Lisie Hospital

Lisie Hospital www.lisiehospital.org It is situated in the heart of the City of Kochi.

Lisie hospital, founded in 1956, as a charitable institution, is the living expression of the apostolic concern and social responsibility of the Archdiocese of Ernakulam-Angamaly. The hospital, as the premier project of Lisie Medical Institutions, a registered charitable organization, is owned and managed by the Archdiocese. The hospital aims at rendering quality medical service to all irrespective of caste, color, creed and religion. Its flagship is the uninterrupted and undefiled history of committed and dedicated service of ‘care with love’ to the poor and the less fortunate of society. A fully qualified and experienced team of doctors, a battalion of committed religious sisters, hundreds of trained nurses, a group of committed staff together with an expert body of management makes the hospital unique in the field of health care in Kerala. All the sections of the hospital, united in love and service, working together as a family, endeavors to fulfill its social concern and commitment in the midst of present-day society.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ഒക്ടോബര്‍ 12ഞായറാഴ്ച 8.00am to 5.00pmലിസി ഹോസ്പിറ്റല്‍, സെന്റ്. അഗസ്റ്റിന്‍ ബ്ലോക്ക് മെയിന്...
11/10/2025

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍

ഒക്ടോബര്‍ 12
ഞായറാഴ്ച 8.00am to 5.00pm

ലിസി ഹോസ്പിറ്റല്‍, സെന്റ്. അഗസ്റ്റിന്‍ ബ്ലോക്ക് മെയിന്‍ റിസെപ്ഷന്‍

2 തുള്ളി പോളിയോ തുള്ളിമരുന്ന്
5 വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും നല്‍കൂ..

11/10/2025

Formal meeting - Lisie Hosptal 2025

world Mental Health day 2025
09/10/2025

world Mental Health day 2025

08/10/2025
We Are HiringLecturer/ Asst. Professor (Lisie College of Nursing)Qualification : MSc. Nursing (Community Health Nursing)...
04/10/2025

We Are Hiring

Lecturer/ Asst. Professor (Lisie College of Nursing)

Qualification : MSc. Nursing (Community Health Nursing)

Experience : Freshers/ Experienced

Last Date : 08/10/2025

Apply-https://www.lisiehospital.org/career/68

ഗാന്ധിജയന്തി
01/10/2025

ഗാന്ധിജയന്തി

01/10/2025

ഹൃദയത്തില്‍ നന്ദിയുടെ ആനന്ദത്തുടിപ്പുമായി അജിനും ആവണിയും

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും ഒരുമിച്ച് ആശുപത്രി വിട്ടു. രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്റെ ഇടവേളയില്‍ ലിസി ആശുപ...
01/10/2025

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും ഒരുമിച്ച് ആശുപത്രി വിട്ടു. രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്റെ ഇടവേളയില്‍ ലിസി ആശു
പത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ അങ്കമാലി നായത്തോട് സ്വദേശി അജിന്‍ ഏലിയാസും (28) കൊല്ലം കരുകോണ്‍ സ്വദേശി ആവണി കൃഷ്ണയുമാണ് (13) പുതിയ ഹൃദയത്തുടിപ്പുകളുമായി ആശുപത്രി വിട്ടത്.
കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയമാണ് അജിനില്‍ മിടിക്കുന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ഐസക്ക് ഇനി ജീവിതത്തിലേക്ക് മടങ്ങി എത്തില്ല എന്ന് മനസ്സിലാക്കിയ കുടുംബം അത്യന്തം വേദനയോടെയെങ്കിലും അവയവദാനത്തിന് തയ്യാ
റാകുകയായിരുന്നു.
കഴിഞ്ഞ 10 ന് രാത്രിയോടെയാണ് ലിസി ആശുപത്രിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ നിന്നും സന്ദേശം എത്തിയത്. പ്രാഥമിക പരിശോധനയില്‍ ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന്‍ ഏലിയാസിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ഹൃദയം എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. ദാതാവില്‍ നിന്നും ഹൃദയം എടുത്ത് നാല് മണിക്കൂറിനുള്ളില്‍ സ്വീകര്‍ത്താവില്‍ സ്പന്ദിച്ചു തുടങ്ങിയാലെ ഏറ്റവും നല്ല ഫലം ലഭിക്കുകയുള്ളു എന്നുള്ളതിനാല്‍ തിരുവനന്തപുരത്തു നിന്നും ചുരുങ്ങിയ സമയം കൊണ്ട് ഹൃദയം എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു.
തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മന്ത്രി പി രാജീവ് വഴി മുഖ്യമന്ത്രിയെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയിരുന്നെങ്കിലും അദ്ദേഹം, സംസ്ഥാന സര്‍ക്കാര്‍ പോലീസ് സേനയ്ക്കായി വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ അവയവം കൊണ്ടു
വരുന്നതിനായി വിട്ടുനല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പൂര്‍ണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റര്‍ സേവനം വിട്ടു നല്‍കിയത്.
ഹൃദയധമനികള്‍ക്ക് വീക്കം സംഭവിക്കുന്ന കവാസാക്കി എന്ന അസുഖം ആയിരുന്നു അജിന് ഉണ്ടായിരുന്നത്. 2012 ല്‍ അദ്ദേഹം മറ്റൊരു ആശു
പത്രിയില്‍ ബൈപ്പാസ് സര്‍ജറിക്കും പിന്നീട് ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയനായിരുന്നു. അതിനുശേഷം ഹൃദയപരാജയം സംഭവിക്കുകയും ലിസി ആശുപത്രിയില്‍ എത്തുകയുമായിരുന്നു. അദ്ദേഹത്തെ പരിശോധിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴി എന്ന് നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് ഹൃദയത്തിനായി കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയുമായിരുന്നു.
ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ് , ഡോ. ശ്രീശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം
പുലര്‍ച്ചെ കിംസ് ആശുപത്രിയിലേക്ക് തിരിക്കുകയും അവിടെയെത്തി എട്ടു മണിയോടെ ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും
ചെയ്തു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചക്ക് 12:35ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ 1:30 ന് ഹയാത്തിന്റെ ഹെലിപാഡില്‍
എത്തുകയും കേവലം നാലു മിനിറ്റുകൊണ്ട് പോലീസ് സേന ഒരുക്കിയ ഗ്രീന്‍ കോറിഡോറിലൂടെ ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു.
അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ (18) ഹൃദയമാണ് ആവണിയില്‍ സ്പന്ദിക്കുന്നത്. വാഹനാപകടത്തിലുണ്ടായ ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് ബില്‍ജിത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ബില്‍ജിത്തിന്റെ ഹൃദയവുമായി പുലര്‍ച്ചെ ഒരു മണിയോടെ അങ്കമാലിയില്‍ നിന്നും തിരിച്ച വാഹനം പോലിസ് സേനയുടെ സഹായത്തോടെ
കേവലം ഇരുപത് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ചാണ് ശസ്ത്രക്രിയ ആരംഭിച്ചത്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ആവണിക്ക്. വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് അവയവദാനത്തില്‍ ഇടിവ് സംഭവിച്ചതിനാല്‍ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ചികിത്സ തേടുവാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞപ്പോള്‍ ആവണിയുടെ മാതാപിതാക്കള്‍ വലിയ വിഷമത്തിലായിരുന്നു. അതിനിടയില്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്
നീണ്ട ആശുപത്രി വാസവും വേണ്ടി വന്നിരുന്നു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബില്‍ജിത്തിന്റെ കുടുംബത്തിന്റെ മഹാദാനത്തിലൂടെ ആവണി ജീവിതം തിരികെ പിടിച്ചത്.
അവയവദാനമെന്ന ഏറ്റവും മഹത്തായ ദാനത്തിന് തയ്യാറായ ഐസക്കിന്റെയും ബില്‍ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് അജിനും ആവണിയും നന്ദി
പറഞ്ഞു.
രണ്ട് പേരുടേയും ആരോഗ്യനിലയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പരിപൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തി. അവര്‍ക്ക് വൈകാതെ തന്നെ മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ 'ബ്രേവ് ഹാര്‍ട്ട്‌സ് ' ഗ്രൂപ്പിലേക്ക് രണ്ട് പേര്‍ കൂടി വന്നതിന്റെ സന്തോഷത്തിലാണ് ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവച്ചവര്‍. മുപ്പത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ലിസിയില്‍ ഇതുവരെ നടന്നത്.
തുടര്‍ച്ചയായി നടന്ന അവയവദാനങ്ങളും വിജയകരമായ ശസ്ത്രക്രിയകളും സമൂഹത്തില്‍ വലിയ അവബോധം സൃഷ്ടിച്ചുവെന്നും കഴിഞ്ഞ
രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലധികം പേര്‍ അവയവദാനത്തിന് തയ്യാറായി രജിസ്റ്റര്‍ ചെയ്തുവെന്നും കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു.
ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍, ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ.റെജു കണ്ണമ്പുഴ, ഫാ. ഡേവിസ് പടന്നയ്ക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് രണ്ട് പേരെയും യാത്രയാ
ക്കിയത്.

The World Heart Day program (29/09/2025) was inaugurated by Rev. Fr. Dr Paul Karedan, Director of Lisie Hospital.Dr. Ron...
30/09/2025

The World Heart Day program (29/09/2025) was inaugurated by Rev. Fr. Dr Paul Karedan, Director of Lisie Hospital.

Dr. Rony Mathew Kadavil, Head of the Cardiac Department, Lisie Hospital, felicitates the event.

Awareness class was led by Dr. Jabir Abdullakutty, Senior Consultant Cardiologist and Director of Clinical Research at Lisie Heart Institute.

Rev. Fr Dr Paul Karedan, Dr Jabir Abdullakutty,Dr Anil Sivadasan Radha Senior consultant Peadiatric Cardiology and Dr. Shabeer S.Iqbal,Principal of LCOAHS, distributed prizes for winners. Presented a video about the world heart day theme .

The welcome address and vote of thanks were proposed by Marwa (DCVT 2023) and Thanseem Ziyad(BCVT2021)from LCOAHS.

Flash mob conducted by students(DCVT2023 and 2024) Program was coordinated by Mrs Jeena and Ms Shilnna (faculties) and students of LCOAHS

29/09/2025

World Heart Day 2025

Address

Ernakulam

Alerts

Be the first to know and let us send you an email when Lisie Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Lisie Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram