18/11/2025
*നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു....*
ഇന്നലെ വൈകുന്നേരം ഏകദേശം ഒന്നര വയസ്സുള്ള ഒരു കുഞ്ഞിനേയും കൊണ്ട് ഒരു ദമ്പതി വന്നു. കുഞ്ഞിന് Skin allergy ആണ്. കേസെടുത്തു... മരുന്ന് കുറിച്ചു...
അപ്പോൾ കുഞ്ഞിന്റെ അച്ഛൻ എന്നോട് ചോദിച്ചു - "ഡോക്ടർക്ക് ഞങ്ങളെ മനസ്സിലായോ?"...
വന്നപ്പോൾ തന്നെ ഇവരെ എവിടെയോ കണ്ടിട്ടുണ്ടെന്ന് മനസ്സിൽ തോന്നി... പിന്നെ, ഒരു cliche dialogue അടിക്കണ്ടല്ലോ എന്ന് കരുതി പറയാതെ വച്ചതായിരുന്നു.... പക്ഷേ, വേറൊരു വാചകം അവിടെ മികച്ചതില്ലാത്തതു കൊണ്ട് ഞാൻ പറഞ്ഞു - "വന്നപ്പോൾ തന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന് മനസ്സിൽ തോന്നി...എവിടെ ആണെന്ന് പിടി കിട്ടീല്ല"... രണ്ട് പേരും അവരുടെ പേര് പറഞ്ഞപ്പോൾ എനിക്ക് കത്തി... 3 വർഷങ്ങൾക്കു മുൻപ് വന്ധ്യത ചികിത്സക്കായി വന്നിരുന്നു...
പുരുഷന് S***m count 2 million ആയിരുന്നു... Progressive motility 0%...
സ്ത്രീക്ക് Tubal block ന് surgery കുറച്ച് വർഷങ്ങൾക്കു മുൻപ് ചെയ്തിരുന്നു... ഇപ്പോൾ me**es ചെറിയ രീതിയിൽ irregular ആണ്.
ചികിത്സ തുടങ്ങി, 6 മാസത്തിൽ S***m count 50 million and Progressive Motility 60% ആയി. Wife ന് me**es regular ആയി. Follicular study നടത്തിയപ്പോൾ ovulation normal ആണെന്ന് കണ്ടെത്തി... ചികിത്സ ഫലിച്ചു എന്ന് ഏകദേശം എന്നിക്ക് ബോധ്യപ്പെട്ടു. അവർക്കും പ്രതീക്ഷ ഏറി...
പക്ഷേ, അടുത്ത 2 മാസവും me**es വന്നതോടെ അവർ ചികിത്സക്ക് വരാതായി... Multi speciality hospital ഇൽ പലതിലായി ലക്ഷകണക്കിന് രൂപ വന്ധ്യത ചികിത്സക്ക് ചിലവാക്കി സാമ്പത്തികമായി നടുവൊടിഞ്ഞ അവർക്ക് പ്രതീക്ഷ പെട്ടെന്ന് അറ്റതിൽ എനിക്ക് പരിഭവമോ അത്ഭുതമോ തോന്നിയില്ല... "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ" എന്ന മലയാളിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു dialogue മനസ്സിൽ വന്നു. "അവരുടെ സമയം" ആവുന്നതേയുള്ളു എന്നെനിക്ക് തോന്നി...
"ഡോക്ടറെ, അന്ന് മരുന്ന് നിർത്തിയതിനു ശേഷം ഒരു 3-4 മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ conceive ആയി.... Pregnancy normal ആയിരുന്നു" - കുഞ്ഞിന്റെ അമ്മയുടെ ഈ വാചകം കേട്ടപ്പോൾ ആണ് ഞാൻ എന്റെ ഓർത്തെടുക്കലിൽ നിന്നുണർന്നത്...
അത് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി... 4 മാസം ഹോമിയോ മരുന്നില്ലായിരുന്നല്ലോ... അപ്പോൾ ഇതെങ്ങിനെ ഹോമിയോപതിയുടെ ക്രെഡിറ്റ് ആകും എന്ന് "ഹോമിയോ വിരോധികൾ" ചോദിക്കുമെങ്കിലും, ഹോമിയോപതി അറിയുന്നവർക്കറിയാം- "ഹോമിയോ മരുന്നുകൾ നമ്മുടെ ശരീരത്തിലെ Curing process trigger ചെയ്തു കഴിഞ്ഞാൽ, ബാക്കി കാര്യം ശരീരം നോക്കിക്കൊള്ളും എന്നുള്ളത്. എനിക്ക് മനസ്സിലായി- എന്റെ മുന്നിൽ കുസൃതി ചിരിയോടെ ഇരിക്കുന്ന ഈ കുരുന്ന്, ലോകമെമ്പാടും ഹോമിയോപതിയിലൂടെ ജനിച്ച ലക്ഷകണക്കിന് കുഞ്ഞുങ്ങളിൽ ഒരാൾ ആണെന്ന്.
ആ ചിരിയിൽ മുഴുകി, നിറ കണ്ണുകളോടെ ആ അച്ഛനും അമ്മയും, നിറഞ്ഞ മനസ്സോടെ ഞാനും കുറച്ചു നേരം സംസാരിച്ചു. പോകുമ്പോൾ അവർ പറഞ്ഞു - *"കയ്യിലുള്ളതെല്ലാം തീർന്ന് ഒരു പ്രതീക്ഷയുമില്ലാതെയാണ് ഞങ്ങൾ ഡോക്ടറെ കാണാൻ വന്നത്. ഒരുപാട് നന്ദി"*
ഞാൻ പറഞ്ഞു - *"നന്ദി പറയേണ്ടത് ഹോമിയോപതിക്കും, അതിന്റെ പിതാവ് Dr സാമൂവൽ ഹാനിമാനും, പിന്നെ എന്റെ ഗുരുക്കന്മാർക്കും"*
അല്ലെങ്കിലും, *"നന്ദി അവർക്കല്ലേ ഞാൻ ചൊല്ലേണ്ടു"*
Dr Harish Kumar H
Harishri Homoeopathy
Kalamassery & Kurumassery
#വന്ധ്യത
#വന്ധ്യതക്കുഹോമിയോപതി