14/10/2022
മധ്യവയസ്സ്... നാം അറിഞ്ഞിരിക്കേണ്ടത്
*എന്താണ് മിഡ്‌ലൈഫ് ക്രൈസിസ്...?*
വർധിച്ച കോപം, ക്ഷോഭം, ദുഃഖം, മാനസിക സമ്മർദ്ദം
തുടങ്ങിയ നിക്ഷേധ ഭാവങ്ങൾ...
സാധാരണദിനചര്യകളോടുള്ള വൈമനസ്യം
ബന്ധങ്ങളോടുള്ള അകൽച്ച
വിഷാദം. ...
വെക്തി ശുചിത്വതെ അവഗണിക്കൽ
ഉറക്കകുറവോ / കൂടുതലോ
ഇങ്ങനെ കാണപ്പെടുന്ന ലക്ഷണങ്ങൾ സാധാരണയായി ഒരു മിഡ്‌ലൈഫ് പ്രതിസന്ധിയുടെ തുടക്കമാണ്,
ഒരു വ്യക്തിക്ക് തങ്ങൾ പ്രായമാകുന്നുവെന്ന തിരിച്ചറിവിൽ അതുൾകൊള്ളാൻ തയ്യാറാകാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
മാത്രമല്ല പല വരുംകാലരോഗങ്ങൾക്കുള്ള അപകടസാധ്യതകളും മധ്യവയസ്സിലാണ് ശരീരം കാണിക്കുന്നത്..
സന്ധിവാതം, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ഹൃദ്രോഗം, പ്രമേഹം, ജെനിറ്റോറിനറി ഡിസോർഡേഴ്സ്, ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദ്ദം), മാനസിക വൈകല്യങ്ങൾ, സ്ട്രോക്കുകൾ എന്നിവയാണ് മധ്യവയസ്സിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങൾ.
ശരീരത്തിന്റെ ഉപാപചായപ്രവർത്തനങ്ങളിലെ (മെറ്റബോളിസം) മന്ദത
, ശരീരഭാരത്തിലെ മാറ്റങ്ങൾ,ഹോർമോൺ മാറ്റങ്ങൾ എന്നിവയും സാധാരണമാണ്. കൂടാതെ,ഇത് സ്ത്രീകൾക്ക് ആർത്തവവിരാമ കാലമായതിനാൽ അവരിൽ വൈകാരികമായ ഉയർച്ചയും താഴ്ചയും കാണപ്പെടുന്നു..
*മനസ്സിലാക്കുക....*
ഇത് നമ്മുടെ ജീവിതത്തിന്റെ ഒരു പരിവർത്തന കാലഘട്ടമാണ്. 40 വയസ്സ് മുതൽ എപ്പോഴും ഇങ്ങനെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്
ഇത് പുരുഷന്മാരെയും സ്ത്രീകളെയും ഒരു പോലെ ബാധിക്കുന്നു. മിഡ്‌ലൈഫ് പ്രതിസന്ധി ഒരു വൈകല്യമല്ല, മറിച്ച് പ്രധാനമായും മാനസികമായ ഒരു പ്രതിസന്ധിയാണ് ......
കഴിഞ്ഞുപോയ നമ്മുടെ ജീവിതത്തെ വിലയിരുത്താനും മാറ്റങ്ങൾ വരുത്തി അതിനെ ഉൾകൊള്ളാനും തയ്യാറായാൽ ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കാൻ നമുക്ക് കഴിയും..
*പരിഹാരം*
മിഡ്‌ലൈഫ് പ്രതിസന്ധി മറികടക്കാൻ നിങ്ങൾക്ക് നാല് ഘടകങ്ങൾ സ്വീകരിക്കാം:
നിങ്ങൾക്ക് വിശ്വസിക്കാവുന്ന നല്ല സൗഹൃദങ്ങൾ സ്ഥാപിക്കുക
നിങ്ങളുടെ നിലവിലെ ജീവിതരീതിയെ ഒരു ഓഡിറ്റിന്ന് വിധേയമാക്കുക ,
നിങ്ങളുടെ വരും കാലത്തിന്ന് അനുകൂലമായ രീതിയിൽ ജീവിതശൈലിയെ പുനക്രമീകരിക്കുക
ജീവിതത്തിൽ സന്തോഷമുണ്ടാക്കുന്ന പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുക.
തുടങ്ങിയവയാണത്
പ്രായമാകുന്നു എന്ന ചിന്ത മാറ്റി വച്ച് ജീവിക്കൂ... കാരണം
“വർഷങ്ങൾ ജീവിച്ചതുകൊണ്ട് മാത്രം ഒരാളും പക്വത പ്രാപിച്ചിട്ടില്ല നാം മറ്റുള്ളവർക്കുവേണ്ടി കൂടെ ജീവിക്കുമ്പോഴാണ് പക്വത ആരംഭിക്കുന്നത്.....
Noushad Av
Kalpakanjery
Lav life care