27/09/2022
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ 2022 - 2023 അധ്യയന വർഷത്തെ SH ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ 2022 - 2023 അധ്യയന വർഷത്തെ SH ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് കോഴ്സുകളുടെ ഉദ്ഘാടനം ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ടും കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിൻസ് കൗൺസിലർ കൂടിയായ റെവ. സിസ്റ്റർ സുമ റാഫേൽ CSS അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി CSS നിർവഹിച്ചു. ,ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ശ്രീ. ആൻജോ ജോസ്, SH ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് കോഴ്സുകളുടെ കോർഡിനേറ്റർ റെവ. സിസ്റ്റർ വിനീത CSS, NABH കോർഡിനേറ്റർ ജിൻസി വര്ഗീസ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിലെ മറ്റു സ്റ്റാഫംഗങ്ങൾ, പുതിയ കോഴ്സിലേക്കുള്ള വിദ്യാർത്ഥികൾ, മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഒന്നാം വർഷ വിദ്യാര്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.