01/07/2022
അവകാശ ദിനം ആചരിച്ചു.
ജൂലായ് 1 ഡോക്ടർസ് ദിനം ആയുർവേദ ഡോക്ടർമാർ അവകാശ ദിനമായി ആചരിച്ചു.
സംസ്ഥാന-ജില്ലാ- പ്രാദേശിക തലങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ അധികാരങ്ങൾ നിർവഹിച്ചു നൽകുന്ന കേരള പൊതു ജനാരോഗ്യ കരട് ബിൽ 2021 ൽ ആയുർവേദ വിഭാഗത്തിലെ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്താതിനേയും, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡി സെപിൽ ആയുർവേദ ചികിത്സ സംവിധാനങ്ങളെ ഉൾപ്പെടുത്താതിലും പ്രതിഷേധിച്ച് ജൂലൈ 1 അവകാശ ദിനമായി ആചരിച്ചു. തൃപ്പൂണിത്തറ ഗവൺമെൻറ് ആയുർവേദ കോളേജിൽ വെച്ച് സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സിൽ അധ്യാപകരും ഡോക്ടർമാരും വിദ്യാർത്ഥികളും പങ്കെടുത്തു.
സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ ഗണ്യമായ പങ്ക് വഹിക്കുന്ന ആയുർവേദ ചികിത്സാ സംവിധാനങ്ങൾക്ക് പൊതുജനാരോഗ്യ ബില്ലിലും, മെഡിസെപ് പദ്ധതിയിലും അർഹമായ പരിഗണന നൽകേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു. അഖില കേരള ഗവ.ആയുർവേദ കോളേജ് അധ്യാപക സംഘടന(AKGACAS) സംസ്ഥാന സെക്രട്ടറി ഡോ: സേതുരാജ് സദസ്സ് ഉദ്ഘാടനം ചെയ്തു. എ എം എ ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ: സാദത്ത് ദിനകർ മുഖ്യപ്രഭാഷണം നടത്തി.
ഡോ: ജനീഷ് .ജെ,( AKGACAS യൂണിറ്റ് സെക്രട്ടറി), ഡോ : ഷൈലമ്മ (AKGACAS യൂണിറ്റ് പ്രസിഡന്റ്) ,ഡോ : എൻ. ഹരികുമാർ,(യൂണിറ്റ് സെക്രട്ടറി,AKPCTA പടിയാർ ഹോമിയോ കോളേജ് ) ഡോ. അർജുൻ രവി(PGSA), ഡോ, ഐഷ(HSA), ശ്രീ. അനീഷ(കോളേജ് യൂണിയൻ ചെയർപേഴ്സൺ), ഡോ.സായ്ലേഖ മനു (പ്രസിഡൻ്റ് ,എ എം എ ഐ തൃപ്പൂണിത്തുറ ഏരിയ),ഡോ:ചിത്തിര അമ്പു (സെക്രട്ടറി എ എം എ ഐ തൃപ്പൂണിത്തുറ ഏരിയ) എന്നിവർ സന്നിഹിതരായിരുന്നു.