21/10/2024
ഹോമിയോപ്പതി ചികിത്സയിലേക്ക് മാറിയതിനു ശേഷം കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുന്നതായും, ഇടവിട്ട് വരുന്ന രോഗങ്ങൾക്ക് കുറവുണ്ടെന്നും, അഥവാ രോഗങ്ങൾ വന്നാൽ തന്നെ പെട്ടെന്ന് മാറുന്നുണ്ടെന്നുമുള്ള നിരവധി ഗുണഭോക്താക്കളുടെ സംശയാതീതമായ അനുഭവം കുറ്റമറ്റ ശാസ്ത്രീയ രീതികളിലൂടെ ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു.
ഹോമിയോപ്പതി ഗവേഷണം ശക്തിപ്പെടുത്തുന്നതിനായി 2018ൽ ഇസ്രായേലുമായുള്ള ‘MOU’പ്രകാരം നടത്തപ്പെട്ട പഠനമാണ് ഹോമിയോപ്പതി ഗുണഭോക്താക്കളുടെ ഈ ചികിത്സാനുഭവം ശരിയാണെന്ന് തെളിയിച്ചത്.
യൂറോപ്യൻ ജേർണൽ ഓഫ് പീഡിയാട്രിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പ്രധാന കണ്ടെത്തലുകൾ
1. ഹോമിയോപ്പതി ഗ്രൂപ്പിൽ ചികിത്സിക്കുന്ന കുട്ടികൾക്കുള്ള അസുഖ ദിവസങ്ങളുടെ എണ്ണം കൺവെൺഷനലായി ചികിത്സിക്കുന്ന (Conventional Medicine a.k.a Modern Medicine or Allopathy) കുട്ടികളേക്കാൾ വളരെ കുറവാണ്. ഹോമിയോപ്പതി ഗ്രൂപ്പിലുള്ളവർക്കും അസുഖത്തിന്റെ എപ്പിസോഡുകൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അനുബന്ധ ദിവസങ്ങൾ എന്നിവ വളരെ കുറവാണ്.
2. ഹോമിയോപ്പതി ഗ്രൂപ്പിലെ കുട്ടികളുടെ ഉയരം, MUAC എന്നിവയ്‌ക്കായുള്ള മെച്ചപ്പെട്ട വളർച്ചാ പാരാമീറ്ററുകൾ രേഖപ്പെടുത്തി.
3. ആൻറിബയോട്ടിക്കുകളുടെ ഉപയോഗവും നേരിട്ടുള്ള ചെലവും ഹോമിയോപ്പതി ഗ്രൂപ്പിൽ ഗണ്യമായി കുറവായിരുന്നു
രണ്ട് വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ പഠനം നടത്തിയിട്ടുള്ളത്. കൂടുതൽ പ്രായമുള്ളവരിലും ഇത്തരം ശാസ്ത്രീയമായ പഠനങ്ങൾ നടത്തുന്നത് പൊതുജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഗുണപരമായ സംഭാവന നൽകുമെന്ന് കരുതുന്നു.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം സൃഷ്ടിക്കുന്ന അനാരോഗ്യ പ്രവണതകൾക്ക് ശുഭപ്രതീക്ഷ നൽകുന്ന തികച്ചും ശാസ്ത്രീയമായ പഠനമാണിതെന്നത് തർക്കമറ്റവിഷയമാണ്.
https://link.springer.com/article/10.1007/s00431-024-05791-1