19/10/2023
പ്രായമായവരെയാണ് ഓസ്റ്റിയോപൊറോസിസ് അധികമായി ബാധിക്കുന്നത്. എന്നാല്‍ നിങ്ങളുടെ എല്ലുകള്‍ ക്ഷയിക്കുന്നത് ചെറുപ്രായത്തില്‍ തന്നെ ആരംഭിക്കാം എന്നതാണ് വസ്തുത. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. നിങ്ങളുടെ കുടുംബ ചരിത്രം, ജീവിതശൈലി, കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് എന്നിവ ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കും. അതിനാല്‍, നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്.
ഓസ്റ്റിയോപൊറോസിസ് ലക്ഷണങ്ങള്‍
അസ്ഥിക്ഷയത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കില്ല. എന്നാല്‍ ഓസ്റ്റിയോപൊറോസിസ് മൂലം നിങ്ങളുടെ അസ്ഥികള്‍ ദുര്‍ബലമായാല്‍, നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടാവാം:
* ഒടിഞ്ഞതോ പൊട്ടിയതോ ആയ കശേരുക്കള്‍ മൂലമുണ്ടാകുന്ന നടുവേദന
* കാലക്രമേണ ഉയരം കുറയുന്നത്
* ശരീരം കൂനി വരുന്നത്
* എളുപ്പത്തില്‍ പൊട്ടുന്ന അസ്ഥികള്‍
ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഈ ആഹാരശീലം
# കാല്‍സ്യം (പാല്‍, തൈര്, ചീസ്, ബദാം, ബ്രൊക്കോളി, കാബേജ് തുടങ്ങിയ ഇലക്കറികള്‍, ഉണങ്ങിയ അത്തിപ്പഴം, പാല്‍ക്കട്ടി, കട്ടിത്തൈര്, ബീന്‍സ്, മത്തി, റാഗി, സോയ, ഡൈ ഫ്രൂട്ട്സുകള്‍)
# വിറ്റാമിന്‍-ഡി (കോഴി, മുട്ടയുടെ മഞ്ഞ, സാല്‍മണ്‍, അയല, ട്യൂണ, കൂണ്‍, പാലും പാലുല്‍പ്പന്നങ്ങളും)
# ഫോസ്ഫറസ് (പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, കോഴിയിറച്ചി, ഓട്‌സ്, മുട്ട, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, ട്യൂണ)
# പ്രോട്ടീന്‍ (പാല്‍, തൈര്, ചീസ്, സോയാബീന്‍, ടോഫു, പയര്‍, ബീന്‍സ്, ക്വിനോവ, ഓട്‌സ്, ചിക്കന്‍, ഓയ്‌സ്റ്റര്‍, മത്സ്യം, ബദാം)
മരുന്നുകൾ:
ഓസ്റ്റിയോപൊറോസിസ് ഉണ്ടെങ്കിൽ, അസ്ഥിനാശം മന്ദഗതിയിലാക്കാനും ഒടിവുകൾ തടയാനും ഉതകുന്ന വളരെ ഫലപ്രദമായ നിരവധി ഹോമിയോപ്പതി മരുന്നുകൾ ഉണ്ട്.
ഓസ്റ്റിയോപൊറോസിസ് ഒരു ഗുരുതരമായ രോഗമാണ്, പക്ഷേ ഇത് തടയാനും ചികിത്സിക്കാനും കഴിയും. നിങ്ങൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ, അസ്ഥിനാശവും ഒടിവുകളും തടയുന്നതിനുള്ള വഴികളെക്കുറിച്ച് നിങ്ങളുടെ ഹോമിയോപ്പതിഡോക്ടറോട് സംസാരിക്കുക.
രോഗപ്രതിരോധമെന്ന നിലയിൽ പതിവായി ബോൺ ഡെൻസിറ്റി -അസ്ഥി സാന്ദ്രത -സ്ക്രീനിംഗ് നടത്തുക. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും പരമാവധി വീഴ്ചകൾ സംഭവിക്കാതെ നോക്കുകയും ചെയ്യുക. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുക. മാനസിക സമ്മർദ്ദങ്ങളെ നിയന്ത്രിക്കുകയും ചെയ്യുക. നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം കൂടി മനസ്സിൽവച്ച് മികച്ച ജീവിതശൈലി നിലനിർത്താൻ സാധിച്ചാൽ ഒരു പരിധിവരെ രോഗാവസ്ഥകളെ നമുക്ക് അകറ്റിനിർത്താൻ സാധിക്കും.