൽ പിറവിയെടുത്ത
ഒരു വിദ്യാഭ്യാസ കേന്ദ്രമല്ല
ഫാറൂഖ്.. എന്ന്
ചരിത്രത്തിൽ വായിച്ചെടുക്കാൻ
പറ്റും.
📌📌📌
ക്രാന്തദർശിയായ അബുസ്സബാഹ് മൗലവി.. ഒപ്പം
കുഞ്ഞാലികുട്ടി ഹാജിയുടെ മാനുഷിക മൂല്യവും
സീതിസാഹിബിന്റെ ഭരണ നൈപുണ്യവും,
ഹൈദ്രോസ് വക്കീലിന്റെയും, ഉണ്ണികമ്മു സാഹിബിന്റെയും കർമ്മോത്സകതയും കുഞ്ഞോയി വൈദ്യരുടെ കണിശതയും, പുളിയാളി അബ്ദുള്ള കുട്ടി ഹാജിയുടെ ദാന മനസ്സും, തുല്യ പ്രാധാന്യത്തോടെ
കൂടെ ചേർന്നു നിന്ന മറ്റനേകരുടെ മനകരുത്തും പ്രചോദനവും സമ്പത്തും... ഒത്തു ചേർന്നപ്പോൾ
മറ്റെവിടെയോ സ്ഥാപിക്ക പ്പെടേണ്ടിയിരുന്ന
ഈ വിദ്യാ കേന്ദ്രം
പാറപ്പുറത്തുള്ള തരിശു
ഭൂമിയിൽ... ഇരുമൂളി
പറമ്പിൽ..മനക്കരുത്തിന്നാൽ
പടുത്തുയർത്തപ്പെട്ടു.,
പടർന്നു പന്തലിച്ചു.
📌
2023 ൽ *സ്മൃതിയാത്ര* യിലൂടെ
ലഭിച്ച ചില അടയാളപ്പെടുത്തലുകൾ
ഞങ്ങൾക്കു മുന്നിൽ ഫാറൂഖാബാദ്
ചരിത്രത്തിൽ വിസ്മൃതിയിലായ
ഒത്തിരി പ്രയത്നങ്ങളിലേക്കുള്ള വഴി തുറന്നു.
കരുത്തായി ചില പ്രസിദ്ധീകരങ്ങൾ,
70 കളിൽ
കോളേജിൽ പഠിച്ചിരുന്ന
ശ്രീ പി. രാമകൃഷ്ണന്റെയും (വൈ. പ്രസിഡന്റ് ഫോസ കോഴിക്കോട്),
സമകാലികരുടെയും ഗവേഷണ പാടവവും,
കൂടെ
ഞങ്ങളും ചേർന്നപ്പോൾ
*സ്മൃതിസംഗമം* എന്ന
ആശയത്തിലേക്കാണ്
എത്തിച്ചേർന്നത്.
കേരളത്തിനകത്തും പുറത്തുമായി ചിതറി
കിടക്കുന്ന
പിൻഗാമികളെ തേടി പിടിക്കുക എന്ന
ശ്രമകരമായ ദൗത്യമായി
പിന്നീടുള്ള മാസങ്ങൾ.
*പകുത്തു നൽകിയവരും,*
*പടുത്തുയർത്തിയവരുമായി*
50 ഓളം സുമനസ്സുകൾ..!!
നിസ്വാർത്ഥരായ
ആ മഹാരഥന്മാരെ
ഒർമ്മയിലാദരിക്കുക്കയാണ്.!
അവരുടെ
പിൻ തലമുറയിലെ
34 ഓളം പേർ സംഗമിക്കുന്നു...!
അവർക്ക് വേണ്ടി
ആദരവ് ഏറ്റു വാങ്ങുവാൻ..!!
⏬
*ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ്,* *ഡോക്ടർ പിഎം മുബാറക് പാഷ,* *പ്രൊഫസർ കെ.എസ്. മാധവൻ,*
*ഡോക്ടർ അയിശ സ്വപ്ന (പ്രിൻസിപ്പൽ, ഫാറൂഖ് കോളജ്)*
ബഹുമാന്യരായ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, ഫോസ പ്രധിനിധികൾ തുടങ്ങിയവർ സംബന്ധിക്കുന്നു.
🌈
ഫോസ കോഴിക്കോട് ജില്ലാ ചാപ്റ്ററിൽ നിങ്ങൾ അർപ്പിച്ച
വിശ്വാസത്തിൽ
78 വർഷത്തെ കോളേജ് ചരിത്രത്തിൽ ആരും
മുതിരാതിരുന്ന
ശ്രമമകരമായ ഒരു
ദൗത്യമാണ് ഏറ്റെടുത്തു
ചെയ്യുന്നത്. ഞങ്ങൾക്ക് അതിനുള്ള
പ്രതിഫലമെന്നത്
നിങ്ങളുടെ സാന്നിധ്യം
മാത്രമാണ്.
🎬📕
നവ ക്യാമ്പസ് കാഴ്ചകളിലൂടെ
കോളേജ് സ്ഥാപക ചരിത്രം
പറയുന്ന
*ഡോക്യൂമെന്ററിയും*
പ്രദർശിപ്പിക്കുന്നു.
ചരിത്രം ഉൾകൊള്ളുന്ന
*ചെറുപുസ്തകവും*
നിങ്ങൾക്ക് വേണ്ടി
തയ്യാറാക്കിയിട്ടുണ്ട്.
🔖🔖🔖
*ജനുവരി 3 ശനിയാഴ്ച*
*കാലത്ത് 9:30 ന്*
*കോളേജ് *ഓഡിറ്റോറിയത്തിൽ*
*നിങ്ങളുടെ മഹനീയ*
*സാന്നിധ്യം*
*പ്രതീക്ഷിക്കുന്നു.*
സ്നേഹംപൂർവ്വം
സിപി അബ്ദുൽ സലാം (പ്രസിഡന്റ്)
സിപി അബൂബക്കർ
(സെക്രട്ടറി)
കെ മുഹമ്മദ് ബഷീർ
(ട്രഷറര്)
*ഫോസ കോഴിക്കോട് ജില്ലാ ചാപ്റ്റർ*