Devaki Ayurvedics

Devaki Ayurvedics Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Devaki Ayurvedics, Kadakkal.

അത്തിപ്പഴത്തിന്റ ആരോഗ്യ ഗുണംഅത്തിപ്പഴം, ധാരാളം പോഷകങ്ങളും ഗുണങ്ങളും ഉള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയ വേണ്ട. ഔഷധങ്ങളുട...
04/04/2022

അത്തിപ്പഴത്തിന്റ
ആരോഗ്യ ഗുണം

അത്തിപ്പഴം, ധാരാളം പോഷകങ്ങളും ഗുണങ്ങളും ഉള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയ വേണ്ട. ഔഷധങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അത്തി. പല ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തി. അത്തിയുടെ തൊലിയും കായും എല്ലാം ഉപയോഗിക്കാന്‍ പറ്റുന്നതാണ്. ഗര്‍ഭിണികള്‍ക്ക് വരെ ഇത് നല്‍കുന്നത് നല്ലതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നത് നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.അത്തിപ്പഴത്തിന്റെ കറയും ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഡ്രൈഫ്രൂട്സ് ആയും ഇത് ഉപയോഗിക്കാവുന്നതാണ്. അത്തിപ്പഴത്തിന്റെ ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അത്രക്കും ആരോഗ്യ ഗുണങ്ങള്‍ ആണ് ഇതിലുള്ളത്. ദിവസവും രണ്ട് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹത്തിന് പരിഹാരം
=====================

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും അത്തിപ്പഴം. അത്തിപ്പഴത്തില്‍ വളരെ കൂടിയ അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തിന്റെ ഇല കഴിച്ചാല്‍ തന്നെ പ്രമേഹത്തിന് പരിഹാരം കാണാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ചെറുക്കാന്‍ അത്തിപ്പഴം ഉത്തമമാണ്.

കൊളസ്ട്രോള്‍ പരിഹാരം
***************************

കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് അത്തിപ്പഴം. ഇത് ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു അത്തിപ്പഴം. ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിന് മുന്നിലാണ് ഇത്.

ശ്വാസകോശ അണുബാധ
****************-*-**-********

ശ്വാസകോശ അണുബാധ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അത്തിപ്പഴം മികച്ചതാണ്. ഏത് അവസ്ഥയിലും പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. ഉണക്ക അത്തിപ്പഴമാണ് ഇതിന് സഹായിക്കുന്നത്. ഇത് ആസ്ത്മ പോലുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് അത്തിപ്പഴം കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ധമനികള്‍ക്ക് ആരോഗ്യം
=====================
ധമനികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു അത്തിപ്പഴം. ദിവസവും കഴിക്കുന്നത് കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ധമനികളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് അത്തിപ്പഴം ശീലമാക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഉണ്ടാവുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
=================

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന കാര്യത്തിലും പല വിധത്തില്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. ഇത് ഏത് വിധത്തിലും ബിപി നിയന്ത്രിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ഉണങ്ങിയ അത്തിപ്പഴം കഴിക്കേണ്ടത് അത്യാവശ്യമാണ്.

അള്‍സറിന് പരിഹാരം
===================

ഭക്ഷണത്തിലുണ്ടാവുന്ന അസ്വസ്ഥകള്‍ കൊണ്ട് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നു അള്‍സര്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. അത്തിപ്പഴത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്. അള്‍സര്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. അത്തിപ്പഴം കഴിച്ച്‌ കൊണ്ടിരിക്കുന്നത് തന്നെ അള്‍സറിന് പ്രതിരോധം തീര്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുകയില്ല.

മലബന്ധം ഇല്ലാതാക്കുന്നു
=======================

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പലപ്പോഴും മലബന്ധം കാരണമാകുന്നു. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മലബന്ധത്തെ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു. അതുകൊണ്ട് മലബന്ധമെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് അത്തിപ്പഴം ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. ഇതൊന്നും ആരോഗ്യത്തിന് ഒരിക്കലും വെല്ലുവിളി ഉണ്ടാക്കുകയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വില്ലനാവുന്ന ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

ദഹന പ്രതിസന്ധി
===============

ആരോഗ്യത്തിന് വില്ലനാവുന്ന മറ്റൊരു പ്രശ്‌നമാണ് ദഹന പ്രതിസന്ധി. ഇത് പലപ്പോഴും ആരോഗ്യത്തിന് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അത്തിപ്പഴം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാണ് അത്തിപ്പഴം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം.

ഓര്‍മ്മശക്തിക്ക്
******************

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണങ്ങിയ അത്തിപ്പഴം നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ദിവസവും ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കും കൊടുക്കുന്നതും നല്ലതാണ്. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

ദിവസവും ഉപയോഗിച്ചാല്‍

അത്തിപ്പഴം ദിവസവും ഉപയോഗിച്ചാല്‍ മുകളില്‍ പറഞ്ഞ ആരോഗ്യ ഗുണങ്ങളെല്ലാം തന്നെ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് വലിയ രോഗത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഉണങ്ങിയ അത്തിപ്പഴം ഉപയോഗിക്കുന്നത് നല്ലതാണ്.

ത്രിഫല ചൂര്‍ണം ആയുസിന്റെ മരുന്ന്‌ആയുര്‍വേദം പൊതുവേ പാര്‍ശ്വ ഫലങ്ങളില്ലാത്ത ചികിത്സാരീതി എന്ന പേരിലാണ് കൂടുതല്‍ ശ്രദ്ധ നേ...
03/04/2022

ത്രിഫല ചൂര്‍ണം ആയുസിന്റെ മരുന്ന്‌

ആയുര്‍വേദം പൊതുവേ പാര്‍ശ്വ ഫലങ്ങളില്ലാത്ത ചികിത്സാരീതി എന്ന പേരിലാണ് കൂടുതല്‍ ശ്രദ്ധ നേടിയിട്ടുള്ളത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷത്തിനുമെല്ലാം ഇത് ഏറെ ഗുണം നല്‍കുന്ന ഒന്നുമാണ്.
പല തരത്തിലുള്ള ആയുര്‍വേദ മരുന്നുകളുമുണ്ട് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് പലതും. ചിലതെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വാങ്ങി കഴിയ്ക്കാനും സാധിയ്ക്കുന്നവയാണ്.
ഇത്തരത്തിലെ ഒരു ആയുര്‍വേദ മരുന്നാണ് ത്രിഫല. ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ന്ന ഈ മരുന്ന് പൊതുവേ ത്രിഫല ചൂര്‍ണം എന്ന പേരില്‍ ലഭിയ്ക്കാറുമുണ്ട്. കടുക്ക, നെല്ലിക്ക, താന്നി എന്നീ ആയുര്‍വേദ ഫലങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒന്നാണ് ത്രിഫല. ഇവയുടെ പുറന്തോടാണ് ഫലമുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്. നെല്ലിക്ക 300 ഗ്രാം, കടുക്ക 200 ഗ്രാം, താന്നിക്ക 100 ഗ്രാം എന്നിവയാണ് ത്രിഫലയുടെ അളവുകള്‍.
ത്രിഫല ചൂര്‍ണം പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു ആയുര്‍വേദ പ്രതിവിധിയാണ്. രാത്രി കിടക്കാന്‍ നേരത്ത് ഇത് അല്‍പം കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഒരു നുള്ളു ത്രിഫലയില്‍ ഏറെ പഴങ്ങളുടെ ഗുണമുണ്ടെന്നു വേണം, പറയാന്‍.
നല്ല ദഹനം
ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ത്രിഫല. നല്ല ദഹനം നല്‍കും, ഗ്യാസ്,അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ത്രിഫല രാത്രി കിടക്കാന്‍ നേരം 1 സ്പൂണ്‍ വെള്ളത്തിനൊപ്പമോ തേനിനൊപ്പമോ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വേണമെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുകയും ചെയ്യാം.

മലബന്ധമുള്ളവര്‍ക്ക്

മലബന്ധമുള്ളവര്‍ക്ക്

പരീക്ഷിയ്ക്കാവുന്ന ഒന്നു കൂടിയാണ് ഇത്. ത്രിഫല ചൂര്‍ണം ശര്‍ക്കര കൂട്ടി നെല്ലിക്കാ വലിപ്പത്തില്‍ കിടക്കാന്‍ നേരത്തു കഴിയ്ക്കുന്നത് നല്ല ശോധനയുണ്ടാകാന്‍ ഏറെ നല്ലതാണ് വയര്‍ ക്ലീനാക്കാനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. 2 ടീസ്പൂണ്‍ ത്രിഫല പൗഡര്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിനു ശേഷം ഒന്നും കഴിയ്ക്കരുത്. അര മണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്ക്കാം.

ടോക്‌സിനുകള്‍

ശരീരത്തില്‍ നിന്നും വിഷാംശം അഥവാ ടോക്‌സിനുകള്‍ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് ത്രിഫല ചൂര്‍ണം. 2 ടീസ്പൂണ്‍ ത്രിഫല പൗഡര്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കുക. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചി ചതച്ചിടുക. ഈ വെള്ളം രാത്രി മുഴുവനുമോ എട്ടു മണിക്കൂര്‍ നേരമെങ്കിലോ വച്ച ശേഷം രാവിലെ തിളപ്പിച്ച്‌ അര ഗ്ലാസ് ആക്കുക. ഇത് ചെറുചൂടോടെ അല്‍പം നാരങ്ങാനീരു പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. ഇത് വെറുംവയറ്റില്‍ ഒരാഴ്ചയെങ്കിലും അടുപ്പിച്ചു കുടിയ്ക്കുക. ഗുണമുണ്ടാകും.

കാഴ്ച ശക്തി

കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു ആയുര്‍വേദ ചൂര്‍ണമാണ് ഇത്. 1-2 ടീസ്പൂണ്‍ ത്രിഫല പൗഡര്‍ ചൂടു വെള്ളത്തില്‍ കലക്കി രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ വെള്ളം ഊറ്റിയെടുത്തു കണ്ണു കഴൂകാം. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ത്രിഫല. ആര്‍ബിസി കൗണ്ടു വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ വിളര്‍ച്ച പോലുളള രോഗങ്ങള്‍ക്കു നല്ലൊരു പ്രതിവിധിയാണ്. ഇത് ചൂടുവെള്ളത്തില്‍ കലക്കി കഴിച്ചാല്‍ മതിയാകും. ഇത് അയേണ്‍ സമ്ബുഷ്ടവുമാണ്.
നല്ലൊരു ആന്റി ബയോട്ടിക്
നല്ലൊരു ആന്റി ബയോട്ടിക് ഗുണം ശരീരത്തിന് നല്‍കുന്ന ഒന്നാണ് ത്രിഫല ചൂര്‍ണം. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. രക്തം ശുദ്ധീകരിച്ച്‌, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി, വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കി ആരോഗ്യം നല്‍കുന്ന ഒന്നാണ് ത്രിഫല ചൂര്‍ണം.

തടി

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു സഹായകമാണ് ത്രിഫല ചൂര്‍ണം. ഇതു ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. രാത്രിയോ രാവിലെയോ ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി ഇതു കുടിയ്ക്കുന്നത് ഗുണം നല്‍കും. ഇത് കോളിസിസ്‌റ്റോക്കൈനിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇത് വയര്‍ നിറഞ്ഞുവെന്ന തോന്നലുണ്ടാക്കും. തടി കുറയ്ക്കാന്‍ 1 ടേബിള്‍ സ്പൂണ്‍ ത്രിഫല ചൂര്‍ണം ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ കലക്കി ദിവസവും മൂന്നു തവണ കുടിയ്ക്കാം. ഇതു പോലെ അര ടേബിള്‍ സ്പൂണ്‍ വീതം ത്രിഫല ചൂര്‍ണം, ത്രികടു ചൂര്‍ണം എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തി അല്‍പം തേനും ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്തും രാവിലെയും കുടിയ്ക്കുന്നത് ഗുണം നല്‍കും.

സന്ധി വേദന

സന്ധി വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. വാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദനയും ഏതു നീരും നീക്കാന്‍ സഹായിക്കുന്ന വഴിയാണ് ത്രിഫല ചൂര്‍ണം. ഇതിലെ പോഷകങ്ങള്‍ എല്ലിനു ബലം നല്‍കുന്നു. ശരീരത്തില്‍ നിന്നും യൂറിക് ആസിഡ് ഫ്‌ളഷ് ചെയ്തു കളയുന്നു. സന്ധിവേദനയ്ക്ക് അര ടീസ്പൂണ്‍ ത്രിഫല ചൂര്‍ണം ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതു നല്ലതാണ്.
പ്രമേഹം
ഹൈപ്പോഗ്ലൈസമിക് ഇഫക്ടുള്ളതു കൊണ്ടു തന്നെ പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇത് ഇന്‍സുലിന്‍ ശരീരത്തിന് പെട്ടെന്ന് ഉപയോഗിയ്ക്കാന്‍ സഹായം നല്‍കുന്ന ഒന്നാണ്. ഇന്‍സുലിന്‍ കുത്തിവയ്പ് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു വഴി.

ബിപി

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണ് ത്രിഫല ചൂര്‍ണം. ഇത് രക്ത പ്രവാഹത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നു. ഇതിലെ ലിനോലെയിക് ആസിഡ്, ഫാറ്റി ആസിഡുകള്‍ എന്നിയാണ് ഇതിനു സഹായിക്കുന്ന ഒന്ന്.
ക്യാന്‍സര്‍
റേഡിയോ പ്രൊട്ടക്ടീവ്, കീമോപ്രോട്ടക്ടീവ്, ആന്റിസെപ്‌ററിക് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ത്രിഫല ചൂര്‍ണം. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടുത്തു നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു വഴി കൂടിയാണ്.

മുഖക്കുരു , മുടി കൊഴിച്ചില്‍

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ത്രിഫല ചൂര്‍ണം കഴിയ്ക്കുന്നത്. ഇത് മോരില്‍ കലക്കി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇതിലെ പോഷകങ്ങള്‍ മുടി കൊഴിച്ചില്‍ നിയന്ത്രിയ്ക്കാനും സഹായിക്കുന്നു.

ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണ ദിനം; ഈ ദിനം ഓർമ്മിപ്പിക്കുന്നതെന്ത്?ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണ ദിനം. ഓട്ടിസം എന്ന അവസ്ഥയ...
02/04/2022

ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണ ദിനം; ഈ ദിനം ഓർമ്മിപ്പിക്കുന്നതെന്ത്?

ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണ ദിനം. ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് ബോധവൽക്കരണം നൽകാനും ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്തുണ നൽകാനുമാണ് ഐക്യരാഷ്ട്രസഭ ഓട്ടിസം ദിനം ആചരിക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐസക്ക് ന്യൂട്ടന് വരെയുണ്ടായിരുന്ന ഓട്ടിസം എന്ന അവസ്ഥ സത്യത്തിൽ എന്താണ്? എന്തൊക്കെ നമ്മുക്ക് അവർക്കായി ചെയ്യാൻ സാധിക്കും?

എന്താണ് ഓട്ടിസം?

ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ഈ അവസ്ഥയെ കുറിച്ച് സമൂഹത്തില്‍ വളരെ ചെറിയ വിഭാഗത്തിനെ വിവരമുളളൂ. പലര്‍ക്കും തെറ്റായ പല ധാരണകളും ഉണ്ട്. 1943-ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് 'ഓട്ടിസം' എന്നിതിനെ വിളിച്ചത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത് ആ അവസ്ഥയില്‍ ജീവിതം നയിച്ച ആളുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.

ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരാണ്. ലോകത്ത് പത്തായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്ത് പേര്‍ ഓട്ടിസമുളള അവസ്ഥയില്‍ കാണപ്പെടുന്നു. ഇതില്‍ നല്ലൊരു ശതമാനവും ആണ്‍കുട്ടികളുമാണ്. എന്നാല്‍ പെണ്‍കുട്ടികളില്‍ ഓട്ടിസം പിടിപെടുന്നത് കൂടുതല്‍ ഗുരുതരമാണ്.

ആശയവിനിമയം

തന്റെ ആവശ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും പ്രയാസങ്ങളും സ്വന്തം അമ്മയെപ്പോലും അറിയിക്കാന്‍ കുട്ടികള്‍ പലപ്പോഴും പ്രയാസപ്പെടുന്നു. ചില ആശയവിനിമയ രീതികള്‍ മാതാപിതാക്കള്‍ക്ക് മനസ്സിലായാല്‍ പോലും വീടിന് പുറത്തുളള ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഓട്ടിസമുളള കുട്ടികള്‍ക്ക് ആംഗ്യം ഉപയോഗിച്ചോ സംസാരിച്ചോ ആശയവിനിമയം പ്രയാസകരമാണ്. സംസാരിക്കുന്ന ശബ്ദത്തിലും ഉച്ചാരണത്തിലും സമപ്രായക്കാരില്‍ നിന്ന് വ്യത്യാസം കാണാം. ഉയര്‍ച്ച താഴ്ച്ച ഇല്ലാതെ ഒരേ സ്വരത്തില്‍ സംസാരിക്കുന്നതായും അര്‍ത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിച്ച് പറയുന്നതായും കാണാം. കൂടാതെ ചോദ്യങ്ങള്‍ ചോദ്യരൂപേണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതും കേള്‍ക്കാം. മറ്റുളളവരുടെ കണ്ണില്‍ നോക്കി സംസാരിക്കാനും പേര് വിളിച്ചാലോ പുഞ്ചിരിച്ചാലോ അതിനോട് പ്രതികരിക്കാനുമുളള കഴിവ് കുറവായിരിക്കും.

സാമൂഹിക ഇടപെടൽ

ചുറ്റുപാടുകളുമായി ഇടപെടുന്നതില്‍ ഓട്ടിസമുളള കുട്ടികള്‍ക്ക് പല പരിമിതികളും ഉണ്ട്. മറ്റുളളവരെ ഗൗനിക്കാതെയുളള സ്വഭാവപ്രതികരണങ്ങള്‍ കാണിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് തൊട്ടടുത്ത് നില്‍ക്കുന്ന മാതാപിതാക്കളെയോ സഹോദരങ്ങളെയോ അവരുടെ വികാരങ്ങളെയോ പരിഗണിക്കുകയും മാനിക്കുകയും ചെയ്യുന്നതിനും സ്വന്തം വൈകാരിക ആവശ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനും പരിമിതികള്‍ ഉണ്ട്

വൈകാരിക വ്യവഹാര പരിമിതികൾ

മറ്റുളളവരുടെ വൈകാരിക മാറ്റങ്ങളോട് പ്രതികരിക്കാന്‍ പ്രയാസമാണ്. മാതാപിതാക്കള്‍ ആശ്ലേഷിക്കുകയോ ചുംബിക്കുകയോ ചെയ്യുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ പലപ്പോഴും സാധ്യമല്ല. ഓട്ടിസം ബാധിച്ച കുട്ടികള്‍ അമിത ഭയം, ഉത്കണ്ഠ എന്നിവ അകാരണമായി പ്രകടിപ്പിക്കുന്നതായി കാണാം. ഉദാഹരണമായി വൈദ്യുതി വിച്ഛേദിച്ചാല്‍ വെപ്രാളം കാണിക്കുന്നതായി കാണാം

ഓട്ടിസത്തിന്റെ വിവിധ തരങ്ങള്‍

ആസ്‌പെര്‍യേസ് സിന്‍ഡ്രം (Asperger syndrome)

ആശയ വിനിമയ ശേഷിക്കും സാമൂഹിക ഇടപെടലിനും ഇവര്‍ക്ക് പരിമിതിയുണ്ടെങ്കിലും ഭാഷാശേഷി പൊതുവേ നല്ലതായിരിക്കും. ഇവരില്‍ ബുദ്ധിപരിമിതികള്‍ കാണപ്പെടുന്നില്ലെങ്കിലും വളരെ പരിമിതമായ താല്‍പര്യം മാത്രമേ പ്രകടിപ്പിക്കുന്നുളളൂ.

ചൈല്‍ഡ്ഹുഡ് ഓട്ടിസം

ഇത്തരം കുട്ടികളില്‍ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടല്‍, ചിന്താശേഷിയിലുളള വൈകല്യം തുടങ്ങിയ ലക്ഷണങ്ങള്‍ ഏകദേശം മൂന്ന് വയസ്സ് പ്രായത്തില്‍ കാണപ്പെടുന്നു. ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ബുദ്ധിക്ക് പരിമിതികള്‍ കണ്ടെത്തിയിട്ടുണ്ട്

റെറ്റ്‌സ് സിന്‍ഡ്രം (Rett syndrome)

പെണ്‍കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ഒരു വയസ്സ് മുതല്‍ നാല് വയസ്സ് വരെ ലക്ഷണങ്ങള്‍ പ്രകടമാകാം. ഈ തകരാറ് കാണപ്പെടുന്നതുവരെ സാധാരണ കുട്ടികളെ പോലെ കാണപ്പെടുമെങ്കിലും അതിന് ശേഷം കഴിവുകള്‍ നഷ്ടപ്പെടുന്നു.

പൊതു സ്വഭാവ സവിശേഷതകള്‍

1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.

2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.

3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.

4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും

കുറെ നേരം നോക്കിനില്‍ക്കുക.

5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.

6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.

7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.

8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.

9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക.

10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക (ഉദാ: ചെരുപ്പ്, ഭക്ഷണ പദാര്‍ത്ഥം, ചൂടിപ്പായ).

വ്യക്തിഗത പരിശീലനം

ഒരോ കുട്ടിയുടെയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയം നടത്തി എന്തൊക്കെ കഴിവുകള്‍ കുട്ടികളില്‍ പരിശീലിപ്പിക്കണമെന്ന് തീരുമാനിച്ച് വിദഗ്ധര്‍ പരിശീലിപ്പിക്കുന്നു. മനശ്ശാസ്ത്രവിദഗ്ധര്‍ പെരുമാറ്റങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.

സംഘ പരിശീലനം

മനശ്ശാസ്ത്രജ്ഞന്‍, സംസാരഭാഷാ വിദഗധന്‍, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്‌പെഷല്‍ എജുക്കേറ്റര്‍ എന്നീ വിദഗ്ധ പരിശീലകര്‍ അടങ്ങുന്ന സമിതി കുട്ടിയുടെ കഴിവിന്റെയും വയസ്സിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്കാവശ്യമായ കഴിവുകള്‍ പരിശീലപ്പിക്കുന്നു. ഇതിലൂടെ വ്യക്തിഗത കഴിവുകള്‍ വര്‍ധിക്കുന്നതിലുപരി സാമൂഹീകരണവും വളരാന്‍ സാധിക്കുന്നു

ഓട്ടിസം കേരളത്തില്‍ വര്‍ദ്ധിക്കുന്നു

ലോകത്തില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളില്‍ ഒന്നായി ഓട്ടിസം മാറിയിരിക്കുന്നു. ശരാശരി കണക്കില്‍ ഒട്ടും പിന്നിലല്ലാതെ കേരളത്തിലും ഓട്ടിസം ഭീമാകാരമായി വര്‍ദ്ധിക്കുകയാണ്‌.

ഓട്ടിസം എന്ന രോഗത്തെപ്പറ്റി കുറേനാള്‍ മുന്‍പ്‌വരെ ഏറെക്കുറെ മലയാളികളും അജ്‌ഞരായിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാര്‍സിംഗറില്‍ സുകേഷ്‌കുട്ടന്‍ എന്ന ഓട്ടിസംബാധിച്ച മത്സരാര്‍ത്ഥി പങ്കെടുത്തപ്പോഴാണ്‌ പലരും ഇങ്ങനെയും ഒരു രോഗം ഉണ്ടെന്ന്‌ തിരിച്ചറിയുന്നതുപോലും.

ഓട്ടിസം ബാധിച്ച പ്രമുഖർ

ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടന്‍, കലാകാരനായ മൈക്കലാഞ്ജലോ, മൈക്രോസോഫ്റ്റ് അതികായന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു

രക്ഷിതാക്കള്‍ ശ്രദ്ധിക്കുക…ഓട്ടിസംതിരിച്ചറിയാന്‍ വൈകുന്നൂ

രാജ്യത്ത് കുട്ടികളിലെ ഓട്ടിസം തിരിച്ചറിയുന്നതിന് വൈകുന്നതായി പഠന റിപ്പോര്‍ട്ട്. നാല് വയസ് വരെയാകുമ്പോള്‍ മാത്രമാണ് കുഞ്ഞിന് ഓട്ടിസമുള്ളതായി ഓസ്ട്രേലിയയില്‍ തിരിച്ചറിയപ്പെടുന്നത്. ഇതാകട്ടെ കുട്ടിക്ക് രോഗം തിരിച്ചറിഞ്ഞ് മികച്ച പരിചരണം ലഭ്യമാക്കേണ്ട സമയം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷവുമാണ്. രണ്ടാം വയസിലെങ്കിലും ഓട്ടിസം തിരിച്ചറിഞ്ഞ് തെറാപ്പി ആരംഭിക്കുന്നതാണ് കുട്ടികള്‍ക്ക് മികച്ച ഫലം നല്‍കുക എന്നിരിക്കെയാണ് ഈ വൈകല്‍

രണ്ടാം വയസില്‍ തന്നെ ഓട്ടിസം തിരിച്ചറിയുന്നത് പിന്നീട് കുട്ടിയുടെ മാനസിക ശേഷിയേയും മനസിലാക്കാനുള്ള കഴിവിനെയും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണമായ പങ്ക് വഹിക്കുമെന്ന് ഓട്ടിസ സംബന്ധിച്ച ഗവേഷണങ്ങളില്‍ മുന്‍നിരയില്‍ ഉള്ള ഷെര്‍ലി ഡിസാനായാക്ക് വ്യക്തമാക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് രണ്ട് തരത്തില്‍ ബൗദ്ധികമായി വ്യത്യാസം കാണാറുണ്ട്. ഒന്ന് ബുദ്ധിപരമായി ശേഷി കുറവുള്ളവും മറ്റൊന്ന് ഓട്ടിസംഉണ്ടെങ്കിലും ബൗദ്ധികശേഷിയില്‍

പ്രശ്നമൊന്നുമില്ലാത്തവരുമാണ്. ഒന്നര വയസിനു മുന്നേ തന്നെ ഓട്ടിസത്തിന്റെ റിസ്ക് ഫാക്ടർ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. ചികിത്സ വൈകുന്നത് കുട്ടികളെ ബൗദ്ധികശേഷി കുറഞ്ഞ ഗണത്തിലേയ്ക്കെത്തുന്നതിന് കാരണമാകും.

നെല്ലിക്ക ലവണരസം ഒഴിച്ചുളള അഞ്ച് രസങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.എന്കിലും അമ്ലരസം കുറച്ച് മുന്നിട്ട് നില്‍ക്ക...
01/04/2022

നെല്ലിക്ക

ലവണരസം ഒഴിച്ചുളള അഞ്ച് രസങ്ങളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.എന്കിലും അമ്ലരസം കുറച്ച് മുന്നിട്ട് നില്‍ക്കുന്നുണ്ട്.

നെല്ലിക്ക ത്രിദോഷങ്ങളെയും ശമിപ്പിച്ച് ആരോഗ്യം കാക്കുന്നു.എന്നും നെല്ലിക്കാവെളളത്തില്‍ കുളിച്ചാല്‍ ജരാനരകള്‍ ഉണ്ടാവില്ല എന്ന് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.മാത്രമല്ല നൂറ്റാണ്ടുകള്‍ ആയുസ്സും ഉണ്ടാവും പോലും.ഇതില്‍ നിന്ന് തന്നെ നെല്ലിക്കയുടെ ഗുണങ്ങള്‍ വ്യക്തമാണല്ലോ?

നെല്ലിക്കയുടെയും കയ്യന്യത്തിന്‍റെയും ചൂര്‍ണ്ണം കൂട്ടിച്ചേര്‍ത്ത് കഴിക്കുന്നവനില്‍ രോഗദൃഷ്ടി പതിയില്ല.കൃമിയ്ക്കും കാസത്തിനും നല്ല മരുന്നാണ് നെല്ലിക്ക.ജീരകവും, കരിംജീരകവും നെല്ലിക്കാനീരില്‍ പൊടിച്ചിട്ട് തൈരും ചേര്‍ത്ത് കഴിക്കുന്നത് വായ്പുണ്ണിനെതിരെ വളരെ ഫലപ്രദമാണ്.നെല്ലിക്ക മുഖ്യചേരുവയായ ''കല്യാണഗുളം''സ്ത്രീകളില്‍ ഗര്‍ഭോത്പത്തിക്ക് സഹായകമാണ്.നെല്ലിക്ക നല്ലൊരു വിരേചന സഹായികൂടിയാണ്.നെല്ലിക്ക അരച്ച് നെററിയില്‍ ഇട്ടാല്‍ തലവേദന ശമിക്കു.നെല്ലിക്ക ജീവകം സി യുടെ കലവറയാണ്.

നെല്ലിക്കനീര് വെറുംവയറ്റില്‍ കഴിച്ചാല്‍ പ്രമേഹശമനം ഉണ്ടാവുമെന്നുപറയുന്നു.തലമുടി വട്ടത്തില്‍ പൊഴിയുന്നതിന് നെ ല്ലിത്തടിയില്‍ കാണുന്ന മുഴകളിലെ പുഴുവിനെ അരച്ച് തലയില്‍ തേക്കുന്നത് പ്രയോജനകരമാണ്.നെല്ലിത്തടിയൊ,കന്പുകളോ,ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ വെളളം തെളിയുകമാത്രമല്ല തണുപ്പും വര്‍ദ്ധിക്കും

നെല്ലിക്ക മഹാത്മ്യം
ഫില്ലാന്തസ് എംബ്ലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് അമൃതഫലം, അമൃതം ,ധാത്രി, ധാത്രിക എന്നെല്ലാം പര്യായങ്ങളുണ്ട്.രസായനങ്ങളിലെ ഏറ്റവും പ്രധാന ചേരുവയായ നെല്ലിക്കയ്ക്ക് ആയുര്‍വേദത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുണ്ട്. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ള ബ്രഹ്മരസായനത്തിലും നെല്ലിക്ക അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സിയുടെ ഉറവിടമെന്നറിയപ്പെടുന്ന നെല്ലിക്കയില്‍ വിറ്റമിന്‍ എ , വിറ്റമിന്‍ ബി, കാല്‍സ്യം, അയേണ്‍, ടാനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.ഒട്ടേറെ ഔഷധഗുണങ്ങളുള്ള നെല്ലിക്ക ആരോഗ്യസംരക്ഷണത്തിലും സൌന്ദര്യസംരക്ഷണത്തിലും
ഒരുപോലെ ഉപയോഗിച്ചു വരുന്നു. ജലദോഷം തടയുന്നത് മുതല്‍ യൌവനം നിലനിര്‍ത്തുന്നത് വരെ ഔഷധഗുണങ്ങള്‍ ഒട്ടേറെയുള്ളതാണ് നെല്ലിക്ക.

നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍

ജലദോഷം

നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

പല്ലിന്‍റെ ആരോഗ്യം

പല്ലിന്‍റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക.

വായ്പുണ്ണ്

ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.

ചെങ്കണ്ണ്

ചെങ്കണ്ണു മാറാനായി പച്ചനെല്ലിക്കയുടെ നീര് കണ്ണില്‍ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്.

പ്രമേഹം

പ്രമേഹരോഗികള്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

ചൂടുകുരു

മോരില്‍ നെല്ലിക്കയുടെ തോട് കുതിര്‍ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു.

അകാലനര

മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍വാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് തലയില്‍ പുരട്ടി അല്‍പ സമയത്തിന്
ശേഷം കുളിക്കുക.

ജരാനരകള്‍ അകറ്റാന്‍

നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക. • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക.

അസ്ഥിസ്രാവം

കൂവപ്പൊടി,ചിറ്റമൃതിന്‍റെ നീര്,പച്ചനെല്ലിക്കയുടെ നീര് എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക. ശരീരസൌന്ദര്യത്തനും

ഓജസ്സിനും

ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. മുടിയുടെ

കറുപ്പുനിറത്തിനായി

തൈരും നെല്ലിക്കയും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും .
അലര്‍ജി

• പത്ത് ഗ്രാം നെയ്യില്‍ അഞ്ചു ഗ്രാം നെല്ലിക്ക ചൂര്‍ണം ചേര്‍ത്തുകഴിക്കുന്നത് അലര്‍ജിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

19/03/2022
ക്ഷയരോഗം അഥവാ ടിബി പാർട്ട്‌. 1ക്ഷയം (ടിബി) സാധാരണയായി നിങ്ങളുടെ ശ്വാസകോശത്തെ  ആക്രമിക്കുന്ന ഒരു പകർച്ചവ്യാധിയാണ്  . ലോകത...
09/03/2022

ക്ഷയരോഗം അഥവാ ടിബി പാർട്ട്‌. 1

ക്ഷയം (ടിബി) സാധാരണയായി നിങ്ങളുടെ ശ്വാസകോശത്തെ ആക്രമിക്കുന്ന ഒരു പകർച്ചവ്യാധിയാണ് . ലോകത്തിലെ തന്നെ ക്ഷയരോഗത്തിന്റെ ക്യാപിറ്റൽ ഇന്ത്യയാണ്.നിങ്ങളുടെ തലച്ചോറും നട്ടെല്ലും പോലെ നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കും . മുടിയും നഖവും ഒഴിച്ച് മറ്റു എവിടെ വേണമെങ്കിലും നിങ്ങൾക്ക് ടിബി രോഗം വരാം.

മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ഒരുതരം ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്.

ക്ഷയരോഗം ഭേദമാക്കാൻ കഴിയുമോ?

20- ആം നൂറ്റാണ്ടിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ മരണത്തിന്റെ ഒരു പ്രധാന കാരണം ടിബി ആയിരുന്നു. ഇന്ന്, മിക്ക കേസുകളും ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് സുഖപ്പെടുത്തുന്നു . പക്ഷേ അതിന് ഏറെ സമയമെടുക്കും. കുറഞ്ഞത് 6 മുതൽ 9 മാസം വരെ നിങ്ങൾ മരുന്ന് കഴിക്കണം.

ക്ഷയരോഗത്തിന്റെ തരങ്ങൾ

ഒരു ടിബി അണുബാധ എല്ലായ്പ്പോഴും നിങ്ങൾക്ക് അസുഖം വരുമെന്ന് അർത്ഥമാക്കുന്നില്ല. രോഗത്തിന്റെ രണ്ട് രൂപങ്ങളുണ്ട്:

1.ലേറ്റന്റ് ടി. ബി (ഒളിഞ്ഞിരിക്കുന്ന ടി.ബി. )നിങ്ങളുടെ ശരീരത്തിൽ രോഗാണുക്കളുണ്ട്, പക്ഷേ നിങ്ങളുടെ പ്രതിരോധ സംവിധാനം അവ പടരുന്നത് തടയുന്നു. നിങ്ങൾക്ക് രോഗലക്ഷണങ്ങളൊന്നുമില്ല, നിങ്ങൾ പകർച്ചവ്യാധിയുമല്ല. എന്നാൽ അണുബാധ ഇപ്പോഴും സജീവമാണ്, ഒരു ദിവസം സജീവമാകാം. നിങ്ങൾക്ക് വീണ്ടും സജീവമാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ഉദാഹരണത്തിന്, നിങ്ങൾക്ക് എച്ച്ഐവി ഉണ്ടെങ്കിൽ , അല്ലെങ്കിൽ ഡയബറ്റിക് ഉണ്ടെങ്കിൽ

ആക്റ്റീവ് ടി. ബി (സജീവമായ ടി.ബി. )രോഗാണുക്കൾ പെരുകി നിങ്ങളെ രോഗിയാക്കുന്നു. നിങ്ങൾക്ക് രോഗം മറ്റുള്ളവരിലേക്ക് പകരാം. മുതിർന്നവരിൽ സജീവമായ കേസുകളിൽ തൊണ്ണൂറു ശതമാനവും ഒളിഞ്ഞിരിക്കുന്ന ടിബി അണുബാധയിൽ നിന്നാണ് വരുന്നത്.
ഒളിഞ്ഞിരിക്കുന്നതോ സജീവമായതോ ആയ ടിബി അണുബാധയും മയക്കുമരുന്ന് പ്രതിരോധശേഷിയുള്ളതാണ് , അതായത് ചില മരുന്നുകൾ ബാക്ടീരിയക്കെതിരെ പ്രവർത്തിക്കില്ല.

ഇതു കൂടാതെ ടി. ബി യേ ഇനിയും രണ്ട് വിഭാഗങ്ങളായി തിരിക്കാം

👉പൾമണറി ടിബി
👉എക്സ്ട്രാ പൾമണറി ടിബി

ഇതിൽ പൾമണറി ടി. ബി ശ്വാസകോശത്തെ മാത്രം ബാധിക്കുന്നവയാണ്. പകർച്ച ഏറ്റവുമധികം ഉള്ളത് ഇത്തരം ടി. ബി ക്ക് ആണ്.

ശ്വാസകോശ ആവരണം മുതൽ ശരീരത്തിന്റെ മറ്റേത് ഭാഗത്ത് ബാധിച്ച് ഇരുന്നാലും അത് എക്സ്ട്രാ പൾമണറി ടി. ബി ആണ്.

ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ

ഒളിഞ്ഞിരിക്കുന്ന ടിബിക്ക് ലക്ഷണങ്ങളില്ല. ചർമ്മമോ രക്തപരിശോധനയോ നിങ്ങൾക്ക് ഉണ്ടോ എന്ന് പറയാൻ കഴിയും .

സജീവമായ ടിബി രോഗത്തിന്റെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ

നെഞ്ച് വേദന

ചുമയ്ക്കുന്ന രക്തം

എപ്പോഴും ക്ഷീണം തോന്നുന്നു

രാത്രി വിയർക്കൽ

തണുപ്പ്

പനി

വിശപ്പില്ലായ്മ

ഭാരനഷ്ടം

നിങ്ങൾക്ക് ഈ ലക്ഷണങ്ങളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ, പരിശോധനയ്ക്കായി ഡോക്ടറെ കാണുക. നെഞ്ചുവേദനയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

ക്ഷയരോഗ കാരണങ്ങൾ

ജലദോഷമോ പനിയോ പോലെ വായുവിലൂടെ പടരുന്ന ബാക്ടീരിയകളാണ് ക്ഷയരോഗത്തിന് കാരണമാകുന്നത് . ടിബി ഉള്ളവരുമായി സമ്പർക്കം പുലർത്തിയാൽ മാത്രമേ നിങ്ങൾക്ക് ടിബി ലഭിക്കൂ.

ക്ഷയരോഗ അപകട ഘടകങ്ങൾ

ഇനിപ്പറയുന്നവയാണെങ്കിൽ നിങ്ങൾക്ക് ടിബി വരാനുള്ള സാധ്യത കൂടുതലണ്

കുറഞ്ഞ ശരീരഭാരവും പോഷകാഹാരക്കുറവും

അവയവമാറ്റത്തിനുള്ള മരുന്നുകൾ കഴിക്കുന്നവർ.
ഇമ്മ്യൂൺ സിസ്റ്റത്തിന് തകരാറിലാക്കുന്ന ഡയബേറ്റിസ് എയ്ഡ്‌സ് മുതലായ രോഗമുള്ളവർ

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് , ക്രോൺസ് രോഗം, സോറിയാസിസ് എന്നിവ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകൾ

കുഞ്ഞുങ്ങൾക്കും ചെറിയ കുട്ടികൾക്കും ഇത് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്, കാരണം അവരുടെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായി രൂപപ്പെട്ടിട്ടില്ല.

ക്ഷയരോഗ സംക്രമണം

ക്ഷയരോഗമുള്ള ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ചിരിക്കുമ്പോഴോ പാടുമ്പോഴോ അണുക്കൾ അടങ്ങിയ ചെറിയ തുള്ളികൾ പുറത്തുവിടുന്നു. ഈ രോഗാണുക്കൾ ശ്വസിച്ചാൽ നിങ്ങൾക്ക് അത് ലഭിക്കും.

ടിബി പിടിപെടുന്നത് എളുപ്പമല്ല.

ശ്വാസകോശത്തിൽ ധാരാളം ബാക്ടീരിയകൾ ഉള്ള ഒരാളുടെ ചുറ്റും നിങ്ങൾ സാധാരണയായി ദീർഘനേരം ചെലവഴിക്കേണ്ടിവരും. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നിങ്ങൾ അത് പിടിക്കാൻ സാധ്യതയുണ്ട്.

ക്ഷയരോഗാണുക്കൾ ഉപരിതലത്തിൽ വളരുകയില്ല. അത് ഉള്ള ഒരാളുമായി കൈ കുലുക്കുന്നതിൽ നിന്നോ അവരുടെ ഭക്ഷണപാനീയങ്ങൾ പങ്കിട്ടതുകൊണ്ടോ നിങ്ങൾക്ക് ഉണ്ടാകണമെന്നില്ല

👉ക്ഷയരോഗ പരിശോധനകളും രോഗനിർണയവും

ക്ഷയരോഗത്തിന് രണ്ട് സാധാരണ പരിശോധനകളുണ്ട്:

ചർമ്മ പരിശോധന.

ഇത് Mantoux tuberculin ചർമ്മ പരിശോധന എന്നും അറിയപ്പെടുന്നു. ഒരു ടെക്നീഷ്യൻ നിങ്ങളുടെ താഴത്തെ കൈയുടെ ചർമ്മത്തിൽ ചെറിയ അളവിൽ ദ്രാവകം കുത്തിവയ്ക്കുന്നു. 2 അല്ലെങ്കിൽ 3 ദിവസങ്ങൾക്ക് ശേഷം, അവർ നിങ്ങളുടെ കൈയിലെ വീക്കം പരിശോധിക്കും. നിങ്ങളുടെ ഫലങ്ങൾ പോസിറ്റീവ് ആണെങ്കിൽ, നിങ്ങൾക്ക് ടിബി ബാക്ടീരിയ ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾക്ക് തെറ്റായ പോസിറ്റീവും ലഭിക്കും. ബാസിലസ് കാൽമെറ്റ്-ഗ്വെറിൻ (ബിസിജി) എന്ന ക്ഷയരോഗ വാക്സിൻ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ശരിക്കും ടിബി ഉണ്ടെന്ന് പരിശോധനയിൽ പറയാനാകും. നിങ്ങൾക്ക് വളരെ പുതിയ അണുബാധയുണ്ടെങ്കിൽ, നിങ്ങൾക്ക് ശരിക്കും ടിബി ഇല്ലെന്ന് പറയുന്ന ഫലങ്ങളും തെറ്റായ നെഗറ്റീവ് ആയിരിക്കാം. നിങ്ങൾക്ക് ഒന്നിലധികം തവണ ഈ ടെസ്റ്റ് ലഭിച്ചേക്കാം.

രക്ത പരിശോധന.

ഇന്റർഫെറോൺ-ഗാമ റിലീസ് അസെസ് (IGRAs) എന്നും വിളിക്കപ്പെടുന്ന ഈ പരിശോധനകൾ, ടിബി പ്രോട്ടീനുകൾ നിങ്ങളുടെ രക്തത്തിന്റെ ചെറിയ അളവിൽ കലരുമ്പോൾ പ്രതികരണം അളക്കുന്നു.

നിങ്ങളുടെ അണുബാധ ഒളിഞ്ഞിരിക്കുന്നതാണോ സജീവമാണോ എന്ന് ആ പരിശോധനകൾ നിങ്ങളോട് പറയുന്നില്ല. നിങ്ങൾക്ക് പോസിറ്റീവ് ത്വക്ക് അല്ലെങ്കിൽ രക്ത പരിശോധന ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഏത് തരത്തിലുള്ളതാണെന്ന് ഡോക്ടർ പരിശോധനകളിലൂടെ മനസ്സിലാക്കും

ഡോ. എൽ. റ്റി. Lekshmi😄
ദേവകി ഗ്രൂപ്പ്‌ ഓഫ് ആയുർവേദിക്സ്.
6238667191
ആരോഗ്യ വിചാരം.9.3.22

തുടരും...

ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28ന് സി.വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമക്കായാണ്  ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്....
28/02/2022

ദേശീയ ശാസ്ത്ര ദിനം

ഫെബ്രുവരി 28ന് സി.വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമക്കായാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേ​ഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്.

1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം(Raman Effect) എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്

ഈ കോവിഡ് കാലഘട്ടത്തിൽ നേരിട്ടത്തി ചികിത്സ തേടാൻ കഴിയാത്തവർക്കായി കടയ്ക്കൽ ദേവകി ആയൂർവേദിക്സിൽ എല്ലാ ചികിത്സകൾക്കും ടെലി ...
18/02/2022

ഈ കോവിഡ് കാലഘട്ടത്തിൽ നേരിട്ടത്തി ചികിത്സ തേടാൻ കഴിയാത്തവർക്കായി
കടയ്ക്കൽ ദേവകി ആയൂർവേദിക്സിൽ എല്ലാ ചികിത്സകൾക്കും ടെലി കോൺസൽട്ടേഷൻ നടത്തിവരുന്നു. വിദൂര ദേശങ്ങളിൽ നിന്നുള്ളവർക്ക്‌ ഇത് ഏറെ ഗുണം ചെയ്തു വരുന്നു. ചികിത്സ തേടിയവർ അവരുടെ അഭിപ്രായങ്ങൾ ഫോൺ മുഖേനയും, മെസ്സേജിലൂടെയും രേഖപ്പെടുത്തുന്നു, വീണ്ടും തുടർന്നുകൊണ്ട് പോകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു.

സാധാരണ രോഗങ്ങള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന എല്ലാവര്‍ക്കും പകര്‍ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓണ്‍ലൈന്‍ ചികിത്സാ പ്ലാറ്റ്‌ഫോമാണിത്. ഈ കൊവിഡ് കാലത്ത് ആശുപത്രികളില്‍ പോകാതെ ഡോക്ടർമാരുടെ സേവനം നിങ്ങളുടെ മുന്നിലെത്തുന്നു.

ആരോഗ്യത്തിന് ആയൂർവേദം,

ആയൂർവേദത്തിന്...............
ദേവകി ആയൂർവേദിക്സ്

പ്രത്യാശയുടെ പൂക്കളുമായി ലോക അര്‍ബുദ ദിനംഅര്‍ബുദമെന്ന ആശങ്കക്കുമേല്‍ പ്രത്യാശയുടെ പൂക്കള്‍ വിരിയിച്ച് ഇന്ന് ലോക കാന്‍സ...
04/02/2022

പ്രത്യാശയുടെ പൂക്കളുമായി ലോക അര്‍ബുദ ദിനം

അര്‍ബുദമെന്ന ആശങ്കക്കുമേല്‍ പ്രത്യാശയുടെ പൂക്കള്‍ വിരിയിച്ച് ഇന്ന് ലോക കാന്‍സര്‍ ദിനം. ഞാനും നിങ്ങളും ഒന്നുചേര്‍ന്നാല്‍ ഈ മഹാവ്യാധിക്കെതിരെ നമുക്ക് പ്രതിരോധം തീര്‍ക്കാമെന്ന് വിളിച്ചുപറയുകയാണ് ഓരോ കാന്‍സര്‍ ദിനാചരണവും. അര്‍ബുദത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ബോധവത്കരണത്തിന്‍െറയും പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായാണ് ലോകാരോഗ്യ സംഘടനയുടെ കീഴില്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്.

ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ഭയക്കുന്ന വാക്കുകളിലൊന്നാണ് അര്‍ബുദം. ലോകത്ത് പ്രതിവര്‍ഷം 82 ലക്ഷം പേര്‍ അര്‍ബുദം ബാധിച്ച് മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ലോകത്താകെ സംഭവിക്കുന്ന മരണങ്ങളുടെ 13 ശതമാനം വരുമിത്. ഇതില്‍ 40 ലക്ഷവും 30 നും 69 നും ഇടയില്‍ പ്രായമുള്ളവരുടെ അകാല മരണങ്ങളാണ്. അടുത്ത 10 വര്‍ഷംകൊണ്ട് അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1.40 കോടി ആവുമെന്നാണ് കരുതുന്നത്

വികസിത രാജ്യങ്ങളെന്നോ അവികസിത രാജ്യങ്ങളെന്നോ വ്യത്യാസമില്ലാതെ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ അര്‍ബുദം ലോകത്തെ വെല്ലുവിളിക്കുകയാണ്. പുത്തന്‍ ജീവിതരീതികളും, ഭക്ഷണക്രമവും, പുകയിലയുടെയും മദ്യത്തിന്‍െറയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗവും, പരിസ്ഥിതി മലിനീകരണവും ഒക്കെ ഈ രോഗത്തിന് കാരണമാകുന്നുണ്ട്. നമ്മുടെ കേരളത്തിലും അര്‍ബുദ രോഗികളുടെ എണ്ണം ഭീതിജനകമാംവിധം വര്‍ധിക്കുകയാണ്.

അര്‍ബുദം എന്ന മഹാവ്യാധി കോശങ്ങളാല്‍ നിര്‍മിതമാണ് നമ്മുടെ ശരീരം. ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വിഭജനത്തത്തെുടര്‍ന്നുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ് കാന്‍സര്‍. ഇത്തരത്തില്‍ കോശവിഭജനത്തിലൂടെ അനിയന്ത്രിതമായി ഉണ്ടാകുന്ന കോശങ്ങള്‍ വളര്‍ന്ന് മുഴകളോ, തടിപ്പോ ആയി രൂപപ്പെടും. അവ ഉള്‍പ്പെടുന്ന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നത് കൂടാതെ ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് അവിടെയും വളരും.

മാരകമായ മുഴ എന്ന് അര്‍ഥം വരുന്ന 'കാര്‍സിനോമ' എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് കാന്‍സര്‍ എന്ന വാക്ക് രൂപപ്പെട്ടത്. കാന്‍സര്‍ എന്നത് ഒറ്റ ഒരു രോഗമായി കണക്കാക്കാനാവില്ല. ശരീരത്തിലേത് ഭാഗത്തും കാന്‍സര്‍ വരാം. അസ്വാഭാവികമായി കോശ വളര്‍ച്ചയാണ് ഇവയുടെയെല്ലാം പൊതു സ്വഭാവം. എന്നാല്‍, ശരീരത്തിലുണ്ടാകുന്ന എല്ലാ തരം മുഴകളെയും അപകടകരമായ അര്‍ബുദമായി കാണാനാവില്ല. 220 ഓളം വ്യത്യസ്ത തരം കാന്‍സറുകളുണ്ടെന്നാണ് പറയപ്പെടുന്നത്. ഏതുതരം കോശങ്ങളില്‍നിന്നാണ് അവയുണ്ടാകുന്നത് എന്ന് കണ്ടുപിടിച്ചാണ് ഏതുതരം കാന്‍സര്‍ ആണെന്ന് നിര്‍വചിക്കുന്നത്.

ലോക അര്‍ബുദ ദിനം ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തത്തോടെ, സ്വിറ്റ്സ്വര്‍ലന്‍റിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂനിയന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ സെന്‍റര്‍ എന്ന സംഘടനയാണ് കാന്‍സര്‍ ദിനാചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്

കേരളത്തില്‍ അര്‍ബുദരോഗികളുടെ എണ്ണം ആശങ്കജനകമാംവിധം കൂടുന്നതായാണ് കണക്കുകള്‍. ഒരു വര്‍ഷം 50,000 പേരിലാണ് പുതിയതായി കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ 13ല്‍ ഒരു കാന്‍സര്‍ രോഗി ഇന്ത്യയിലാണ്. പുരുഷന്മാരില്‍ വായിലെ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയഗള അര്‍ബുദവും കൂടുന്നതായാണ് കണക്കുകള്‍. ബോധവത്കരണവും മുന്‍കൂര്‍ രോഗനിര്‍ണയവും സാധ്യമാക്കിയിട്ടും അര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നത് അത്രനല്ല ആരോഗ്യസൂചികയല്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദമാണ് കൂടുതലായുള്ളത്. വായിലെയും തൊണ്ടയിലെയും അര്‍ബുദമാണ് രണ്ടാമതയാുള്ളത്. ഇവരില്‍ ഭൂരിഭാഗത്തിനും വില്ലനായത് പുകയിലയും പുകവലിയും. സ്ത്രീകളില്‍ കൂടുതലുള്ളത് സ്തനാര്‍ബുദവും രണ്ടാമത് ഗര്‍ഭാശയ ഗള അര്‍ബുദവുമാണ്. കുടലിലെ കാന്‍സറും പുരുഷന്മാരില്‍ ¤്രപാസ്റ്റേറ്റ് കാന്‍സറും ഇപ്പോള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നുണ്ട്. ജീവിതശൈലികളില്‍ മാറ്റം വരുത്തിയും പുകയില ഉപയോഗം കുറച്ചും രോഗം ഒരു പരിധിവരെ പ്രതിരോധിക്കാം.

ഒരു വ്യക്തിയില്‍ അര്‍ബുദം ബാധിക്കാന്‍ പല കാരണങ്ങളുണ്ട്. ശരീരകോശത്തിലുണ്ടാകുന്ന ജനിതക മാറ്റമാണ് അനിയന്ത്രിത കോശ വളര്‍ച്ചക്കും അതുവഴി അര്‍ബുദത്തിനും കാരണമാകുന്നത്. ഇങ്ങനെ ജനിതക മാറ്റം സംഭവിക്കാനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ് പുകയില-ലഹരി ഉപയോഗവും ജീവിതശൈലിയിലുണ്ടായ അനാരോഗ്യകരമായ മാറ്റവും.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദ രോഗങ്ങളില്‍ 30 ശതമാനവും പുകയിലയുടെ ഉപയോഗഫലമായുണ്ടാകുന്നതാണ്. പുകവലി, വെറ്റിലമുറുക്ക്, മറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പുരുഷന്മാരില്‍ വായിലെ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ എന്നിവ വര്‍ധിക്കാനുള്ള കാരണവും പുകയില ഉപയോഗം തന് ഉല്‍പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കിയാല്‍ നമുക്ക് ്അകറ്റിനിര്‍ത്താവുന്നതാണ് അര്‍ബുദം ബാധിക്കാനുള്ള ഈ 30 ശതമാനം സാധ്യതയെ.

ശ്വാസകോശ അര്‍ബുദത്തിന്‍െറ 70 ശതമാനവും പുകവലി മൂലമാണുണ്ടാകുന്നത്. ശ്വാസകോശ അര്ബുദം കൂടാതെ വായ്, തൊണ്ട, ശ്വാസനാളം, ആമാശയം, ശബ്ദനാളി, പാന്‍ക്രിയാസ് തുടങ്ങി ശരീരത്തില്‍ ഏത് ഭാഗത്തും പുകവലി ശീലം കാന്‍സര്‍ ഉണ്ടാക്കും. പുകവലിക്കാര്‍ മാത്രമല്ല, പുകവലിക്കാരോടൊപ്പം കഴിയുന്ന പുകവലിക്കാത്ത വ്യക്തികള്‍ക്കും കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷാംശമായ നിക്കോട്ടിന്‍ കാന്‍സറിന് പുറമെ ശ്വാസകോശ രോഗങ്ങള്‍, ഹൃദയാഘാതം , സ്¤്രടാക്ക്, ധമനീരോഗങ്ങള്‍ എന്നിവക്കൊക്കെ കാരണമാകുന്നുണ്ട്. പുകവലിയോടൊപ്പം മദ്യപാനം കൂടിയാവുമ്പോള്‍ കാന്‍സര്‍ സാധ്യത ഇരട്ടിയാകുന്നു. മദ്യപാനികളില്‍ കരള്‍, ശ്വാസകോശം, അന്നനാളം, ശബ്ദനാളി, പാന്ക്രിയാസ്, സ്തനങ്ങള്‍, എന്നിവയില്‍ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അമിത മദ്യപാനം കാരണമുണ്ടാകുന്ന ലിവര്‍ സിറോസിസ് പിന്നീട് കരള്‍ കാന്‍സര്‍ ആയി മാറാനുള്ള സാധ്യതയുണ്ട്.

അനുദിനം തിരക്കില്‍ നിന്ന് തിരക്കലേക്ക് മാറുന്ന പുതിയ ലോകത്ത് ജീവിതശൈലിയിലുണ്ടായ മാറ്റമാണ് കാന്‍സറിന്‍റെ മറ്റൊരു പ്രധാന കാരണം. കാന്‍സര്‍ അടുത്തകാലത്ത് ഇത്രയേറെ വര്‍ധിക്കാനുള്ള കാരണവും തിരക്കുപിടിച്ച ജീവിതക്രമം തന്നെ. ആധുനിക മനുഷ്യന്‍െറ ഭക്ഷണം, വ്യായാമം, ഉറക്കം, മാനസിക സമ്മര്‍ദം എന്നിവയില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. എല്ലാവര്‍ക്കും തിരക്കാണ്. സ്വസ്ഥമായി ഭക്ഷണം കഴിക്കാനോ, നല്ല ഭക്ഷണം കഴിക്കാനോ വ്യായാമത്തിലേര്‍പ്പെടാനോ, സ്വസ്ഥമായി ഉറങ്ങാനോ നമുക്ക് പറ്റാതായി. ജീവിതശൈലിയിലുണ്ടായ ഈ മാറ്റം കാന്‍സര്‍ ഉള്‍പ്പെടെയുള്ള പലവിധ രോഗങ്ങളെ മാടിവിളിക്കുകയാണ്.

കൃത്രിമ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍, ഫാസ്റ്റ് ഫുഡുകള്‍, കൊഴുപ്പ് കൂടിയ ഭക്ഷണ പദാര്‍ഥങ്ങള്‍, പ്രത്യേകിച്ച് മൃഗക്കൊഴുപ്പ് അടങ്ങിയ ഭക്ഷണം, മാംസാഹാരത്തിന്‍െറ അമിത ഉപയോഗം, പ്രിസര്‍വേറ്റിവുകളും കൃത്രിമ കളറും അടങ്ങിയ ഭക്ഷണം എന്നിവ കാന്‍സറിന് കാരണമാകുന്നവയാണ്. പലതവണ ഉപയോഗിച്ച എണ്ണയില്‍ മാംസം പൊരിക്കമ്പോഴുണ്ടാകുന്ന ബെന്‍സ് പൈറിന്‍ എന്ന രാസവസ്തു കോശങ്ങളുടെ ജനിതക ഘടന മാറ്റി കാന്‍സറിന് കാരണമാകും. ഭക്ഷണത്തിലുള്ള നിയന്ത്രണത്തിലൂടെ മാത്രം കാന്‍സറിനെ തടയുക സാധ്യമല്ളെങ്കിലും കാന്‍സര്‍ പ്രതിരോധത്തിന ്ആരോഗ്യകരമായ ഭക്ഷണരീതി അനിവാര്യമാണ്.

ജീവിതശൈലീ മാറ്റത്തില്‍ രണ്ടാമത്തെ പ്രധാന ഘടകമാണ് വ്യായാമമില്ലായ്മ. ആധുനിക സൗകര്യങ്ങളുടെ കടന്നുവരവോടെ ജീവിതചര്യയുടെ ഭാഗമായുള്ള വ്യായാമം നമുക്ക് അന്യമായി. വ്യായാമത്തിന്‍െറ അഭാവത്തില്‍, ഭക്ഷണത്തിലൂടെ ശരീരത്തിലത്തെുന്ന അമിത ഊര്‍ജ്ജം കൊഴുപ്പുകലകളില്‍ സംഭരിക്കുകയും ഇത് അമിതവണ്ണത്തിന് കാരണമമാകുകയും ചെയ്യും. അമിതവണ്ണം കാന്‍സറിന്‍െറ ഒരു പ്രേരക ഘടകമാണ്. ശരീരഭാരം വര്‍ധിക്കുമ്പോള്‍ കാന്‍സറിന് കാരണമായേക്കാവുന്ന ചില ഹോര്‍മോണുകള്‍ കൂടുതലായി ശരീരത്തിലുണ്ടാകുന്നു. വ്യായാമമില്ലായ്മ ശരീരത്തിന്റെ പ്രതിരോധശേഷിയെയും ക്ഷയിപ്പിക്കുന്നു.

വിര്‍ധിച്ച മാനസിക പിരിമുറുക്കവും ഉറക്കക്കുറവും കാന്‍സറിന് പ്രേരകഘടകമാകുന്നുണ്ട്. ഇന്ന്, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാരിലും ഉയര്‍ന്ന ടെന്‍ഷനാണ്. വിദ്യാഭ്യാസവും ജോലിയും ഒക്കെ ടെന്‍ഷനോടുകൂടി തന്നെ. രാത്രി ജോലി ചെയ്യുന്നവരില്‍ ശരീരത്തിന്‍റെ ജൈവഘടികാരം താളംതെറ്റുകയും അത് രോഗപ്രതിരോധ സംവിധാനത്തെ തകിടംമറിക്കുകയും കാന്‍സര്‍ ഉള്‍പ്പെടെ ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

Address

Kadakkal
691536

Telephone

+916238667191

Website

Alerts

Be the first to know and let us send you an email when Devaki Ayurvedics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Devaki Ayurvedics:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Devaki Ayurvedics

Devaki Ayurvedics welcomes you to the world of Authentic & Traditional Ayurveda. The special Ayurveda treatments and packages offered are includes; Rejuvenation therapy, Panchakarma / Detoxification / Body purification, Slimming, Stress management, Anti ageing, Beauty care and various Clinical treatments for cure.The healing methods employ time proven strategies and the finest Ayurveda treatment in Kerala, India; to effect fast, yet lasting cure. Our friendly team of eminent Ayurvedic doctors will meet with you regularly to share your thoughts and discuss your progress, making your healing experience seamless and enjoyable.