27/02/2022
PCOD..
പാൽ ഒരു ശത്രുവല്ല...
PCOD ഉള്ളവർ സ്ഥിരമായി ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്ന ഒന്നാണ് പാൽ. പാൽ പുരുഷഹോർമോൺ വർധിപ്പിക്കുമെന്നും ശരീരഭാരം കൂട്ടുമെന്നും മറ്റുമുള്ള ചില അറിവുകൾ ആയിരിക്കാം അതിനു പിന്നിൽ. പാൽ പൂർണ്ണമായി ഉപേക്ഷി ക്കാതെ കൃത്യമായി ഭക്ഷണത്തിലുൾപ്പെടുത്തിയാൽ പലതരം പോഷകക്കുറവ് അത് നികത്തും.
ശുദ്ധമായ പശുവിൻ പാൽ 200 ML വരെ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പാക്കറ്റ് പാൽ പാൽപ്പൊടി തുടങ്ങിയവയ്ക്ക് ഈ ഗുണം ലഭിക്കണമെന്നില്ല.
PCOD ഉളളവർ പാൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
1. പാലിൻറെ കാൽഭാഗം വെള്ളം ചേർത്ത് 10 മിനിറ്റോളം ചെറിയ തീയിൽ തിളപ്പിച്ച് ഉപയോഗിക്കുക.
2. രണ്ടു നുള്ള് മഞ്ഞൾ പൊടിയോ രണ്ടു നുള്ള് കുരുമുളകുപൊടിയോ പാലിൽ ചേർത്തു ഉപയോഗിക്കുക.
3. പ്രഭാത ഭക്ഷണത്തോടൊപ്പമോ, വൈകുന്നേരമോ പാൽ ഉപയോഗിക്കാൻ ശ്രമിക്കുക. രാത്രി പാൽ ഉപയോഗം കുറയ്ക്കുക
4. മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചതച്ചിട്ട് പാൽ ഉപയോഗിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
5. ആട്ടിൻപാൽ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഉപയോഗിക്കാം. പശുവിൻ പാലിനേക്കാൾ ഗുണങ്ങ ളിൽ മികച്ചു നിൽക്കുന്നത് ആട്ടിൻപാൽ ആണ്.
Dr. Sruthy E J