25/08/2025
എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിൽ ഔറ 2025 (AURA 2025) ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു
പറശ്ശിനിക്കടവ്: എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിന്റെ കോളേജ് ഡേയും യൂണിയൻ ഉദ്ഘാടനവും നടന്നു. ഔറ 2025 (AURA 2025) എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. എം.വി.ആർ. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കോളേജ് യൂണിയൻ അംഗങ്ങൾ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോളേജ് മാഗസിൻ “തരംഗ” പ്രകാശനം ചെയ്തു. ഹൗസ് സർജൻമാരുടെ കോൺവൊക്കേഷൻ പ്രോഗ്രാമിന്റെ ലോഗോ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. മുരളീധരൻ എ.കെ, കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ. പ്രഭിൻ കെ.പി, പ്രൊഫ. ഡോ. ഷൈജു കൃഷ്ണൻ പി, പ്രൊഫ. ഡോ. പ്രേമ കെ, ഡോ. സരിത എസ്, മേഘ പി, സംഗീത പി.പി, പ്രതീപൻ എം.എൻ, ഡോ. ഗുരു വൃന്ദ ടി, ദൃശ്യ ലക്ഷ്മി, യൂണിയൻ ചെയർപേഴ്സൺ ദിയ ദാസ് എന്നിവർ സംസാരിച്ചു.